ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു . ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്. റമദാനെ വരവേറ്റ് പ്രസിഡണ്ട് ട്രംപ് . ആവേശം വിതറിയ മിസ് യുഎസ്എ. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷ ന്റെ വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി . മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ് ) ന്റെ നേതൃത്വത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു . പ്രതിപക്ഷ…

ടെക്‌നോളജി ബിസിനസ് അനായസമാക്കുന്നു : ഷഫീഖ് കബീര്‍

ദോഹ: ടെക്‌നോളജി ബിസിനസ് അനായസമാക്കുമെന്നും ഇടപാടുകളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിന് ടെക്‌നോളജി എങ്ങിനെ പ്രയോജനപ്പെടുന്നു എന്നതാണ് പ്രധാനമെന്നും അസീം ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് കബീര്‍ അഭിപ്രായപ്പെട്ടു. ദോഹ ഹോളി ഡോ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 13ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ബിസിനസിന്റെ വിവിധ വശങ്ങളെ സുതാര്യവും കാര്യക്ഷമവുമാക്കിയത് അന്താരാഷ്ട്രടിസ്ഥാനത്തില്‍ തന്നെ ബിസിനസ് രംഗത്ത് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ക്ലൗഡ് ടെക്‌നോളജിയുടെ അനന്ത സാധ്യതകള്‍ ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന വമ്പിച്ച മുന്നേറ്റം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് അസീം ടെക്‌നോളജി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊഫഷണല്‍ വെബ്‌സൈറ്റുകളും ഈ മെയില്‍ വിലാസവും പലപ്പോഴും സ്ഥാപനങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ബോധ്യപ്പെടുത്താന്‍ സഹായകരമാണ്. ബിസിനസ് കാര്‍ഡ് ഡയറക്ടറിയും അസീം ടെക്‌നോളജീസും കൈ കോര്‍ക്കുന്നത് ഈ മേഖലയിലാണെന്നും…

തൊഴില്‍ മേഖലകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഒമാന്‍; നിയമം ലംഘിച്ച വിദേശി തൊഴിലാളികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: തൊഴില്‍ മേഖലകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അധികൃതര്‍ നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അറസ്റ്റിലായി. മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 282 വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 106 പേര്‍ അവരവരുടെ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയവരും, 176 പേര്‍ തങ്ങളുടെ റസിഡന്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴിലില്‍ നിന്നും വ്യത്യസ്തമായി ജോലി ചെയ്തിരുന്നവരുമായിരുന്നു. മവേല പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും പിടിക്കപ്പെട്ടവരുടെ റസിഡന്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരുന്നത് എയര്‍ കണ്ടീഷന്‍ ടെക്നീഷ്യന്‍, ഗാര്‍ഹിക തൊഴിലാളി, മേസന്‍, ആശാരി, പ്ലംബര്‍ എന്നി തൊഴിലുകള്‍ ആണ്. കൂടാതെ മാര്‍ച്ച് മാസത്തില്‍ തൊഴില്‍ നിയമം ലംഘിച്ചതിന് വിവിധ കാര്‍ വാഷിംഗ് കേന്ദ്രങ്ങളില്‍ നിന്നായി 45ലേറെ പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഒമാനിലെ തൊഴില്‍ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മാനവശേഷി മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം…

ഇന്നത്തെ നക്ഷത്ര ഫലം (16 മെയ് 2019)

അശ്വതി : ഗൃഹപ്രവേശനച്ചടങ്ങ് നിര്‍വഹിക്കും. കുടുംബസമേതം വിനോദയാത്രപുറപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ഭരണി : മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. ഗൃഹനിര്‍മാണത്തിനുളള ഭൂമിവാങ്ങും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. കാര്‍ത്തിക : സന്താനസംരക്ഷണത്താല്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ സാധിക്കും. വിദേശബന്ധമുള്ള വിപണന വിതരണ മേഖലകള്‍ പുനരാരംഭിക്കാൻ അവസരമുണ്ടാകും. രോഹിണി : വിതരണമേഖല വിപുലീകരിക്കാൻ തീരുമാനിക്കും. അശ്രാന്ത പരിശ്രമത്താല്‍ മികവു പ്രകടിപ്പിക്കാൻ സാധിക്കും. അതിഥികള്‍ വിരുന്നുവരും. മകയിരം : ബന്ധുഗൃഹത്തിലെ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മാതാപിതാക്കളുടെ ആവശ്യത്താല്‍ യാത്രമാറ്റിവെക്കും. പൂര്‍വിക സ്വത്ത് ഭാഗത്തില്‍ ലഭിക്കും. തിരുവാതിര : സൂക്ഷ്മതയോടുകൂടിയ സമീപനങ്ങളാല്‍ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കും. സജ്ജനസംസര്‍ഗത്താല്‍ സല്‍ക്കര്‍മപ്രവണത വര്‍ധിക്കും. പുണര്‍തം : ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ അംഗീകാരം നേടും. മേലധികാരി യുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതായി വരും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പൂയ്യം : ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.…

പ്രതിപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; കരുക്കള്‍ നീക്കുന്നത് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23-ന് ഡല്‍ഹിയില്‍ ചേരുന്ന സം‌യുക്ത യോഗത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യുപി‌എ അദ്ധ്യക്ഷ സോണിയാ ഗാന്ധി. മോദി വിരുദ്ധ യോഗമാണെന്നും അതുകൊണ്ടുതന്നെ എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. യോഗത്തിലേക്ക് ടി.ആര്‍.എസ്, ബി.ജെ.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ കാലതാമസം ഇല്ലാതെ അവസരം മുതലെടുക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. ബിജെഡിയെ ഒപ്പം നിര്‍ത്താന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി കൂടിക്കാഴ്ച നടത്താനും സോണിയാ ഗാന്ധി ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടമായി നവീന്‍ പട്‌നായികുമായി ചര്‍ച്ചകള്‍ നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുമായും നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. പ്രാദേശികപാര്‍ട്ടികള്‍ ദേശീയതലത്തില്‍ സമ്മര്‍ദ്ദശക്തിയായി ഉയര്‍ന്നുവരണമെന്നും അധികാരത്തില്‍ കൂടുതല്‍ ഉയര്‍ന്ന പദവികള്‍ തേടണമെന്നും…

കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ്

കാസര്‍കോട്: കള്ളവോട്ട് നടന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ 19 ന് ഞായറാഴ്ച റീപോളിംഗ് നടത്തും. കാലത്ത് 7 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. നാളെ വൈകീട്ട് വരെ പരസ്യപ്രചാരണത്തിന് അനുമതിയുണ്ട്. കാസര്‍കോട് കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19 ആയ പിലാത്തറ യുപി സ്‌കൂള്‍,  പുതിയങ്ങാടി പുതിയ ജുമാഅത്ത് മസ്ജിദ് നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലെ ബൂത്തുകള്‍,  കണ്ണൂര്‍ തളിപറമ്പിലെ ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക. ഏപ്രിൽ 23 ന് ഇവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ്  തീരുമാനം. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19-ലാണ് സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ട്…

“ഇസ്ലാമോഫോബിയ ചെറുക്കാന്‍ ഐക്യം അനിവാര്യം”: ജമാഅത്തെ ഇസ്ലാമി – സോളിഡാരിറ്റി

പട്ടാമ്പി : സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഫലപ്രദമായി ചെറുക്കാന്‍ ആദര്‍ശത്തില്‍ അധിഷ്ടിതമായ ഐക്യം അനിവാര്യമാണന്ന് ജമാഅത്തെ ഇസ്ലാമി -സോളിഡാരിറ്റി സംയുക്തമായി പട്ടാമ്പിയില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താര്‍ സ്നേഹവിരുന്ന് അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് CAMA കരിം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയഗം മുസ്തഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. സി പി മുഹമ്മദ്, പട്ടാമ്പി നഗരസഭ ചെയര്‍മാന്‍ KSBA തങ്ങള്‍, പട്ടാമ്പി ബ്ലോക്ക് പ്രസിഡന്‍റ് വി എം മുഹമ്മദലി മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ സി നാസര്‍, കമ്മുക്കുട്ടി എടത്തോള്‍, കുഞ്ഞാനു മാസ്റ്റര്‍, കെ പി മുഹമ്മദ് കുട്ടി, വിസ്ഡം ഗ്ലോബല്‍ വിഷന്‍ വൈസ് പ്രസിഡന്‍ പ്രൊഫ. ഇസ്ഹാഖ്, സി എ സാജിത്,…

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 25ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location: Colonial Park, 156 Mettlers Road, Somerset, NJ 08873). ഇതിലൂടെ സ്വരൂപിക്കുന്ന പണം യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് ഈതവണത്തെ 5 കെ റണ്‍/വാക്ക് ലക്ഷ്യമിടുന്നത്. സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 300 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും,…

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്കൂള്‍ വാര്‍ഷികവും

ചിക്കാഗോ: ഈ വര്‍ഷത്തെ മതബോധന സ്കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്കൂള്‍ വാര്‍ഷികത്തില്‍ വേദപാഠം പഠിക്കുന്ന എഴുനൂറില്‍പ്പരം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. നാല്‍പ്പത്തഞ്ചോളം യുവജനങ്ങളാണ് പന്ത്രണ്ടാം മതബോധനം പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച മതബോധന വിദ്യാര്‍ത്ഥിക്കുള്ള മാര്‍ കുര്യാളശേരി അവാര്‍ഡ് ആല്‍വിന്‍ കളപ്പുരയ്ക്കല്‍ കരസ്ഥമാക്കി. മഹിമ ബിജോയിയും, ആല്‍വിന്‍ മുക്കാട്ടും പ്രത്യേക ക്യാഷ് അവാര്‍ഡിന് അര്‍ഹരായി. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കും, നൂറുശതമാനം ഹാജരുള്ളവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഈവര്‍ഷം നിസ്തല സേവനം ചെയ്ത മതാധ്യാപകരേയും, കാര്യനിര്‍വഹണസമിതി അംഗങ്ങളേയും പ്രത്യേകം ആദരിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. പൗരോഹിത്യത്തില്‍ ഒന്നാം വാര്‍ഷികം…

പിഞ്ചു കുഞ്ഞിന്റെ മരണം ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്

മാസ്സച്യൂസെറ്റ്‌സ്: ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ജ്യൂറി വിസ്താരത്തിനൊടുവിലാണ് പല്ലവിയുടെ ശിക്ഷ മെയ് 13 തിങ്കളാഴ്ച വിധിച്ചത്. 2014 മാര്‍ച്ചിലായിരുന്നു സംഭവം. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന പല്ലവി അമേരിക്കയില്‍ എത്തിയതിന് ശേഷം സ്വന്തം വീട്ടില്‍ ഡെ കെയര്‍ നടത്തി വരികയായിരുന്നു. ബര്‍ലിംഗ്ടണിലുള്ള ഇവരുടെ ഡെ കെയര്‍ സംരക്ഷണയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടിയെ പല്ലവി പിടിച്ചുയര്‍ത്തി ശക്തമായി കുലുക്കിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്ത സ്രാവം ഉണ്ടാകുകയും, ചര്‍ദ്ദച്ചു അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്സ്. കുട്ടിയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണമടഞ്ഞു. പ്രോസിക്യൂഷന്റെ വാദം പല്ലവിയുടെ അറ്റോര്‍ണി നിഷേധിച്ചു. ആപ്പിള്‍ സോസ് കഴിക്കുന്നതിനിടയില്‍ കുട്ടി ചര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നാണ് കോടതിയില്‍…