തെരഞ്ഞെടുപ്പ്: കേരള ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയായി; തിരുവനന്തപുരത്ത് കുമ്മനം

തിരുവനന്തപുരം: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിഡിജെഎസുമായി സീറ്റു ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത മാസം ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഫെബ്രുവരി 22ന് ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണന. ശ്രീധരന്‍ പിള്ള മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് തിരുവനന്തപുരം നല്‍കും. കൊല്ലത്തും തിരുവനന്തപുരത്തും മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കാസര്‍കോടും കെ സുരേന്ദ്രന്റെ പേരും ഉള്‍പ്പെടുത്തി. പാലക്കാട്ടും ആറ്റിങ്ങലിലും ശോഭാ സുരേന്ദ്രന്റെ പേരുണ്ട്. പത്തനംതിട്ടയില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ശശികുമാരവര്‍മ്മ, മഹേഷ് മോഹനര് എന്നിവരുടെ പേരുകളാണുള്ളത്. പി പി മുകുന്ദന്‍ തിരുവനന്തപുരത്ത് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.…

ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ജയരാജനും രാജേഷുമെന്ന് സിബിഐ കുറ്റപത്രം

കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമാണെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദേശമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൃത്യത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. 32ാം പ്രതി പി. ജയരാജനും 33-ാം പ്രതി ടി.വി രാജേഷ് എംഎല്‍എയും 30-ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍. ഗൂഢാലോചനയുടെ തെളിവായി ദൃക്‌സാക്ഷി മൊഴികളാണ് സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയത്. അരിയില്‍ ഷുക്കൂര്‍ അടക്കമുള്ളവരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയത് കേട്ടെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ജയരാജനും ടി വി രാജേഷും നേരിട്ട് നിര്‍ദ്ദേശം നല്‍കുന്നത് കേട്ടെന്ന സാക്ഷി മൊഴികള്‍ കുറ്റപത്രത്തൊടൊപ്പം…

എസ്.രാജേന്ദ്രന് തിരിച്ചടി; മൂന്നാറിലെ കെട്ടിട നിര്‍മ്മാണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ പ‌ഞ്ചായത്തിന്‍റെ കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാരിന്‍റെ ഉപഹര്‍ജിയും ഔസേപ്പിന്‍റെ ഹര്‍ജിയും ഇനി ഒരുമിച്ചു പരിഗണിക്കും . എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതേ സമയം ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. കണ്ണൻദേവൻ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്ത് മൂന്നാർ പഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ല എന്ന നിലപാടിലാണ് പഞ്ചായത്ത് നിർമാണം നടത്തിവന്നത്. തോട്ട നിയമ പരിധിയിൽ വരുന്ന ഭൂമിയിൽ നിർമാണം നടത്താൻ അനുമതിയില്ലെന്നുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിർമാണം സ്റ്റേ ചെയ്തിരിക്കുന്നത്. ഈ വിവരം സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.…

ജോയി ചെമ്മാച്ചേലിന്റെ നിര്യാണം അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാനഷ്ടം: മാധവന്‍ ബി നായര്‍

നടനും, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണം അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനാ വൈസ് പ്രസിഡന്റായി കാനഡാ കണ്‍വന്‍ഷനില്‍ സജീവ സാന്നിദ്ധ്യമായിരുന്ന സഹപ്രവര്‍ത്തകനെ ഓര്‍മ്മിക്കുന്നു. മലയാളി സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജോയി ചെമ്മാച്ചേലിന്റേത്. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും കൃത്യതയോടെ നടപ്പില്‍ വരുത്തുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന രണ്ട് കണ്‍വന്‍ഷനുകളുടെ ചരിത്ര വിജയത്തില്‍ അദ്ദേഹത്തിനുള്ള പങ്കാളിത്തമാണ്. ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷനും കാനഡാ കണ്‍വന്‍ഷനും. ചിക്കാഗോ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിന് വഴിതെളിച്ചു. അതുപോലെ തന്നെ കാനഡാ കണ്‍വന്‍ഷനും. ഏത് വിഷയത്തേയും ചിരിച്ചുകൊണ്ട് നേരിട്ട ജോയിയുടെ പുഞ്ചിരിക്കുന്ന മുഖം അമേരിക്കന്‍ മലയാളിയുടെ ഈ തലമുറ ഒരിക്കലും മറക്കാനിടയില്ല. അദ്ദേഹത്തിന്റെ വിയോഗം ചെമ്മാച്ചേല്‍…

സ്വാഗത സംഘം രൂപീകരിച്ചു

പാലക്കാട്: ഫെബ്രുവരി 21 ന് പാലക്കാട്, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങള്‍ ഉൾപ്പെടുന്ന പാലക്കാട് മേഘലാ സംവരണ പ്രക്ഷോഭ സമ്മേളനത്തിന്റെ സ്വാഗത സംഘം വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി അംഗം എം.സുലൈമാന്‍ ഉല്‍ഘാടനം ചെയ്തു. സി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എഫ്.ഐ.ടി യു.ജില്ലാ പ്രസിഡന്റ് കരീം പറളി, മണ്ഡലം ഭാരവാഹികളായ മോഹന്‍ദാസ്, മുഹമ്മദ് മാസ്റ്റര്‍, ഉസ്മാന്‍, ഷാജഹാന്‍, ചാമുണ്ണി മാങ്കുറിശി, ഷംസുദ്ധീന്‍, കെ.സലാം, ഷിഹാബ് പത്തിരിപ്പാല, മണികണ്ഠന്‍, മുനിസിപ്പല്‍ കൗണ്‍സിലർ സൗരിയത്ത് സുലൈമാന്‍, ആസിയ റസാഖ്, രഞ്ജിത് കൃഷ്ണ (ഫ്രറ്റേണിറ്റി) സലീം മുണ്ടൂര്‍ (അസറ്റ് ), ഖാജാ ഹുസൈന്‍, ശിഹാബ്, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പി.ഡി.രാജേഷ് നന്ദി പറഞ്ഞു. സ്വാഗത സംഘം കണ്‍വീനറെയും വിവിധ വകുപ്പ് കണ്‍വീനർമാരെയും യോഗം നിശ്ചയിച്ചു.

ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ വിദൂര വിദ്യാഭ്യാസം: മാര്‍ച്ച് 1 വരെ അപേക്ഷിക്കാം

പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയുടെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേര്‍ണിങ് നടത്തുന്ന ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് വിദൂര വിദ്യാഭ്യാസപഠന പ്രവേശനത്തിന് 200 രൂപ ഫൈനോടു കൂടി 2019 മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. കോഴ്സുകള്‍: ട്രൈനര്‍മാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് (പി.ജി.ഡി.ജി.സി) യോഗ്യത: ബിരുദം അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്, നഴ്സറി ടീച്ചര്‍മാര്‍ക്കുള്ള ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഡി.ഇ.സി.സി.ഇ), സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ടെക്നോളജി. യോഗ്യത: ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി. യോഗ്യത: എസ്.എസ്.എല്‍.സി. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും www.jmi.ac.in/cdol ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറവും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഫീസും…

ആരോഗ്യ സംരക്ഷണത്തിന് ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ പിന്തുണ

ദോഹ: സമൂഹത്തിലെ അശരണരായവരുടെ ആരോഗ്യ സംരക്ഷണത്തിന് പിന്തുണയുമായി ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ രംഗത്ത്. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സഹായധന തുകയുടെ ചെക്ക് നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദ് ഹാരിസിന് കൈമാറി. വിദ്യാര്‍ത്ഥികളുടെ, ദു:ഖിതരോടുള്ള സഹഭാവത്തിന് മുഹമ്മദ് ഹാരിസ് സന്തോഷം പ്രകടിപ്പിച്ച് സംസാരിച്ചു. സ്‌ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹെല്‍ത്ത്‌കെയര്‍ പ്രതിനിധി അബ്ദുള്ള സന്നിഹിതനായിരുന്നു. ഏറ്റവും കൂടുതല്‍ ധനം സമാഹരിച്ച അധ്യാപിക ശാഹിദ ടീച്ചര്‍, വിദ്യാര്‍ത്ഥികളായ ഇഷാന്‍ അമീന്‍, റിഷ, ബസം ബഷീര്‍ എന്നിവര്‍ക്ക് മുഹമ്മദ് ഹാരിസ് ഉപഹാരം നല്‍കി. അബ്ദുല്‍ ഗഫൂര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് സ്വാഗതവും എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം അബ്ദുല്ല നന്ദിയും പറഞ്ഞു.

ദോഹ മദ്റസ ഫെസ്റ്റ് സിദ്ഖ് ഗ്രൂപ്പ് ജേതാക്കള്‍

ദോഹ : ദോഹ അല്‍ മദ്റസ അല്‍ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ പരിപാടിയായ ‘ മദ്റസ ഫെസ്റ്റ് – 2019’ന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ സിദ്ഖ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അദ്ല്‍ ഗ്രൂപ്പും, റഹ്മ ഗ്രൂപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അമാന ഗ്രൂപ്പിനാണ് നാലാം സ്ഥാനം. നാല് വിഭാഗങ്ങളിലായി അമ്പതിലധികം മത്സരയിനങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് രണ്ടരമാസക്കാലം നീണ്ടുനിന്ന മത്സരപരിപാടികളില്‍ പങ്കെടുത്തത്. രചനാ മത്സരങ്ങള്‍ക്ക് പുറമേ ചിത്രീകരണം. മൈം, ഒപ്പന, തീം പ്രസന്റേഷന്‍, റിയാലിറ്റി ഷോ തുടങ്ങിയ വര്‍ണാഭമായ പരിപാടികളാണ് മദ്‌റസ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയത്. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വിദ്യാഭ്യാസ വിഭാഗം തലവന്‍ എം.എസ്. അബ്ദുല്‍ റസാഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാവിഷ്‌കാരങ്ങളും സാഹിത്യസൃഷ്ടികളും ഉത്തമസമൂഹത്തിന്റെ നിര്‍മിതിയില്‍ സുപ്രധാന ഘടകങ്ങളാണെന്നും സര്‍ഗ ശേഷികള്‍ പരിപോഷിപ്പിക്കാനുതകുന്ന പരിപാടികള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണെന്നും ആധുനിക വിദ്യാഭ്യാസ പദ്ധതിയില്‍…

പ്രണയ ദേവാലയങ്ങള്‍

സിനിമാറ്റിക് രീതിയിലുള്ളതും, ത്രികോണ പ്രേമങ്ങളും, സോഷ്യല്‍ മീഡിയ പ്രേമങ്ങളും യുവാക്കളെ ദിനംപ്രതി കൊലപാതകങ്ങളിലേക്കും, ആത്മഹത്യകളിലേക്കും, വിഷാദ രോഗങ്ങളിലേക്കും നയിക്കുന്ന ഈ കാലഘട്ടത്തില്‍ എന്താണ് യഥാര്‍ത്ഥമായ പ്രണയം അല്ലെങ്കില്‍ അനുരാഗം എന്ന വികാരം യുവാക്കള്‍ക്കുള്ള തിരിച്ചറിവിനാകട്ടെ ഈ പ്രണയ ദിനാഘോഷം പ്രണയം, അനുരാഗം എന്ന അനുഭൂതി അതിരുകള്‍ കടന്നു വെറും ശാരീരിക നിര്‍വൃതിയാകുന്നിടത്താണ് അരുതായ്മകള്‍ സംഭവിക്കുന്നതും. അതേക്കുറിച്ചുള്ള തിരിച്ചറിവാണ് പിന്നീട് ആത്മഹത്യയ്ക്കും കൊലപാതകങ്ങൾക്കും വിഷാദരോഗങ്ങള്‍ക്കും ഇടവരുത്തുന്നതെന്നു മാതാപിതാക്കളെ സ്നേഹിയ്ക്കുന്ന ഓരോ യുവാവും അറിയണം. അമ്പലവും പരിസരങ്ങളും, ഇടവഴികളും, അരുവികളും, കാട്ടാറുകളും, കുന്നുകളും, തെളിനിലാവും കുസൃതികാറ്റും, കുഞ്ഞിക്കിളികളും പവിത്രമായ പ്രണയത്തിനു ഒരു കാലത്ത് ദൃക്സാക്ഷികളാകുമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ പ്രണയ വിനിമയം സുഗമമാകുകയും തന്മൂലം പ്രണയമെന്ന പവിത്രമായ ആശയത്തിന്റെ പശ്ചാത്തലങ്ങള്‍ മാറുകയും, അതില്‍ കളങ്കം പടരുകയും ചെയ്തു.. വാട്സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയും, അശ്ലീനനമായ ചിത്രങ്ങളും രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ…

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാവകധ്വനി റവ.ഫാ.ഡോ. ഒ. തോമസ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകന്‍

ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ഹില്‍ട്ടണ്‍ ചിക്കാഗോ ഓക് ബ്രൂക്ക് സ്യൂട്ട്‌സ് ആന്‍ഡ് ഡറി ലെയിന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ഒ. തോമസ് എത്തുന്നു. ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും കൗണ്‍സിലിംഗിലും അഗാധമായ ഗവേഷണ പഠനം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയതിലും ഉപരിയായി പ്രശ്‌നസങ്കീര്‍ണമായ ജീവിതത്തെ അഭിമുഖീകരിക്കുന്ന ആധുനിക മനുഷ്യന് സാന്ത്വനമേകുവാന്‍ ഒരുത്തമ വഴികാട്ടിയായി പാസ്റ്ററല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭാഗ്യസ്മരണാര്‍ഹനായ കാലംചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രിയ ശിഷ്യനെന്ന നിലയില്‍ ശക്തിയേറിയതും ദര്‍ശനമേന്മയോടുമുള്ള ദൈവനിയോഗം ഏറ്റെടുത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ പിതാവാണ് ഇദ്ദേഹം. വൈദീകരാകുവാനുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ഒരു ഉത്തമ അധ്യാപകനെന്ന നിലയില്‍ ക്രൈസ്തവ ലോകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ബഹുമാനപ്പെട്ട അച്ചന്‍. നിരവധി…