മകന്റെ മസ്ഡ സെഡാന് കാര്‍ മാറ്റി ഒരു എസ്യുവി ആക്കണം എന്ന് അവന് പറഞ്ഞു എന്ന് ഭാര്യയോട് സൂചിപ്പിച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ത്തന്നെ അടുത്തിരുന്ന സെല്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്തതുകൊണ്ട് അതിലേക്കു നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല, മാസ്ടാ എസ്യുവിയുടെ ചിത്രങ്ങള്‍ വന്നു കുതിച്ചു ചാടുന്നു. കാറുകളെപ്പറ്റിയുള്ള ഒരു സെര്‍ച്ച് ഓപ്പറേഷനിലും പോയില്ല പിന്നെ എങ്ങനെ ഞങ്ങളുടെ സംഭാഷണം ഫോണിനു മനസ്സിലായി? ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഒരു ചെറിയ പെട്ടി തപാലില്‍ വന്നത് തുറന്നു നോക്കിയപ്പോള്‍ കാര്യങ്ങള്‍ ഒന്നും മനസ്സിലായില്ല. ചില ആരോഗ്യ സംരക്ഷക വിശദീകരണങ്ങളും കിറ്റുകളും ആണ് അതിലുണ്ടായിരുന്നത്. നിര്‍ബന്ധമായി നടത്തേണ്ട വാര്‍ഷീക ആരോഗ്യ പരിശോധനയില്‍ ചില ആശങ്കകള്‍ കമ്പനിക്കു ഉണ്ടായിട്ടുണ്ട്, അതാണ് വിഷയം. സ്വന്ത അമ്മക്കുപോലും ഉണ്ടാകാത്ത കരുതല്‍!! ഇനിയും മരുന്നുകളുടെയും ആരോഗ്യ സംരക്ഷണ പരസ്യങ്ങളുടെ ഒരു പെരുമഴക്കാലമാണ് പ്രതീക്ഷിക്കുന്നത്. കുറച്ചു നാള്‍ക്ക് മുന്‍പ് ഇന്‍ഷ്വറന്‍സ് കമ്പനി ഒരു…
Day: May 15, 2019
ഏകാന്ത യാത്രകള്‍ (കവിത)
തനിയെ യാത്ര മിഴിക്കുള്ളിലെ നിലാ പ്പുഴകള്‍ നിശ്ചലം രാവും, കിളികളും പഴയൊരോര്‍മ്മയില്‍ *മാന്‍ഡലിന്‍ വായിച്ചു പതിയെ മാന്ത്രികന് യാത്രപോയീടുന്നു കനലിടങ്ങള്‍ നിരാശതന്‍ സന്ധ്യകള്‍ കടലിലെ ചോന്ന സൂര്യന്റെ സങ്കടം *വയലിനില്‍ തിരയേറ്റം നിലയ്ക്കുന്ന വിരലുകള്‍ മദ്ധ്യമാവതി മംഗളം മഴയിടയ്ക്കിടെ പെയ്യുന്ന രാവിന്റെ കുളിരടര്ന്ന തുലാവര്‍ഷമേഘങ്ങള്‍ മൊഴികള്‍ ശൂന്യവൃത്തങ്ങളില് നിന്നാത്മ വഴികള്‍ തേടിപ്പടര്ന്നരയാലുപോല് ധ്വനിയുയര്ത്തിയ തന്ത്രികള്‍ ജീവന്റെ സ്മരണിക പോലുണര്ന്നു വന്നീടുന്നു സ്മൃതിയിടങ്ങള്‍ ജനനാന്തരത്തിന്റെ വഴിപിരിയലിന് ദുഃഖാര്‍ദ്ര മുദ്രകള്‍ ഇടയിടയില്‍ കൊഴിഞ്ഞുപോം പൂവിന്റെ ഇതളുകള്‍ പോലെ മാഞ്ഞു പോകുന്നവര്‍ പുഴ കവര്‍ന്നവര്‍, കടലുറക്കിയോര് മഴ നുകര്‍ന്നവര്‍, മൗനമായവര്‍ ഇടറിവീണവര്‍, പ്രളയമായവര് മരണഗര്ത്തമുണര്ത്തിയ ഭൂവിന്റെ വിടവിലൂടെ ദേശാടനം ചെയ്തവര്‍ തകരുമായിരം സ്വര്ഗ്ഗസൗധങ്ങളെ മഴ കുടഞ്ഞിട്ട പേക്കിനാവെന്നപോല്‍ പകുതി നിര്‍ത്തിയ വാദ്യങ്ങള്‍, തന്ത്രികള്‍ മുഴുവനാക്കാത്ത രാഗവിന്യാസങ്ങള്‍ ലയമുടഞ്ഞ ഗിറ്റാറുകള്‍, ശൂന്യമാം പകലില്‍ വന്നു പിടഞ്ഞ ജീവസ്വരം പ്രകൃതിതന്‍ തനിയാവര്‍ത്തനം നിശാ മുറിവുകള്‍…
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് ജൂണ്‍ 2-ന് അവസാനിക്കും
വാഷിംഗ്ടണ്‍ ഡി.സി: കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ വച്ച് ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് ജൂണ്‍ രണ്ടോടുകൂടി അവസാനിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഫറന്‍സിന് 60 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, കുറച്ചു ക്യാന്സലേഷന് വന്നതിനാലും, കുറച്ചു മുറികള്‍കൂടി ബാക്കിയുള്ളതിനാലുമാണ് ജൂണ്‍ രണ്ടുവരെ കുറഞ്ഞ നിരക്കോടുകൂടി രജിസ്ട്രേഷന് നീട്ടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസനാംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ പറഞ്ഞു. മെയ് 12-നു ഞായറാഴ്ച കമ്മിറ്റി അംഗങ്ങള്‍ ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. വികാരി ഫാ. ജോണ്‍ തോമസ് ഏവരേയും സ്വാഗതം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗം ജോണ്‍ താമരവേലില്‍…
ഗാന്ധിയും ജനാധിപത്യ ചിന്തകളും – 2: ജോസഫ് പടന്നമാക്കല്‍
ന്യൂയോര്‍ക്കില്‍ ക്യുന്‍സ് വില്ലേജില്‍, കേരള വിചാര സാംസ്ക്കാരിക വേദി നടത്തിയ ചര്‍ച്ചാ വേദിയില്‍ ഞാന്‍ അവതരിപ്പിച്ച പ്രഭാഷണവും അതിന്റെ ബാക്കിപത്രവുമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ‘ഗാന്ധിയന്‍ ജനാധിപത്യവും ദേശീയ ജനാധിപത്യവും’ എന്നതായിരുന്നു വിഷയം. ഗാന്ധിയുടെ ആദര്‍ശ രാഷ്ട്രവാദപരമായ ജനാധിപത്യവും വര്‍ത്തമാനകാല ജനാധിപത്യവും തമ്മിലുള്ള ബന്ധം എന്തെന്നുള്ള വ്യക്തമായ ഒരു ഉത്തരം നല്കാന് സാധിക്കുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയന് ചേരികളും അമേരിക്കന്‍ ചേരികളും പരസ്പ്പരം ആയുധ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇരുചേരികളിലും ചേരാതെ, ആയുധ മത്സരങ്ങളിലും ഏര്‍പ്പെടാതെ ചേരിചേരാ നയങ്ങള്‍ സ്വീകരിച്ചു. ‘ചേരിചേരാ’ നയങ്ങള്‍ എന്നുള്ളത് തികച്ചും ഗാന്ധിയന്‍ ആശയങ്ങളായിരുന്നു. ആര് എസ് എസ്, ബിജെപി നയങ്ങള്‍ ഗാന്ധി വധത്തിനു കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചുവെന്ന് ബിജെപിയും പഴി ചാരുന്നു. ഇന്ത്യയുടെ ആത്മാവിനെ…
പാടുന്നു പാഴ്മുളം തണ്ടുപോലെ (അനുഭവക്കുറിപ്പുകള്‍ – 6): ജയന് വര്‍ഗീസ്
അന്ന് ഞാനൊരു അണ്ണാന് കുഞ്ഞിനെ വളര്‍ത്തിയിരുന്നു. അതിന് ‘സ്റ്റാന്‍ലി’ എന്നാണു ഞാന്‍ പേരിട്ടിരുന്നത്. ഒരു മഴയത്ത് നനഞ്ഞു കുതിര്‍ന്നു വിറച്ചുകൊണ്ടിരുന്ന അതിനെ തൊടിയില്‍ നിന്നാണ് എനിക്ക് കിട്ടിയത്. ഞാനതിനെ വീട്ടില്‍ കൊണ്ട് വന്ന് വല്യാമ്മയുടെ സഹായത്തോടെ തുണി കൊണ്ട് തുടച്ച് ചൂടൊക്കെ കൊടുത്ത് പരിചരിച്ചപ്പോള്‍ അത് രക്ഷപെട്ടു. വാഴപ്പഴവും, ചോറും ഒക്കെ അത് തിന്നു തുടങ്ങി. ക്രമേണ അത് വളര്‍ന്നു. ഒരു കുട്ടയില്‍ വച്ച് വളര്‍ത്തിയിരുന്ന അതിനെ കുറച്ചു കഴിഞ്ഞപ്പോള്‍ തുറന്നു വിട്ടു. ഞങ്ങളുടെ വീട്ടില്‍ പൂച്ച ഇല്ലായിരുന്നതു കൊണ്ട് വീട്ടിന്നകത്ത് അതിന് സ്വതന്ത്രമായി വിഹരിക്കാന്‍ കഴിഞ്ഞു. ഇടക്ക് വെളിയിലൊക്കെ പോയാലും ‘ സ്റ്റാന്‍ലീ ‘ എന്ന എന്റെ വിളി കേട്ടാല്‍ ഓടി വന്ന് എന്റെ തോളത്ത് കയറി ഇരിക്കുമായിരുന്നു. ഞാന്‍ സ്കൂളില്‍ നിന്ന് വരുന്ന നേരത്ത് വഴിയിലേക്ക് നോക്കി ചിലച്ചു കൊണ്ട് അത് കാത്തിരിക്കുമായിരുന്നു. ഒരു…
നാഥുറാം ഗോദ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിശേഷിപ്പിച്ച കമല്ഹാസന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു
ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി നാഥുറാം ഗോദ്സെ എന്ന ഹിന്ദുവായിരുന്നുവെന്ന് പരാമര്‍ശം നടത്തിയ നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്ഹാസന് മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇത്തരം വിഷയങ്ങള്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാന്‍ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുന്‍കൂര്‍ ജാമ്യം വേണമെങ്കില്‍ അതിനുള്ള ഹര്‍ജി കമല്ഹാസന് സമര്‍പ്പിക്കാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ താന്‍ പ്രസ്താവന ഇനിയും ആവര്‍ത്തിക്കുമെന്നും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും കമല്ഹാസന് പറഞ്ഞു. സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോദ്സെ ഹിന്ദു തീവ്രവാദിയാണെന്ന ഒറ്റ ഡയലോഗുകൊണ്ട് രാജ്യത്തെ മതനിരപേക്ഷ മനസ്സുകളില്‍ ഹീറോ ആയിരിക്കുകയാണ് നടന് കമല്ഹാസന്. അദ്ദേഹത്തിന്റെ മാസ്…
ഇറാനെ ആക്രമിക്കാന്‍ സൗദിയും യുഎഇയും കോപ്പുകൂട്ടുന്നത് അമേരിക്കയെ കൂട്ടുപിടിച്ച്; ലക്ഷ്യം എങ്ങനെയും ഇറാനെ തകര്‍ക്കുക
ഇറാഖിനെ ആക്രമിച്ച് തകര്‍ത്തതിനുശേഷം അമേരിക്കയുടെ കണ്ണ് ഇറാനിലേക്കായിരുന്നു. എന്നാല്‍, ഇറാനെ അത്ര എളുപ്പത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യമുള്ള അമേരിക്ക സാഹചര്യങ്ങള്‍ക്കായി കാത്തിരുന്നു. അതിന്റെ മുന്നോടിയാണ് സൗദി എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്കും ടാങ്കറുകള്‍ക്കും നേരെയുള്ള ആക്രമണ വാര്‍ത്തകള്‍. ഇറാനെ എങ്ങനെയും ആക്രമിച്ച് കീഴടക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ട്രംപ് ഭരണകൂടം അധികാരമേറ്റശേഷം ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായാണ് പിന്മാറിയത്. മാത്രമല്ല ആ രാജ്യത്തെ ഉപരോധത്തിലാക്കി ഭരണമാറ്റം കൊണ്ടുവരാനും അമേരിക്ക ശ്രമിച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റുമാരില്‍ നിന്ന് തീര്‍ത്തും വിഭിന്നനാണ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പിടിച്ച മുയലിന് നാല് ചെവിയെന്ന് ശഠിക്കുന്ന, കോമാളിയായ പ്രസിഡന്റ് എന്ന് സ്വന്തം ജനത തന്നെ വിളിക്കുന്ന ട്രംപ് ഇപ്പോള്‍ ലോക പൊലീസ് ചമയാനാണ് ശ്രമിക്കുന്നത്. യുദ്ധക്കൊതിയന്മാരായ മുതിര്‍ന്ന ഉപദേശകരെ നിയമിച്ചതും ഇതിന്റെ ഭാഗമാണ്.’ഇറാനെ പിടിച്ചു നിര്‍ത്താന്‍ ഇറാനില്‍ ബോംബിടുക’ എന്ന്…
നെയ്യാറ്റിന്‍കരയില്‍ അമ്മയുടേയും മകളുടേയും ആത്മഹത്യ; സത്യാവസ്ഥ മനസ്സിലാക്കാതെ എല്ലാവരും ബാങ്കിനെ കുറ്റം ചാരി തകര്‍ക്കാന്‍ ശ്രമിച്ചു: സീനിയര്‍ മാനേജര്‍
ജപ്തി ഭീഷണി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സത്യാവസ്ഥ മനസ്സിലാക്കാതെ എല്ലാവരും ബാങ്കിനെ കുറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. “എല്ലാ വശവും നോക്കാതെ, സത്യാവസ്ഥ മനസ്സിലാക്കാതെ ബാങ്കാണ് കുറ്റക്കാരെന്ന് എല്ലാവരും ചേർന്ന് തീര്‍പ്പുകല്‍പ്പിച്ചു. ചന്ദ്രനെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല. ചട്ടത്തിനപ്പുറമായി കുടുംബത്തിന് തിരിച്ചടവിന് സമയം നീട്ടി നല്‍കിയിരുന്നു. കുടുംബത്തിന് ഇനിയും ഇളവുകള്‍ നല്കാന് തയ്യാറാണ്.”- കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പി ചിറ്റാട്ടുകുളം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്. കാനറാ ബാങ്കിലെ വായ്പാ കുടിശ്ശികയില്‍ ജപ്തി നടപടികള്‍ നടക്കുമ്പോള്‍ ആയിരുന്നു സംഭവം. ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ബാങ്ക് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. രാവിലെ ഒമ്പതരയോടെയാണ്…
‘പ്രവാചകരില്‍ പ്രവാചകന് ശമുവേല്‍’, ‘ഒരു പ്രേമകാവ്യം’; പി.ടി. ചാക്കോ (മലേഷ്യ) യുടെ കലാരൂപങ്ങള്‍ അരങ്ങത്തെത്തുന്നു
ടീനെക്ക് (ന്യൂജേഴ്സി): സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ഇടവകയുടെ വാഷിങ്ടണ്‍ ടൗണ്‍ഷിപ്പില്‍ വാങ്ങുവാന്‍ പോകുന്ന പുതിയ ചര്‍ച്ച് കോംപ്ലക്സിന്റെ ധനശേഖരണാര്‍ത്ഥം ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 5.30-ന് കലാസന്ധ്യ നിറമിഴി തുറക്കുന്നു. ബെഞ്ചമിന്‍ ഫ്രാങ്കഌന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (1315 TAFT Road, TEANECK, NJ)) പി.ടി. ചാക്കോ (മലേഷ്യ)യുടെ രണ്ട് കലാരൂപങ്ങളാണ് അരങ്ങേറുന്നത്. ‘പ്രവാചകരില്‍ പ്രവാചകന് ശമുവേല്‍’ എന്ന ബിബ്ലിക്കല്‍ ഡാന്‍സ് ഡ്രാമയും ‘ഒരു പ്രേമകാവ്യം’ എന്ന സാംസ്ക്കാരിക പ്രഭയോതുന്ന മറ്റൊരു ഡാന്‍സ് ഡ്രാമയുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പി.ടി. ചാക്കോ (മലേഷ്യ)യുടെ മലങ്കര ആര്‍ട്സ് ഇന്റര്‍നാഷണലും ബിന്ധ്യാസ് മയൂര സ്കൂള്‍ ഓഫ് ആര്‍ട്സും സംയുക്തമായി രംഗത്തെത്തിക്കുന്ന രണ്ടു കലാരൂപങ്ങളും കലാസ്വാദകര്‍ക്ക് നവ്യമായ അനുഭൂതി സമ്മാനിക്കുന്നവ ആയിരിക്കുമെന്നു സംവിധായകന് റെഞ്ചി കൊച്ചുമ്മന്‍ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് പറഞ്ഞു. ശമുവേല്‍ പ്രവാചകന്റെ കഥയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോസി പുല്ലാടും ഒരു…
വിവേചന ഭീകരത തുറന്ന് കാട്ടി ഫ്രറ്റേണിറ്റി തെരുവ് ക്ലാസ്
മലപ്പുറം : മലപ്പുറം ജില്ലയോട് സര്‍ക്കാറുകള്‍ തുടരുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്ററി സീറ്റിന്റെ അപര്യാപ്തതകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറംതള്ളുന്നത്. തെക്കന്‍ ജില്ലകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസരത്തിലാണ് മലപ്പുറം ജില്ലയോട് വിവേചനം തുടരുന്നത്. ജില്ലയിലെ 40 ഗവ/എയ്ഡഡ് ഹൈസ്കൂളുകളില്‍ ഇപ്പോഴും ഹയര്‍സെക്കന്ററി ഇല്ല. ഈ സ്കൂളുകളില്‍ അടിയന്തരമായി ഹയര്‍ സെക്കന്ററി അനുവദിക്കണം. ജില്ലയില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിക്കണമെന്നും, സ്ഥായിയായ പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും തെരുവ് ക്ലാസ് ആവശ്യപ്പെട്ടു. അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ്…