ബാര്‍ബര്‍ ഷോപ്പുകള്‍ ഇല്ലാത്ത രാജ്യങ്ങള്‍ ഈ ലോകത്തില്‍ ഒരിടത്തുമില്ല. ഓരോരോ പ്രദേശങ്ങളില്‍ ഓരോരോ രീതികളില്‍ ബാര്‍ബാര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് വിവിധ തരം ഹെയര്‍ സ്റ്റൈലുകള്‍ ഇന്ന് മിക്ക ബാര്‍ബര്‍ ഷോപ്പുകളിലും ലഭിക്കും. എന്നാല്‍, ബാര്‍ബര്‍മാര്‍ തന്നെ വ്യത്യസ്തമായാലോ? നാടന്‍ ബാര്‍ബര്‍ഷോപ്പുകളില്‍ അനങ്ങാന്‍ പറ്റാത്ത വിധം കസേരകളിലിരുത്തി മുടി വെട്ടുന്ന സമ്പ്രദായമല്ല വിദേശരാജ്യങ്ങളില്‍. സ്ത്രീകള്‍ കൂടുതലുള്ള ബാര്‍ബര്‍ഷോപ്പുകളില്‍ സാധാരണ തിരക്കേറും. മുടി വെട്ടുന്നത് ഒരു കലയാണെന്നു കരുതി കസ്റ്റമറുടെ ആവശ്യം ചോദിച്ചറിഞ്ഞ് മുടിവെട്ടുന്നവരുമുണ്ട്. അത്തരത്തിലൊരു ബാര്‍ബറാണ് പെന്നി ലീ. നൃത്തം ചെയ്തുകൊണ്ട് മുടി വെട്ടുന്നത് ഒരു കലയാണെന്ന് വിശ്വസിക്കുന്ന ആളാണ് പെന്നി. അതുകൊണ്ട് തന്നെ ജോലിയുടെ ഭാഗമായാണ് പെന്നി ലാപ്ഡാന്സ് ചെയ്യാറുള്ളത്. വളരെ അനുസരണയോടെ, തലയൊന്നും അനക്കാതെയാണ് പെന്നിയുടെ മുന്നില്‍ എല്ലാവരും മുടി വെട്ടാന്‍ ഇരിക്കുക. ഹൈ വെയ്സ്റ്റഡ് പാന്റ്സിനൊപ്പം, ഫിഷ്നെറ്റ് സ്റ്റോക്കിംഗ്സും ഹൈ ഹീല്സുമായിരുന്നു…
Day: May 17, 2019
ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുന്‍പ് നടത്തിയതിനേക്കാള്‍ ശക്തിയേറിയ ആക്രമണമായിരിക്കും അതെന്ന് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത്. വോട്ടെണ്ണല്‍ ആരംഭിക്കുന്ന മെയ് 23-ന് ആക്രമണം നടത്താനാണ് പദ്ധതിയെന്ന് കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളാണ് തീവ്രവാദ സംഘങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവന്തിപോറയിലെ ദേശീയപാതയിലോ ജില്ലാ പൊലീസ് ആസ്ഥാനത്തോ ആക്രമണം ഉണ്ടായേക്കാം. ജമ്മു കശ്മീര്‍ പൊലീസും സി ആര് പി എഫും ചേര്‍ന്ന് നടത്തിയ ഏറ്റുവുട്ടലില്‍ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്റെ…
കുഞ്ഞിനെ വളര്‍ത്താനുള്ള ആഗ്രഹം 42-കാരിയെ കൊലപാതകിയാക്കി; ഗര്‍ഭിണിയായ 19-കാരിയെ കൊന്ന് വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു; മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യം നടന്നത് ഷിക്കഗോയില്‍
ഷിക്കാഗോ: ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള അമിതമായ ആഗ്രഹം 42-കാരിയെ കൊലപാതകിയാക്കി. ഗര്‍ഭിണിയായ 19-കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസം മുട്ടിച്ച് കൊന്നതിനുശേഷം വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത സംഭവം മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഷിക്കാഗോയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. മകൻ മരണപ്പെട്ട വേദനയിൽ മറ്റൊരു കുഞ്ഞിനെ വളർത്താനുളള ആഗ്രഹം കൊണ്ട് 42 കാരി ചെയ്തത് മനസിനെ മരവിപ്പിക്കുന്ന കുറ്റകൃത്യം. ഇനിയും ഒരു കുഞ്ഞുണ്ടാവില്ലെന്ന തിരിച്ചറിവാണ് 46 കാരിയായ ക്ലാരിസോ ഫിഗ്യുറോയെ കൊലയാളിയാക്കിയത്. ആദ്യം ഫേസ്ബുക്കിലെ അമ്മമാരുടെ ഗ്രൂപ്പിൽ കടന്നു കൂടി. ഗ്രൂപ്പിലെ സജീവ അംഗമായി നിരവധി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചു. അങ്ങിനെയാണ് മൂന്ന് വയസ്സുകാരന്റെ അമ്മയും 7 മാസം ഗർഭിണിയുമായ ഓകോ ലോപസിനെ പരിചയപ്പെടുന്നതും ലക്ഷ്യം വെക്കുകയും ചെയ്തത്. രണ്ട് വർഷം മുമ്പ് 22 വയസ്സുള്ള മകൻ മരിച്ചതിന്റെ ദുഃഖത്തിൽ കഴിയുന്ന അമ്മയാണ് ക്രൂരമായ കാലപാതകം ചെയ്തത്. ഓകോയ്ക്ക്…
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്ലന്ഡ്
ബാങ്കോക്: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്കി തായ്ലന്ഡ്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസായി. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്ലന്ഡ് മാറി. ഇത് സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയത്. തള്ളിയ രണ്ട് ബില്ലുകളും വിവാഹം എന്നതിന് പകരം സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതോടെ വിവാഹം കഴിക്കുന്ന ഒരേ ലിംഗത്തിലുള്ളവര്‍ക്ക് ടാക്സ്, ഇന്‍ഷുറന്‍സ് അടക്കമുള്ള പൂര്‍ണ വൈവാഹിക അവകാശങ്ങളിലുള്ള നിയമപരിരക്ഷ ഇവര്‍ക്കും ലഭിക്കും. എന്നാല്‍ തായ്ലന്ഡിലെ യാഥാസ്ഥിതിക സമൂഹം നിയമത്തിനെതിരെ രംഗത്തുവന്നു. എതിര്‍പ്പ് ശക്തമായതോടെ സര്‍ക്കാര്‍ ഹിതപരിശോധന നടത്തി. ഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തു. പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലായിട്ടാണ് വിവാഹത്തെ നിര്‍വചിച്ചത്. എന്നാല്‍ നിയമത്തിലെ വിവാഹത്തിന്റെ നിര്‍വചനം മാറ്റാന്‍ സര്‍ക്കാര്‍…
ബന്ധുനിയമനത്തില്‍ ഗുരുതരമായ ആരോപണം നേരിട്ട ജലീല്‍ വീണ്ടും പ്രതിക്കൂട്ടില്‍; പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നുവെന്ന്
ബന്ധുനിയമനത്തില്‍ ആരോപണം നേരിട്ട മന്ത്രി കെ.ടി. ജലീല്‍ പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ലീഗിന്റെ മറ്റൊരു പ്രക്ഷോഭംകൂടി തിരിഞ്ഞുകുത്തുന്നു. വിവാദ പീഡനക്കേസില്‍ പ്രതിയായ ഇടതുപക്ഷ കൗണ്‍സിലറുടെ വക്കീല്‍ തന്നെ ഇപ്പോള്‍ യൂത്ത് ലീഗ് നേതാവാണ്. കൗണ്‍സിലറെ മന്ത്രി കെ.ടി ജലീല്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനം. പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.വി യാസറാണ് ജില്ലാ കോടതിയില്‍ പോക്സോ കേസിലെ പ്രതി ഷംസുദ്ദീന് നടക്കാവിലിന് വേണ്ടി ഹാജരാകുന്നത്. വിദേശത്ത് ഒളിവിലുള്ള ഷംസുദ്ദീന് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ വക്കാലത്ത് നല്‍കിയത് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വ.ബി.എ ആളൂരാണ്. മലപ്പുറം ജില്ലയില്‍ ആളൂരിന് വക്കാലത്തുള്ള കേസില്‍ താനാണ് ഹാജരാകാറെന്നാണ് യൂത്ത് ലീഗ് നേതാവ് അഡ്വ. കെ.വി യാസറിന്റെ വിശദീകരണം. എന്നാല്‍ ഇത് യൂത്ത് ലീഗ് നേതൃത്വം മുഖവിലയ്ക്കെടുത്തിട്ടില്ല. മന്ത്രി കെ.ടി ജലീലിന്റെ…
കള്ളവോട്ട് നടന്ന മൂന്ന് ബൂത്തുകളില്‍ക്കൂടി റീപോളിങ്
ന്യൂഡല്‍ഹി: കള്ളവോട്ട് നടന്നെന്ന സ്ഥിരീകരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍ക്കൂടി റീപോളിങ് നടത്തും. കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. നേരത്തെ നാലു ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ കമ്മീഷന് തീരുമാനിച്ചിരുന്നു. കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക്, കണ്ണൂര്‍ തളിപ്പറമ്പ ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലാണ് ഇതോടൊപ്പം റീ പോളിങ് നടത്തുന്നത്. മെയ് 19…
ഗാന്ധിജിക്കെതിരെയുള്ള പ്രസ്താവന: പ്രജ്ഞയെയും അനില്‍ സൗമിത്രയെയും കൈയ്യൊഴിഞ്ഞ് ബിജെപി
രാഷ്ട്രപിതാവ് ഗാന്ധിജിക്കെതിരെയുള്ള പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് ബിജെപി. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂറിന്റെതായിരുന്നു ആദ്യത്തെ പ്രസ്താവന. “ഗോഡ്സെ രാജ്യ സ്നേഹിയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും” എന്നതായിരുന്നു പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ പ്രസ്താവന. “സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ” ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രജ്ഞ സിങിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പ്രജ്ഞയുടെ വാക്കുകള്‍ അതിദാരുണമെന്ന് പറഞ്ഞ മോദി, ഗാന്ധിയെ അപമാനിച്ച പ്രജ്ഞക്ക് തനിക്കൊരിക്കലും മാപ്പ് കൊടുക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്. പരാമര്‍ശത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. എന്നാല്‍…
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം; ചോദ്യങ്ങൾക്കെല്ലാം അമിത് ഷായുടെ മറുപടി
ന്യൂദൽഹി: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യത്തെ വാര്‍ത്താസമ്മേളനം ബി.ജെ.പി ആസ്ഥാനത്ത് നടന്നു .ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ ഒപ്പമാണ് വാര്‍ത്താസമ്മേളനത്തിന് പ്രധാനമന്ത്രി എത്തിയത് . അമിത് ഷാ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു. എന്നാൽ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മടങ്ങി. അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ചോദ്യം ചോദിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ആയിരുന്നു. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞ മോദി മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് എല്ലാവര്ക്കും മധുരം ലഭിക്കുമെന്നും പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി…
മലേഗാവ് സ്ഫോടനം: പ്രജ്ഞാ സിങ് ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് എന്‍.ഐ.എ കോടതി
മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് താക്കൂര്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈയിലെ എന്‍.ഐ.എ കോടതി. ലഫ്. കേണല്‍ പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ് നിര്‍ദേശം. കേസ് നടപടികളില്‍ പ്രതികളുടെ അസാന്നിധ്യം ഉണ്ടാകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. 20-ാം തീയതിയാണ് കേസില്‍ അടുത്ത വാദം. മലേഗാവ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 100-ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രജ്ഞാ സിങ് താക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. കേസില്‍ പ്രജ്ഞയുള്‍പ്പെടെ ഏഴ് പ്രധാന പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. 2008 സെപ്റ്റംബര്‍ 29-നായിരുന്നു സ്ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന അതേ വര്‍ഷം തന്നെ പ്രജ്ഞ സിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റു ചെയ്തിരുന്നു.
ക്രിസ്തുവിനു പകരമോ പിണറായി ?
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ക്രിസ്തുവിനേക്കാള് പ്രിയങ്കരനായിരിക്കുകയാണ് കേരളത്തിലെ ചില ക്രൈസ്തവ സഭാദ്ധ്യക്ഷന്മാര്ക്ക്. ക്രിസ്തുവിനെ നാഥനായി കണ്ടിരുന്ന സഭയില്‍ പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് നാഥനായത് മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ മുതലാണ്. കേരളത്തില്‍ 57 മുതല്‍ പല കമ്മ്യൂണിസ്റ്റ് നേതാക്കളും മുഖ്യമന്ത്രിമാരായിട്ടുണ്ട്. അന്നും ക്രൈസ്തവസഭയും ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരും കേരളത്തിലുണ്ടായിട്ടുമുണ്ട്. ആ മുഖ്യമന്ത്രിമാരുമായി ഇതില്‍ പലര്‍ക്കും ആരോഗ്യകരമായ സൗഹൃദം ഉണ്ടായിട്ടുമുണ്ട്. കമ്മ്യൂണിസത്തെയും ഇടതുപക്ഷചിന്താഗതിയേയും പരസ്യമായി പൗലോസ് മാര്‍ പൗലോസ് തിരുമേനി ഉള്‍പ്പെടെയുള്ള ചില ക്രൈസ്തവ മതാദ്ധ്യക്ഷന്മാര് പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ അവര്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കളേയും ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അമരക്കാരനായ മുഖ്യമന്ത്രിമാരെ ക്രിസ്തുവിനോട് ഉപമിക്കുകയോ ക്രിസ്തുനാഥനു തുല്യനായി കണ്ടിട്ടുമില്ല. ഒരു പരമോന്നത ക്രൈസ്തവ മതമേലദ്ധ്യക്ഷന് പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ സഭയ്ക്ക് നാഥനുണ്ടായിയെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ അതുവരെ ക്രിസ്തുവിനെ നാഥനായി കണ്ടിരുന്ന ക്രൈസ്തവലോകം അമ്പരപ്പോടെയല്ല…