കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ 2019-ഉം മാര്‍ച്ച് മൂന്നിന്

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019- 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് മൂന്നിനു വൈകുന്നേരം 6.30-നു ഡെസ്പ്ലിയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തും. കെ.സി.എസിന്റെ മുന്‍ പ്രസിഡന്റായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഈ പരിപാടി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവയ്ക്കുയായിരുന്നു. ഇല്ലിനോയി സംസ്ഥാനാത്തെ ഡിസ്ട്രിക്ട് എട്ടില്‍ നിന്നുള്ള സെനറ്റര്‍ റാം വിള്ളിവലം പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ബിന്‍സ് ചേത്തലില്‍, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ക്‌നാനായ വനിതാഫോറം ദേശീയ പ്രസിഡന്റ് ബീന ഇണ്ടിക്കുഴി, മുന്‍ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കെ.സി.എസിന്റെ അടുത്ത രണ്ടുവര്‍ഷം നടപ്പിലാക്കാനാദ്ദേശിക്കുന്ന നിരവധി നൂതന പദ്ധതികള്‍ ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെടും. സഭയേയും സമുദായത്തേയും ശക്തിപ്പെടുത്തുന്ന ഈ നൂതന പദ്ധതികള്‍ “കണക്ട്…

സംവരണ വിരുദ്ധനയം നവോത്ഥാന കാപട്യം: വെല്‍ഫെയര്‍ പാര്‍ട്ടി

ചങ്ങരംകുളം: നവോത്ഥാന പോരാട്ടങ്ങളിലൂടെ രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ നേടിയെടുത്ത സംവരണത്തെ അട്ടിമറിച്ചുകൊണ്ടാണ് നവോത്ഥാന പാരമ്പര്യത്തിന്റെ അവകാശവാദമേറ്റെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഭരണഘടനാ അവകാശങ്ങള്‍ തന്നെ നിഷേധിക്കുന്ന ഇടത് സര്‍ക്കാരിന് സംവരണ മെമ്മോറിയലിലൂടെ പിന്നാക്ക ജനത തിരിച്ചടി നല്‍കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്ക് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടനയിലെ യാഥാര്‍ത്ഥ്യങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കാത്തിടത്തോളം കാലം ഇടതുപക്ഷത്തിന് നവോത്ഥാന ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജില്ലാ ട്രഷറര്‍ ശാക്കിര്‍ ചങ്ങരംകുളം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സീനത്ത് കോക്കൂര്‍, ഇബ്രാഹിംകുട്ടി മംഗലം എന്നിവര്‍ സംസാരിച്ചു. ഹംസ പൈങ്കല്‍, എ.എ ഖമറുദ്ധീന്‍, അജ്മല്‍ കോടത്തൂര്‍, മുഹമ്മദ് ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.…

കുട്ടികള്‍ക്കായി കെ എച്ച് എന്‍ എ സാംസ്‌ക്കാരിക മത്സരം സംഘടിപ്പിക്കും

ന്യൂജെഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി കുട്ടികള്‍ക്കായി സാംസ്‌‌ക്കാരിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 18 വയസ്സില്‍ താഴെയും 5 വയസ്സിന്‌ മുകളിലുള്ളവര്‍ക്കായി വ്യത്യസ്ഥ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമാകുമെന്ന് കൾച്ചറല്‍ കമ്മറ്റി അദ്ധ്യക്ഷ ചിത്രാ മേനോന്‍, ഉപാദ്ധ്യക്ഷ മാലിനി നായര്‍ എന്നിവര്‍ അറിയിച്ചു. ആഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. സംഗീതം (വോക്കല്‍, ഉപകരണം), നൃത്തം (ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, കഥക്, ഒഡീസി. നാടോടി), പദ്യപാരായണം, മോണോ ആക്ട്, മിമിക്രി, പുരാണക്വിസ്, ഗീതാപാരായണം, ഫാന്‍സി ഡ്രസ്സ്, ചിത്രരചന, ഛായാചിത്രം, കൈകൊട്ടിക്കളി എന്നിവയിലാണ് മത്സരങ്ങള്‍. മിടുക്കരായ കുട്ടികള്‍ക്ക് ദേശീയ പരിപാടിയിലെ സദസ്സിനു മുന്നില്‍ കഴിവ് പ്രകടിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം അമേരിക്കയിലെ മലയാളി സമൂഹം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നതായി കെ എച്ച്‌ എന്‍ എ…

കുട്ടി വല്ലാതെ ഒതുങ്ങിക്കൂടുന്നോ? ഓട്ടിസമാകാം: ഡോ. ഷാഹുല്‍ അമീന്‍

ഓരോ വര്‍ഷവും ഏപ്രില്‍ രണ്ട് ‘ഓട്ടിസം എവയെര്‍നസ് ഡേ’ (ഓട്ടിസം എന്ന രോഗത്തെപ്പറ്റി അറിവു വ്യാപരിപ്പിക്കാനുള്ള ദിനം) ആയി ആചരിക്കപ്പെടുന്നുണ്ട്. രണ്ടായിരത്തിയെട്ടിലാണ്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം, ഈ രീതിക്ക് ആരംഭമായത്. എന്താണ് ഓട്ടിസം? കുട്ടികളെ അവരുടെ ജനനത്തോടെയോ ജീവിതത്തിന്‍റെ ആദ്യമാസങ്ങളിലോ പിടികൂടാറുള്ള ഒരസുഖമാണത്. മാനസികവും ബൌദ്ധികവുമായ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഓട്ടിസം മുഖ്യമായും താറുമാറാക്കാറുള്ളത് മറ്റുള്ളവരുമായുള്ള ഇടപഴകല്‍, ആശയവിനിമയം, പെരുമാറ്റങ്ങള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ എന്നീ മേഖലകളെയാണ്. നൂറിലൊരാളെ വെച്ച് ഈയസുഖം ബാധിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു രോഗമാണ് ഇതെങ്കിലും മരുന്നുകളും മനശ്ശാസ്ത്രചികിത്സകളും ശാസ്ത്രീയ പരിശീലനങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ നല്ലൊരു ശതമാനം രോഗികള്‍ക്കും മിക്ക ലക്ഷണങ്ങള്‍ക്കും ഏറെ ശമനം കിട്ടാറുണ്ട്. രോഗം വരുന്നത് എന്തു കാരണത്താലാണ് ഓട്ടിസം ആവിര്‍ഭവിക്കുന്നതെന്നതിന് കൃത്യമായ ഒരുത്തരം ലഭ്യമല്ല. ഗര്‍ഭാവസ്ഥയില്‍ വിവിധ കാരണങ്ങളാല്‍ തലച്ചോറിനേല്‍ക്കുന്ന കേടുപാടുകളാണ് ഓട്ടിസത്തിനു കാരണമാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജനിതക വൈകല്യങ്ങള്‍, വൈറസ്…

പി.സി.എന്‍.എ.കെ മയാമി: തീം സോങ്ങ് രചനകള്‍ ക്ഷണിക്കുന്നു

ഫ്‌ളോറിഡ : 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37-ാമത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിന്റെ തീം സോങ്ങിനായുള്ള രചനകള്‍ ക്ഷണിക്കുന്നു. “ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേണം വരികള്‍ തയ്യാറാക്കുവാന്‍. രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. എം.പി. 3, പി.ഡി.എഫ് ഫോര്‍മാറ്റില്‍ നാഷണല്‍ സെക്രട്ടറിയുടെ ഇ-മെയില്‍ വിലാസത്തില്‍ (Email: secretary@pcnakmiami.org) അയക്കേണ്ടതാണെന്ന് മ്യൂസിക് കോഓര്‍ഡിനേറ്റര്‍മാരായ സാജന്‍ തോമസ്, സാബി കോശി എന്നിവര്‍ അറിയിച്ചു. പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു…

എ​ഴു​ത്തി​ന്‍റെ ച​രി​ത്രം

ആദ്യകാവ്യം മലയാളത്തിലെ നാടന്‍പാട്ടുകളില്‍നിന്നു വ്യത്യസ്തമായ കാവ്യം എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ കൃതി പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായതെന്നു കരുതപ്പെടുന്ന രാമചരിതമാണ്. ഇതിന്‍റെ കര്‍ത്താവ് ആരെന്നു വ്യക്തമല്ല. ഒരു ചീരാമനാണെന്ന് കൃതിയില്‍ നിന്നു മനസ്സിലാക്കാം. വട്ടെഴുത്തിലാണ് രാമചരിതം എഴുതിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ശ്രീരാമന്‍റെ കഥ തന്നെ പ്രതിപാദ്യം. രാമായണത്തിലെ യുദ്ധകാണ്ഡം മാത്രമേ വിഷയമാക്കിയിട്ടുള്ളൂ. സന്ദേശകാവ്യം ആദ്യസന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശം മണിപ്രവാളത്തിലാണ്. കോഴിക്കോട് സാമൂതിരി കോവിലകത്തുനിന്നാണ് കണ്ടെടുത്തത്. പതിനാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തിലാണു രചിക്ക പ്പെട്ടതെന്നു കരുതുന്നു. 1906ല്‍ രസികരഞ്ജിനി മാസികയില്‍ ആദ്യമായി അടിച്ചുവന്നു. രചയിതാവ് ആരാണെന്നു വ്യക്തമല്ല. ഉണ്ണുനീലിസന്ദേശത്തിലെ കഥാനായകനും കവിയും ഒരാള്‍ മഹാകാവ്യം ശ്രീരാമകഥയെ അടിസ്ഥാനമാക്കി അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസമാണ് മലയാളത്തിലെ ആദ്യ മഹാകാവ്യമായി ഗണിക്ക പ്പെടുന്നത്. രാജരാജവര്‍മയുടെ അവതാരികയോടെ മലയാളിമാസികയില്‍ പ്രസിദ്ധീകരിച്ചു. 1907ല്‍ പുസ്തകരൂപത്തിലും പുറത്തിറങ്ങി. 1869ല്‍ കൊല്ലം ജില്ലയിലെ ചവറയിലെ അഴകത്ത് കുടുംബത്തില്‍ ജനിച്ച പത്മനാഭക്കുറുപ്പ് ബഹുഭാഷാ പണ്ഡിതന്‍കൂടിയായിരുന്നു.…

മാര്‍ബിള്‍ കേക്ക് (അടുക്കള): ശ്രീജ

ആവശ്യമുള്ള ചേരുവകള്‍: മൈദ – 500 ഗ്രാം വെണ്ണ – 250 ഗ്രാം പഞ്ചസാര – 250 ഗ്രാം മുട്ട – 4 ബേക്കിംഗ് പൗഡര്‍ – 4 ടീസ്പൂണ്‍ പാല്‍ – 250 ഗ്രാം വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍ കൊക്കോ പൊടി – 2 ടേബിള്‍ സ്പൂണ്‍ കുക്കിംഗ് സോഡാ – 3 നുള്ളു ബദാം എസ്സെന്‍സ് – 3 തുള്ളി ഉപ്പ് – 2 നുള്ള് തയ്യാറാക്കുന്ന വിധം: മൈദയും ബേക്കിംഗ് പൊടിയും ചേര്‍ത്ത് ഇടഞ്ഞു എടുക്കുക. വെണ്ണയും, പഞ്ചസാരയും ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ അടിച്ചു ക്രീം ആക്കി എടുക്കുക. ഇതിലേക്ക് ഓരോ മുട്ട എടുത്തു പൊട്ടിച്ചു നന്നായി അടിക്കുക. പൊടിയുടെ 1/2 ഭാഗവും പാലിന്റെ പകുതിയും ചേര്‍ത്ത് നന്നായി അടിച്ചു എടുക്കുക. അല്പം പൊടിയും അല്പം പാലും ചേര്‍ത്തുകൊടുത്തു നന്നായി…

മട്ടണ്‍-ഉള്ളി മസാല കറി (അടുക്കള): ആന്‍സി ജയിംസ്

SERVES: 4 PREPARATION TIME: 20 മിനിറ്റ് COOKING TIME: 30 മിനിറ്റ് ആവശ്യമുള്ള സാധനങ്ങള്‍: • മട്ടണ്‍ – 500 ഗ്രാം • വലിയ ഉള്ളി – 2 • തക്കാളി – 3 • കറുവപ്പട്ട -1 കഷ്ണം • ഗ്രാമ്പൂ – 2 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍ • മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍ • തൈര് – 2 ടേബിള്‍ സ്പൂണ്‍ • മെസി പൊടി – 1 ടീസ്പൂണ്‍ • മുളക് പൊടി – 2 ടീസ്പൂണ്‍ • ഗരം മസാല പൊടി – അര ടീസ്പൂണ്‍ • മല്ലി പൊടി – 3 ടേബിള്‍ സ്പൂണ്‍ • മല്ലിയില – 1 ടേബിള്‍ സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് •…

കുട്ടികള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമം നരബലിയ്ക്ക് തുല്ല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമം നരബലിയ്ക്ക് തുല്ല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന ആഗോള ശിശുസംരക്ഷണ ഉച്ചകോടിയിലാണ് ബാലലൈംഗികപീഡനം മനുഷ്യക്കുരുതിക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാത്താന്റെ ഉപകരണങ്ങളാകുന്ന പുരോഹിതരാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഓരോ ആരോപണങ്ങളും ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യും. ഇരകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പണ്ടുകാലങ്ങളില്‍ നിലനിന്നിരുന്ന നരബലിയെക്കുറിച്ചാണ് ഓര്‍മ വരുന്നത്. പുരോഹിതര്‍ക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യാനായി ബിഷപ്പുമാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ആരോപണങ്ങള്‍ മൂടിവയ്ക്കുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കും. തെറ്റുചെയ്ത ഓരോരുത്തരേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ പീഡകര്‍ പറയുന്ന ന്യായീകരണങ്ങളൊന്നം തൃപ്തമല്ല. പിതാവിനെപ്പോലെയോ ആത്മീയനേതാവിനെപ്പോലെയോ സംരക്ഷിക്കേണ്ടവര്‍ അധികാരവും ശക്തിയുമുപയോഗിച്ച് ഉപദ്രവിച്ച കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ കരച്ചിലുകളാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. കൂടുതല്‍ ജാഗ്രതയോടെ ഈ കരച്ചിലിന് കാതോര്‍ക്കേണ്ടതും അവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതും…