ജലചൂഷണ കമ്പനികളെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്: ‘ഹോപ്പ്’ നേച്ചര്‍ ക്ലബ്

പാലക്കാട്: ഭൂഗര്‍ഭ ജലത്താല്‍ സമ്പന്നമായിരുന്ന പ്ലാച്ചിമടയിലെ ജലം ചൂഷണം ചെയ്യുകയും, ജലം മലിനമാക്കുകയും ചെയ്ത കോള കമ്പനി അടച്ച് പൂട്ടിയതിന് ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ‘ഹോപ്പ്’ നേച്ചര്‍ ക്ലബ്ബ്‌ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും, യുവജനസംഘടനകളുടെയും ശക്തമായ ഇടപെടല്‍ മൂലമാണ് 2006-ല്‍ കമ്പനി അടച്ച് പൂട്ടിയത്. 2008-ല്‍ പ്ലാച്ചിമടയില്‍ ലോക ജല സമ്മേളനം നടന്നിരുന്നു. ജലമാണ് മനുഷ്യ ജീവന്റെ അടിസ്ഥാന ഘടകം. ജലമില്ലാതെ ജീവനില്ല. ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള, മൂല്യം നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത ജലം ഊറ്റി വില്‍പ്പനച്ചരക്കാക്കുന്ന കൊക്കൊകോളയടക്കമുള്ള കമ്പനികളുടെ അനുമതി റദ്ദ് ചെയ്ത് ജലചൂഷകരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും ‘ഹോപ്പ്’ ആവശ്യപ്പെട്ടു. കുടിവെള്ളത്തിന് വരെ മനുഷ്യര്‍ പ്രയാസമനുഭവിക്കുന്ന കാലത്ത് ജലചൂണഷ കമ്പനികള്‍ക്ക് സര്‍ക്കാരും, പ്രദേശിക ഭരണകൂടങ്ങളും പ്രവര്‍ത്തന അനുമതി നല്‍കിയാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും, യുവജന…

മിത്രാസ് ഫെസ്റ്റിവല്‍ 2019-ന്റെ ഗുഡ്‌വില്‍ അംബാസിഡര്‍മാരെ പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നിറങ്ങളുടെയും വര്‍ണങ്ങളുടെയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവല്‍ 2019 ന്റെ ഗുഡ്‌വില്‍ അംബാസ്സിഡര്‍മാരായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ ബാല ആന്ദ്രപള്ളിയാല്‍ (ന്യൂജേഴ്‌സി), ഡോ. സോഫി വില്‍സണ്‍ (ന്യൂജേഴ്‌സി), മിനി ചെറിയാന്‍ (ന്യൂജേഴ്‌സി) , ലൈസി അലക്‌സ് (ന്യൂയോര്‍ക്ക്), ഷീല ജോസഫ് (ന്യൂയോര്‍ക്ക്) എന്നിവരെ നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവല്‍ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു പതീറ്റാണ്ടിലേറെയായി നിസ്വാര്‍ത്ഥമായ സാമൂഹീക സേവനം നടത്തിവരുന്ന ശ്രീ ബാല ആന്ദ്രപള്ളിയാല്‍ കുട്ടികള്‍ക്ക് മലയാളം ക്ലാസ്സ് എടുത്തുകൊണ്ടാണ് തന്റെ പൊതുജീവിതത്തിനു അമേരിക്കയില്‍ തുടക്കം കുറിച്ചത് . ഇന്നത് ബ്രിഡ്ജ് വാട്ടര്‍ അമ്പലത്തില്‍ നടത്തിവരുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധതരം കോച്ചിങ് ക്ലാസുകള്‍ നടത്തുന്ന വലിയ സംരംഭമായി മാറിയിരിക്കുന്നു. നിരവധി കലാസാംസ്കാരിക പരിപാടികള്‍ സഘടിപ്പിക്കുന്നതിനോടൊപ്പം തന്നെ ശ്രീ ബാല വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പുകളും മറ്റും നടത്തുന്നതിനും നേതൃത്വം നല്‍കിവരുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തിലേറെയായി…

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വര്‍ണ്ണാഭമായ വനിതാ ദിനാഘോഷം

ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എഫ്.ഐ.എയുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടി. എഫ്.ഐ.എ പ്രസിഡന്റ് അലോക് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ആശംസകള്‍ നേര്‍ന്നു. ഭാരതീയ സ്ത്രീകള്‍ സമൂഹത്തിനു നല്‍കുന്ന സമഗ്ര സംഭാവനകളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള ഏഴ് വനിതകളെ ഫലകവും പൊന്നാടയും നല്‍കി ആദരിക്കുകയുണ്ടായി. നീതു ചന്ദ്ര (ബോളിവുഡ് നടി), നന്ദന ചക്രവര്‍ത്തി (ഫസ്റ്റ് ലേഡി, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ), സാര്‍ലി ന്യൂമാന്‍ (ടിവി പ്രൊഡ്യൂസര്‍), റീന ഷാ (പ്രമുഖ പ്രാസംഗിക), സുഖുമിന്ദര്‍ കോര്‍ (ടൂറിസം), ശീതള്‍ ത്രിവേദി (മികച്ച ബിസിനസ് നേട്ടം), അരുണ്‍ ആനന്ദ് (സാമൂഹ്യ പ്രവര്‍ത്തനം) എന്നിവര്‍ക്കാണ് അംഗീകാരം നല്‍കിയത്. എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍, വനിത പൈലറ്റ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്‍സ്…

ഫാമിലി കോണ്‍ഫറന്‍സ് ടീം ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. മാര്‍ച്ച് 10-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ.പി. വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഫാ. ജോര്‍ജ് മാത്യു കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് ആമുഖ വിവരണം നല്‍കി ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു. ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ് രജിസ്ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും സംസാരിച്ചു. ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. സൗജന്യനിരക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി അറിയിച്ചു. ഫാമിലി കോണ്‍ഫറന്‍സ് പ്ലാനിംഗ് കമ്മിറ്റിയുടെ സംയുക്ത മീറ്റിംഗ് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കൊളൊവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 23-നു ഉച്ചകഴിഞ്ഞ് 2 മണിക്ക് ക്ലിഫ്റ്റണ്‍…

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ജീവിതം-ബന്ധങ്ങള്‍-പ്രജ്ഞ

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- മാര്‍ച്ചു മാസ സമ്മേളനം 10-ാം തീയതി വൈകീട്ട് 4 മണിക്ക് സ്റ്റാഫോര്‍ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സാഹിത്യകാരനും ഊര്‍ജ്ജതന്ത്ര ശാസ്ത്രജ്ഞനുമായ ഡോ. രാജപ്പന്‍ നായര്‍ ആയിരുന്നു മുഖ്യാതിഥി. ജീവിതത്തിന്റെ സിംഹഭാഗവും ജര്‍മ്മനിയില്‍ കഴിഞ്ഞ ഡോ. രാജപ്പന്‍ നായര്‍ അവിടുത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും സദസ്യരുമായി പങ്കുവച്ചു. തുടര്‍ന്ന് ടോം വിരിപ്പന്‍ മോഡറേറ്ററായി സമ്മേളനം തുടര്‍ന്നു. മാര്‍ച്ച് 8, വനിതാ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ‘ദി വുമന്‍ ഹു മൂവ് ദി നേഷന്‍’ എന്ന ലേഖനം ജോര്‍ജ് പുത്തന്‍കുരിശ് അവതരിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തക, എഴുത്തുകാരി, കവയിത്രി, നര്‍ത്തകി എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മായ ആഞ്ചലൊയുടെ ജീവിതാനുഭവങ്ങള്‍ ആസ്പദമാക്കിയായിരുന്നു ലേഖനം. 2014-ല്‍ അവരുടെ ജീവിതത്തിലുടെയും മറ്റ് പ്രവര്‍ത്തനത്തിലൂടെയും മറ്റു സ്ത്രീകള്‍ക്ക് നല്‍കിയ പ്രചോദനങ്ങളും പ്രബോദനങ്ങളും കണക്കിലെടുത്ത് അമേരിക്ക അവര്‍ക്ക്…

ടിപ്പു സുല്‍ത്താന്‍ റോഡ്: വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

പുലാപ്പറ്റ: കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ഉമ്മനഴിയില്‍ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും നാടിന്റെ പ്രതിഷേധമായി. പൊതുയോഗം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗനി ഉദ്ഘാടനം ചെയ്തു. നാടിന്റെ അഭിമാനവും നിരവധി യാത്രക്കാരുടെ ആശ്രയവുമായ പാതയോട് അധികാരികള്‍ കാലങ്ങളായി വിവേചനം പുലര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നവീകരണത്തിനായി സംസ്ഥാന ബജറ്റിലടക്കം പാസായ കോടിക്കണക്കിന് രൂപ എങ്ങനെ ചെലവഴിച്ചുവെന്ന് അധികാരികള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് വി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അമീനുല്ല, ഷാക്കിര്‍ അഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധി കെ.എം സാബിര്‍ അഹ്സന്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റിയംഗം നൗഷാദ് എം സ്വാഗതവും സെക്രട്ടറി മജീദ് നന്ദിയും പറഞ്ഞു. പാസായ ഫണ്ടുകളുപയോഗിച്ച് റോഡ് നവീകരണം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍…

Teachable Moment for Australia: Hindus welcome return of Perth girl to school with nose stud

Teenager Sanya Singhal, who was expelled from Aranmore Catholic College (ACC) in Leederville (Perth, Australia), for wearing nose stud; has reportedly returned to school after about six weeks complete with her nose stud; and Hindus are calling it a “Teachable Moment” for Australia. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that Australia should understand that it had evolved into a diverse multi-cultural society. It was time now that Australia seriously started having a feel for the religious and cultural sensitivities of all Australians, including…

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന്‍റെ അളവുകോല്‍ ജനകീയ കാര്‍ഷിക പ്രശ്നങ്ങളായിരിക്കണം: ഇന്‍ഫാം

കോട്ടയം: മതവും ജാതിയും വര്‍ഗീയതയും വര്‍ഗസമരവുമല്ല, മറിച്ച് കേന്ദ്ര സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലുകളും കാര്‍ഷിക ജനകീയപ്രശ്നങ്ങളുമായിരിക്കണം പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്നതിന്‍റെ മാനദണ്ഡവും അളവുകോലുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വിഷം ചീറ്റുന്ന വര്‍ഗീയവാദങ്ങള്‍കൊണ്ട് ജനമനസാക്ഷിയെ വിലയ്ക്കെടുക്കുവാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. വര്‍ഗ്ഗസമരങ്ങളിലൂടെ പുത്തന്‍ മുതലാളിത്തവ്യവസ്ഥിതി രൂപപ്പെട്ടിരിക്കുമ്പോള്‍ ഇന്ത്യയിലേയും കേരളത്തിലെയും കര്‍ഷകര്‍ ദരിദ്രരായി മാറുകയും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും ചെയ്തിരിക്കുന്നത് നിസാരവത്കരിക്കരുത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങള്‍ പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ ജനകീയപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. ഭീകരവാദവും ദേശീയസുരക്ഷയും വിലക്കയറ്റവും തൊഴിലില്ലായ്മയും ഗ്രാമീണകര്‍ഷക ജനസമൂഹത്തിന്‍റെ ദുരിതവുമായിരിക്കണം ഇനിയാരു രാജ്യം ഭരിക്കണമെന്ന തീരുമാനത്തിന്‍റെ അളവുകോല്‍. നോട്ടുനിരോധനത്തിന്‍റെ ആഘാതം സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍ ഗ്രാമീണമേഖല ഇന്നും തകര്‍ച്ചയിലാണ്. വിലത്തകര്‍ച്ചയും കടക്കെണിയും ആത്മഹത്യകളും കാര്‍ഷികോല്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതിയും ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് എല്‍പ്പിച്ചിരിക്കുന്ന വന്‍പ്രഹരത്തില്‍നിന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകളില്ലാതെ ഒളിച്ചോട്ടം…

അസ്തമയത്തിന്റെ മൊഴികള്‍ (കവിത): അബൂതി

എന്നിലേക്ക് ചുരുങ്ങട്ടെ ഞാനിനി. എന്നോ വാടിക്കരിഞ്ഞ്, ധൂളികളായ എന്റെ ജീവസ്വപ്നങ്ങളിലേക്ക്. എന്റെ സൂര്യന്‍ അസ്തമിച്ചിരിക്കുന്നു എങ്ങും ഇരുള്‍ പരന്നുതുടങ്ങവേ എന്റെ താമരയും കൂമ്പിയടയുന്നു. ഇനി നീ, എന്റെ കണ്ണുകളിലേക്ക് നോക്കരുത് എരിയുന്ന പ്രണയം നിന്നെ എന്റെ നെഞ്ചില്‍ തന്നെ തളച്ചിടും. എന്നിലെരിയുന്ന എന്റെ പ്രണയം! നിനക്കറിയുമോ? സ്വപ്നങ്ങളെക്കുറിച്ച് നമ്മോട് സംസാരിച്ച് കൊണ്ടിരിക്കെ നിനയ്ക്കാത്ത നേരത്ത് പിരിയുന്നവര്‍ നെഞ്ചിലൊരു പിടി കണലിട്ട് പോകും. നീറി നില്‍ക്കുന്ന നെടുവീര്‍പ്പുകള്‍ നിത്യവും പ്രാണനില്‍ അതൂതുമ്പോള്‍, ആ നീലജ്വാലയില്‍ നമ്മുടെ മനസുരുകും. നനഞ്ഞ കണ്ണുകളുമായി നമ്മള്‍ ശേഷം നിറഞ്ഞ ശൂന്യതയിലേക്ക് തുറിച്ച് നോക്കും. നീറിനീറി നാമില്ലാതാവുന്നത് വരെ! പിരിഞ്ഞു പോകുന്ന മുന്‍പേയവരോട് പറയുവാന്‍ നമ്മള്‍ ചില വാക്കുകള്‍ പ്രിയമോടെ നെഞ്ചിലൊരുക്കിവെക്കും! പക്ഷെ; പറയുവാന്‍ നേരം തരാതെ പാടേ പറ്റിച്ചതാരാണ് നമ്മളെ? പുഞ്ചിരിയാല്‍ തഴുകിക്കൊണ്ടിരിക്കെ പെടുന്നനെ കരച്ചില്‍ തന്നു പോയവരോ? പ്രഭാതത്തിനു മുന്‍പേ പൊന്‍ക്കിനാവിന്റെ…

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിലവ്‌; നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചിലവിന്റെ നിരീക്ഷണത്തിനായി ആദായനികുതി വകുപ്പ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം  സംസ്ഥാനത്ത് ഇരുപത് സംഘങ്ങള്‍ക്കാണ് രൂപം നല്‍കിയത്.  പത്ത് ലക്ഷത്തിന് മുകളില്‍ മൂല്യമുളള രേഖയില്ലാത്ത വസ്തുക്കളോ പണമോ കണ്ടാല്‍ ഈ സംഘത്തിന് പിടിച്ചെടുക്കാം. നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ രണ്ട് ആദായ നികുതി ഓഫീസര്‍മാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടാകും. തിരഞ്ഞെടുപ്പ് ആഗതമായതോടെ പണത്തിന്റെ നിയമപരമല്ലാത്ത ഉപയോഗം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ആദായ നികുതി വകുപ്പ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ്, പോലീസ്, വനം, സംസ്ഥാന എക്‌സൈസ് വകുപ്പ് എന്നിവരുമായി മാര്‍ച്ച് 19ന് ചര്‍ച്ച നടത്തും.