ഹൂസ്റ്റണ്‍: യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയങ്കണത്തില്‍ നടന്ന 40-ാമത് ത്രിദിന വാര്‍ഷിക കണ്വന്ഷന് സമാപിച്ചു. റവ. ഏബ്രഹാം വര്‍ഗീസ് (അനു അച്ചന്, ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച്) ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ റവ. കെ. ബി. കുരുവിള അധ്യക്ഷനായിരുന്നു. മിഷന്‍സ് ഇന്ത്യ സ്ഥാപക ജനറല്‍ സെക്രട്ടറിയും, വേദ പണ്ഡിതനുമായ ഡോ. ജോര്‍ജ് ചെറിയാന് മുഖ്യ പ്രഭാഷണം നടത്തി. “വിശ്വാസികള്‍ക്ക് ജീവിക്കുവാനുള്ള മാതൃക ക്രൂശിലാണ്. നസ്രായന് തന്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കി. വിശ്വാസം ഉറച്ചതായിരിക്കണം. അത് എവിടെയാണ്? ആരിലാണ്? എന്നത് ഒരു വിശ്വാസി തിരിച്ചറിയണം. അത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിലായിരിക്കണം” എന്ന് അദ്ദേഹം അനുസ്മരിച്ചു. മത്തായി കെ. മത്തായി (മാത്തുകുട്ടി) യോഗത്തിന് സ്വാഗതം ആശംസിക്കുകയും, പി. ഐ. വര്‍ഗീസ് (തങ്കച്ചന്) കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. കോശി ഏബ്രഹാം, ആലീസ് മാത്യു, ജോര്‍ജ്ജുകുട്ടി എന്നിവര്‍ വിവിധ…
Day: May 6, 2019
ദേശീയപാതാ വികസനം: തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശ്രീധരന് പിള്ള
കോഴിക്കോട്: ദേശീയപാതാ വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുപിന്നില്‍ താനാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് മറുപടി നല്കി ബിജെപി സംസ്ഥാന സെക്രട്ടറി പിഎസ് ശ്രീധരന് പിള്ള. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമാണെന്നും ബിജെപി ഓഫീസിലേക്ക് ദേശീയപാതാ വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. “സിപിഎം മാനിയാക്കുകളെ പോലെയാണ് പെരുമാറുന്നത്. മനുഷ്യന് അധഃപതിച്ചാല്‍ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി പി എം നേതാക്കളെ കണ്ടാകും”- ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആശങ്ക അറിയിക്കുകയാണ് താന്‍ ചെയ്തത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ശുപാര്‍ശയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നേരത്തെ, കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. കേരളത്തിന്റെ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതു ശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി…
ഐ പി സി കാനഡ റീജിയന് പ്രഥമ വാര്‍ഷിക കണ്വെന്ഷന്
ടൊറോന്റോ: ഐ പി സി കാനഡ റീജിയന് പ്രഥമ വാര്‍ഷിക കണ്വെന്ഷന് 2019 മെയ് 10,11,12 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എറ്റോബികോകിലുള്ള 312 റെക്സ് ഡെയ്ല്‍ ബ്ലവടില്‍ നടക്കും. പ്രസ്തുത കണ്‍വെന്‍ഷനില്‍ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ ജനറല്‍ സെക്രട്ടറി റവ. ഡോ. കെ സി ജോണും, ആഗോള മലയാളി പെന്തക്കോസ്ത് തലത്തില്‍ അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകന്‍ റവ. ഷിബു തോമസും ദൈവവചനത്തില്‍ നിന്ന് സംസാരിക്കും. കാനഡ റീജിയന് പ്രസിഡന്റ് പാ. പെനിയേല്‍ ചെറിയാന് കണ്വെന്ഷന് ഉത്ഘാടനം ചെയ്യും. ഇവാ. ബെറില്‍ തോമസിന്റെ നേതൃത്വത്തിലുള്ള റീജിയന് കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. മെയ് 11 ന് ശനിയാഴ്ച സണ്‍ഡേ സ്കൂള്‍, പി വൈ പി എ, സോദരി സമാജം എന്നിവ സംയുക്തമായി പ്രവര്‍ത്തനോത്ഘാടനം നടക്കും. പീറ്റര്‍ വര്‍ഗീസ് അതിഥി ഗായകന് ആയിരിക്കും. പാ. ബെന്നി മാത്യു ചെയര്‍മാനായും…
സൂസന്നാമ്മ വില്‍സണ്‍ നിര്യാതയായി
കൊല്ലം: തേവലക്കര കിണറുവിള വീട്ടില്‍ പരേതനായ ജോര്‍ജുകുട്ടി ലൂക്കോസിന്റെയും മറിയാമ്മ ജോര്‍ജ് വടകോട്ടിന്റെയും മകള്‍ സൂസന്നാമ്മ വില്‍സണ്‍ (58) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വില്‍സണ്‍ വര്‍ഗീസ്. ഏക മകന്: ജോമോന് വില്‍സണ്‍. മരുമകള്‍: അജ്ജു ജോമോന് സംസ്ക്കാരം 14 ന് ചൊവ്വാഴ്ച 12 മണിക്ക് തേവലക്കര അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍. സഹോദരങ്ങള്‍: ബാബുക്കുട്ടി ജോര്‍ജ്കുട്ടി USA (PCNAK മുന്‍ ട്രഷറര്‍), ഫിലിപ്പ് കുട്ടി ജോര്‍ജ് (കേരളം), ഗീവര്‍ഗീസ് ജോര്‍ജ്കുട്ടി, റെജി ജോര്‍ജ്, ജെസ്സി ഫിലിപ്പ്, മേഴ്സി എം. ഏബ്രഹാം, ബെന്നി ജോര്‍ജ് (എല്ലാവരും USA)
CBVC – MAS വോളിബോള്‍ ടൂര്‍ണമെന്റും ലോഗോ പ്രകാശനവും
സാന്‍ ഫ്രാന്‍സിസ്കോ : മലയാളി അസ്സോസിയേഷന് ഓഫ് സൊലാന (മാസ്- MAS) യുടെയും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് വോളി ബോള്‍ ക്ലബ് (CBVC) ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സാന്‍ ഫ്രാന്‍സിസ്കോ, ഫെയര്‍ ഫീല്‍ഡ് സിറ്റിയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വോളിബോള്‍ ടൂര്‍ണമെന്റും മലയാളി അസ്സോസിയേഷന് ഓഫ് സൊലാനയുടെ ലോഗോ പ്രകാശനവും നടന്നു. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സാന്‍ഫ്രാന്‍സിസ്കോ സൊലാനോ കൗണ്ടിയിലെ മലയാളി സമൂഹം ഒന്ന് ചേര്‍ന്ന് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സംഘടന യാണ് മലയാളി അസോസിയേഷന് ഓഫ് സൊലാനോ (MAS). സിറില്‍ പുത്തന്‍പുരയില്‍, ജോബിന് മരങ്ങാട്ടില്‍, അബു ഡെന്നിസ്, ജിബു ജോയ്, ജോസ്കുട്ടി ജോസ്, പ്രിന്‍സ് കണ്ണോത്ര, സിജോ രാജന് എന്നിവരുടെ നേതൃത്വത്തില്‍ ഏറെ സജീവമായി ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നു. സാന്‍ഫ്രാന്‍സിസ്കോ, സാന്‍ഹൊസെ പരിസരപ്രദേശങ്ങളിലുള്ള കായിക പമ്രേികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈയിടെ രൂപം കൊണ്ട സംരംഭമാണ്…
അന്നമ്മ കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു
ചിക്കാഗോ: ഏപ്രില്‍ 11-നു ചിക്കാഗോയില്‍ അന്തരിച്ച അന്നമ്മ കാലായിലിന്റെ വേര്‍പാടില്‍ ക്നാനായ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി. മെയ് ഒന്നാം തീയതി ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്ഥാപക പ്രസിഡന്റ് അന്തരിച്ച ഫിലിപ്പ് കാലായിലിന്റെ സഹധര്‍മ്മിണിയും, കാനായുടെ എക്കാലത്തേയും അഭ്യുദയകാംക്ഷിയുമായിരുന്ന അന്നമ്മ കാലായിലിന്റെ വ്യക്തിത്വത്തേയും സദ്പ്രവര്ത്തിയേയും നന്ദിയോടെ സ്മരിച്ചു. കാനായുടെ പ്രസിഡന്റ് ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ അമേരിക്കയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ കാലായില്‍ ഫിലിപ്പ്- അന്നമ്മ ദമ്പതികള്‍ ചിക്കാഗോയിലെ ഇന്ത്യന്‍ വംശജര്‍ക്കും വിശിഷ്യാ മലയാളി സമൂഹത്തിനും നല്കിയ സേവനങ്ങള്‍ നിസ്തുലമാണെന്ന് എടുത്തുകാട്ടി. അനേകം ബന്ധുമിത്ര കുടുംബാംഗങ്ങള്‍ക്ക് അമേരിക്കയില്‍ കുടിയേറ്റത്തിന് നിമിത്തമായതിനൊപ്പം അവരില്‍ പലര്‍ക്കും സ്വഭവനത്തില്‍ അഭയം നല്‍കുകയും, തൊഴില്‍ കണ്ടെത്താന്‍ സഹായിക്കാനുമുള്ള വലിയൊരു മനസ്സിന്റെ ഉടമയായിരുന്നു പരേതയെന്നു പ്രസിഡന്റ് ലൂക്കോസ് പാറേട്ട് അഭിപ്രായപ്പെട്ടു. ഊഷ്മളമായ വ്യക്തിബന്ധങ്ങളും…
ഫോമാ കേരളാ കണ്വന്ഷന് ആന്‍സ് കണ്വന്ഷന് സെന്റര്‍ ഒരുങ്ങുന്നു
തിരുവല്ല: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കണ്വന്ഷന് തിരുവല്ല കടപ്രയിലുള്ള ആന്‍സ് കണ്വന്ഷന് സെന്റര്‍ ഒരുങ്ങുന്നു. ഫോമാ കേരളാ കണ്വന്ഷന് ആന്‍സ് കണ്വന്ഷന് സെന്റെര് ഒരുങ്ങുന്നു. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കണ്വന്ഷന് തിരുവല്ല ഒരുങ്ങുമ്പോള്‍ ആതിഥേയത്വം വഹിക്കുന്നത് കടപ്ര ആന്‍സ് കണ്വന്ഷന് സെന്റെറാണ്. ജൂണ്‍ രണ്ടിനാണ് ഫോമാ നിര്‍മ്മിച്ചു കേരളത്തിന് സമര്‍പ്പിക്കുന്ന വില്ലേജ് പ്രോജക്ട് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നാല്പത്തിലധികം വീടുകളാണ് കേരളത്തിന്റെ നവകേരള സംരഭത്തിന് ഫോമാ നിര്‍മ്മിച്ച് നല്‍കുന്നത്. തിരുവല്ലയ്ക്ക് അഭിമാനമായി മാറിയ ആന്‍സ് കണ്വന്ഷന് സെന്ററിലാണ് പ്രസ്തുത ചടങ്ങു ക്രമീകരിച്ചിരിക്കുന്നത്. പ്രവാസി മലയാളിയായ നിരണം കടപ്ര കിഴക്കേടത്ത് ഷാജി ജോണ്‍ സ്വന്തം നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന് വിചാരിച്ചപ്പോള്‍ ആണ് ഇത്തരം ഒരു ആശയം ഉണ്ടായത്. ആധുനിക രീതിയിലുള്ള കണ്വന്ഷന് സെന്റര്‍ തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും…
ചിക്കാഗോയില്‍ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ നടന്നു
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, പത്തുവര്‍ഷം പിന്നിടുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തില്‍ രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ ഒരു അവലോകനയോഗം ഏപ്രില്‍ 25-നു വൈകിട്ട് 7 മണിക്ക് എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം യോഗം ആരംഭിച്ചു. കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനറും എല്‍മസ്റ്റ് ഇടവക വികാരിയുമായ ഫാ. രാജു ഡാനിയേല്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഫാ. ഡാനിയേല്‍ ജോര്‍ജ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചതായും അറിയിച്ചു. കോണ്‍ഫറന്‍സ് ട്രസ്റ്റി കോശി ജോര്‍ജ്…
ജില്ലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: ജില്ലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തോതിനനുസരിച്ച് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് പി.ഡി രാജേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ 41,254 അപേക്ഷകരില്‍ 11,385 വിദ്യാര്‍ത്ഥികള്‍ പ്രവേശനം ലഭിക്കാതെ പ്രൈവറ്റ് മേഖലയെ ആശ്രയിക്കേണ്ടി വന്നവരാണ്. പ്ലസ് വണ്ണിന് പുറമെ ഐ.ടി.ഐ., വി.എച്ച്.എസ്.സി, പോളി ടെക്നിക്ക് തുടങ്ങിയവയുടെ പ്രവേശനവും തീര്‍ന്ന ശേഷമുള്ളതാണ് കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ എണ്ണം. ഇത്തവണ അതിനേക്കാള്‍ ഭീകരമായ സ്ഥിതിവിശേഷമാണുള്ളത്. എസ്.എസ്.എല്‍.സി വിജയികള്‍ മാത്രം 39,815 വിദ്യാര്‍ത്ഥികളുണ്ട്. സേ പരീക്ഷ എഴുതി വിജയിക്കുന്നവര്‍,സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വരുന്നതോടെ ഇത്തവണ അപേക്ഷകരുടെ എണ്ണം കൂടും. കേവലമായ സീറ്റ് വര്‍ധന കൊണ്ട് പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ പുതിയ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാനും ഉള്ളിടങ്ങളില്‍ പുതിയ ബാച്ചുകള്‍…
ആഭരണം മോഷ്ടിച്ച കുറ്റത്തിന് ഭാര്യയെ അറസ്റ്റു ചെയ്തില് മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
വരന്തരപ്പിള്ളി: വീട്ടമ്മയുടേയും കുട്ടിയുടേയും ആഭരണം മോഷ്ടിച്ച കുറ്റത്തിന് ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തതില്‍ മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയത്. ആലീസിനെ ഞായറാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പോലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.…