The Community Chest Opens 2019 Request for Proposals

(Eastern Bergen County, New Jersey; February 7, 2019) — The Community Chest (The Chest) announces its 2019 Request for Proposals (RFP) for Annual Grants.  Eligible nonprofit organizations providing services to residents in eastern Bergen County, New Jersey may apply. Annual Grants Initiative With the motto “Neighbors Helping Neighbors”, The Chest’s mission is to lead initiatives and support nonprofits that make communities stronger and benefit the people of eastern Bergen County, New Jersey.  Through the Annual Grants initiative, The Chest supports eligible nonprofit organizations with program funding or general operating expenses. …

പ്രവാസികള്‍ക്ക് വിവാഹ രജിസ്ട്രേഷന്‍ നിര്‍ബ്ബന്ധമാക്കുന്ന ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള ബില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളായ ഇന്ത്യക്കാര്‍ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തണം.വിവാഹ സമയത്ത് ഇന്ത്യയിലുള്ള പ്രവാസികള്‍ക്കും ഇത് ബാധകമാണ്. അതേസമയം ഇന്ത്യയ്ക്കു പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി . അതേസമയം ഈ കാലയളവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സര്‍ക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികള്‍ക്ക് പ്രവാസികളെ വെബ്‌സൈറ്റില്‍ സമന്‍സ് പ്രസിദ്ധീകരിച്ച് വിളിച്ച് വരുത്താനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം കഴിക്കുന്ന സന്ദര്‍ഭം വന്നാല്‍ പ്രസ്തുത ബില്ലിലെ വ്യവസ്ഥകള്‍ അവര്‍ക്ക്…

യുവതലമുറയ്ക്കു വഴികാട്ടിയായി അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ)

അറ്റ്‌ലാന്റ: ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന നമ്മുടെ കുട്ടികള്‍ക്കു ഉപരിപഠനത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി ഒരു വിദ്യാഭ്യാസ സെമിനാര്‍ ഫെബ്രുവരി ഇരുപത്തി മൂന്നിന് നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട് മറ്റു അസ്സോസ്സിയേഷനുകള്‍ക്കു മാതൃകയാവുകയാണ് അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ). ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ എഴുപതു ശതമാനം കുട്ടികളും കലാപരവും കായികപരവുമായ കാര്യങ്ങളില്‍ നിന്നും അകന്നു പോകുന്നതായിട്ടാണു കണ്ടുവരുന്നത് എന്ന് പ്രസിഡന്റ് റെജി ചെറിയാന്‍ അറിയിച്ചു. എന്നാല്‍, ഇതേ സമയം ഇതിനു വേണ്ടി തുടര്‍വിദ്യാഭ്യാസത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുള്ള ഒരു വേദിയും ആരും ഒരുക്കിക്കൊടുക്കുന്നതായും കാണുന്നില്ല. അതിനുവേണ്ടി അമ്മ അസ്സോസിയേഷന്‍ പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്കുകയാണ്. ഈ വിഷയം യൂത്ത് കമ്മറ്റി കണ്‍വീനര്‍ ജെന്‍സന്‍ ബിനോജി കമ്മറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ കമ്മറ്റി ഒന്നടങ്കം ഇതു നടത്തുവാനായി തീരുമാനിക്കുകയായിരുന്നു. കമ്മറ്റി അംഗങ്ങളായ ഷാനു പ്രകാശ്, ജിത്തു വിനോയ് എന്നിവര്‍ നെതൃത്വം നല്‍കുന്ന ഈ പഠനശിബിരത്തിലേയ്ക്കു അന്‍പതില്‍ പരം…

രണ്ടാമത് കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ന്യുജേഴ്സിയില്‍

അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത് കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ന്യുജേഴ്സിയില്‍ മെയ് 25 26 27 തീയതികളില്‍ നടക്കും. അമേരിക്കക്ക് വേണ്ടി കളിച്ചവര്‍ ഉള്‍പ്പടെ നിരവധി പ്രൊഫഷണല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച തായി ക്യാപ്റ്റന്‍ അലക്സ് ചിലമ്പട്ടശ്ശേരില്‍ അറിയിച്ചു. മെയ് 26, 27 28 തിയതികളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ എട്ട് പ്രഫഷണൽ ടീമുകൾ ബാറ്റേന്തും . പ്രത്യേകം തയ്യാറാക്കിയ ന്യൂജേഴ്‌സിയിലെ കായിക പ്രേമികളുടെ പ്രിയപ്പെട്ട ഗ്രൌണ്ടുകളിലായിരിക്കും മത്സരം നടക്കുന്നത്. 4 വർഷം മുൻപ് 2015ൽ ആണ് കിംഗ്സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയത്. രാജ്യത്തെ മലയാളികളുടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആവേശമാണ് കിംഗ്സ് ക്രിക്കറ്റ് ക്ലബിന്റെ കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ടൂർണമെന്റിന്റ പ്രചോദനം. കിംഗ്സിന്റെ ആദ്യ ചാമ്പ്യന്‍ സ് ട്രോഫിക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ടിമുകള്‍ പങ്കെടുത്തിരുന്നു. വളരെ പ്രൊഫഷണല്‍ രീതിയില്‍ സം ഘടിപ്പിച്ച…

ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തില്‍ ഫോമാ സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: സംഘടനാ രംഗത്തും, സാമുദായിക രംഗത്തും, കലാ-സാംസ്കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയനായ ശ്രീമാന്‍ ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട്, ജോണ്‍ പാട്ടപ്പതി (നാഷണല്‍ കമ്മറ്റിയംഗം), ആഷ്‌ലി ജോര്‍ജ് (നാഷണല്‍ കമ്മറ്റിയംഗം), പീറ്റര്‍ കുളങ്ങര, ഡോ. സാല്‍ബി പോള്‍ ചെന്നോത്ത്, ബിജി സി. മാണി, അച്ചന്‍കുഞ്ഞ് മാത്യു, സ്റ്റാന്‍ലി കളരിയ്ക്കാമുറി, സിനു പാലയ്ക്കാതടം, നിഷ എറിക് എന്നിവര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചതാണിത്.

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാനവും സാമൂഹ്യ, സാമുദായിക, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അതീവ ദുഖവും അനുശോചനവും രേഖപ്പെടുത്തി. ഫെബ്രുവരി 10-ന് സംഘടനയുടെ പുതിയ പ്രസിഡന്റ് ലൂക്കോസ് പാറേട്ടിന്റെ അധ്യക്ഷതയില്‍ ചിക്കാഗോയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ച ഏവരും ജോയി ചെമ്മാച്ചേലിനോടുള്ള തങ്ങളുടെ സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. ജോയി ചെമ്മാച്ചേല്‍ ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി ആയിരുന്നെന്ന് കാനാ വിലയിരുത്തി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതവൃതമായി സ്വീകരിച്ച അദ്ദേഹം കഷ്ടത അനുഭവിക്കുന്ന നിരവധി ജീവിതങ്ങള്‍ക്ക് സാന്ത്വനമേകുകയും അവരുടെ ജീവിതങ്ങളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ പടര്‍ത്തുകയും ചെയ്തു. ജാതി, മത, വര്‍ണ്ണ, പ്രായഭേദമെന്യേ ഏവരുമായി നിഷ്കളങ്കമായൊരു പുഞ്ചിരിയോടും, ഊഷ്മളമായ സമീപനത്തോടുംകൂടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ജോയി ചെമ്മാച്ചേലിനെ ആദരണീയനായൊരു വ്യക്തിത്വത്തിന്റെ ഉടമയാക്കി. കാനാ എന്ന പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളോട് വിയോജിപ്പ്…

നിശ്ശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ്

മഹാത്മജിയുടെ രക്ത സാക്ഷി ദിനം അദ്ദേഹത്തിന്റെ തന്നെ കൊലപാതകത്തിന് വീണ്ടും സാക്ഷ്യം വഹിച്ചു.ഗാന്ധിജിയെ നാടുകടത്തുന്നു നവ രാഷ്ട്രീയം ഇന്ത്യയില്‍ നിരന്തരം അരങ്ങേറുന്നു .ഒരോ ഇന്ത്യന്‍ പൗരനും ചരിത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇന്ത്യയെ മനസ്സിലാക്കേണ്ട ദിനം ആണ് അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനം . മത വല്‍ക്കരിക്കപ്പെടുന്ന ദൈനദിന രാഷ്ട്രീയത്തില്‍, ജീവിതത്തില്‍ ,ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ടമെന്നു സ്വയം ഉദ്‌ഘോഷിക്കുന്ന ഇന്ത്യയുടെ ഭാവി എന്താവും? ഇവിട മത നിരപേക്ഷതക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യം ആണ് ഇന്ന് നാം കാണുന്ന വിവിധ മത വിഭാഗ അജണ്ടകള്‍. മഹാത്മാ ഗാന്ധിയുടെ വരെ മൂല്യം ഇടിച്ചു കാണിക്കുന്ന ഭാരതതീയര്‍ രാജ്യത്തിന്റെ അടിത്തറ ഇളക്കി ചിഹ്നഭിന്നം ആക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിയ്ക്കുന്നു. രാജ്യം മത സൗഹാര്‍ദത്തിലേയ്ക്കു തിരിച്ചു കൊണ്ടുപോകുവാനും ലോകത്തിന്റെ മുമ്പില്‍ മാതൃക ആയി ഉയര്‍ന്നു നില്‍ക്കുവാനും ,…

ജെ.എഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18ന് ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. 56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($ 1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($500, $ 300 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്. ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മെയ് 11 നു മുമ്പായി 56 ഗെയിമിന് 75 ഡോളറും, 28 ഗെയിമിന് 30…

ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍: ആത്മീയ സമ്മേളനം ഒര്‍ലാന്റോയില്‍

ഫ്‌ളോറിഡ : ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ആത്മീയ സമ്മേളനം ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ നടത്തപ്പെടും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിര്‍വ്വഹിക്കും. ഡോ. തോംസണ്‍ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റര്‍മാരായ ജേക്കബ് മാത്യൂ, തോമസ് കോശി, സി.പി.വര്‍ഗീസ്, ജോണ്‍ തോമസ്, ബിനു ജോണ്‍സ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിക്കും. നേതൃത്വ സെമിനാര്‍, ഉണര്‍വ്വ് യോഗം, പ്രെയ്‌സ് ആന്‍റ് വര്‍ഷിപ്പ്, സഹോദരി സമ്മേളനം , യുവജന പ്രവര്‍ത്തക സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ബിനു ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന,…

ഫ്രറ്റേണിറ്റി മഞ്ചേരി മണ്ഡലം കണ്‍വെന്‍ഷന്‍

പയ്യനാട് : ഫ്രറ്റേണിറ്റി മൂവ്മെന്റ് മഞ്ചേരി മണ്ഡലം കണ്‍വെന്‍ഷന്‍ പയ്യനാട് എം ഇ ടി ഹാളില്‍ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഫസ്ന മിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശരീഫ് സിപി സ്വാഗതവും രജിത മഞ്ചേരി സമാപനവും നടത്തി. മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അജ്മല്‍ തോട്ടോളി, ഷഹല എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍: മണ്ഡലം കണ്‍വീനര്‍ – അജ്മല്‍ കാരക്കുന്ന്. അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍ – ഷരീഫ് പാണ്ടിക്കാട്, ഫഹീമ പാലക്കുളം. ഭാരവാഹികളെ വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്‌ അന്‍വര്‍ നെന്മിനി ഹാരാര്‍പ്പണം നടത്തി. ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സദറുദ്ധീന്‍, ഷമീല്‍ പയ്യനാട്, നഈമ നജീബ്, ശരീഫ് സി.പി, അജ്മല്‍ കെ.പി, ഫാസില്‍, അഷ്ഫാഖ് കെ.പി, സബീല്‍ ചെമ്പ്രശ്ശേരി, ഹബീബ റസാഖ്…