ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ക്രൈസ്റ്റ് ചര്‍ച്ച് (ന്യൂസിലാന്‍ഡ്): ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുആ നമസ്കാരത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ ടി കെ എസ് പുരം പരേതനായ കരിപ്പാക്കുളം അലി ബാവയുടെ മകളും, ന്യൂസിലാന്‍ഡിലെ ലിംകോണ്‍ യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയും, ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അന്‍സിയയുടെ മൃതദേഹം മാര്‍ച്ച് 25 തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഫോറന്‍സിക് പരിശോധനകള്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മൃതദേഹം വ്യാഴാഴ്ച രാവിലെ വിട്ടുകിട്ടിയതെന്ന് ക്രൈസ്റ്റ് ചര്‍ച്ചിലുള്ള അന്‍സിയയുടെ അടുത്ത ബന്ധു ഫഹദ് ഇസ്മയില്‍ പൊന്നത്ത് അറിയിച്ചു. എംബാം ചെയ്യുന്നതിനായി മൃതശരീരം ഫ്യൂണറല്‍ ഹോമിനെ ഏല്പിച്ചിരിക്കുകയായാണ്. ഇവര്‍ തന്നെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം നടത്തുകയെന്നും ഫഹദ് പറഞ്ഞു. തിങ്കളാഴ്‌ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ ഖബറടക്കും. നോര്‍ക്ക അധികൃതരുമായി ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെടുന്നണ്ട്.…

ജസ്നയുടെ തിരോധാനത്തിന് ഇന്നേക്ക് ഒരു വര്‍ഷം; മാതാപിതാക്കള്‍ ഇപ്പോഴും പ്രതീക്ഷയില്‍

പത്തനംതിട്ട: 2018 മാര്‍ച്ച് 22-ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും മകളുടെ മടങ്ങിവരവും പ്രതീക്ഷിച്ച് പിതാവ് ജെയിംസും സഹോദരനും സഹോദരിയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. മാറി മാറി പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും ജസ്‌ന എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-ന് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഇതുവരെ യാതൊരു വിവരം ലഭിച്ചിട്ടില്ല. ജസ്നയെ കാണാതായി പത്തു ദിവസങ്ങള്‍ക്കു ശേഷമാണ് അന്വേഷണത്തിന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടക്, ബംഗലൂരു എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചെങ്കിലും ഫലം ഉണ്ടായില്ല. ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു.…

ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസ് മാര്‍ച്ച് 23 ശനിയാഴ്ച്ച

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ അതിരൂപത സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ മാസ് മാര്‍ച്ച് 23 ശനിയാഴ്ച്ച നടക്കും. അന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടത്തപ്പെടുന്ന സാംസ്കാരിക ഘോഷയാത്രയിലും, കള്‍ച്ചറല്‍ ഹെറിറ്റേജ് ബലിയിലും പങ്കെടുക്കാന്‍ എല്ലാ പ്രവാസി കത്തോലിക്കരെയും അതിരൂപത ക്ഷണിക്കുന്നു. അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെയിന്റ്‌സ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രലിലാണ് (18th Street & Benjamin Franklin Parkway) വിശുദ്ധ കുര്‍ബാനയും, സാംസ്കാരിക ഘോഷയാത്രയും ക്രമീകരിച്ചിരിക്കുന്നത്. ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് അഭിവന്ദ്യ ചാള്‍സ് ഷപ്യൂ തിരുമേനി ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും. അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളൂടെ സ്പിരിച്ച്വല്‍ ഡയറക്ടര്‍മാര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാവും. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെയും, പ്രവാസി സമൂഹങ്ങളെയും പ്രതിനിധീകരിച്ച് സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍…

ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ (പെന്‍സില്‍വേനിയ): വാളക്കുഴി തുരുത്തിയില്‍ പരേതരായ തോമസ് ജോണിന്റേയും റാഹേല്‍ ജോണിന്റേയും മകന്‍ ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി 78) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ് (കുഞ്ഞമ്മ) ചമ്പക്കര മലയില്‍ കവിയൂര്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ സുബ്രമണി, റേയ്ച്ചല്‍ ഫില്‍ബര്‍ട്ട്, സാം തോമസ് (എല്ലാവരും ഫിലഡല്‍ഫിയ). മരുമക്കള്‍: മനോജ് കുമാര്‍ സുബ്രമണി, പരേതനായ വില്‍സണ്‍ ഫില്‍ബര്‍ട്ട്, ഡെന്‍സി രാജ്. കൊച്ചുമക്കള്‍: ജെറമയ, ജോഷ്വാ, ഹാനാ, ജെയ്‌സണ്‍, പ്രിസ്റ്റില്ല, റിബേക്ക, കേലബ്. സംസ്കാരം മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 8.30 – 10.30 ലോണ്‍വ്യൂ സെമിത്തേരിയില്‍ (Lawnview Cemetery, William Rowen Grant Funeral Home, 659 Street Rd, Southampton 18966).

പൊരുതി തോറ്റ് സ്വയം വിരമിച്ചു; ഡിജിപി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്

തിരുവനന്തപുരം: വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ അപ്രീതി സമ്പാദിച്ച ഡി.ജി.പി ജേക്കബ് തോമസ് സര്‍‌വ്വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചാലക്കുടിയില്‍ കിഴക്കമ്പലം 2020 സ്ഥാനാര്‍ത്ഥിയായി ചാലക്കുടി മത്സരിച്ചേക്കുമെന്ന് സൂചന. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയത്. 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും അദ്ദേഹം രാജിക്കത്ത് നല്‍കിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ഇപ്പോഴും അദ്ദേഹം നല്‍കിയിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചിരുന്നു. പിന്നീട് ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്…

Upset Hindus urge REI to withdraw Lord Ganesh yoga mat towel & apologize

Upset Hindus are urging “Outdoor & Sporting Goods Company” REI (Recreational Equipment, Inc.) headquartered near Seattle for immediate withdrawal of yoga mat towel carrying reimagined images of Hindu deity Lord Ganesh; calling it highly inappropriate. Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesh was highly revered in Hinduism and was meant to be worshipped in temples or home shrines and not to sit/stand on or put feet/buttocks/legs/body on or to absorb/wipe one’s sweat. Inappropriate usage of Hindu deities or concepts or symbols for commercial…

മാപ്പ് കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം ഏപ്രില്‍ 4-ന് റാന്നിയില്‍

ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡെല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശോഭയാര്‍ന്ന ഏടുകളിലേക്ക് ഇതാ ഒരു സുവര്‍ണ്ണ നിമിഷം കൂടി കടന്നുവരുന്നു . 2108 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന അനു സ്കറിയായുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ കമ്മറ്റിയില്‍ എടുത്ത തീരുമാനപ്രകാരം, കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുക എന്ന വാഗ്ദാനം ഇതാ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നു . പ്രളയക്കെടുതി നാശം വിതച്ച റാന്നിയിലെ 2 ഭവന രഹിതര്‍ക്ക് മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം 2019 ഏപ്രില്‍ 04 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് റാന്നിയില്‍വച്ചു വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയസാമൂഹികസാംസ്കാരികകലാ രംഗങ്ങളിലെ…

മിഴികളറിയാതെ (കവിത)

കവി പാടി ……… നൂറു പുഷ്പങ്ങളില്‍ നൂറായിരം ദലം നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകള്‍…… കവികള്‍ പിന്നേം പാടി.. കൂടെ ഞാനും പാടി.. മുല്ലയോട് ചോദിച്ചു, പൂവേ..നിന്നെ പെണ്ണിനോട് ഉപമിച്ചിടട്ടേ..? നൂറു പൂക്കളും. അതിലേറെ സുന്ദരി പൂക്കളും, നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകളും, കോടാനുകോടി മിഴിനീര്‍ തുള്ളികളും.. താമര കണ്ണുകള്‍, മാന്‍ പേട കണ്ണുകള്‍, ചിരിയ്ക്കുന്ന കണ്ണുകള്‍, തുളുമ്പുന്ന കണ്ണുകള്‍….. ഇരട്ടയാണേലും പരസ്പരം ആശ്വാസിപ്പിയ്ക്കാനാവാതെ വിങ്ങിപൊട്ടുന്ന കണ്ണുകള്‍.. വരളുന്ന ചുണ്ടുകള്‍ക്ക് തൊണ്ട നനയ്ക്കാനും , നോവുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമേകാനും….. പെയ്തു തോരാത്ത മഴ..! വരണ്ട മണ്ണിനെ ഒരു തുള്ളി കണ്ണീര്‍ തുള്ളി കൊണ്ടെങ്കിലും ഒന്നു നനയ്ക്കാനാവാതെ, വര്‍ണ്ണ ചില്ലിന്നകത്ത് ചറ പറാ പെയ്യുന്ന … ഒരിയ്ക്കലും പെയ്തു തോരാത്ത മഴ…! ഇടതു മിഴിയിലെ തുള്ളി അതു വീണതു കൈത്തണ്ടയിലോട്ട്, വലതു മിഴിയിലെ തുള്ളി അതു കവിളിലൂടങ്ങനെ ഒലിച്ചിറങ്ങി താടിയില്‍ സംശയിച്ചങ്ങനേ…

ഫ്രറ്റേണിറ്റി ട്രൈബല്‍ ഓഫീസ് ബഹുജന മാര്‍ച്ച് ശനിയാഴ്ച

മലപ്പുറം : നിലമ്പൂര്‍ എം.ആര്‍.എസ് സ്കൂളിലെ ആദിവാസി വിദ്യാര്‍ഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കുക, വിദ്യാർഥികള്‍ സ്കൂള്‍ അധ്യാപകര്‍ക്കെതിരെ ഉന്നയിച്ച ലൈംഗിക ചൂഷണ ആരോപണങ്ങള്‍ അന്വേഷിക്കുക, സ്കൂളിലെ അക്കാദമിക് – ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗം സുതാര്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നിലമ്പൂര്‍ ട്രൈബല്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍, സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, ആദിവാസി നേതാക്കളായ ചിത്ര, അനില്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.ഐ അബ്ദുല്‍ റഷീദ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും മരണപ്പെട്ട സതീഷിന്റെ കുടുംബവും പരിപാടിയില്‍ സംബന്ധിക്കും.…

ഫോമാ സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചു; ജയിംസ് ഇല്ലിക്കല്‍ ചെയര്‍മാന്‍, ജോണ്‍ പാട്ടപ്പതി കോഓര്‍ഡിനേറ്റര്‍

ഡാളസ്: ഫോമയുടെ സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനായി ജയിംസ് ഇല്ലിക്കലിനെയും, കോഓര്‍ഡിനേറ്ററായി ജോണ്‍ പാട്ടപ്പതിയേയും തിരഞ്ഞെടുത്തു. ഫോമയുടെ വിവിധ റീജിയനുകളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഈ കമ്മറ്റിയുടെ ദൗത്യം. ഓരോ റീജിയനുകള്‍ക്കും ഈ കമ്മിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും, അതനുസരിച്ചു ദേശീയ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഓരോ വര്‍ഷവും മുടങ്ങാതെ നടന്നു വരുന്ന കായിക മത്സരങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി സംഘടിപ്പിക്കുവനാണ് ഈ കമ്മറ്റിയുടെ തീരുമാനം. ഫോമയുടെ പല റീജിയനുകളും ഇതിനോടകം പ്രാഥമിക തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കായിക മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അധികം വൈകാതെ തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കുമെന്ന് സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു സ്‌പോര്‍ട്‌സ്മാന്‍ കൂടിയാണ് സണ്‍ഷൈന്‍ റീജിയനില്‍ നിന്നുമുള്ള (ഫ്‌ളോറിഡ) ജയിംസ് ഇല്ലിക്കല്‍. കോഓര്‍ഡിനേറ്ററായ ജോണ്‍ പാട്ടപ്പതി ഫോമയുടെ സെന്‍ട്രല്‍ റീജിയനില്‍ (ഷിക്കാഗോ) നാഷണല്‍ കമ്മിറ്റിയംഗമാണ്.…