തൃശൂരില്‍ ഇനി ഉത്സവനാളുകള്‍

കണ്ടും കേട്ടും മതിവരാത്ത പൂരത്തിന് കൊടിയേറിയതോടെ ഇനി അഞ്ച് നാളുകള്‍ വര്‍ണ്ണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും ലഹരിയിലാവുകയാണ്  തൃശൂർ. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും ഇന്നലെ കൊടിയേറ്റം നടന്നു. ക്ഷേത്രങ്ങളില്‍ പൂരം കൊടിയേറ്റുന്നത് ദേശക്കാരാണെന്നുള്ളതാണ് ഇപ്രാവശ്യത്തെ പൂരത്തിന്റെ പ്രത്യേകത. 11ന് വൈകിട്ട് 7ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. 12ന് രാവിലെ 10 മണിക്കാണ് ആനച്ചമയ പ്രദര്‍ശനം.12ന് രാവിലെ 11ന് പൂര വിളംബരവും നടക്കും.  മെയ് 13നാണ് പൂരം.13ന് രാവിലെ  മഠത്തില്‍ വരവും  ചെറു പൂരങ്ങളും നടക്കും. 13ന് ഉച്ചയ്ക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് 4ന് കുടമാറ്റവും നടക്കും. 14ന് പുലർച്ചെ 3 മണിക്കാണ് പൂരം വെടിക്കെട്ട്. രാവിലെ 11 മണിക്ക് പകല്‍പ്പൂരവും നടക്കും.  ശേഷം ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയല്‍ നടക്കും. ശക്തന്‍ തമ്പുരാന്റെ കാലത്താണ് പൂരം പിറവികൊണ്ടത്. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട് ഇതിന്. മേടമാസത്തിലെ…

പൂരത്തിന്റെ ആനപ്പെരുമയ്ക്ക് കോട്ടം തട്ടുമോ?

തൃശൂര്‍: മെയ് 11 മുതല്‍ ആനകളെ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും വിട്ടുനല്‍കില്ലെന്ന ആന ഉടമകളുടെ തീരുമാനത്തിനു പിന്നാലെ ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ പെരുമയ്ക്ക് കോട്ടം തട്ടുമെന്ന ആശങ്കയില്‍ പൂര പ്രേമികള്‍. എന്നാല്‍ പ്രതിസന്ധിയില്‍ സഹായവുമായി ഗുരുവായൂര്‍ ദേവസ്വം രംഗത്തെത്തി. ആരോഗ്യമുള്ള ആനകളെ വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം ആന ഉടമകള്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. വിലക്കും പൂരവുമായി ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി ആന ഉടമകള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. അതേസമയം വിഷയത്തില്‍ പാറമേക്കാവ്  തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനില്‍ കുമാര്‍ ചര്‍ച്ച നടത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും…

കൊച്ചി മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കുവാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഒരു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന കാരണത്താലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ‘ഹോളിഡേ ഹെറിറ്റേജ്’, ‘ഹോളി ഫെയ്ത്ത്’, ‘ജെയ്ന്‍ ഹൗസിങ്’, ‘കായലോരം അപ്പാര്‍ട്ട്‌മെന്റ്’, ‘ആല്‍ഫാ വെഞ്ചേഴ്‌സ്’ എന്നിവയാണ് പൊളിച്ചുനീക്കേണ്ടത്. ഒരുമാസത്തിനുള്ളില്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തീരദേശ പരിപാലന അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണത്തെ തുടര്‍ന്ന് ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2006ലാണ് കൊച്ചിയിലെ മരട് ഗ്രാമപഞ്ചായത്തായിരിക്കെ സിആര്‍ സോണ്‍ 3ല്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് 5 കമ്പനികള്‍ അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയും പ്രദേശം സിആര്‍ സോണ്‍ 2ലുമായി. ഇതോടെ 2013ഓടെ നിര്‍മാണം പൂര്‍ത്തിയായ…

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണം: ഇന്‍ഫാം

കൊച്ചി: വിലത്തകര്‍ച്ചയും കടക്കെണിയും മൂലം ആത്മഹത്യചെയ്ത കര്‍ഷകരുടെ കടബാധ്യതകള്‍ ഏറ്റെടുത്ത് കുടുംബാംഗങ്ങളെ സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കാര്‍ഷികവായ്പകളിന്മേല്‍ 2018 ഒക്ടോബര്‍ 12ന് പ്രഖ്യാപിച്ച ഒരു വര്‍ഷത്തെ മോറട്ടോറിയം നടപ്പില്‍ വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ബാങ്കുകളുടെ ജപ്തി നടപടികളും തുടര്‍ഭീഷണികളും മൂലം കേരളത്തില്‍ 29 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും അതിനെ നിസാരവത്കരിച്ച് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ഇപ്പോഴും തുടരുന്നത്. തെരഞ്ഞെടുപ്പുവേളകളില്‍ വാഗ്ദാനം നല്‍കിയും പ്രകടനപത്രികകളിലും കര്‍ഷകക്ഷേമം പങ്കുവച്ചവര്‍ ഭരണത്തിലിരുന്ന് കര്‍ഷകവിരുദ്ധത തുടരുന്നത് അവസാനിപ്പിക്കണം. 2019 മാര്‍ച്ച് 5ന് മോറട്ടോറിയം കാലാവധി ഡിസംബര്‍ വരെ നീട്ടുവാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഉത്തരവിറക്കാതെ അട്ടിമറിക്കപ്പെട്ടു. ഇലക്ഷന്‍ വിജ്ഞാപനത്തെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ജപ്തിനടപടിക്രമങ്ങള്‍ ബാങ്കുകള്‍ മെയ് 24നുശേഷം പുനരാരംഭിക്കും. മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല മറിച്ച്, ഇറക്കിയ ഉത്തരവ് നടപ്പിലാക്കുവാനുള്ള…

ഡാളസ് സൗഹൃദ വേദി മദേഴ്‌സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടന്‍ റോസ്‌മീഡ് റിക്രിയേഷന്‍ സെന്ററില്‍ (1330 E Rosemeade Pkwy, Carrollton, TX 75007) നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശ്രീമതി ശുഭാ സൂസന്‍ ജേക്കബ് അമ്മമാരെ പ്രകീര്‍ത്തിച്ചു പ്രഭാഷണം നടത്തും. തുടര്‍ന്ന് ഡാളസിലെ പ്രമുഖരായ വിവിധ കലാസാംസ്‌കാരിക നേതാക്കള്‍ ആശംസകള്‍ നേരും. കലാസംസ്ക്കാരിക മേഖലകളില്‍ ശ്രദ്ധേയരായ സീനിയര്‍ വനിതകളെ ആദരിക്കുന്ന പ്രധാന ചടങ്ങും സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും. റവ. മാത്യു ജോസഫ് (സെയ്ന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി) അമ്മമാര്‍ക്ക് വേണ്ടി ഡാളസ് സൗഹൃദ വേദി ഒരുക്കിയിട്ടുള്ള പൊന്നാട അണിയിച്ചു അവരെ ആദരിക്കും. സമ്മേളനം വിജയപ്രദമാക്കുവാന്‍ ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.    

ചാക്കോ മത്തായി (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററില്‍ താമസിക്കുന്ന ചാക്കോ മത്തായി (76), റിട്ടയേര്‍ഡ് നഴ്സ് (യുണൈറ്റഡ് ഹോസ്പിറ്റല്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ പത്തനംതിട്ടയില്‍ ഈസ്റ്റ് ഒതറ ചെങ്ങഴശ്ശേരില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ വെസ്റ്റ്‌ചെസ്റ്ററിലെ ഔര്‍ ലേഡി ഓഫ് മേഴ്സി കാത്തലിക് ദേവാലയത്തില്‍ മെയ് 11 ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഭാര്യ: വത്സ ചാക്കോ തൃശ്ശൂര്‍ പുതിരി കുടുംബാംഗമാണ്. മക്കള്‍: അനില്‍ ചാക്കോ (ഹ്യൂസ്റ്റന്‍). മരുമകള്‍:  ലവ്‌ലി സാമുവല്‍.  കൊച്ചു മക്കള്‍: ഇസബെല്ല, റയാന്‍. സ്റ്റെപ് ഡോട്ടര്‍: മിറ്റ്സി ഷാജി. ഭര്‍ത്താവ്: ഷാജി ജോസഫ്. മക്കള്‍: ജോയല്‍ ഷാജി, ജോണ്‍ ഷാജി. സഹോദരങ്ങള്‍: സി.എം വര്‍ഗീസ്, സി.എം ഡാനിയേല്‍, ജോണ്‍ മത്തായി, മറിയാമ്മ വര്‍ക്കി, അന്നമ്മ ജോസ്, ഏലിയാമ്മ ചെറിയാന്‍. പൊതുദര്‍ശനം: മെയ് 10 വെള്ളിയാഴ്ച വെകീട്ട് 5:00 മണി മുതല്‍ 8:00 മണി വരെ ക്രാഫ്റ്റ് മെമ്മോറിയല്‍, 40 ലെയ്സെസ്റ്റര്‍…

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മെയ് 18ന്

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മെയ് 18 നു ഡാളസില്‍ (ഇര്‍വിംഗ്) വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇര്‍വിംഗ് 900 നോര്‍ത്ത് ബല്‍റ്റ്‌ ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 2019 മെയ് 18 പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ 972 790 1498, 972 234 4268.

ഡാളസ് ഐ.പി.സി ടാബര്‍നാക്കള്‍ പ്രത്യേക കണ്‍വന്‍ഷന്‍ മെയ് 10, 11 തീയതികളില്‍

ഡാളസ്: ഡാളസ് ഐ.പി.സി. ടാബര്‍നാക്കിളില്‍ മെയ് 10, 11 (വെള്ളി, ശനി) തിയ്യതികളില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ വചന പണ്ഡിതനും, സുവിശേഷ പ്രാസംഗികനുമായ പാസ്റ്റര്‍ ഷമീര്‍ കൊല്ലം പ്രസംഗിക്കുന്നു. വൈകീട്ട് 7:00 മണിമുതല്‍ മുതല്‍ രാത്രി 9:00 മണി വരെയാണ് സുവിശേഷ യോഗങ്ങള്‍ ഉണ്ടായിരിക്കുകയെന്ന് ബ്രദര്‍ ബഞ്ചമിന്‍ സഖറിയ അറിയിച്ചു. ജാതിമതഭേദമന്യേ എല്ലാവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഗീത ശുശ്രൂഷയോടെ യോഗം 7 മണിക്ക് തന്നെ ആരംഭിക്കും. സ്ഥലം : ഐ.പി.സി. ടാബര്‍നാക്കള്‍ ഡാളസ്, 9121 ഫെര്‍ഗുസന്‍ റോഡ്, ഡാളസ്- ടെക്‌സസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 951 4168

പോലീസ് സ്‌റ്റേഷനു മുമ്പില്‍ ഓഫീസര്‍ വെടിയേറ്റു മരിച്ചു 19കാരന്‍ അറസ്റ്റില്‍

മിസ്സിസ്സിപ്പി: മിസ്സിസ്സിപ്പിയിലെ ബിലോക്‌സി പോലീസ് സ്‌റ്റേഷനു മുമ്പില്‍ യൂണിഫോമില്‍ നില്‍ക്കുകയായിരുന്ന പോലീ ഓഫീസര്‍ റോബര്‍ട്ട് മക്‌കീത്തന്‍ (56) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഡാനിയേല്‍ ടവാന്‍ എന്ന പത്തൊമ്പതുകാരനെ അറസ്റ്റു ചെയ്തു. മെയ് 5 ഞായറാഴ്ചയായിരുന്നു സംഭവം. പോലീസ് ഓഫീസറെ വെടിവച്ചതിനുശേഷം രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 24 വര്‍ഷം സര്‍വീസുള്ള ഓഫീസര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിട്ടയര്‍ ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വെടിവെച്ചതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല. അക്രമിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പോലീസ് ഓഫീസറാണ് റോബര്‍ട്ട് മക്‌കീത്തന്‍ എന്ന് പോലീസ് ചീഫ് പറഞ്ഞു. മിസ്സിസ്സിപ്പി ഗവര്‍ണര്‍ ഫില്‍ ബ്രയാന്‍ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളേയും, സഹപ്രവര്‍ത്തകരേയും അനുശോചനം അറിയിച്ചു. കൊല്ലപ്പെട്ട ഓഫീസര്‍ക്ക് ഭാര്യയും ഒരു മകളും രണ്ടു ദത്തുപുത്രന്മാരും…

കൊളറാഡൊ സ്‌കൂള്‍ വെടിവയ്പില്‍ ഒരാള്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്കേറ്റു; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊളറാഡൊ: കൊളറാഡൊ ഹൈലാന്റ്‌സ് റാഞ്ച് സ്‌റ്റെം സ്‌കൂളില്‍ മേയ് 7 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു പരിക്കേറ്റതായും ഡഗ്‌ലസ് കൗണ്ടി അണ്ടര്‍ ഷെറിഫ് ഹോളി നിക്കള്‍സണ്‍ മാധ്യമങ്ങളെ അറിയിച്ചു. വെടിവച്ചുവെന്ന് സംശയിക്കുന്ന ഡേവന്‍ എറിക്‌സണും (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ഥിയും പൊലീസ് കസ്റ്റഡിയിലാണെന്ന് ഷെറിഫ് പറഞ്ഞു. ഇരുവരും ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്. വെടിയേറ്റു മരിച്ചത് 18 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ റാഡാറില്‍ ഉണ്ടായിരുന്നവരാണ് ഇരുവരുമെന്ന് ഷെറിഫ് ആന്റണി പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ഥികള്‍ 15 വയസ്സിനു താഴെയുള്ളവരാണെന്നും ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12 വരെയുള്ള ഈ ചാര്‍ട്ടര്‍ സ്‌കൂളില്‍ 1800 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.1999 ഏപ്രില്‍ 20 ന് കൊളറാഡൊ കൊളംബൈന്‍ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 12 വിദ്യാര്‍ഥികളും…