അമൃതയിലെ വിദ്യാര്‍ഥികള്‍ക്ക് ദേശീയ അംഗീകാരം

അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃതദര്‍ശനം ഡിപ്പാര്‍ട്ട്മെന്‍റിലെ ഒന്നാം വര്‍ഷ എം എ ഫിലോസഫി വിദ്യാര്‍ഥിയായ ഇറ്റാലിയന്‍ സ്വദേശിനി എലീനാ സാന്തൊരോ ഡല്‍ഹിയിലെ നവ്ശ്രീ ആര്‍ട്ട് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അഖിലേന്ത്യാ പെയിന്‍റിംഗ് മത്സരത്തില്‍ ‘ഭഗവദ്ഗീതയും മനുഷ്യ മനസ്സും’ എന്ന പ്രമേയത്തില്‍ രചിച്ച പെയിന്‍ംഗിനു മൂന്നാം സ്ഥാനം ലഭിച്ചു. ആയിരക്കണക്കിനു മത്സരാര്‍ഥികള്‍ പങ്കെടുത്ത ഭാരത സര്‍ക്കാരിന്‍റെ ഫിലോസഫിക്കല്‍ റിസര്‍ച്ച് വിഭാഗം നടത്തിയ അഖിലേന്ത്യാ ഉപന്യാസ മത്സരത്തില്‍ പങ്കെടുത്ത് ‘സാമൂഹ്യ ക്രമത്തില്‍ സമത്വവും നീതിയും’ എന്ന ഉപന്യാസം രചിച്ച അമൃതപുരി കാമ്പസിലെ അമൃത ദര്‍ശനം വിഭാഗം ഒന്നാം വര്‍ഷ എം എ ഫിലോസഫി വിദ്യാര്‍ഥി കാര്‍ത്തിക് രാജമാണിക്യത്തിനു ദേശീയ അംഗീകാരം ലഭിക്കുകയും ഈ മാസം 28 29 തീയതികളില്‍ ലക്നൗ ഇന്ത്യന്‍ കൗണ്‍സില്‍ റിസര്‍ച്ച് സെന്‍ററില്‍ അവതരണത്തിനായി പ്രസ്തുത ഉപന്യാസം തിരഞ്ഞെടുക്കപ്പെട്ടതായും ഇതിന്‍ റെസംഘാടകര്‍ അറിയിച്ചു.

ആമസോണും അമേരിക്കയുടെ വ്യാകുലതകളും (വാല്‍ക്കണ്ണാടി)

രാവിലെ ജോലിക്കു പോകുവാന്‍ ട്രെയിനില്‍ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വലിയ ബഹളംകേട്ടു ഞെട്ടി !! അല്‍പ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ എഴുന്നേറ്റു നിന്നു ഉച്ചത്തില്‍ പ്രസംഗിക്കുകയാണ്. ട്രെയിനില്‍ തിങ്ങി നിറഞ്ഞുനിന്ന പല രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരായ എത്തിയവരോടാണ് അയാളുടെ സന്ദേശം. നിങ്ങള്‍ ഒക്കെ നിങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകൂ, നിങ്ങള്‍ ഈ രാജ്യത്തിനു ഒരു ഭാരമാണ് . നിങ്ങള്‍ ഈ രാജ്യത്തെ കൊള്ളയടിച്ചു സമ്പത്തു നിങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോകയാണ്. ഞങ്ങള്‍ക്ക് ഇവിടെ ജോലി ഇല്ല, ജീവിക്കാന്‍ നന്നേ കഷ്ടപ്പെടുകയാണ്. നികുതിയടച്ചു കയ്യില്‍ കിട്ടാന്‍ പണം കുറവ് . ചിലവുകള്‍ കൂടുന്നു. സര്‍ക്കാര്‍ ഉള്ള പണമെല്ലാം നിയമാനുസൃതമല്ലാതെ ഇവിടെ കടന്നു വന്നവര്‍ക്കായി ചിലവഴിക്കുകയാണ്. അയാള്‍ നിരത്തുന്ന വാദങ്ങള്‍ക്ക് അനുബന്ധമായുള്ള വിശദീകരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുമുണ്ട്. അയാളുടെ…

ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും

ബ്രംപ്ടന്‍: പ്രമുഖ മലയാളി പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ ശ്രീ പാട്രിക്ക് ബ്രൗണിനു വമ്പിച്ച സ്വീകരണവും നല്‍കി . സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം , ബിഷപ്പ് ജോസ് കല്ലുവേലില്‍, സജീബ് കോയ , മനോജ് കരാത്ത എന്നിവര്‍ സമാജത്തിനു വേണ്ടി പൊന്നാട അണിയിച്ചു മേയറെ സ്വീകരിച്ചു. ചടങ്ങില്‍ സമാജത്തിന്റെ അടുത്ത വര്‍ഷത്തെ കമ്മറ്റിയുടെ പ്രവര്‍ത്തന ഉത്ഘാടനം മേയര്‍ ശ്രീ പാട്രിക് ബ്രൌണ്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. പ്രവാസികളുടെ വള്ളംകളിയുടെ തറവാടായ ബ്രംപ്ടന്‍ മലയാളീ സമാജം നടത്തി വരാറുള്ള വള്ളംകളിയുടെ കിക്ക് ഓഫ് പ്രസ്തുത ചടങ്ങില്‍ നിര്‍വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിനുള്ള “മലയാളീ ഭൂഷന്‍” അവാര്‍ഡ് മനോജ് കരാത്തക്കു പ്രസ്തുത ചടങ്ങില്‍ മേയര്‍ സമ്മാനിച്ചു. സമാജം ജെനറല്‍ സെക്രട്ടറി ശ്രീമതി ലതാമേനോന്‍ സ്വാഗതം ആശംസിച്ചു. ജോജി ജോര്‍ജ് ഗോപകുമാര്‍…

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 9 ശനിയാഴ്ച

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 9 ശനിയാഴ്ച വൈകുന്നേരം 3.30-നു ചാള്‍സ് ലെംഗ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (Charles W- Leng School (PS54),1060 Willow Brook RD,Staten Island , NY 10314. വെച്ച് നടത്തപ്പെടുന്നു. സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിവരുന്ന പ്രമുഖര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും, വിദ്യാഭ്യാസ പുസ്തക രചനാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രൊഫസര്‍ ജോസഫ് ചെറുവേലില്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകനും, എഴുത്തുകാരനുമായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഫൊക്കാനയുടെ സമുന്നത നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ കറുകപ്പള്ളില്‍, ഫോമ ജനറല്‍ സെക്രട്ടറിയും പ്രവാസി സമൂഹത്തില്‍ തന്റേതായ പ്രവര്‍ത്തനശൈലികൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ മുന്‍ സാരഥിയും കലാകാരനുമായ ജോസ് ഏബ്രഹാം എന്നിവരാണ്…

ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിന സെമിനാറും മാര്‍ച്ച് 23ന്

ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് 23 ശനിയാഴ്ച ടാമ്പയിലെ തോനോടോസാസ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ തീം ആയ “ബാലന്‍സ് ഫോര്‍ ബെറ്റര്‍” ആണ് സെമിനാറിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയം. യോഗ ആന്‍ഡ് വെല്‍നെസ്, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, യൂത്ത് സെമിനാര്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വിശിഷ്ടാതിഥികള്‍ സംസാരിക്കും. ഉച്ചക്ക് 2:00 മണിക്ക് സെമിനാര്‍ സെഷന്‍ ആരംഭിക്കും. വൈകീട്ട് 5:00 മണിയോടുകൂടി ഔദ്യോഗിക ഉദ്ഘാടനവും കലാപരിപാടികളും അരങ്ങേറും. വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ജീവകാരുണ്യ പദ്ധതിയായ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് ടാമ്പയില്‍ കിക്ക് ഓഫ് ചെയ്യും. ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫോമാ വിമന്‍സ് ഫോറം അറിയിച്ചു.    

മതസഹിഷ്ണുത ഇന്ത്യയിലോ അതോ പാക്കിസ്താനിലോ?

ഹിന്ദുക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പാക്കിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ സാംസ്ക്കാരിക വകുപ്പു മന്ത്രി ഫയ്യാസുല്‍ ഹസന്‍ ചോഹാനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ വിവരം ലോകം കേട്ടത് അത്ഭുതത്തോടെയാണ്. കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഹിന്ദുക്കള്‍ പശുമൂത്രം കുടിക്കുന്നവരാണെന്ന് മന്ത്രി പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പാക്കിസ്താനിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ ഇടപെടുകയും മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവു കൂടിയായ ഫയ്യാസുല്‍ ഹസന്‍ ചോഹാനെ പ്രധാനമന്ത്രി പുറത്താക്കുകയായിരുന്നു. ഫയ്യാസിനെതിരെ നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ അസിസ്റ്റന്റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ വെച്ചു പൊറുപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ…

ഇന്നത്തെ നക്ഷത്ര ഫലം (08 മാര്‍ച്ച് 2019)

അശ്വതി : കുടുംബസൗഖ്യമുണ്ടാകും. ശുഭാപ്തിവിശ്വാസത്താല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകും. സഹപാഠിയെ കാണുവാനും ഗതകാലസ്മരണകള്‍ പ ങ്കുവെക്കുവാനും അവസരമുണ്ടാകും. ഭരണി : മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിദഗ്ദ്ധനിര്‍ദ്ദേശം തേടി പുതിയ പ്രവര്‍ത്തനങ്ങള്‍ ക്ക് പണം മുടക്കും. കാര്‍ത്തിക : വിശ്വസ്തജീവനക്കാരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. പ കര്‍ച്ചവ്യാധി പിടിപെടും.അനുചിതപ്രവൃത്തികളില്‍ നിന്നും പിന്മാറണം. മുന്‍കോപം നി യന്ത്രിക്കണം. രോഹിണി : പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ലക്ഷ്യപ്രാപ്തി നേ ടും.സമ്പത്ത് വര്‍ദ്ധിക്കും. പരസ്പരവിരുദ്ധമായ ആശയങ്ങള്‍ വന്നുചേരും. മകയിരം : ഏറ്റെടുത്ത ഉദ്യമം വിജയിക്കും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാ കും. തിരുവാതിര : സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. സുഹൃത്തുകളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. വാഹന ഉപയോഗം നിയന്ത്രിക്കണം. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സാധിക്കും. പുണര്‍തം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. സത്യസന്ധമായി  പ്രവര്‍ത്തിക്കുന്നതില്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; പ്രഖ്യാപനം ശനിയാഴ്ച

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.16 സീറ്റില്‍ സിപിഎമ്മും 4 സീറ്റില്‍ സിപിഐയും മത്സരിക്കും. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നില നിന്നിരുന്നെങ്കിലും സിപിഎം പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും പിവി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അനിശ്ചിതത്വം നീങ്ങി. നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക. മറ്റ് ഘടക കക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റില്ല. സീറ്റില്ലാത്തതിലെ എതിര്‍പ്പ് ജെഡിഎസും എല്‍ജെഡിയും ഇടത് മുന്നണി യോഗത്തില്‍ അറിയിച്ചു. തര്‍ക്കങ്ങളില്ലെന്നും മുന്നണിയുടെ ഐക്യത്തിന് വേണ്ടി തീരുമാനത്തോട് യോജിക്കുന്നു എന്നുമാണ് ഘടക കക്ഷി നേതാക്കളുടെ പ്രതികരണം. മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം…

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിക്കും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. തിരുവനന്തപുരത്ത് കുമ്മനം എൻ.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകും. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജശേഖരന്‍ രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. അസം ഗവര്‍ണര്‍ പ്രഫ. ജഗ്ദിഷ് മുഖിക്ക് മിസോറാമിന്റെ കൂടി ചുമതല നല്‍കി രാഷ്ട്രപതിയുടെ വാര്‍ത്താ കുറിപ്പും വന്നിട്ടുണ്ട്. ആര്‍.എസ്.എസ് കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ബിജെപി ദേശീയ നേതൃത്വവും ഇതിനെ അനുകൂലിച്ചു. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമുള്ള നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം എടുത്തത്. ഈ സമ്മർദ്ദമാണ് കുമ്മനത്തെ തിരിച്ചെത്തിച്ചത്. കുമ്മനം മടങ്ങിയെത്തിയതോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയാരെന്ന ആകാംക്ഷയ്ക്കും അവസാനമായി. ശശി തരൂരിനോടും സി. ദിവാകരനോടും കൊമ്പുകോര്‍ക്കാന്‍ കുമ്മനത്തിന് സാധിക്കുമെന്ന നിലപാടാണ് പ്രവര്‍ത്തകര്‍ക്കുമുളളത്. ഇതോടെ…