സരിതയ്ക്കെതിരെ ഗുണ്ടാ ആക്രമണം; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു; ആരോ ക്വട്ടേഷന്‍ കൊടുത്തതാണെന്ന് സരിത

കൊച്ചി: സരിത എസ് നായര്‍ക്കെതിരെ ഗുണ്ടാ ആക്രമണം നടന്നതായി പരാതി. കാറില്‍ സഞ്ചരിക്കുമ്പോള്‍ ചക്കരപ്പറമ്പില്‍ വെച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായാണ് സരിതാ എസ് നായരുടെ പരാതി. കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയില്‍ പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.ആക്രമണത്തില്‍ കാറിന്റെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും അയാളെ…

പേളി-ശ്രീനിഷ് ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കി മമ്മൂട്ടി; റിസപ്ഷനില്‍ തകര്‍പ്പന്‍ ഡാന്‍സ്, ചിത്രങ്ങള്‍ കാണാം

റിയാലിറ്റി ഷോയില്‍ നിന്ന് ആരംഭിച്ച പ്രണയം വിവാഹത്തോടെ സാക്ഷാത്ക്കരിച്ച പേളി മാണിയ്ക്കും ശ്രീനിഷിനും അനുഗ്രഹവുമായി മമ്മൂട്ടിയെത്തി. ഇരുവരുടെയും പ്രണയത്തിന് സാക്ഷിയായ മോഹന്‍ലാലിന് ചടങ്ങില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, പേളിക്കും ശ്രീനിക്കും മോഹന്‍ലാല്‍ പ്രത്യേക വിവാഹ ആശംസ നേര്‍ന്നിരുന്നു. ടെലിവിഷന്‍ താരങ്ങള്‍ ഒത്തുകൂടിയ ചടങ്ങു കൂടിയായിരുന്നു ഇത്. ഇന്നലെ (മെയ് 5 ഞായര്‍)യായിരുന്നു ഇരുവരുടേയും വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം താരങ്ങള്‍ക്കായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. ധാവണി മോഡല്‍ ബ്ലൂ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പേളി റിസപ്ഷന് എത്തിയത്. ശ്രീനിഷും അതേ നിറത്തിലുള്ള കുര്‍ത്തയാണ് അണിഞ്ഞത്. അധികം ആര്‍ഭാടങ്ങളൊന്നും അവരുടെ വസ്ത്രങ്ങളിലുണ്ടായിരുന്നില്ല. എന്നാല്‍, ചടങ്ങുകളെല്ലാം തന്നെ ആഘോഷഭരിതമായിരുന്നു. ഡാന്‍സും ആക്ടിങ്ങുമായി കൊഴുപ്പിച്ചു. ഇവരുടെ വിവാഹനിശ്ചയ വീഡിയോ ഡാന്‍സൊക്കെ വൈറലായിരുന്നു. ഇത്തവണയും കിടിലം പെര്‍ഫോമന്‍സ് തന്നെ ഇരുവരും അതിഥികള്‍ക്കായി കാഴ്ചവെച്ചു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി റിസപ്ഷന്‍ ചടങ്ങിന് എത്തിയിരുന്നു. ഇരുവരും മമ്മൂക്കയുടെ അനുഗ്രഹവും…

മീന്‍ കറിയുണ്ടാക്കിയ മണ്‍‌കലത്തില്‍ ചോറിട്ട് കുഴച്ച് തിന്നുമ്പോഴുള്ള ആ രുചിയുണ്ടല്ലോ….!!; ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മീന്‍ കറിയുണ്ടാക്കിയ മണ്‍‌കലത്തില്‍ ചോറിട്ട് കുഴച്ച് തിന്നുമ്പോഴുള്ള രുചിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആരും കഴിച്ചിട്ടില്ലെങ്കില്‍ ഒന്നു കഴിച്ചുനോക്കണം. ആഹാ എന്താ ടേസ്റ്റ്. പറയുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. സെലിബ്രിറ്റികള്‍ വരെ നാടന്‍ രുചിയെ പറ്റ് വാനോളം പുകഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. അക്കൂട്ടത്തിലെ പുതിയ അംഗമാണ് സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍. നല്ല മാങ്ങയിട്ട മീന്‍കറിയും കൂട്ടി ചോറ് മുന്നില്‍ വച്ചാല്‍ അത് ദുല്‍ഖര്‍ ആണെങ്കിലും എപ്പോള്‍ കഴിച്ചു തീര്‍ത്തെന്നു ചോദിച്ചാല്‍ മതിയല്ലോ. വായില്‍ വെള്ളമൂറുന്നൊരു ചിത്രം പങ്കുവച്ചത് മറ്റാരുമല്ല നമ്മുടെ ഡിക്യൂ തന്നെ!. യമണ്ടന്‍ പ്രേമകഥയെന്ന പുതിയ സിനിമയില്‍ ദുല്‍ഖറിന്റെ കഥാപാത്രം കൂട്ടുകാരന്റെ വീട്ടില്‍ ചെന്ന് മാങ്ങയിട്ട മീന്‍കറി കൂട്ടി ചോറുണ്ണുന്ന രംഗമുണ്ട്. തിയറ്ററില്‍ ചിരിയൊരുക്കിയ ആ സീനില്‍ താന്‍ അഭിനയിക്കേണ്ടി വന്നില്ല എന്നാണ് ആ ചിത്രം പങ്കു വച്ച് താരം സമൂഹമാധ്യമത്തില്‍…

തൃശൂര്‍ പൂരത്തിന് നാളെ (ചൊവ്വാഴ്ച) കൊടിയേറും; നഗരം കനത്ത സുരക്ഷാ വലയത്തില്‍

തൃശൂര്‍ നഗരത്തെ വന്‍ സുരക്ഷാവലയത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് നാളെ (ചൊവ്വാഴ്ച) കൊടിയേറും. തിരുവമ്പാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.ഈ മാസം13ന് ആണ് തൃശൂര്‍ പൂരം. പൂരാവേശം വനോളമുയര്‍ത്തി കാഴ്ച്ചപ്പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. തൃശൂര്‍ പൂരത്തിന്റെ അഭിവാജ്യ ഘടകമാണു രണ്ടു ദേശകളുടെ മൂന്നു കാഴ്ചപ്പന്തലുകള്‍. മണികണ്ഠനാലില്‍ പാറമേക്കാവും നടുവിലാലിലും നായ്ക്കാനാലിലും തിരുവമ്പാടിയുമാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൂരത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ നിയോഗിച്ചും മുന്‍വര്‍ഷത്തേക്കാളേറെ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചുമാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.ഇത്തവണയും പൂരത്തിന്റെ വെടിക്കെട്ട് മാറ്റമില്ലാതെ നടക്കും.

നോമ്പു തുറയ്ക്ക് ലെബനന്‍ വിഭവമായ കിബെ തയ്യാറാക്കാം

റംസാന്‍ മാസത്തില്‍ നോമ്പ് തുറയ്ക്ക് പലതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ രീതിയിലാകട്ടേ ഇന്നത്തെ നോമ്പു തുറ വിഭവം. കിബെ എന്ന ലെബനൻ വിഭവമാണ് ഇന്നത്തെ സ്പെഷ്യല്‍. കിബെ (ലബനാന്‍) ചേരുവകള്‍ ഷെല്‍ തയ്യാറാക്കാന്‍ ആട്ടിറച്ചി -100 ഗ്രാം നുറുക്ക് ഗോതമ്പ് – 60 ഗ്രാം ഫില്ലിംഗ് തയ്യാറാക്കാന്‍ ആട്ടിറച്ചി -100 ഗ്രാം സവാള – ക്വാര്‍ട്ടര്‍ (നുറുക്കിയത്) വെളുത്തുള്ളി – ഒരു അല്ലി നുറുക്കിയത് കറുവാപ്പട്ട പൗഡര്‍ – ഒരു നുള്ള് മല്ലിയില/പാഴ്സ്ലി – ഒരു ടേബിള്‍ സ്പൂണ്‍ (നുറുക്കിയത്) പൈന്‍നട്ട് (ഓപ്ഷനല്‍) -10 എണ്ണം തയ്യാറാക്കുന്ന വിധം ഷെല്‍ തയ്യാറാക്കുന്നതിന് വെള്ളത്തില്‍ കുതിര്‍ത്തെതുത്ത നുറുക്ക് ഗോതമ്പും മിന്‍സ് ചെയ്ത ഇറച്ചിയും ചേര്‍ത്ത് മിക്സ് തയ്യാറാക്കുക. ഫില്ലിംഗ് ചേരുവകളില്‍ സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയതിലേക്ക് നുറുക്കിയ ഇറച്ചിയും മല്ലിയില/പാഴ്സലി ഇട്ട് വറ്റിയെടുക്കുക. കറുവപ്പട്ട പൗഡര്‍, ഉപ്പ്,…

ജെ.എഫ് സോമര്‍സെറ്റിന്‍റെ ചീട്ടുകളി മത്സരം മെയ് 18ന്: രജിസ്ട്രേഷന്‍ അവസാനഘട്ടത്തില്‍

ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരത്തിന്‍ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതായി സംഘാടകര്‍ അറിയിക്കുന്നു. മെയ് 11 നാണു രജിസ്ട്രേഷന്‍ സമാപിക്കുന്നത്. മത്സരങ്ങള്‍ മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടും. ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്‍റെ വേദി ഒരുങ്ങിക്കഴിഞ്ഞു. 56 കളി മത്സരത്തിലേക്കും, 28 കളി മത്സരത്തിലേക്കുമുള്ള ടീമുകളും തയ്യാറായി. ഇനി ഏവരുടെയും ശ്രദ്ധ തീപാറുന്ന മത്സങ്ങള്‍ക്കായി അങ്കത്തട്ടിലേക്ക്. ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട് എന്നീ ട്രൈസ്റ്റേറ്റുകള്‍ക്കൊപ്പം, വാഷിംഗ്ടണ്‍ ഡി.സി, വെര്‍ജീനിയ, ഫിലാഡല്‍ഫിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും, ഒപ്പം കാനഡയില്‍ നിന്നും ടീമംഗങ്ങള്‍ മത്സരത്തിന് മാറ്റുരക്കാനെത്തുന്നു. 56…

ബീഹാറില്‍ ബിജെപിക്കെതിരെയും മോദിക്കെതിരെയും ജനരോഷം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ബീഹാറിലെ വോട്ടര്‍മാര്‍. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ അഭിപ്രായം തേടിയെത്തിയ റിപ്പബ്ലിക് ടി.വിയിലെ മാധ്യമ പ്രവര്‍ത്തകനോടാണ് രൂക്ഷമായ ഭാഷയില്‍ മോദിയെ വിമര്‍ശിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. കൂട്ടത്തോടെ ബി.ജെ.പിയേയും മോദി സര്‍ക്കാറിനേയും വോട്ടര്‍മാര്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ കാവി ഷാള്‍ ധരിച്ച യുവാവിന് അടുത്തേക്ക് നീങ്ങി മാധ്യമപ്രവര്‍ത്തകന്‍. എന്നാല്‍ ഇയാളും മോദിക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് നിന്ന മാധ്യമപ്രവര്‍ത്തകന്‍ മെല്ലെ തടിയൂരുകയായിരുന്നു. “എന്തു പ്രശ്‌നങ്ങളാണ് ഞാന്‍ വോട്ടു ചെയ്യുമ്പോള്‍ ചിന്തിക്കേണ്ടത്? സ്മാര്‍ട്ട് സിറ്റികള്‍ നല്‍കാമെന്നായിരുന്നു ബി.ജെ.പി ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്. അവര്‍ ഒന്നും കൊണ്ടുതന്നില്ല, മാദര്‍****” ഇതോടെ റിപ്പബ്ലിക് ടി.വി പെട്ടെന്ന് മൈക്ക് നീക്കുകയും ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തെപ്പറ്റി സംസാരിക്കുകയുമായിരുന്നു. ബീഹാറില്‍ ബി.ജെ.പിയുടെ എതിരാളിയാണ് ആര്‍.ജെ.ഡി. അതേസമയം റിപ്പബ്ലിക് ടി.വിയിലെ പ്രകാശിനാണ് ഈ അനുഭവമുണ്ടായത്. വോട്ടു ചെയ്യാനായി ക്യൂ നിന്ന ചില…

റിക്കാര്‍ഡ് പോളിംഗ് ആരെ തോല്പിക്കാന്‍ ? (ലേഖനം)

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നു. കേരളത്തില്‍ അത്യാവേശമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളായിരുന്നെങ്കില്‍ അതിന്‍റെ പതിന്‍മടങ്ങ് ആവേശത്തോടെയാണ് ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതെന്ന് വോട്ടിംഗ് ശതമാന കണക്ക് വ്യക്തമാക്കുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. അന്ന് കേരളത്തില്‍ യു.ഡി.എഫും, എല്‍.ഡി.എഫും തമ്മിലായിരുന്നു മത്സരം. ബി.ജെ.പി. എന്ന പ്രസ്ഥാനം അന്ന് കേരളത്തില്‍ നാമ്പെടുത്തു വരുന്ന കാലമായതിനാല്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍പോലും കാര്യമായി ഉണ്ടായിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു തുല്യമായ സ്ഥാനമായിരുന്നു ബി.ജെ.പിക്ക് അന്ന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അവര്‍ ശക്തമായ സാന്നിദ്ധ്യമായി മാറി. കേരളത്തിലെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് നടന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറമായി എന്നതാണ് ഒരു പ്രത്യേകത. പല രാഷ്ട്രീയ പാര്‍ട്ടികളും പോളിംഗ് ശതമാനത്തിന്‍റെ വര്‍ദ്ധനവില്‍ ആത്മവിശ്വാസത്തിലായപ്പോള്‍ പലര്‍ക്കും അങ്കലാപ്പിലായിയെന്നതാണ്…

കെ എച്ച് എന്‍ എ: അജിത്ത് നായര്‍ ടെക്‌സസ് റീജ്യന്‍ വൈസ് പ്രസിഡന്റ്

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്‌സസ് റീജ്യന്‍ വൈസ് പ്രസിഡന്റ് ആയി അജിത്ത് നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. കെ എച്ച് എന്‍ എ യുടെ ഡയറക്ടര്‍ ബോര്‍ഡിലും, ട്രസ്റ്റി ബോര്‍ഡിലും പ്രവര്‍ത്തിച്ച പരിചയസമ്പത്ത് കണ്‍വെന്‍ഷന് വളരെയധികം സഹായകമാകുമെന്ന് ഡോ. രേഖ മേനോന്‍ പറഞ്ഞു. കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത് നായര്‍ 14 വര്‍ഷമായി അമേരിക്കയിലാണ്. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ അമ്പലത്തിന്റെ ഉപാധ്യക്ഷനാണ്. ഭാര്യ: ശ്രീകല നായര്‍. മക്കള്‍: ഗോപിക, ഗീതിക. 2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ വിപുലമായ…

അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു

അലബാമ: അമേരിക്കന്‍ ക്രൈസ്തവ എഴുത്തുകാരില്‍ പുരോഗമന ആശയങ്ങളുടെ വക്താവായി അറിയപ്പെട്ടിരുന്ന റേച്ചല്‍ ഹെല്‍ഡ് ഇവാന്‍സ് മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. മെയ് 4 ശനിയാഴ്ചയാണ് ഇവാന്‍സിന്റെ മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഏപ്രില്‍ മാസം ഉണ്ടായ ഇന്‍ഫെക്ഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമയിലായിരുന്നു. മെയ് 2ന് സ്ഥിത വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് ഡാന്‍ ഇവാന്‍സ് അറിയിച്ചു. 1981 ജൂണ്‍ 8ന് അലബാമയിലായിരുന്നു ഇവരുടെ ജനനം. 2003 ല്‍ ബ്രയാന്‍ കോളേജില്‍ നിന്നും ബിരുദമെടുത്ത ഇവര്‍ ചാറ്റനൂഗ ടൈംസ് ഫ്രീ പ്രസ്, ഹെറാള്‍ഡ് ന്യൂസ് എന്നിവയില്‍ കോളമിനിസ്റ്റായിരുന്നു. ‘ഇവോള്‍വിംഗ് ഇന്‍ മങ്കിടൗണ്‍’ (Evolving in Monkey Town) ആയിരുന്ന ഇവരുടെ ആദ്യ ഗ്രന്ഥ പ്രസിദ്ധീകരണം. 2012 ല്‍ ഇവാന്‍സ് എഴുതിയ എ ഇയര്‍ ഓഫ് ബിബ്ലിക്കന്‍ ഹൂമണ്‍വുഡ്(A Year of biblical Womanwood) ന്യൂയോര്‍ക്ക് ടൈംസിന്റെ…