”ഈ ജന്മം മുഴുവന്‍ കണ്ണീരു കുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി, ഇനി ഒരമ്മയുടെ കണ്ണുനീര്‍ ഈ മണ്ണില്‍ വീഴരുത്”; മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ കത്ത്

കണ്ണൂര്‍: പെരിയയില്‍ കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത്തിന്റേയും പേരില്‍ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഇനിയും ഒരമ്മയുടെ കണ്ണുനീര്‍ ഈ മണ്ണില്‍ വീഴാന്‍ അനുവദിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പൂര്‍ണരൂപം: “ഞാന്‍ കൃഷ്ണപ്രിയ, കൃപേഷിന്റെ അനുജത്തിയാണ്. ഏട്ടന്‍ പോയശേഷം അങ്ങേക്ക് എഴുതണമെന്ന് കുറേ നാളായി വിചാരിക്കുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുര്‍നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു. ഏട്ടന്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ വോദനിപ്പിച്ചതായോ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്റെ പേരില്‍ ഒരു പരാതിയും ആര്‍ക്കും എട്ടന്റെ പേരില്‍ മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കിവയ്ക്കാതെ എന്റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു. അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്റെ…

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന ആചരിച്ചു

ഷിക്കാഗോ: കര്‍ത്താവിന്റെ രാജകീയമായ ജെറുസലേം പ്രവേശനം അനുസ്മരിച്ചുകൊണ്ടും വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചുകൊണ്ടുമുള്ള ഓശാന തിരുകര്‍മ്മങ്ങള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊണ്ടാടി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികനായിരുന്നു. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കി. ഈസ്റ്ററിനൊരുക്കമായി നടന്ന ധ്യാനത്തിന്റെ സമാപന സന്ദേശംകൂടിയായിരുന്നു ഇത്. സുറിയാനി കത്തോലിക്കരുടെ പ്രത്യേക അനുഷ്ഠാനമായ തമുക്ക് നേര്‍ച്ചയില്‍ എല്ലാവരും പങ്കെടുത്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറവിലങ്ങാട് മാര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ആരംഭിച്ച തമുക്ക് നേര്‍ച്ച സീറോ മലബാര്‍ കത്തോലിക്കരുടെ പാരമ്പര്യത്തേയും വിശ്വാസതീക്ഷണതയേയും അനുസ്മരിപ്പിക്കുന്ന ഒന്നാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ ധ്യാനം നയിച്ചു. വികാരി തോമസ് കടുകപ്പള്ളിയച്ചന്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

ഓം വിഷു -ശുഭാരംഭ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായ ചടങ്ങില്‍ ആഘോഷിച്ചു

ഓര്‍ലാന്‍ഡോ: ഓര്‍ലാന്‍ഡോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ലാന്‍ഡോ ഹിന്ദു മലയാളിയുടെ (ഓം) വിഷു- ശുഭാരംഭ ആഘോഷങ്ങള്‍ ഏപ്രില്‍ 14-നു ഞായറാഴ്ച വിജയകരമായി സമാപിച്ചു. വിഷുക്കണിയോടെ തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും, ന്യൂജേഴ്‌സിയില്‍ വിവിധ സംഘടനകളുടേയും സേവന പ്രവര്‍ത്തനങ്ങളുടേയും ചുക്കാന്‍പിടിക്കുന്ന ആളുമായ ഡോ. രേഖാ മേനോന്‍ മുഖ്യാതിഥിയായിരുന്നു. കൂടാതെ ന്യൂയോര്‍ക്കിലെ സാംസ്കാരിക- സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായ നിയമ വിദഗ്ധന്‍ അപ്പന്‍ മേനോനും കുടുംബവും സന്നിഹിതരായിരുന്നു. ഓം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അശോക് മേനോന്‍ ചടങ്ങിലേക്ക് അതിഥികളെ സ്വാഗതം ചെയ്തു. പ്രവാസികളായ ഹിന്ദു മലയാളികള്‍ക്ക് കെ.എച്ച്.എന്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രയോജനകരമാകുമെന്നും ഒരു ഹിന്ദു കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണെന്നും തന്റെ പ്രസംഗത്തില്‍ ഡോ. രേഖാമേനോന്‍ ചൂണ്ടിക്കാട്ടി. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഈ ഹിന്ദു മാമാങ്കത്തിലേക്ക് ഓം അംഗങ്ങളെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതോടൊപ്പം,…

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ ഫെസ്റ്റിവല്‍ വര്‍ണാഭമായി .

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മതബോധന സ്കൂള്‍ കലോത്സവം വര്‍ണ്ണാഭമായി . ‘പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫെസ്റ്റിവല്‍ ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്തു . വിശ്വാസ പരിശീലന രംഗത്ത് മതബോധന സ്കൂള്‍ വാര്‍ഷികത്തിനും കലോത്സവത്തിനും ഏറെ പ്രാധാന്യം ഉണ്ടെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി . ക്‌നാനായ സമുദായത്തിന്റെ തനിമയെയും കൂട്ടായ്മയെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു . അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ ഫെസ്റ്റിവലിന് സ്വാഗതം ആശംസിച്ചു . വികാരി ഫാ. തോമസ് മുളവനാല്‍ ആമുഖ പ്രസംഗം നടത്തി . ഫാ. എബ്രഹാം മുത്തോലത്, ഫാ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെ സി എസ് പ്രസിഡന്റ് ഷിജു…

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥഃ മാറ്റണം: മൊയ്തീന്‍ പുത്തന്‍‌ചിറ

മംഗലാപുരത്തു നിന്ന് കൊച്ചിവരെയുള്ള ജനങ്ങളും ട്രാഫിക് സം‌വിധാനങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.  വെറും പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് 400 കിലോമീറ്ററോളം ആംബുലന്‍സില്‍ സഞ്ചരിച്ച് നാലര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവം വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മംഗലാപുരത്ത്‌ നിന്നും കൊച്ചിയിലേക്കുള്ള ദൂരം 417 കിലോമീറ്ററാണ്. ആ യാത്രക്കെടുത്തതാകട്ടേ വെറും 4 മണിക്കൂറും 20 മിനുട്ടും. അതായത്‌ മണിക്കൂറില്‍ ഏകദേശം 105 കി.മീ വേഗത !! കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ്‌ ദമ്പതികളുടെയാണ് കുഞ്ഞ്. ജന്മനാ ഹൃദ്രോഗിയായിരുന്ന കുട്ടി മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കൂടുതല്‍ മികച്ച ചികിത്സയും പരിചരണവും ആവശ്യമായതുകൊണ്ടാണ് ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളും ആശുപത്രി അധികൃതരും തീരുമാനിച്ചത്‌. അപകട സാധ്യത മുന്‍പിലുള്ളതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങള്‍…

യൂദാ (കവിത): ജയന്‍ വര്‍ഗീസ്

ന്യായ വിസ്താരം കഴിഞ്ഞു, സ്വര്‍ഗ്ഗത്തിന്‍റെ ഗോപുര വാതിലടഞ്ഞു, നീതിമാനായ ദൈവത്തിന്‍റെ മുന്നിലെ വേദനയായ് യൂദാ നിന്നു ! യൂദാ ചോദിച്ചു : ഞാനില്ലായിരുന്നെങ്കി ലേശുവിന്‍ ദവ ത്യമെന്താവും ? കാല ഘട്ടങ്ങള്‍ പ്രവാചകന്മാരിലൂ ടോതിയാതൊക്കെയും വ്യര്‍ത്ഥം ? അത് സംഭവിച്ചില്ലായിരുന്നെങ്കി ലെന്തായിരുന്നേനവസ്ഥ ? ഇന്ന് വരെയത് വിറ്റു കാശാക്കിയോര്‍ ക്കന്തുള്ളു ന്യായം നിരത്താന്‍ ? ആടിയു, മന്തവു മെല്ലാമറിയുന്ന നീതിമാനല്ലയോ ദൈവം ? യൂദായിതു തന്നെ ചെയ്യുമെങ്ങേക്കു ഭാവനയില്ലായിരുന്നോ ? വാദ മുഖങ്ങളുയരവേ ദൈവത്തിന്‍ നീതി പീഠങ്ങള്‍ നടുങ്ങി ! വേദനയോടെ യെഴുന്നേറ്റു പോയ് ദൈവം കോടതിയന്നു പിരിഞ്ഞു !

മറ്റൊരു നവജാത ശിശുവിനെ വഹിച്ചുകൊണ്ട് ആംബുലന്‍സ് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

മംഗലാപുരത്തുനിന്ന് നവജാത ശിശുവിനെ നാലര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത മെഡിക്കല്‍ കോളേജിലെത്തിച്ചതിനു പിന്നാലെ മറ്റൊരു നവജാത ശിശുവിനെ വഹിച്ചുകൊണ്ട് ആംബുലന്‍സ് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്ത് ശ്രീചിത്രയിലെത്തിച്ച വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തു. മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമായാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിയത്. മലപ്പുറം വേങ്ങൂര്‍ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടെ മകനെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണയില്‍ നിന്നും 5.45ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ച് മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം മംഗലാപുരത്തു നിന്ന് നവജാത ശിശുവുമായി ആംബുലന്‍സ് അതിവേഗം കൊച്ചിയിലെത്തിയതിന് സമാനമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്. എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കേണ്ടതിനാലാണ് വീണ്ടുമൊരു ആംബുലന്‍സ് മിഷന് കേരളം കൈകോര്‍ത്തത്. തുടര്‍ന്ന് നവജാത ശിശുവുമായി 5.45ന് പുറപ്പെട്ട ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ്, 10.45 ഓടെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. പൊലീസും…

പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും കേരളത്തില്‍ നിന്ന്

ഇന്ത്യയിലൊട്ടാകെ മോദി വിരുദ്ധ തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ മുന്നണി ഏകദേശം വിജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏകാധിപത്യ ഭരണം ഭാരതീയ ജനങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചത് പൊറുക്കാനാവാതെ പൊതുജനങ്ങള്‍ ആവേശഭരിതരായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിക്കാണുവാന്‍ ഇന്ത്യന്‍ ജനത ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ മോദി, വെറും ഏകാധിപതിയായ കാഴ്ച ജനം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും കര്‍ഷകരെയും, അഭ്യസ്ഥവിദ്യരായ യുവജനങ്ങളെയും അമ്പേ വഞ്ചിച്ച പ്രധാനമന്ത്രി ദേശ സമ്പത്തു മുഴുവന്‍ സ്വന്തം തോഴന്മാര്‍ക്കും, അംബാനി, അദാനി, നീരവ് മോദി തുടങ്ങിയ കോര്‍പ്പറേറ്റ് കുത്തകള്‍ക്കുമായി വീതിച്ചു നല്‍കി. പല ഭീമന്മാരെയും, ബാങ്കുകള്‍ കൊള്ളയടിച്ചു വിദേശത്തേക്കു കടത്തി വിദേശസുഖവാസ കേന്ദ്രങ്ങളിലെത്തിച്ചു. ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയുടെ കൊള്ള നടത്തി. സ്വന്തം ദേശത്തെ കൊള്ളയടിച്ച് മുടിച്ച കാവല്‍ക്കാരന്‍ കള്ളനാണെന്നു കോടിക്കണക്കിന് ജനങ്ങള്‍ ഏറ്റുപറയുന്നു. ഭരണഘടനാ…

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ വിചാരണയെന്ന് പാര്‍വതി

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാമൂഹ്യവിചാരണയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് നടി പാര്‍വതി. വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നു കാട്ടുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. താര സംഘടനയായ അമ്മയുമായുളള പ്രശ്‌ന പരിഹാരത്തിന് അമ്മ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് യാതൊരു അനുകൂല നടപടിയുമുണ്ടായിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ ഉള്‍പ്പടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മ സംഘടനയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നത്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന വിമണ്‍ ഇന്‍ സിനിമ കളക്ടീവ് യുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാര്‍വതി പറഞ്ഞു.

ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ. പിള്ളയുടെ പ്രസംഗം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് ശുപാര്‍ശയുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദപരാമര്‍ശം. ‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിശദീകരണം തേടിയിരുന്നു. സര്‍ക്കാരും ഡി.ജി.പിയും ശ്രീധരന്‍പിള്ളയും വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. സി.പി.ഐ.എം നേതാവായ വി. ശിവന്‍കുട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.