എസ്. രാജേന്ദ്രന്‍ എംഎല്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുകാ രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന തരത്തില്‍ എസ് രാജേന്ദ്രന്‍ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏത് തലത്തിലുള്ളവരായാലും പുരുഷന്മാര്‍ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ മാന്യത കാണിക്കണം. ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പാലക്കാട്ടു പറഞ്ഞു. മൂന്നാറിലെ അനധികൃതനിര്‍മാണത്തെ പിന്തുണച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ ദേവികുളം സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കി. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍, എംഎല്‍എ സബ് കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമര്‍ശിച്ചിട്ടില്ല. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി. മുതിരപ്പുഴയാറിന്റെ തീരം കൈയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും…

ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനെതിരെ കൊലക്കുറ്റം; ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ കൊലക്കുറ്റം. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മല്‍സരിച്ചേക്കുമെന്ന സൂചനകള്‍ വന്നിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെക്ഷന്‍സ് കോടതിയില്‍ കുറ്റപ്പത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. എംഎസ്എഫിന്റെ നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലില്‍…

Complete shutdown being observed on Kashmiri leader Butt’s anniversary in IOK

SRINAGAR (Web Desk) – In occupied Kashmir, complete shutdown is being observed today (Monday) to mark the 35th martyrdom anniversary of prominent Kashmiri leader, Muhammad Maqbool Butt, who was hanged by the Indian authorities in New Delhi’s Tihar Jail on 11th of February in 1984. Call for the strike has been given by the Joint Resistance Leadership comprising Syed Ali Gilani, Mirwaiz Umar Farooq and Muhammad Yasin Malik. India had hanged Muhammad Maqbool Butt on 11th of February in 1984 and another son of soil, Muhammad Afzal Guru, on 9th…

Five trucks full of Saudi Crown Prince’s personal amenities arrive in Islamabad

ISLAMABAD  – Teams of security, media and doctors of the Saudi Crown Prince Mohammed bin Salman have reached Islamabad ahead of his two-day visit to Pakistan. Details suggest that the security teams visited several areas of the capital and reviewed the situation. Besides this five trucks full of Saudi Crown Prince’s personal amenities have also arrived in Islamabad that includes his exercise equipment, furniture and other personal belongings. Mohammed bin Salman will likely stay at the Prime Minister House, however; two of the top hotels in Islamabad have been booked…

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രസിഡന്റ്

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല -ഡെലവേര്‍വാലി മലയാളി അസോസിയേഷന്റെ 2019-ലെ പ്രസിഡന്റായി ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കല സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും വാര്‍ഷിക കുടുംബ സംഗമത്തിനും മുമ്പായി നടന്ന ജനറല്‍ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലെ വിമന്‍സ് പ്രതിനിധിയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയും, ഫിലഡല്‍ഫിയയുടെ സമീപ പ്രദേശത്തുള്ള വൈഡനര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ് ഡോ. ജെയ്‌മോള്‍. കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്ക് താഴെപ്പറയുന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. കുര്യന്‍ മത്തായി (വൈസ് പ്രസിഡന്റ്), ജിന്റോ ആലപ്പാട്ട് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് മാത്യു (ജോയിന്റ് സെക്രട്ടറി), ജോസഫ് സഖറിയ (ട്രഷറര്‍), ജോര്‍ജ് ഫിലിപ്പ്, ജോസഫ് വി. ജോര്‍ജ്, സുജിത് ശ്രീധര്‍, ജോര്‍ജ് ജോസഫ്, അലക്‌സ് ജോണ്‍, കുരുവിള ജേക്കബ് (ജെറി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഡോ.…

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഫെബ്രുവരി 15നു ചിക്കാഗോയില്‍

ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ചിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 15നു ചിക്കാഗോ യില്‍ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെയാണ് പൊതുദര്‍ശനം. വെള്ളിയാഴ്ച രാവിലെ 9:30ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്കാണ് അനുശോചന യോഗം ചേരുന്നത്. വളരെ ബൃഹത്തായൊരു സുഹൃദ്‌വലയത്തിനുടമയായ ജോയ് ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അറിയുന്നവരില്‍ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുന്നതിനും ദുഃഖത്തില്‍ പങ്കാളികളാവുന്നതിനും എല്ലാ സുഹൃത്തുക്കളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു. സ്ഥലം: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവ്, ഇല്ലിനോയി 60053 (St. Mary’s Knanaya Catholic Church, 7800 W. Lyons tSreet, Morton Grove, IL 60053). സമയം:…

ഗെനീസ ശേഖരം (ചരിത്ര വഴികളിലൂടെ)

സെമിറ്റിക്ക് മതങ്ങളുടെ (ജൂത, ക്രൈസ്തവ, ഇസ്ലാം) ഉത്ഭവ കഥകള്‍ എല്ലാം മെസോപ്പൊട്ടേമിയന്‍ ഭൂപ്രദേശങ്ങളെ ചുറ്റിപ്പറ്റിയാണ്. ഗ്രന്ഥങ്ങളുടെ ജനത എന്ന നിലയിലും, മൂന്നു മതങ്ങളുടെ പുണ്യ സ്ഥലങ്ങൾ നിലനില്‍ക്കുന്നതിനാലും യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മധ്യകാല ഇസ്ലാമിക രാജ്യങ്ങളില്‍ താമസിക്കുന്നതിനോ, സന്ദര്‍ശിക്കുന്നതിനോ യാതൊരു വിലക്കുകളുമുണ്ടായിരുന്നില്ല. ഈജിപ്തിലെ പുരാതന നഗരമായ ഫുസ്റ്റാറ്റിലെ ബെന്‍ എസ്രാ സിനഗോഗിലെ അടച്ചിട്ട ഒരു മുറിയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വരുന്ന യഹുദ ലിഖിതങ്ങളുടെ അമൂല്യമായ ശേഖരം 1896 ല്‍ ലഭിച്ചു. പവിത്രമായ ദൈവനാമം അടങ്ങിയ ലിഖിതങ്ങള്‍ കേടുവരുകയോ ഉപയോഗശൂന്യമാവുകയോ ചെയ്താല്‍ ‘സേവാനി വൃത്തി ‘ കൊടുത്ത് ബഹുമാനപൂര്‍വ്വം സംസ്കരിക്കുക യഹുദ പാരമ്പര്യത്തില്‍ പതിവായിരുന്നു. ആ വിധത്തില്‍ സംസ്കരിക്കുന്നതിന് വേണ്ടി സൂക്ഷിച്ച് വെച്ചവയായിരുന്നു ഗെനീസയിലെ കൈയ്യെഴുത്തു ലിഖിതങ്ങള്‍. യഹൂദന്മാരുടെ ഈ ആചാരത്തോട് ചരിത്രം നന്ദി പറയുന്നു. ഇന്ന് കേംബ്രിഡ്ജ്, മാഞ്ചെസ്റ്റര്‍ തുടങ്ങിയ യൂണിവേഴ്സിറ്റികളിലും ലോകപ്രസിദ്ധമായ ലൈബ്രറികളിലും ഗെനീസാ ശേഖരത്തിന്റെ…

പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് (പി.വൈ.എഫ്.എ) ആത്മീയ സമ്മേളനം 16 ന്

ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തില്‍ വര്‍ഷാരംഭ പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്‌സ്‌വില്‍ ഇന്ത്യാ പെന്തക്കോസ്തല്‍ അസംബ്ലി സഭാ ഹാളില്‍ വെച്ച് നടത്തപ്പെടും. സുവിശേഷകന്‍ ജോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. യുവജനങ്ങളുടെ ആത്മീകവും കായികവുമായ അഭിരുചികള്‍ മനസിലാക്കി 1981ല്‍ ന്യുയോര്‍ക്ക് ഗോസ്പല്‍ അസംബ്ലിയില്‍ ആരംഭിച്ച ഈ കൂടിവരവ് 39ാം വര്‍ഷത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ജിം ഏബ്രഹാം, ജെയിംസ് സാമുവേല്‍, ജോബി ജോയി എന്നിവര്‍ പി.വൈ. എഫ്.എ ഫെലോഷിപ്പിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pyfa.org

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (അദ്ധ്യായം 19)

അസുഖം മാറിയപ്പോള്‍ അവള്‍ തനിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങി. അവളുടെ വാടക വീട് ഘനീഭവിച്ച ഏകാന്തതയും പൊടിയും അഴുക്കുമായി അവളെ സ്വാഗതം ചെയ്തു. വീട്ടിലേക്ക് ഒറ്റയ്ക്ക് ചെന്ന് കയറുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു. ജോലിക്ക് പോവാന്‍ തുടങ്ങിയെങ്കിലും അവളില്‍ ആരോഗ്യത്തിന്റെ ഒരു പൊട്ട് പോലും അവശേഷിച്ചിരുന്നില്ല. അതിഭയങ്കര വേദനയായിരുന്നു രോഗം ബാക്കി വെച്ചത്. അതിനുള്ള മരുന്നുകളാവട്ടെ കഴിച്ചാല്‍ ബോധക്കേടുണ്ടാക്കുന്നതു പോലെ ഉറക്കം വരുത്തുന്നതുമായിരുന്നു. ഒരുതരത്തില്‍ അത് അനുഗ്രഹമായി. ഒന്നും ആലോചിക്കാതെ ഒട്ടും വേദനിക്കാതെ ഉറങ്ങാമെന്നായി. രാത്രിയില്‍ അവള്‍ ബോധം കെട്ട് ഉറങ്ങി.. പകലുകളാവട്ടെ ഉറക്കത്തിലും ഉണര്‍ച്ചയിലുമായി ഓഫീസിലെ തിരക്കുകളില്‍ കൂടിക്കുഴഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് അതിനകം തന്നെ കോടതികളില്‍ നല്‍കിയ മറുപടികള്‍ വക്കീല്‍ ഒരു ദിവസം അവളെ ഏല്‍പ്പിച്ചു. ഡൊമസ്റ്റിക് വയലന്‍സ് കേസില്‍ അവള്‍ അയാള്‍ക്കൊപ്പം നയിച്ച ദയനീയ ജീവിതത്തെ അയാള്‍ മുഴുവനായും നിഷേധിച്ചിരുന്നു. രോഗിണിയായ അവളുടെ അമ്മയുള്‍പ്പടെ ഉള്ളവര്‍…

പ്രകൃതീ, പ്രണയിനീ ! (കവിത)

പ്രപഞ്ച മാനസ രംഗ വിതാനം, പ്രസാദ മധുരം ചിന്താ സ്‌കലിതം, പ്രകാശ നൂപുര ശിഞ്ജിത തരളം, പ്രഭാതം, പ്രഭാതം ! പ്രഭാത ഗോപുര നട തുറന്നിറങ്ങും, പ്രകൃതീ, വിശ്വ പ്രകൃതീ, യുഗപദ നര്‍ത്തന പരിണാമങ്ങള്‍ ജെനി-മൃതി സംഗീതം ! നിന്റെ നിരാലസ മാദക ചലനം എന്‍ മൃദു ചുംബന ലഹരികളില്‍, വികാര പുളകിത ‘രവ’മായെന്നും ഉണരുകയല്ലോ സ്വപ്‌നങ്ങള്‍ ? നിന്റെ പയോധര നിര്‍ഗ്ഗള മുകുളം, ചുണ്ടുകളില്‍ വന്നണയുമ്പോള്‍, വികാര വില്വത്തിലയായ് ജന്മം വീണടിയും നിന്‍ ചേവടിയില്‍ !!