സ്ത്രീകള്‍ക്ക് മുല്ലപ്പൂമാല ആകര്‍ഷകം

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെവിടെയും വിവാഹ സീസണായാല്‍ സ്ത്രീകള്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ വാങ്ങുന്നവരാണ്. സാരികള്‍, ഗൗണുകള്‍, ആഭരണം, സാല്‍വാര്‍, ലെഹംഗ, തുടങ്ങിയവ വാങ്ങാന്‍ താല്പര്യം കൂടുതലായിരിക്കും. എന്നാല്‍ അനുബന്ധ കാര്യങ്ങളില്‍ അധികം ശ്രദ്ധ നല്‍കാറില്ല. നമ്മുടെ പാരമ്പര്യ വസ്ത്ര ഡിസൈനര്‍മാര്‍ അതിശയങ്ങള്‍ കാണിക്കുമെങ്കിലും ആക്‌സസറികളുടെ കാര്യത്തില്‍ നമ്മള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. വിവാഹവസ്ത്രങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അനുഗ്രഹീതരാണ്. ശരീരത്തിലെ എല്ലാ ഭാഗത്തും ആഭരണങ്ങളുണ്ടാകും. മുക്കില്‍ മൂക്കുത്തിയും, കൈകളില്‍ വളകളും, ചുദ്ദയും, ബാജുബന്ധും, കണങ്കാലില്‍ പായലും എന്നിങ്ങനെ ഇവ നീളുന്നു. പൂമാലയാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. പൂമാലയുടെ പ്രഭാവം വിശദീകരണത്തിന് അപ്പുറമാണ്. ഇത് തലമുടിയുടെ പുറകില്‍ കുത്തി വെയ്ക്കുന്നത് വിവാഹവേഷത്തിന്റെ പ്രധാനഭാഗമാണ്. പൂമാലകളുടെ വിവിധ ഇനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് വസ്ത്രത്തിന് അനുയോജ്യമായി ഇത് തെരഞ്ഞെടുക്കാനാവും. നിങ്ങളുടെ സാരിക്കൊപ്പം ആകര്‍ഷകമായ മുല്ലപ്പൂമാല അണിയാം. കാഞ്ചീപുരം സില്‍ക്ക് സാരിക്കൊപ്പമുള്ള ദക്ഷിണേന്ത്യന്‍…

ചെമ്മീന്‍ അച്ചാര്‍ (അടുക്കള)

ആവശ്യമുള്ള സാധനങ്ങള്‍: • വലിയ ചെമ്മീന്‍ – അര കിലോ • ഇഞ്ചി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍ • വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍ • പച്ചമുളക് അരിഞ്ഞത്-1 ടീ സ്പൂണ്‍ • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍ • മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ • കശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍ • കടുക് -1 ടീസ്പൂണ്‍ • ഉലുവ -1 ടീസ്പൂണ്‍ • നല്ലെണ്ണ • വെള്ളം – അര കപ്പ് • വിനാഗിരി – അര കപ്പ് തയ്യാറാക്കുന്ന വിധം: – ചെമ്മീന്‍ വൃത്തിയാക്കി വെള്ളം കളയുക. ഇതിലേക്ക് പകുതി മഞ്ഞള്‍പ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. തുടര്‍ന്ന് ഇത് എണ്ണയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക. തുടര്‍ന്ന് ഒരു പാനില്‍ എണ്ണ…

ബീഫ് കൊണ്ടൊരു വിഭവം – ബീഫ് മുളകിട്ടത് (അടുക്കള)

ബീഫ് കഴിക്കാന്‍ ഇഷ്ടപെടുന്നവരാണ് ഏവരും. പല രൂപത്തില്‍ ബീഫ് കൊണ്ട് വിഭവം ഉണ്ടാക്കി കേരളീയരായ നമ്മള്‍ കഴിക്കാറുണ്ട്. അത്തരത്തില്‍ ഒരു രുചികരമായ വിഭവമാണ് ബീഫ് മുളകിട്ടത്. ചേരുവകള്‍: • ബീഫ് 1കിലോ • ഉള്ളി – 4,5 • തക്കാളി -3 • പച്ചമുളക് -2 • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1ടേബിള്‍ സ്പൂണ്‍ • വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ • മുളക് പൊടി – 2 സ്പൂണ്‍ • മഞ്ഞള്‍ പൊടി -1/4 സ്പൂണ്‍ • നാരങ്ങ ജ്യൂസ് – 1 സ്പൂണ്‍ • കറിവേപ്പില, മല്ലിയില തയ്യാറാക്കുന്ന വിധം: ഒരു പാത്രം അടുപ്പില്‍ വെച് ചൂടാവുമ്പോള്‍ അതിലേക്ക് ഉള്ളി, ഇഞ്ചി വെളുത്തുള്ളിയിട്ട് നന്നായി വഴറ്റിയെടുക്കുക, ഇതിലേക്കു പച്ചമുളക്, തക്കാളിയിട്ട് വഴറ്റിയെടുക്കുക.. കറിവേപ്പില ചേര്‍ക്കുക, ശേഷം പൊടികള്‍ ചേര്‍ത്തിളക്കി.. ഇതിലേക്ക് ലെമണ്‍ ജ്യൂസ് ഒഴിച്ച്……

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് എന്നെ ചോദ്യം ചെയ്തിട്ടില്ല; ആക്രമിക്കപ്പെട്ട നടിയെ അറിയാം, എന്നാല്‍ ആരാണ് ആക്രമിച്ചതെന്നറിയില്ലെന്ന് ശ്രിദ

നടി ആക്രമിക്കപ്പെട്ട സംഭവത്തെ ബന്ധപ്പെടുത്തി നടി ശ്രിദ ശിവദാസിനെ പോലീസ് ചോദ്യം ചെയ്തെന്ന വാര്‍ത്ത നിഷേധിച്ച് കുഞ്ചോക്കോ ബോബന്റെ നായികയായി ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി ശ്രിദ ശിവദാസ് രംഗത്ത്. വിരിലെണ്ണാവുന്ന പടങ്ങള്‍ക്കൊടുവില്‍ വിവാഹിതയായി സിനിമയില്‍ നിന്നും വിട പറഞ്ഞ താരമാണ് ശ്രിദ. എന്നാല്‍, ഇപ്പോള്‍ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കയാണ് നടി. 2016ല്‍ റിലീസ് ചെയ്ത മലയാളത്തിലെ ദം ആയിരുന്നു ശ്രിദ അവസാനമായി അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ തമിഴ് ചിത്രത്തിലൂടെ ശ്രിദ തിരികെ എത്തിയിരിക്കയാണ്. തമിഴ് ബോക്സോഫിസില്‍ തകര്‍ത്തോടുകയാണ് ധില്ലുക്ക് ധുഡ്ഡു 2 എന്ന ശ്രിദ അഭിനയിച്ച ചിത്രം സന്താനമാണ് നായകന്‍. നരത്തെ തമിഴ്നാട്ടില്‍ ഹിറ്റായി മാറിയ കോമഡി സീരിസിന്റെ ചുവടു പിടിച്ചൊരുക്കിയ ദില്ലുക്ക് ദുഡ്ഡുവിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഹോറര്‍ കോമഡിയാണ്. തമിഴിലേയ്ക്ക് ചേക്കേറുകയാണോ എന്ന ചോദ്യത്തിന്…

മലയാളത്തിന്റെ മഹാനടന് ആറ്റുകാലമ്മ പുരസ്ക്കാരം; പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മമ്മൂട്ടി പുരസ്ക്കാരം ഏറ്റുവാങ്ങി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആറ്റുകാലമ്മ പുരസ്ക്കാരം നല്‍കി ആറ്റുകാല്‍ ദേവസ്വം ട്രസ്റ്റ് ആദരിച്ചു. ആറ്റുകാല്‍ ഉത്സവാഷോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരമാണ് നടന്‍ മമ്മൂട്ടി ഏറ്റുവാങ്ങിയത്. ആറ്റുകാല്‍ ഉത്സാവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടകനായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആദ്യമായിട്ടാണ് എത്തുന്നതെന്നും ഉദ്ഘാടകനായി ക്ഷണിച്ചവരോട് നന്ദിയും രേഖപ്പെടുത്തുന്നതായി ക്ഷേത്രം ട്രസ്റ്റിന്റെ സമ്പൂര്‍ണകലാ സംഭാവനയ്ക്കുള്ള പുരസാകാരം വാങ്ങിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത്. മധ്യതിരുവിതാംകൂറില്‍ ജനിച്ച എനിക്ക് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നതായിട്ടാണ് പത്മശ്രി മമ്മൂട്ടി പ്രതികരിച്ചത്. താന്‍ ഉദ്ഘാടകനായി എത്തിയ ഒരു പൊതുപരിപാടിയില്‍ ആദ്യമായിട്ടാണ് ഇത്രജനങ്ങള്‍ എത്തുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ശബരിമല എന്നു പറയുന്ന ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ അവതാരകായയ മീരയാണ് പ്രോഗ്രാമില്‍ അവതാരികയായി എത്തിയത്.ബാരിക്കേഡുകള്‍ സ്ഥാപിച്ചും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്. പൊതു…

കെസിആര്‍എം നോര്‍ത്ത് അമേരിയ്ക്കക്ക് ഗവണ്മെന്റ് അംഗീകാരം

2017 സെപ്തംബര്‍ 30-ന് ഷിക്കാഗോയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് Kerala Catholic Church Reformation Movement North America (KCRMNA) എന്ന പേരില്‍ ഒരു പുതിയ സംഘടന രൂപീകരിക്കുകയും അതിന്റെ അനുദിന നടത്തിപ്പിലേക്കായി ഡിട്രോയിറ്റില്‍ നിന്നുള്ള ചാക്കോ കളരിക്കലിനെ General Coordinator ആയി തെരെഞ്ഞെടുക്കുകയും ചെയ്‌തു. ആ യോഗത്തില്‍ പ്രധാനമായി നാല് നിര്‍ദേശങ്ങള്‍ ഉണ്ടായി: പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന KCRM-മായി സഹകരിച്ച് പ്രവര്‍ത്തിക്കുക; KCRM പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയെ സാമ്പത്തികമായി സഹായിക്കുക; Regional Coordinators-നെ കണ്ടുപിടിച്ച് സഹകരിപ്പിക്കുക; മാസം തോറും ടെലികോണ്‍ഫെറന്‍സ് സംഘടിപ്പിച്ച്‌ പൊതുജനത്തെ സഭാകാര്യങ്ങളില്‍ ബോധവല്‍ക്കരിക്കുക. KCRM-പാലാ പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയെ സാമ്പത്തികമായി KCRMNA കഴിയുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. സത്യജ്വാലയുടെ നിലനില്പിന് കൂടുതല്‍ സാമ്പത്തിക സഹായം ചെയ്യേണ്ടിയിരിക്കുന്നു. വിവിധ സിറ്റികളില്‍ നിന്നായി 15 റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ KCRMNA-യ്ക്ക് നിലവില്‍ ഉണ്ട്. പ്രശസ്‌ത വ്യക്തികള്‍ വിഷയം അവതരിപ്പിച്ചുകൊണ്ടുള്ള 13 ടെലികോണ്‍ഫെറന്‍സുകള്‍…

ആരാധന മൂത്ത് മൈക്കിള്‍ ജാക്സന്റെ രൂപ സാദൃശ്യം നേടാന്‍ യുവാവ് ചിലവാക്കിയത് മൂന്നു ലക്ഷം ഡോളര്‍ !!

തന്റെ ആരാധനാമൂര്‍ത്തിയായ പോപ് ഗായകന്‍ മൈക്കിള്‍ ജാക്സനെപ്പോലെയാകാന്‍ യുവാവ് ചിലവാക്കിയത് മൂന്നു ലക്ഷത്തോളം ഡോളര്‍ (ഏകദേശം രണ്ടു കോടിയിലധികം രൂപ)!! അമേരിക്കന്‍ പോപ്‌ ഗായകനായ അന്തരിച്ച മൈക്കള്‍ ജാക്സന്‍റെ കടുത്ത ആരാധകനായ അര്‍ജന്‍റീന സ്വദേശി ലിയോ ബ്ലാങ്കോയാണ് കോടികള്‍ ചിലവാക്കി ശസ്ത്രക്രിയ ചെയ്തത്. മൈക്കിൾ ജാക്സന്‍റെ കടുത്ത ആരാധകനായി മാറിയ ഈ യുവാവ് 11 ശസ്ത്രക്രിയയ്ക്ക് പുറമേ നിരവധി സൗന്ദര്യവർദ്ധക നടപടി ക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. മൈക്കിൾ ജാക്സന്‍റെ ഏകദേശ രൂപം സ്വന്തമാക്കിയ ഈ ഇരുപത്തിരണ്ടുകാരന്‍ പൂര്‍ണ രൂപമെത്താന്‍ ഇനിയും ശസ്ത്രക്രിയയ്ക്ക് തയാറാണ്. രണ്ട് ഓടോപ്ലാസ്റ്റി സര്‍ജറി, മൂന്നു ലിപോസക്ഷന്‍ സര്‍ജറി, നാല് റൈനോപ്ലാസ്റ്റി സര്‍ജറി എന്നിവയ്ക്ക് പുറമേ രണ്ട് ഹ്യലുറോനിക് ആസിഡ്- ബോടോക്സ് പ്രയോഗങ്ങള്‍ എന്നിവയും ലിയോ ഇതുവരെ നടത്തി. 15 വയസ്സില്‍ തുടങ്ങിയ ഈ മാറ്റം അടുത്തിടെ നടത്തിയ ‘മന്‍ഡിബുലര്‍ കോണ്‍ടറിംഗ്’ എന്ന ശസ്ത്രക്രിയ വരെ…

കേരളത്തിന് കിരീടം; പെണ്‍കുട്ടികളുടെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മുത്തമിട്ട് കേരളം

ഗുജറാത്ത്:പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 104 പോയിന്റുമായാണ് കേരളം കിരീടം നേടിയത്. ആറ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമായാണ് കേരളത്തിന്റെ കിരീടനേട്ടം. മീറ്റിന്റെ അവസാനദിനമായ ഇന്ന് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 54 പോയിന്റ് മാത്രമാണ് ലഭിച്ചത്. അവസാന ദിനത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ മെറിന്‍ ബിജു വെള്ളി മെഡല്‍ കരസ്ഥമാക്കി. പിന്നാലെ 4*400 മീറ്റര്‍ റിലേയില്‍ ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോള്‍, റിയ മോള്‍ ജോയ് എന്നിവരടങ്ങിയ ടീം ഒന്നാമതെത്തി. 200 മീറ്ററില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പും വെള്ളി നേടി.

പതിന്നാലുകാരിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസിമിക്കെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് മുസ്ലിം പള്ളി പ്രസിഡണ്ട് നല്‍കിയ പരാതിയിലാണ് നടപടി. കാറില്‍ വനപ്രദേശത്തെത്തിച്ചാണ് 14 കാരിയെ പീഡിപ്പിക്കാന്‍ ഇമാം ശ്രമിച്ചത്. പെണ്‍കുട്ടി പരാതിപ്പെട്ടില്ലെന്ന പേരിലാണ് പൊലീസ് കേസെടുക്കാന്‍ താമസിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന 14കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോവുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ 14കാരിയെ ഖാസിമിയോടൊപ്പം കണ്ട തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. വാര്‍ത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ഖാസിമി…

മിസോ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: മിസോറാം സ്വദേശികളായ കാലിക്കറ്റ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ലാല്‍ മുവാന്‍സാംഗി, കാലിക്കറ്റ് മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ യെഹോവ റിംഗ്‌സ്വാള പച്ചൗ എന്നിവര്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സന്ദര്‍ശിച്ചു. ഹൗസ് ബോട്ടിന്റെ മാതൃക നല്‍കി ഇരുവരെയും സ്വീകരിച്ച ഗവര്‍ണര്‍ കേരളത്തിലെ താമസത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അന്വേഷിച്ചു. ഭാവി കാര്യങ്ങള്‍ക്ക് ആശംസകള്‍ നേരുകയും സാധ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മിസോറാമിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെത്തി പഠിക്കുന്നതിന് ഇവരുടെ നേട്ടം പ്രചോദനമാകുമെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജീവിതം സന്തോഷം പകരുന്നതാണെന്ന് ഇരുവരും പറഞ്ഞു. നഗരത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കും. നിപ്പാ വൈറസ് ബാധയുണ്ടായപ്പോള്‍ നടത്തിയ സേവനങ്ങള്‍ വിശദീകരിച്ച അവര്‍ കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. മിസോറാമിലെ സംസ്‌കാരവും പാരമ്പര്യവും കേരളത്തില്‍ പ്രചരിപ്പിക്കുന്നതിന് പരിശ്രമിക്കണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.