കന്നിയാത്രയില്‍ത്തന്നെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകൾ പണിമുടക്കി: പ്രതിഷേധവുമായി യാത്രക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസുകൾ കന്നിയാത്രയില്‍ പണിമുടക്കി. ബസിന്റെ ബാറ്ററിചാര്‍ജ് തീര്‍ന്നതോടെയാണ് നിന്നു പോയത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നില്‍ക്കുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജംക്ഷനില്‍ എത്തിയപ്പോഴാണ് ബസ് ഓഫായി പോയത്. തൊട്ടുപിന്നാലെ ഇതേ റൂട്ടിലുള്ള മറ്റൊരു ബസ് വൈറ്റില വരെ എത്തിയെങ്കിലും ജംക്‌ഷനിൽവച്ച് ചാർജ് തീർന്നതോടെ ട്രിപ്പ് അവസാനിപ്പിച്ചു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. വൈറ്റില, ചേർത്തല ഡിപ്പോകളിൽ ചാർജർ പോയിന്റ് ഇല്ലാത്തതിനാൽ എപ്പോൾ സർവീസ് പുനഃരാംരംഭിക്കുമെന്നു പറയാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് ബസിന്റെ കമ്പനി പ്രതിനിധികൾ നേരിട്ടെത്തിയാൽ മാത്രമേ ഇനി ബസ് ചാർജ് ചെയ്യാനാകൂ എന്നും പറയപ്പെടുന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംക്‌ഷനുകൾ കടന്നു മുൻകൂട്ടി നിശ്ചയിച്ച സമയത്തു…

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാമതും, ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാമതുമെത്തി. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28നാണ്. തിരുവനന്തപുരം കൂടാതെ അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നോ, മംഗലാപുരം എന്നിവയും അദാനിക്ക് ലഭിക്കുമെന്നാണ് വിവരം. മംഗലാപുരത്തിനായി ബിഡില്‍ പങ്കെടുത്ത സിയാല്‍ രണ്ടാം സ്ഥാനത്താണ്. രാജ്യാന്തരവിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലും കേന്ദ്രം അനുവദിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു…

ഇരട്ടക്കൊലപാതകം: കുറ്റം നിഷേധിച്ച് പീതാംബരന്‍; “അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി”

തിരുവനന്തപുരം: പെരിയയിലെ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പീതാംബരന്‍ കുറ്റം നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ പൊലീസിനോടു പറഞ്ഞതെന്നാണു വിവരം. കാഞ്ഞങ്ങാട് കോടതിയിലാണ് പീതാംബരന്‍ പൊലീസിനെതിരെ പറഞ്ഞത്. ഒന്നാം പ്രതി പീതാംബരന്‍ , രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. കാസര്‍കോട് ഇരക്കൊലപാതക കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരൻ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു.…

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചു; ദിലീപിന്റെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചു. നടിയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ജഡ്ജി ഹണി വര്‍ഗീസിനെയാണ് കേസില്‍ വിചാരണയ്ക്ക് നിയോഗിച്ചിരിക്കുന്നത്. വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ വനിതാ ജഡ്ജിയുടെ സേവനം ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ വനിതാ ജഡ്ജിമാരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കാനിരുന്നത്. സംസ്ഥാനത്ത് സ്ഥിതി ദയനീയമാണെന്ന് കോടതി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ കൂടി വരികയാണ്. സ്ത്രീകള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ല. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ല. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഉന്നയിച്ച വാദഗതികള്‍ ഹൈക്കോടതി തള്ളി. നടിക്ക് മാത്രമായി എന്തിന്…

മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം ഇക്കോ വേവ്‌സ് ഗ്ലോബല്‍ സമ്മിറ്റ് മാര്‍ച്ച് ഒന്നിന് ദോഹയില്‍

ദോഹ: മനസ്ഥിതി മാറ്റത്തിലൂടെ പരിസ്ഥിതിയേയും വ്യവസ്ഥിതിയേയും നന്മയോടെ സംരക്ഷിക്കാമെന്ന ആശയത്തില്‍ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് എന്‍.ജി.ഒ.സൊസൈറ്റിയുടെ ആഗോള ഉച്ചകോടി 2019 മാര്‍ച്ച് 1 വെള്ളിയാഴ്ച ഖത്തറിലെ ദോഹയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ‘മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം’ എന്ന പ്രമേയത്തില്‍ പത്തു മാസക്കാലമായി രാജ്യാന്തര തലത്തില്‍ നടന്നു വരുന്ന കാമ്പയിനിന്റെ സമാപനമാണ് സമ്മിറ്റ്. 2018 ഏപ്രില്‍ 15ന് ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്ത കാമ്പയിനിന്റെ ഭാഗമായി മലേഷ്യ, ഇന്ത്യ, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സെമിനാറുകള്‍. ശുചിത്വ സേവന പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടല്‍, സ്പീച്ച് റിയാലിറ്റി ഷോകള്‍, പ്രളയാനന്തരം നടന്ന നവകേരള മുന്നേറ്റത്തിന് മനസ്സൊരുക്കം പ്രോഗ്രാമുകള്‍, മനസ്സിനൊരു ട്യൂണിംഗ്, ലൈഫിനൊരു ടേണിംഗ് വര്‍ക്ക് ഷോപ്പുകള്‍ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. മലേഷ്യയിലെ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി ഡയര്‍ക്ടര്‍ ഡോ.എസ്മില്‍ സുല്‍കിഫ്ലിയും ഇന്ത്യയില്‍…

സ്റ്റാര്‍ എന്‍ സ്‌റ്റൈല്‍ ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: കിച്ചണ്‍ എക്യൂപ്‌മെന്റ്‌സ് രംഗത്ത് ഖത്തറില്‍ ശ്രദ്ധേയരായ സ്റ്റാര്‍ കിച്ചണ്‍ എക്യൂപ്‌മെന്റ്‌സിന്റെ ഫിറ്റ്‌നെസ് രംഗത്തെ പുതിയ സംരംഭം സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് സെന്റര്‍ ഫുറൂസിയ സ്ട്രീറ്റില്‍ സൂ സിഗ്‌നലിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍ സാലെം ഖലഫ് അല്‍ മന്നായിയും മാനേജിംഗ് ഡയറക്ടര്‍ പി.എം. അബ്ദുല്‍ സലാമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മാനേജര്‍ മുഹമ്മദ് ശഫീഖ്, കിയാല്‍ ഡയറക്ടര്‍ ഡോ. എം.പി ഹസ്സന്‍ കുഞ്ഞി, ഡോ. അബ്ദുല്‍ റഷീദ്, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, നസീര്‍ മുസാഫി തുടങ്ങിയവര്‍ പങ്കെടുത്തു. അത്യാധുനിക ഫിറ്റ്‌നെസ് ഉപകരണങ്ങള്‍ സജ്ജമാക്കിയ സെന്ററില്‍ മിസ്റ്റര്‍ ഇന്ത്യ സൂരജിന്റെ നേതൃത്വത്തിലാണ് ട്രൈയിനിംഗ് നടക്കുന്നത്. പ്രായമാവര്‍ക്കും, അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ട്രെയ്‌നര്‍ കം ഫിസിയോതെറാപ്പിസ്റ്റ് മണികണ്ഠന്റെ സേവനം സെന്ററില്‍ ലഭ്യമാണ്. ബോഡി ബില്‍ഡിംഗ്, ഫിറ്റ്‌നെസ്, എയറോബിക്‌സ് & എക്‌സര്‍സൈസ്, പൈലറ്റ്‌സ് & പവര്‍…

സ്വര്‍ഗീയ ഗായകന്‍ കെസ്റ്റര്‍ അമേരിക്കയിലേക്ക്

ക്രിസ്തീയ ഗാനങ്ങളുടെ ‘ഡിവൈന്‍ വോയ്സ്’ എന്നറിയപ്പെടുന്ന ഗായകന്‍ കെസ്റ്റര്‍ അമേരിക്കയിലെത്തുന്നു. ‘കെസ്റ്റര്‍ ലൈവ്’ എന്ന മെഗാ ഷോ 2019 ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് അമേരിക്കയില്‍ പര്യടനം നടത്തുന്നത്. സ്‌കൈപ്പാസ് ട്രാവല്‍സും പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് (ന്യൂജേഴ്‌സി) സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിലേക്കാണ് കെസ്റ്റര്‍ എത്തുന്നത്. കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ എലിസബത്ത് രാജുവും ഈ സംഗീത പരിപാടിയുടെ കൂടെ ആദ്യമായി അമേരിക്കയില്‍ എത്തുന്നു. ഓര്‍ക്കസ്ട്ര ജോസി ആലപ്പുഴ, സുനില്‍ സോളമന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും. ഇന്ന് കേരളത്തിലെങ്ങും മികച്ച ഭക്തി ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. ‘നിന്‍ സ്‌നേഹം എത്രയോ അവര്‍ണനീയം’, ‘ഇന്നയോളം എന്നെ നടത്തി’, ‘നന്മ മാത്രമേ’, ‘അമ്മെ അമ്മെ…

വീണ്ടും അന്താരാഷ്ട്ര അംഗീകാരം നേടി ‘നവൽ ദ ജ്യൂവൽ’

രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്ത്, മലയാളത്തിലും ഇംഗ്ളീഷിലുമായി ചിത്രീകരിച്ച ‘നവൽ ദ ജ്യൂവൽ ‘ എന്ന ചലച്ചിത്രത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനിൽ നടന്ന ‘ഇന്റർനാഷണൽ ഫിലിംമേക്കർ ഫെസ്റ്റിവൽ ഓഫ് വേൾഡ് സിനിമ’യിൽ ബെസ്റ്റ് ഫിലിം കാറ്റഗറിയിലാണ് ‘നവൽ ദ ജ്യൂവൽ’ പുരസ്‌കാരം നേടിയത്. ഇതിനു പുറമേ ഇതേ സമയത്ത് നടന്ന ‘നോർത്ത് യൂറോപ്പ് ഫ്യൂഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലി’ലും ഈ ചലച്ചിത്രം പുരസ്‌കാരം നേടി. പശ്ചാത്തല സംഗീതസംവിധാനം നിർവ്വഹിച്ച ഹോളിവുഡിൽ നിന്നുള്ള എഡി ടോറസ് ബെസ്റ്റ് ഒറിജിനൽ സ്കോർ വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്ത് 25 അന്താരാഷ്ട്ര അവാർഡുകളും 3 ദേശീയ അവാർഡുകളും ‘നവൽ ദ ജ്യൂവൽ’ കരസ്ഥമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ ‘നവൽ എന്ന ജ്യുവൽ’ മലയാളം പതിപ്പിന് സംസ്ഥാനസർക്കാറിന്റെ ഒരു അവാർഡും കേരള ഫിലിം…

നോര്‍ത്ത് അമേരിക്ക കാനഡ മാര്‍ത്തോമ ഭദ്രാസനം ,ഡിയോസിഷ്യന്‍ സണ്‍ഡേ മാര്‍ച്ച് 3നു

ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്ക കാനഡ മാര്‍ത്തോമ ഭദ്രാസനം, മാര്‍ച്ച് 3 ന് ഡിയോസിഷ്യന്‍ സണ്‍ഡേയായി ആചരിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു. ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, മിഷന്‍ ഫീല്‍ഡുകള്‍, പുതിയതായി ഏറ്റെടുത്തിരിക്കുന്ന ‘ലൈറ് ടു ലൈഫ്’,’കേയറിങ് ദി ചില്‍ഡ്രന്‍ ഇന്‍ നീഡ്’ തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകകളില്‍ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകള്‍ സന്ദര്‍ശിച്ചു (പുള്‍ പിറ്റ് ചേഞ്ച് )ശുശ്രുഷകള്‍ക്കു നേത്രത്വം നല്‍കുന്നതും, ഭദ്രാസനത്തിന്റെ പ്രവത്തനങ്ങള്‍ക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകള്‍ക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും. കഴിഞ്ഞ മുപ്പതു വര്‍ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴില്‍ ഇടവകകളും, കോണ്‍ഗ്രിഗേഷനും ഉള്‍പ്പെടെ എഴുപത്തിരണ്ടും, സജീവ സേവനത്തിലും, സ്റ്റഡിലീവിലും, വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ് പ്രവര്‍ത്തിക്കുന്നത്. 8030 കുടുംബങ്ങളായി…