എന്‍എസ്എസ് നോര്‍ത്ത് ടെക്‌സാസ് വിഷു അതിവിപുലമായി ആഘോഷിച്ചു

ഡാലസ്: എന്‍എസ് എസ് നോര്‍ത്ത് ടെക്‌സാസ് ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 20 നു ഡാലസിലെ അലന്‍ കര്‍ട്ടിസ് മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് കിരണ്‍ വിജയകുമാറും മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആരംഭിച്ച ആഘോഷങ്ങള്‍ക്ക് വ്യാസ് മോഹന്‍ സ്വാഗതം ആശംസിച്ചു. എന്‍.എസ്.എസ് കമ്മിറ്റി അംഗമായ അഞ്ജന നായരും ജോയിന്‍റ് സെക്രട്ടറിയായ വ്യാസ് മോഹനും വിഷു ദിന ആഘോഷങ്ങളുടെ തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് കിരണ്‍ വിജയകുമാര്‍ എന്‍എസ്എസ് അംഗങ്ങളെ അഭിസംബോധന ചെയ്തു വിഷു സന്ദേശം അറിയിച്ചു ഈ വര്‍ഷത്തെ മറ്റു സാരഥികളായ വിനു പിള്ള (വൈസ് പ്രസിഡന്റ് ), ഇന്ദു മനയില്‍ (സെക്രട്ടറി ) , വ്യാസ് മോഹന്‍ (ജോയിന്‍റ് സെക്രട്ടറി), സവിത നായര്‍ (ട്രഷറര്), അജയ് മുരളീധരന്‍ (ജോയിന്റ് ട്രഷറര്), കമ്മിറ്റി…

നക്ഷത്ര ഫലം (09 മെയ് 2019)

അശ്വതി: ശിരോരോഗപീഢകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. സാമ്പത്തിക ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിധേയനാകും. ഭരണി: പ്രയത്നഫലാനുഭവത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. കാര്‍ത്തിക: ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അപവാദാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. ഉല്ന്നങ്ങള്‍ക്ക് ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും. രോഹിണി: പരസ്പരധാരണയോടുകൂടിയ സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കര്‍മ മേഖലകള്‍ക്ക് രൂപരേഖ തയാറാക്കും. അസാധ്യമെന്നുതോന്നുന്ന പലതും ഈശ്വരപ്രാര്‍ഥനകളാല്‍ സാധ്യമാകും. മകയിരം: സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം ചെയുവാനിടവരും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. അനുചിതപ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉള്‍പ്രേരണയുണ്ടാകും. തിരുവാതിര: ഗുരുതുല്യരായവരില്‍ നിന്ന് ആശീര്‍വാദമുണ്ടാകും. ഭരണസംവിധാനം മാറിയതിനാല്‍ ഉദ്യോഗത്തില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിക്കും. പുണര്‍തം: അര്‍ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മംഗളവേളയില്‍വെച്ച് ബന്ധുക്കളെ കാണുവാനിടവരും പൂയം: ആരോഗ്യം തൃപ്തികരമായിരിക്കും. ഗുണമുള്ള കാര്യങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. തൊഴില്‍മേഖലകളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവരും. ആയില്യം: ആഗ്രഹിച്ച വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുതിയ…

മലപ്പുറത്തെ ഹയര്‍ സെക്കന്‍ററി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മലപ്പുറം : മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്‍റ് എയ്ഡഡ് മേഖലയില്‍ ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി ഇനിയും പരിഹരിച്ചില്ലെങ്കില്‍ മുഴുവന്‍ വിദ്യാര്‍ഥിയുവജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കും. 80052 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 78335 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനര്‍ഹരായി. എന്നാല്‍ 49440 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ നിലവിലുള്ളത്. 85 ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററികളില്‍ 435 ബാച്ചുകളിലായി 26100 സീറ്റുകള്‍. എയ്ഡഡ് മേഖലയില്‍ 84 ഹയര്‍ സെക്കന്‍ററി സ്കൂളുകളിലായി 389 ബാച്ചുകളില്‍ 23340 സീറ്റുകളും. സര്‍ക്കാര്‍ സ്കൂളും എയ്ഡഡും ചേര്‍ത്താല്‍ 26100 + 23340…

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 വിദ്യാര്‍ത്ഥികളെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തു

മഹാബലിപുരം: തമിഴ്‌നാട്ടില്‍ രാത്രികാല ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 വിദ്യാര്‍ത്ഥികളെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തു. മലയാളികളായ കോളേജ് വിദ്യാര്‍ത്ഥികളെയും ഐടി പ്രൊഫണലുകളെയും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി പാര്‍ട്ടികള്‍ തമിഴ്നാട്ടില്‍ വ്യാപകമാകുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചില റിസോര്‍ട്ടുകളില്‍ പോലീസും എക്സൈസും റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതനുസരിച്ച് മഹാബലിപുരത്തെ ഇസിആര്‍ റോഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നടക്കുന്ന ലഹരി പാര്‍ട്ടിക്ക് ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ നടത്തിവന്നിരുന്നത്. വാട്ട്‌സ്പ്പിലൂടെ ലഹരി പാര്‍ട്ടിക്കായി പ്രത്യേക ഗ്രൂപ്പും പ്രവര്‍ത്തിച്ചിരുന്നു. ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും ഒത്തുകൂടിയാണ് മലയാളികളടക്കം തമിഴ്‌നാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിക്ക് എത്തിയത്. ഫെയ്‌സ്ബുക്ക് വാട്ടസാപ്പ് കൂട്ടായ്മകളിലൂടെയാണ് ലഹരി പാര്‍ട്ടികളിലേക്കുള്ള രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 175 പേരെയാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ നടത്തിപ്പുകാരായ പന്ത്രണ്ട് പേരെ…

മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന; ഓര്‍ത്തഡോക്സ് സഭയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: എല്‍ഡി‌എഫ് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനും രാജാജി മാത്യു തോമസിനും വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥിച്ച ഓര്‍ത്തഡോക്സ് സഭയോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി. പത്തനം‌തിട്ടയില്‍ നിന്ന് വീണാ ജോര്‍ജ്ജും തൃശൂരില്‍ നിന്ന് രാജാജി മാത്യു തോമസുമാണ് ഇടതു സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. ഇവര്‍ക്കുവേണ്ടിയാണ് ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്‍തുണ പ്രഖ്യാപിച്ചത്. പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്. ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ അന്തിമ തീരുമാനം…

ബംഗളൂരു മെട്രോയില്‍ അറബി വേഷധാരിയെ കണ്ടതില്‍ ദുരൂഹത

ശ്രീലങ്കയിലെ ബോംബു സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കേ, ബംഗളൂരു മെട്രോയില്‍ അറബി വേഷം ധരിച്ചയാളെ കണ്ടതില്‍ ദുരൂഹതയേറുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ആളെ പെട്ടെന്ന് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് ബെംഗളൂരു മജെസ്റ്റിക് മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ അരയില്‍ വെച്ചപ്പോള്‍ ബീപ് ശബ്ദം ഉണ്ടായി. ഇതെന്താണെന്ന് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നു പറയുന്നു. നാല്പതു വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നയാളായിരുന്നു. നേരത്തെ മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കി അകത്തുകടക്കാനും ശ്രമം നടത്തിയിരുന്നതായാണ് അറിവ്. വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെട്രോയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു. ബെംഗളൂരു നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡാളസ് സൗഹൃദ വേദി സംഘടിപ്പിച്ച മനോജ് കെ. ജയന്‍ പ്രോഗാം വന്‍ വിജയമായി

ഡാളസ്: പ്രവാസികളുടെ പ്രിയപ്പെട്ട മലയാളി സംഘടനയായ ഡാളസ് സൗഹൃദ വേദി സംഘടിപ്പിച്ച മനോജ് കെ ജയന്‍ പ്രോഗ്രാം വര്‍ണാഭമായി. താരാ ആര്‍ട്സിന്റെ പരിപാടി വിഭവസമൃദ്ധമായിരുന്നു. പള്ളിപ്പുറം സുനിലും പാരീസ് ലക്ഷ്മിയും, ദേവി ചന്ദനയും, സുഭിയും നൃത്തം അവതരിപ്പിച്ചു. മനോജ്കെ.ജയന്‍, രവിശങ്കര്‍, സുമി അരവിന്ദ് എന്നിവരുടെ ഗാനങ്ങള്‍ മനോഹരമായിരുന്നു. കഥകളി വിദ്വാന്‍ പള്ളിപ്പുറം സുനിലും പാരീസ് ലക്ഷ്മിയും ദേവി ചന്ദനയും നിറഞ്ഞാടുകയായിരുന്നു. പരിപാടി വന്‍ വിജയമാക്കിയ ഡാളസിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, പ്രത്യേകിച്ച് സ്പോണ്‍സര്‍ഷിപ്പ് എടുത്തു സഹായിച്ച എല്ലാ മാന്യ വ്യക്തികള്‍ക്കും, ഡാളസ് സൗഹൃദ വേദിയുടെ സ്നേഹവും നന്ദിയും അറിയിക്കുന്നതായി പ്രസിഡന്റ് അജയകുമാര്‍ അറിയിച്ചു. ചാരിറ്റി ഫണ്ട് ധനശേഖരണാര്‍ത്ഥം ഡാളസ് സൗഹൃദ വേദി നടത്തിയ ആദ്യത്തെ സംരംഭം ആയിരുന്നു.    

മലയാളി വിദ്യാര്‍ഥികള്‍ക്കായുള്ള ഗാവല്‍ ക്ലബ്ബിന് തുടക്കമായി

ഡിട്രോയിറ്റ്: വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനും, അവരില്‍ നേതൃത്വ പാടവം വളര്‍ത്തുന്നതിനും, പ്രസംഗ പരിശീലനം നല്‍കുന്നതിനുമായി ഡെട്രോയിറ്റിലെ മലയാളീ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സൗത്ത് ഫീല്‍ഡ് ഗാവല്‍ ക്ലബിന്റെ പ്രവര്‍ത്തനോല്‍ഘാടനം, ഇന്റര്‍നാഷണല്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സിന്റെ റീജിയണല്‍ മാനേജരായ ഡാന്‍ ലുവാങ്, ഗാവല്‍ ക്ലബ്ബ് പ്രസിഡന്റ് സോജാ കുരീക്കാട്ടിലിന് പരിശീലന കിറ്റ് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഗാവല്‍ ക്ലബ്ബിന്റ സാരഥികളായി പ്രസിഡന്റ് സോജാ കുരീക്കാട്ടില്‍ ( റോചെസ്റ്റര്‍ ഹൈസ്കൂള്‍,ഗ്രേഡ് 10 ), സെക്രട്ടറി ക്രിസ് ഈപ്പന്‍ ചെറിയാന്‍, (യൂടികാ അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഗ്രേഡ് 9 ), വി.പി. എഡ്യൂക്കേഷന്‍, ആര്‍വിന്‍ അവിരാ (ലാര്‍സണ്‍ മിഡില്‍ സ്കൂള്‍, ഗ്രേഡ് 8 ), സെര്‍ജന്റ് അറ്റ് ആംസ്, ജോവ്‌ന ജയ്‌മോന്‍,( ഹാര്‍ട് മിഡില്‍ സ്കൂള്‍, ഗ്രേഡ് 7 )എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മലയാളീ ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗന്‍റെ…

ശ്രീലങ്കയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച അതീവ മാരകശേഷിയുള്ള ‘മദര്‍ ഓഫ് സാത്താന്‍’ എന്ന മാരകശേഷിയുള്ള സ്ഫോടക വസ്തു കേരളത്തിലെത്തിയിട്ടുണ്ടെന്ന്; ജാഗ്രതാ നിര്‍ദ്ദേശവുമായി എന്‍‌ഐ‌എ

ശ്രീലങ്കയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച അതീവ മാരകശേഷിയുള്ള ‘മദര്‍ ഓഫ് സാത്താന്‍’ എന്ന മാരകശേഷിയുള്ള സ്ഫോടക വസ്തു കേരളത്തിലെത്തിയിട്ടുണ്ടെന്ന് എന്‍‌ഐ. അല്‍ക്വയ്ദയുടെ മാരകമായ കോക്ടെയില്‍ സ്‌ഫോടകമിശ്രിതമാണ് ‘മദര്‍ ഓഫ് സാത്താന്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഫോടക വസ്തു. ഈ ‘കോക്ടെയില്‍’ സ്‌ഫോടകവസ്തുവിലെ അടിസ്ഥാന ഘടകം TATP അഥവാ ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും അത്ര പ്രയാസമില്ലാതെ തെരുവില്‍ നിന്നുതന്നെ സംഘടിപ്പിക്കാനാവുന്ന ഈ വെടിമരുന്നിനെ അതി തീവ്രമായ ഒരു സ്‌ഫോടക വസ്തുവാക്കി മാറ്റുന്ന അത്ഭുത റെസിപ്പി അല്‍ ക്വയ്ദ എന്ന തീവ്രവാദ സംഘടനയ്ക്ക് മാത്രം സ്വന്തം. ഇതും ഇതിനെ ട്രിഗര്‍ ചെയ്യാനുള്ള ഡിറ്റനേറ്റിങ്ങ് ഡിവൈസും എങ്ങനെ ശ്രീലങ്കയിലെത്തി എന്നതാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളെ കുഴക്കുന്ന ചോദ്യം. അതിനിടെ, ടിഎടിപി എന്ന കൊലയാളി രാസവസ്തുവിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്കയെ നടുക്കിയ…

മതനിന്ദ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുറ്റവിമുക്തയായ ആസിയാ ബീബി പാക്കിസ്താന്‍ വിട്ടു

ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് പാക്കിസ്താന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ യുവതി ആസിയാ ബീബി പാക്കിസ്ഥാനില്‍ നിന്ന് കാനഡയിലെത്തി. ആസിയ ബീബിയുടെ അഭിഭാഷകയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക്കിസ്ഥാനി ടി.വി ചാനലുകളും മറ്റ് സ്രോതസുകളും ആസിയ ബീബി രാജ്യം വിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരികരണം നല്‍കിയിട്ടില്ല. ആസിയാ ബീബിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വളരെ രഹസ്യമായിട്ടായിരുന്നു പാക്കിസ്താന്‍  സര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്നത്. പാക്കിസ്ഥാന്റെ വിദേശകാര്യ വകുപ്പാണ് ഔദ്യോഗികമായി ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഒന്‍പത് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷമാണ് ആസിയാ ബീബി മോചിതയായത്. അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നായിരുന്നു ആസിയ ബീബിക്കെതിരായ കേസ്. ഇതേ തുടര്‍ന്ന് പാക്കിസ്ഥാനിലെ മതനിന്ദാ നിയമ പ്രകാരം ഇവരെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2010-ലായിരുന്നു…