നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റോ?

പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന 2019, എന്തുകൊണ്ടും ഇന്ത്യയെ സംബന്ധിച്ച് വിധിനിര്‍ണ്ണായകമായ ഒരു വര്‍ഷമായിരിക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഗുരുക്കന്മാരുടെ കണക്കുകൂട്ടല്‍ എങ്ങോട്ടെന്നും പറയാന്‍ സാധിക്കില്ല. ആരു ജയിച്ചാലും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു സങ്കരമന്ത്രിസഭയെയാണ് പ്രവചന വക്താക്കളുടെ സങ്കല്‍പ്പത്തിലുള്ളത്. ഇനി ഒരു പ്രാവശ്യം കൂടി ബിജെപി ഇന്ത്യയുടെ ഭരണതലത്തില്‍ വന്നാല്‍ രാജ്യം ഏകാധിപത്യം ആകുമെന്നും ഭരണഘടനയില്‍ മാറ്റം വരുത്തി ഇന്ത്യയെ ഇറാന്‍ പോലെ മത രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നുമുള്ള രാഷ്ട്രീയ ജല്‍പ്പനങ്ങളുമുണ്ട്. ഫാസിസത്തില്‍ അമര്‍ന്ന ഇന്ത്യയെ അംബാനിമാര്‍ക്ക് വില്‍ക്കുമെന്നുള്ള ആശങ്കകളും പ്രതിപക്ഷ പ്ലാറ്റ്‌ഫോറങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ല്‍ തന്റെ വൈവിധ്യങ്ങളാര്‍ന്ന അഞ്ചു വര്‍ഷ ഭരണം പൂര്‍ത്തിയാക്കുന്നു. മൂന്നു വര്‍ഷം മുമ്പുവരെ ഭാഗ്യം എന്നും ബിജെപി യ്ക്കൊപ്പമായിരുന്നു. യുപിയിലും മറ്റു മൂന്നു സ്റ്റേറ്റുകളിലും ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ പ്രതിപക്ഷങ്ങളുടെ 2019-ല്‍ ഭരണം പിടിക്കാമെന്നുള്ള പ്രതീക്ഷകള്‍ തകര്‍ന്നിരുന്നു.…

രമയെന്ന ചോദ്യവും ഗുണാരി ന്യായവും: ഡോ. എസ് എസ് ലാല്‍

നാട്ടില്‍ രമയെന്ന് പേരുള്ള ഒരുപാടു പേര്‍ ഉണ്ട്. നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയുണ്ട്. എനിക്കാണെങ്കില്‍ അനിയത്തിക്കു തുല്യയായ ഒരു രമയും ഉണ്ട്. മിടുക്കിയും എഴുത്തുകാരിയുമായ രമ. നമ്മുടെ മനസിന് സന്തോഷമുണ്ടാക്കുന്ന രമമാര്‍. ഏഴു വര്‍ഷം മുമ്പ് ഞാന്‍ ഒരു രമയെപ്പറ്റി കൂടി കേട്ടു. 2012 മേയ് 4-ന് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട ദിവസം. കേരളം മുഴുവനും നടുങ്ങിയ ആ ദിവസം. മരണങ്ങളും കൊലപാതകങ്ങളും ഒരുപാട് കണ്ടിട്ടുള്ള കേരളത്തിലെ ജനം ഒന്നാകെ തരിച്ചു നിന്നുപോയ നിമിഷം. വഴക്കിടുമ്പോള്‍ കൊലക്കത്തിയെടുത്തിട്ടുള്ള ചട്ടമ്പിമാര്‍ക്കു പോലും കണ്ണകള്‍ നിറഞ്ഞ ദയനീയമായ മരണം. ചന്ദ്രശേഖരൻ്റെ രാഷ്ട്രീയ എതിരാളികള്‍ പോലും നിശബ്ദരായിപ്പോയ, കുറ്റബോധത്തില്‍ ആണ്ടുപോയ, നരഹത്യ. ടെലിവിഷനിലെ അന്തിച്ചര്‍ച്ചകളില്‍ കേരളത്തില്‍ സന്ധ്യയ്ക്കാണ് സൂര്യനുദിക്കുന്നതെന്ന് പറയാന്‍ മടിയില്ലാത്ത, അതിനു തെളിവാനായി മറുനാടന്‍ ചിന്തകരുടെ പുസ്തകങ്ങൾ പോലും വ്യാഖ്യാനിക്കാറുള്ള, ന്യായീകരണ നേതാക്കള്‍ വരെ വായടച്ചു പോയ ക്രൂര കൊലപാതകം.…

New Zealand marks one week since mosque attack with prayers, headscarves

CHRISTCHURCH: New Zealanders on Friday marked one week since a mass shooting killed 50 Muslim worshippers in the South Island city of Christchurch, holding nationwide prayers and wearing headscarves to show their support for the devastated community. People have started congregating at Hagley Park, across the road from Al Noor mosque, where 42 people were killed last week in one of two shootings at mosques on March 15. At least seven others at the nearby Linwood mosque after a white supremacist gunned them down. Prime Minister Jacinda Ardern will lead…

നിന്റെ പുഞ്ചിരിയുടെ വസന്തം (കവിത): അബൂതി

മോഹങ്ങളെന്നില്‍ നിന്നുമെന്നോ പാറിപ്പറന്നെങ്ങോ പോയിരുന്നു. നിന്റെ പുഞ്ചിരിയുടെ വസന്തത്തില- വയൊക്കെയും, തിരികെയെന്നിലേക്ക്, ചിറകുകള്‍ വീശിപ്പറന്നെത്തിയെന്റെ, കരളിന്റെ ചില്ലയില്‍ കൂടുകൂട്ടി! മരതകച്ചുണ്ടിനാലവയെന്‍ മനസ്സിന്റെ മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കവേ; ഞാനെന്നോ മറന്നൊരെന്‍ പാട്ടിന്റെ പല്ലവി, മധുരമായീണത്തില്‍ പാടിടുന്നു! നോക്കൂ; നീയെന്ന പുണ്യമൊരു നദി- യായെന്നിലേക്കൊഴുകിയെത്തിയതില്‍, പിന്നെയാണെന്നില്‍ വസന്തം ചിരിച്ചത്! നീയെന്റെ ഉള്ളമാകെ തേന്‍ നിറച്ചതില്‍ പിന്നെയാണിവിടെ, യെനിക്കായി പൂക്കളും പൂമ്പാറ്റകളുമുണ്ടായത്! പ്രേയസി; നീയെന്ന മേഘം തണലിട്ടതില്‍ പിന്നെയാണെന്‍ വിണ്ടമനസ്സില്‍, ഞാന്‍ വീണ്ടും, സ്വപ്നങ്ങളുടെ വിത്തെറിഞ്ഞത്! പ്രിയേ; നിനക്കായിയീ ശിശിരത്തില്‍, മഞ്ഞണിഞ്ഞ പുലര്‍കാലങ്ങളില്‍, ഹിമകമ്പളം പുതച്ച താഴ്‌വരയില്‍, ഞാന്‍ നീലാഗ്നിമുഖപ്പൂക്കള്‍ തേടുന്നു! സ്മരാന്ധശലഭമായ ഞാന്‍ നിന്റെ സ്നിഗ്ദ്ധഹാസത്തേന്‍ നുകരുവാനാ വാരിജകപോലത്തിന്‍ പുഷ്പവാടിയില്‍ പതിവായി ചുംബനപ്പൂക്കള്‍ തേടിടുന്നു! (ഏറ്റവും പ്രിയമുള്ളൊരാള്‍ക്ക് വേണ്ടി എഴുതിയത്)  

Pakistani man saved the life of an Indian boy in attack on New Zealand mosque

• Pakistani Talha Naeem covered an Indian boy as the Christchurch shooter fired second round to ensure everyone was killed • Father Naeem Rasheed died trying to disarm the attacker, will be given a national award A twenty-one-year-old man of Pakistani origin shielded an Indian boy from a second round of bullets last week in one of two attacks on mosques in New Zealand in which at least 50 people were killed. Nine Pakistanis were killed in the attacks carried out by an ultra-right white extremist who live streamed the…

PM Khan calls NZ counterpart Ardern, appreciates ‘humane handling of terror attack’

Ardern promptly labeled last week’s twin mosque assaults as ‘terrorism’ and moved to heal her nation’s grieving Muslim community Announced that coming Friday’s call to prayers for Muslims in New Zealand will be broadcast nationally ISLAMABAD: Pakistan Prime Minister Imran Khan called Jacinda Ardern, the prime minister of New Zealand, on Thursday to condemn last week’s attacks on two mosques in the city of Christchurch and express his admiration over her compassionate handling of the aftermath of the assaults, particularly her attempts to heal her nation’s grieving Muslim community. At…

പിഡിപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ആരുടേയും അടിമയോ കുടികിടപ്പുകാരോ ആകാന്‍ ഒരുക്കമല്ലെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി

മലപ്പുറം: മുഴുവന്‍ പിന്തുണയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ പതിച്ചുകൊടുത്ത് ആരുടെയെങ്കിലും അടിമയോ കുടികിടപ്പുകാരോ ആകാന്‍ പി.ഡി.പി തയാറല്ലെന്ന് പി.ഡി.പി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും മഅ്ദനി നടത്തി. ബംഗളൂരുവില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പേരുകള്‍ പ്രഖ്യാപിച്ചത്. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (പൊന്നാനി), നിസാര്‍ മേത്തര്‍ (മലപ്പുറം), ടി.എ. മുജീബ്റഹ്മാന്‍ (ചാലക്കുടി), വര്‍ക്കല രാജ് (ആലപ്പുഴ), മാഹിന്‍ തേവരുപാറ (ആറ്റിങ്ങല്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റു മണ്ഡലങ്ങളില്‍ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ സഹായകരമായ നിലപാടെടുക്കുന്നവര്‍ക്ക് കൂടിയാലോചനകള്‍ക്ക് ശേഷം പിന്തുണ നല്‍കുമെന്ന് മഅ്ദനി അറിയിച്ചു. കേരളത്തിലെ ഒരു പാര്‍ട്ടിയും ഫാഷിസത്തെ തടയാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയിട്ടില്ല. ഫാഷിസ്റ്റുകളുമായി കൂട്ടുചേര്‍ന്നവരെയും ഭൂമി, സാമ്പത്തിക തട്ടിപ്പുകാരെയുമടക്കം പലരും സ്ഥാനാര്‍ഥിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊന്നാനിയില്‍ മുസ്ലിം വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൂന്തുറ സിറാജ്…

രാജ്യത്തിന് വേണ്ടത് ചൗക്കീദാറിനെയല്ല, നട്ടെല്ലുള്ള പ്രധാനമന്ത്രിയേയാണ്; മോദിക്കെതിരെ ഒവൈസി

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച മേം ഭീ ചൗക്കിദാര്‍ കാമ്പയിനെതിരെ പരിഹാസവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മോദിയുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നതെന്നും നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണെന്നും ഒവൈസി ചോദിച്ചു. ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെയാണെന്നും അല്ലാതെ ഒരു കാവല്‍ക്കാരനെയല്ലെന്നും ഒവൈസി പറഞ്ഞു. മോദി ഒരു യഥാര്‍ത്ഥ ചൗക്കിദാര്‍ ആണെങ്കില്‍ സംത്‌ഡോത സ്ഫോടനക്കേസില്‍ അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. മോദി എന്തിനാണ് അദ്ദേഹത്തെ ഭയക്കുന്നത്. ഒരു കാലത്ത് അദ്ദേഹം ആര്‍.എസ്.എസിന്റെ ഏറ്റവും അടുത്ത ആളായിരുന്നു ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ സംയുക്തമായ ഒരു സംസ്‌ക്കാരത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി. നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റില്‍ നടത്തിയ ആദ്യപ്രസംഗം…

അസംബ്ലീസ് ഓഫ് ഗോഡ് സെന്‍ട്രല്‍ റീജിയന്‍ കൂട്ടായ്മ യോഗം ഡാളസില്‍

അസംബ്ലീസ് ഓഫ് ഗോഡ് സെന്‍ട്രല്‍ റീജിയന്‍ പ്രഥമ കൂട്ടായ്മ യോഗം മാര്‍ച്ച് 30 ശനിയാഴ്ച ഡാളസില്‍ നടത്തപെടുന്നതാണ്. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ യുവജങ്ങള്‍ക്കായും സഹോദരിമാര്‍ക്കുവേണ്ടിയും സ േഹാദരന്മാര്‍ക്ക് വേണ്ടിയുംപ്രത്യേക യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ആനുകാലിക ആത്മീയവിഷയങ്ങളെ ആസ്പദമിക്കയുള്ള ചര്‍ച്ചകളും പ്രഭാഷങ്ങളും നടത്തപെടുന്നതാണ്. വൈകുന്നേരം 6.30 മുതല്‍ കണ്‍വെന്‍ഷന്‍നടക്കുന്നതായിരിക്കും. പാസ്റ്റര്‍ജോര്‍ജ് ചാക്കോ (അജിഫ്‌ന പ്രസിഡന്റ് ന്യൂയോര്‍ക്ക്) ഈയോഗത്തില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. അനുഗ്രഹീത വര്‍ഷിപ്ലീഡര്‍ Dr. ടോം ഫിലിപ്പ് മലയാളം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ഡാളസ്എ. ജിയൂത്ത ്ക്വയര്‍ ഇംഗ്ലീഷ്വര്ഷിപ്പിന്നേതൃത്വം നല്‍കുന്നതായിരിക്കും. Dallas, Houston, San Antonio, Ausin, Oklahoma എന്നിവിടങ്ങളിലെ സഭജനങ്ങള്‍ ഈമീറ്റിംഗല്‍കടന്നുവരും എന്ന് പ്രതീഷിക്കുന്നു. ഡാളസ് പട്ടണത്തില്‍ പാര്‍ക്കുന്ന എല്ലാ ദൈവജനങ്ങെളയും പ്രസ്തുതയോഗത്തിലേക്ക് സ്വാഗതംചെയുന്നു. ഡാളസില്‍ ഉള്ള എ. ജി ഡാളസില്‍ വെച്ചാണ് ഈ യോഗങ്ങള്‍ നടക്കുന്നത്. Address : A G DALLAS, 2383…

കര്‍ഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിവിടുന്നത് ഉദ്യോഗസ്ഥ പീഢനവും കെടുകാര്യസ്ഥതയും: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള പീഢനവും ധിക്കാരസമീപനവും നിയമങ്ങള്‍ വളച്ചൊടിച്ചുള്ള ധാര്‍ഷ്ഠ്യവും ഭരണസംവിധാനങ്ങളിലെ അഴിമതിയുമാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 28 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാനസര്‍ക്കാര്‍ ഒളിച്ചോടുന്നു. ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുവാന്‍ ജനാധിപത്യഭരണസംവിധാനത്തിന് സാധിക്കാത്തത് അപമാനകരമാണ്. കേരളത്തില്‍ ഇതിനോടകം 28 കര്‍ഷകര്‍ ജപ്തിഭീഷണിമൂലം ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആത്മഹത്യചെയ്ത കര്‍ഷകകുടുംബങ്ങളുടെ ഈടുവെച്ച ഭൂമി അറ്റാച്ച് ചെയ്യുവാന്‍ ധനകാര്യസ്ഥാപനങ്ങള്‍ വീണ്ടും നോട്ടീസ് പതിപ്പിച്ചിരിക്കുമ്പോള്‍ ഈ കുടുംബങ്ങള്‍ ഒന്നടങ്കം പെരുവഴിയിലാകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തലമുറകളായി കൈവശംവച്ചനുഭവിച്ചുവന്ന പുരയിടങ്ങള്‍ തോട്ടങ്ങളാക്കുകയും റവന്യൂ രജിസ്ട്രേഷന്‍ രേഖകളില്‍ കൃത്രിമം കാട്ടി കര്‍ഷകഭൂമി ഖനനമാഫിയകള്‍ക്ക് മറിച്ചുവിറ്റും ചിലയിടങ്ങളില്‍ വനഭൂമിയാക്കിയും റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വന്‍ അഴിമതിക്കും ദ്രോഹനടപടികള്‍ക്കും ജനാധിപത്യസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഭരണത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.…