സൗത്ത് ഫ്ളോറിഡ : അമേരിക്കയുടെ ദേശീയ തുഴച്ചില്‍ ടീമില്‍ ആദിമായി അമേരിക്കന്‍ മലയാളി ഇടം നേടി . സൗത്ത് ഫ്ളോറിഡയിലെ പെംബ്രോക്ക് പൈന്‍സില്‍ താമസിക്കുന്ന ജോര്‍ജ് സെബാസ്റ്റ്യന്‍ ആണ് അമേരിക്കന്‍ ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും. 2019 ഓഗസ്റ്റില്‍ തായ്ലന്ഡില് വച്ച് നടക്കുന്ന വേള്‍ഡ് ബോട്ട് റെയിസ് ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ എ വിഭാഗത്തില്‍ മത്സരിക്കുന്ന അമേരിക്കന്‍ ടീമിലാണ് ജോര്‍ജ് അംഗമായിട്ടുള്ളത് .വാഷിങ്ടണിലും ടാമ്പയിലും നടന്ന സെലെക്ഷന്‍ ക്യാമ്പിലെ മികച്ച പ്രകടനമാണ് ടീമിലേക്കുള്ള പ്രവേശനം സുഗമമാക്കിയത് . കേരളത്തിലെ എടത്വ പരുത്തിപ്പറമ്പില്‍ കുടുംബാഗമായ ജോണാപ്പന്‍ – അന്നമ്മ ദമ്പതികളുടെ മകനായ ജോര്‍ജ് 2007ലാണ് മിയാമിയില്‍ സ്ഥിരതാമസമാക്കിയത് . അന്നുമുതല്‍ ബോട്ട് റെയ്സ് ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് ജോര്‍ജ് . ഫോമാ അമേരിക്കയിലെ പ്രമുഖ ഇന്ത്യന്‍ ടീമുകളെ അണിനിരത്തികൊണ്ട് നടത്തിയ ബോട്ട് റെയ്സില്‍ ജോര്‍ജ് രൂപം…
Day: May 4, 2019
ടീ ടൈമിന്റെ 36-ാമത് ശാഖ അല്‍ എഗ്ല വുഖൂദ് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു
ദോഹ : ടീ ടൈമിന്റെ 36-ാമത് ശാഖ ലുസൈല്‍ അല്‍ എഗ്ല വുഖൂദ് പെട്രോള്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ കരീം, മാനേജിംഗ് പാര്‍ട്ണര്‍ ബഷീര്‍ പരവന്റവിട എന്നിവരുടെ സാന്നിധ്യത്തില്‍ നാസര്‍ ജമാല്‍ നാസര്‍ അല്‍ റബീഹ് അല്‍ഖാബി ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.
പള്ളികള്‍ മാനവിക കേന്ദ്രങ്ങളാകണം : ശൈഖ് മുഹമ്മദ് കാരക്കുന്ന്
വടക്കാങ്ങര : വിശുദ്ധിയുടേയും ശാന്തിയുടേയും കേന്ദ്രമായ പള്ളികള്‍ കേവലം ആരാധനാ കേന്ദ്രത്തിനപ്പുറം പ്രദേശത്തെ വിവിധ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്. മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തിന്റെ മാനവികമായ അവകാശങ്ങളുടെയും, ആവശ്യങ്ങളുടെയും വിമോചന കേന്ദ്രങ്ങളായി പള്ളികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. വടക്കാങ്ങര അറക്കല്‍ പടി മസ്ജിദുസ്സആദയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് കരുവാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, പെരിന്തല്‍മണ്ണ മുന്‍ എം.എല്‍.എ വി ശശികുമാര്‍, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് ഖാദി സിദ്ദീഖ് ഹസന് മൗലവി, വാര്‍ഡ് മെമ്പര്‍മാരായ ടി.കെ അഷ്റഫ്, ഹന്‍ഷില പട്ടാക്കല്‍, ഡി.സി.സി മെമ്പര്‍ എം മൊയ്തു മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വാസുദേവന്‍…
ബ്രൈഡല്‍ ഷവറില്‍ തിളങ്ങി പേളി; ശ്രീനിഷുമായുള്ള വിവാഹം ഞായറാഴ്ച
ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെ ബ്രൈഡ് ഫോട്ടോസ് വൈറലാകുന്നു. ഇത് പേളി മാണിയുടെ ബാച്ച്ലര് പാര്‍ട്ടിയാണോ? സുഹൃത്തുക്കള്‍ക്കൊപ്പം ഉന്മാദത്തില് നീരാടുന്ന ചിത്രങ്ങളാണിത്. സുഹൃത്തുക്കള്‍ അവരുടെ മാലാഖയ്ക്ക് സര്‍പ്രൈസും നല്‍കുന്നുണ്ട്. സുഹൃത്തുക്കളും കസിന്സും സഹോദരിയുമാണ് ഒപ്പമുള്ളത്. പേളി മാണി വലിയ സുഹൃത്ത് വലയത്തിനുള്ളിലുള്ള ആളാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പല ഫോട്ടോസും വീഡിയോസും പേളി മുന്‍പും ഷെയര്‍ ചെയ്യാറുണ്ട്. പ്രത്യേകം തയ്യാറാക്കിയ കേക്കും, ഐസ്ക്രീം തിന്നുന്ന ഫോട്ടോകളും ഉണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കളിച്ചുതിമിര്ക്കുന്നതും സിമ്മിംഗ് പൂളില്‍ കുളിക്കുന്നതുമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമറസ് വസ്ത്രം ധരിച്ചാണ് പേളിയും സുഹൃത്തുക്കളുമുള്ളത്. താന്‍ ഭാഗ്യവതിയാണെന്നും, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നാണ് പേളി കുറിക്കുന്നു. ഒരുപാട് നല്ല സ്ട്രോങ് സുഹൃത്തുക്കള്‍ തന്നോടൊപ്പം ഉണ്ടെന്നും പേളി പറയുന്നു.അവരോടൊക്കെ നന്ദിയും പേളി കുറിക്കുന്നു. ഞായറാഴ്ച മെയ് അഞ്ചിനാണ് പേളി-ശ്രീനിഷ് വിവാഹം. മെയ് 5ന് ക്രിസ്ത്യന്‍…
ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് പ്രതീക്ഷിക്കുന്നത് : രമേശ് ചെന്നിത്തല
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം തികച്ചും പരാജയമാണ്. ഇന്ത്യഒരു മതേതര രാഷ്ട്രമാണെങ്കിലും വര്‍ക്ഷീയ സംഘട്ടനങ്ങള്‍ പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ അനുവാചകര്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു. കേന്ദ്രഭരണം തികച്ചും പരാജയമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന ചോദ്യത്തിന് തന്റെ മറുപടി ഇങ്ങനെ തുടരുന്നു. നോട്ടുനിരോധനം മൂലം ജനങ്ങള്‍ക്ക് എന്താണ് ലഭിച്ചത്? നൂറ്റിയിരുപത്തഞ്ച് ജനങ്ങളാണ് തന്മൂലം വിവിധ കാരണങ്ങളാല്‍ മരണപ്പെട്ടത്. പതിനഞ്ച്ലക്ഷം രൂപ സാമ്പത്തിക തകര്‍ച്ച നേരിടുന്ന കുടുംബങ്ങളുടെ അകൗണ്ടില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തു. എങ്കിലും അത് നടപ്പാക്കിയില്ല. രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതും പ്രാവര്‍ത്തികമായില്ല. കേരളത്തിലെ പ്രളയദുരിന്തത്തില് എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ ഉദ്ധാരണത്തിനായി കേന്ദ്രസഹായം പ്രതീക്ഷിച്ചെങ്കിലും നാം പ്രതീക്ഷിച്ചതുപോലെയുള്ള സഹായം ലഭിച്ചില്ല. കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും കുടുംബവാഴ്ചയാണ് കോണ്‍ഗ്രസില്‍ അനുകരിക്കുന്നത് എന്നതിന് തെളിവാണ് നെഹ്റുകുടുംബ…
മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍: ഫസല്‍ ഗഫൂറിന് വധഭീഷണി
കോഴിക്കോട്: എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുളള സര്‍ക്കുലര്‍ ഇറക്കിയ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂറിന് വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി വന്നതെന്ന് ഗഫൂര്‍ വ്യക്തമാക്കി. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു. ഗള്‍ഫില്‍ നിന്ന് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്നും ഗഫൂര്‍ ചൂണ്ടിക്കാട്ടി. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിക്കുമെന്നായിരുന്നു വിവാദ സര്‍ക്കുലറിലുണ്ടായിരുന്നത്. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു. സര്‍ക്കുലറിനെതിരെ സമസ്ത ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.ഇ.എസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മുഖം…
ഫോനി ബംഗ്ലാദേശിലേക്ക്; 500 വീടുകള്‍ തകര്‍ന്നു
ഭുവനേശ്വര്‍: ഒഡീഷയില്‍ വന്‍ നാശനഷ്ടം വിതച്ച ‘ഫോനി’ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. 4പേർ മരിച്ചു. 600പേര്‍ക്ക് പരിക്കേറ്റു. 500 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രാവിലെയോടെയാണ് ഫോനി ബംഗാള്‍ തീരത്തെത്തിയിരുന്നത്. അഞ്ച് ലക്ഷം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചു. കൊയ്റ, ധകോപ്പ്, ഖുല്‍ന എന്നീ തീരദേശ ജില്ലകളില്‍ നിന്നുള്ളവരെ ബഗ്ലാദേശ സര്‍ക്കാര്‍ പൂര്‍ണ്ണമായും മാറ്റി പാര്‍പ്പിച്ചു. തുറമുഖങ്ങളും അടച്ചിട്ടുണ്ട്. മണിക്കൂറില്‍ 90 മുതല്‍ 105 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നത്. പശ്ചിമബംഗാളില്‍ ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള 8 ജില്ലകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിരുന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെ അടച്ച കൊല്‍ക്കത്ത വിമാനത്താവളം ഉടൻ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡീഷയിലും, പശ്ചിമബംഗാളിലും, അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നും…
“റഫാല്‍ വിധി പുന:പരിശോധിക്കേണ്ട”- സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കിയ വിധി പുനഃപ്പരിശോധിക്കേണ്ടതില്ലെന്നും മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള ഫയല്‍ കുറിപ്പുകളാണ് പുറത്തുവന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. റഫാല്‍ ഇടപാടിനെതിരായി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമറിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പുനപ്പരിശോധാനാ ഹര്‍ജികളില്‍ തിങ്കളാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചര്‍ച്ച നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറിന്റെ പുരോഗതി നിരീക്ഷിച്ചതിനെ സമാന്തര ചര്‍ച്ചയായി കാണാനാകില്ല. ഈ കേസില്‍ എന്തെങ്കിലും…
ഭീകരാക്രമണം: തീവ്രവാദികള്‍ കേരളത്തില്‍ എത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി. ഇന്ത്യയിലെ കാശ്മീര്‍, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ എത്തിയതായുള്ള വിവരം ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. 2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല. തീവ്രവാദികളുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല. സ്ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ(എന്‍ റ്റി ജെ) നേതാവാണ് ഹാഷിം. ഹാഷിമിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഹാഷിം അംഗമായുള്ള തമിഴ്നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. തമിഴ്നാട് തൗഹീദ് ജമാഅത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍…
കുട്ടന്റെ പത്രപാരായണവും കമന്റും (കാര്‍ട്ടൂണ്‍): തോമസ് ഫിലിപ്പ് റാന്നി