Arab League rejects Trump’s Israel policies at annual summit

TUNIS (AP) — The Arab League rejected the US recognition of Israeli control over the Golan Heights and other Trump administration policies seen as unfairly biased toward Israel at an annual summit on Sunday, showcasing unity on one of the few issues that unites the regional bloc. Arab leaders also reiterated their commitment to resolving the conflict based on the Arab Peace Initiative of 2002, in which they would recognize Israel in return for a full withdrawal from the Golan Heights as well as east Jerusalem and the West Bank,…

Celebrate Spring and Love at BALAM Dance Theatre’s Dances of Love: East and West

Summary:  BALAM Dance Theatre presents a rendezvous with love in a new program featuring global dances and movements from Bali, Japan, Spain, and the United States.  The company debuts the new Salsa duet, Fantasia de Amor, choreographed by master Salsa dance expert, Carlos Konig, known for his Salsa performances at Lincoln Center and Central Park in New York City.   (Bergen County, New Jersey; April 1, 2019) – BALAM Dance Theatre (BALAM) premieres its new Out & About series program, Dances of Love: East and West, in Fort Lee, New Jersey.  This entertaining, family friendly program…

Yoga in Smithsonian: Hindus urge all US museums to hold yoga sessions

Hindus have welcomed Smithsonian Institution, “world’s largest museum complex and research organization”, for holding yoga sessions; and are urging all US museums to launch yoga on their premises. This hour-long Vinyasa yoga class is held in the Smithsonian American Art Museum in Washington DC and pairs yoga and art appreciation. Next class has been scheduled on April 17. Distinguished Hindu statesman Rajan Zed, in a statement in North Dakota today, termed it as a step in the positive direction to make yoga available at such an inspiring museum location and…

ഫ്രറ്റേണിറ്റി: പി.ഡി രാജേഷ് ജില്ലാ പ്രസിഡന്റ്; അമീറ, നവാഫ് ജനറല്‍ സെക്രട്ടറിമാര്‍

പാലക്കാട്: 2019-21 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റായി പി.ഡി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. അമീറ പട്ടാമ്പി, നവാഫ് പത്തിരിപ്പാല എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. കെ.എം സാബിര്‍ അഹ്സന്‍, റഷാദ് പുതുനഗരം, ഫിറോസ് എഫ് റഹ്മാൻ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും രഞ്ജിന്‍ കൃഷ്ണ, സി.എം റഫീഅ, ഫാസില്‍ ആലത്തൂര്‍, ഷഫീഖ് അജ്മല്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 25 അംഗ ജില്ലാ കമ്മിറ്റിയുണ്ട്. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഫസ്ന മിയാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസര്‍, എസ്. മുജീബ് റഹ്മാന്‍, റഷാദ് പുതുനഗരം, പി.ഡി രാജേഷ്, മുബശിര്‍ ശര്‍ഖി, ഷഹന അഷ്റഫ് എന്നിവര്‍ സംസാരിച്ചു. മാത്തൂര്‍ പല്ലന്‍ ചാത്തന്നൂര്‍ സ്വദേശിയായ ജില്ലാ പ്രസിഡന്റ് പി.ഡി രാജേഷ്…

രാഹുല്‍ പ്രഭാവത്തില്‍ ഇളകിമറിയുമോ ദക്ഷിണേന്ത്യ?

കടുത്ത ചൂടില്‍ കാത്തിരുന്ന് കിട്ടിയ വേനല്‍ മഴയുടെ സുഖമാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്നും മത്സരിക്കുന്നു. മാത്രമല്ല, രണ്ട് പതിറ്റാണ്ടിന് ശേഷമാണ് നെഹ്‌റു കുടുംബത്തിലെ ഒരാള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടുന്നത്. ഇതോടെ വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്കെത്തുകയാണ്. 1999ല്‍ ബെല്ലാരിയിലാണ് അവസാനമായി ഒരു നെഹ്‌റു കുടുംബാംഗം ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയ ഗാന്ധിയായിരുന്നു സ്ഥാനാര്‍ത്ഥി. അന്ന് സുഷ്മ സ്വരാജിനെ 56,100 വോട്ടുകള്‍ക്ക് സോണിയ പരാജയപ്പെടുത്തി. സോണിയ പ്രഭാവത്തില്‍ തെക്കേ ഇന്ത്യയിലെ 130 സീറ്റുകളില്‍ 60 സീറ്റ് കോണ്‍ഗ്രസ് നേടിയെടുത്തു. അതിന് മുമ്പ് 1978ല്‍ കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ഇന്ദിരാഗാന്ധി 70,000 വോട്ടിനാണ് വിജയിച്ചത്.  അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിച്ച ഇന്ദിര ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതാണ് കളം മാറ്റിച്ചവിട്ടാന്‍…

വയനാട്ടിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ

ന്യൂഡല്‍ഹി: പത്ത് ദിവസത്തോളം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കുമൊടുവില്‍ ആ പ്രഖ്യാപനം വന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് എകെ ആന്റണി പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എകെ ആന്റണി ഇക്കാര്യം അറിയിച്ചത്. അമേഠിക്ക് പുറമെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുന്നത്.  കേരളത്തിന്റെ നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു എകെ ആന്റണിയുടെ പ്രഖ്യാപനം. നിര്‍ണ്ണായക കൂടിയാലോചനകളാണ് ഇന്ന് രാവിലെ മുതല്‍ ന്യൂഡല്‍ഹിയില്‍ നടന്നത്. ഗുലാം നബി ആസാദും എകെ ആന്റണിയും കെസി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ച മുമ്പേ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. ഇത്തരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസ്…

വെസ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സ് സോക്കര്‍ ക്യാമ്പ് ഏപ്രില്‍ 6 നു ഉത്ഘാടനം ചെയ്യും

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെസ്റ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്നു സോക്കര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ കിക്കോഫ് ഏപ്രില്‍ 6-നു നടക്കും.ഏകദേശം 30 കുട്ടികള്‍ക്കാണ് ക്ലബ് ഇ വര്ഷം സോക്കര്‍ ട്രെയിനിംഗ് നല്‍കുന്നത് . ഏപ്രില്‍ 6 മുതല്‍ മെയ് 4 വരെയുള്ള ശനിയാഴ്ചകളിലാണ് ക്യാമ്പ് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഉത്ഘാടനം നിര്‍വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ടി-ഷര്‍ട്ടിന്റെ വിതരണം ന്യൂയോര്‍ക്കിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരായ ജോര്‍ജ് ജോണും, ജിതിന്‍ വര്‍ഗീസും (സെഞ്ച്വറി 21 റോയല്‍ ) ചേര്‍ന്ന് നിര്‍വഹിക്കും. ഫൊക്കാന മുന്‍ എക്‌സിക്യൂട്ടീവ് ജനറല്‍ സെക്രട്ടറിയും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രഷററുമായ ശ്രീ ടെറന്‍സെന്‍ തോമസ് സോക്കര്‍ ബോള്‍ കിക്കോഫ്…

അഭയാര്‍ഥി പ്രവാഹം തടയാന്‍ യുഎസ് -മെക്‌സിക്കോ അതിര്‍ത്തി അടക്കുമെന്ന് ട്രംപ്

സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുള്ള അനിയന്ത്രിത അഭയാര്‍ഥി പ്രവാഹം തടയാന്‍ യുഎസ് മെക്‌സിക്കോ അതിര്‍ത്തി അടച്ചു പൂട്ടുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. ഗ്വാട്ടിമലയില്‍ നിന്നുള്ള കാരവന്‍ മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ മെക്‌സിക്കോ ശ്രമിക്കുന്നില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കാതെ വേറെ വഴിയില്ലെന്നു ട്രംപ് പറഞ്ഞു. അഭയാര്‍ഥി പ്രവാഹം സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തി അടയ്ക്കുമെന്ന ട്രംപിന്റെ ഭീഷണി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും അമേരിക്കന്‍ പൗരന്‍മാര്‍ക്കു പോലും നിയമപരമായി പ്രവേശിക്കുന്നതിനുള്ള അവസരം നിഷേധിക്കും. ട്രംപിന്റെ ഭീഷണിയെ രൂക്ഷമായ ഭാഷയില്‍ സെനറ്റല്‍ സയാന്‍ ഫിന്‍സ്‌റ്റെയ്ന്‍ വിമര്‍ശിച്ചു. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലൂടെ ദിവസം പ്രതി 70000 വാഹനങ്ങളും നൂറു കണക്കിന് നിയമപരമായ കുടിയേറ്റക്കാരും പ്രവേശിക്കുന്നെന്നും അതിര്‍ത്തി അടക്കുന്നത് മണ്ടത്തരമാണെന്നും സെനറ്റര്‍ പറഞ്ഞു. അനധികൃതകുടിേയറ്റക്കാരെ തടയാന്‍ അതിര്‍ത്തി മതില്‍ അനിവാര്യമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ട്രംപ് പറഞ്ഞു.

അരുണ്‍ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; തെളിവ് ലഭിച്ചെന്ന് പൊലീസ്

തൊടുപുഴ: ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാല്‍. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇളയകുട്ടിയുടെ വൈദ്യപരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ വീക്കമുണ്ടായതായി കണ്ടെത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കുട്ടികളെ താന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പ്രതി പ്രതി അരുണ്‍ ആനന്ദ് സമ്മതിച്ചു. ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു ആദ്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇളയകുട്ടിയുടെയും അമ്മയുടെയും മൊഴിയെക്കുറിച്ച് പറയുകയും ശാസ്ത്രീയ തെളിവുകള്‍ നിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ ഉപദ്രവിച്ച മുറിയിലെ ഭിത്തിയിലും നിലത്തും ചോരക്കറയുണ്ട്. കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണവും കാണാം. അതിനിടെ ക്രൂരപീഡനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന്…

തുഷാര ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും ഇരയെന്ന് സംശയം; പരിശോധിക്കുമെന്ന് പൊലീസ്

കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിക്കിട്ട് കൊലപ്പെടുത്തിയതിന് പിന്നില്‍ ദുര്‍മന്ത്രവാദവും ആഭിചാരവുമുണ്ടെന്ന് സംശയിച്ച് പൊലീസ്. നാട്ടുകാരുടെ മൊഴികളില്‍ നിന്നാണ് ഇത്തരം സംശയം ഉടലെടുത്തത്. നിലവില്‍ സ്ത്രീധനക്കൊലയായിട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട തുഷാര ദുര്‍മന്ത്രവാദത്തിനിരയായതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും കൊട്ടാരക്കര ഡിവൈഎസ്പി ദിനരാജ് പറഞ്ഞു. തുഷാര ജീവിച്ചിരിക്കുന്നതുകൊണ്ടാണ് കുടുംബത്തിന് ഐശ്വര്യമുണ്ടാവാത്തതെന്ന് പറഞ്ഞ് അവരെ ഇഞ്ചിഞ്ചായി കൊന്നതെന്നാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. ‘നീ ജീവിച്ചിരിക്കുമ്പോള്‍ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലെടീ..’ എന്ന് പറഞ്ഞ് ഭര്‍ത്താവും അമ്മയും മര്‍ദ്ദിക്കാറുണ്ടെന്ന് പറഞ്ഞതായി അടുത്ത ബന്ധു പ്രഭലത വെളിപ്പെടുത്തി. ഗീതാലാലിന്റെയും മകന്‍ ചന്തുലാലിന്റെയും ഓയൂരിലെ ചരുവിള വീട് ദുരൂഹത നിറഞ്ഞതാണെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന് ചുറ്റും കമ്പിവേലി കെട്ടി തകരഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. മുന്നിലെ ഇരുമ്പുഗേറ്റാകട്ടെ ചങ്ങല കൊണ്ട് പൂട്ടിയിരിക്കും. പുറത്തുനിന്നുള്ളവരെ അകറ്റി നിര്‍ത്താന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. വീടിന്റെ കവാടത്തോട് ചേര്‍ന്ന് അടച്ചിട്ടിരിക്കുന്ന…