രാജ്യത്ത് മോദിപ്രഭാവം ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്; രാജസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന്

ന്യൂഡല്‍ഹി: രാജസ്ഥാനിലും ബംഗാളിലും ബിജെപി വന്‍ ഭൂരിപക്ഷം നേടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ തരംഗമനുസരിച്ച് ബി.ജെ.പി മുന്നണി 300 സീറ്റ് എന്ന ലക്ഷ്യം നേടാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ചില സംസ്ഥാനങ്ങള്‍ കൈവിടുമോയെന്ന ആശങ്ക ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. എങ്കിലും കേവലഭൂരിപക്ഷം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. രാജ്യത്ത് മോദി പ്രഭാവം ഏറ്റവും ശക്തം രാജസ്ഥാനിലാണ്. ഇവിടെ ബാലക്കോട്ട് ആക്രമണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പകളില്‍ അഴിമതി നടന്നെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാജസ്ഥാനില്‍ മീണ, ഗുജ്ജാര്‍, വിഭാഗങ്ങളും ബി.ജെ.പിക്ക് അനുകൂലമായാണ് വോട്ട്ചെയ്തതെന്നാണ് സൂചനകള്‍. രാജസ്ഥാനില്‍ 25 സീറ്റുകളാണ് ഉള്ളത്. ഇത്തവണ 23 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍…

ബംഗാളില്‍നിന്നുള്ള അപകട കാഹളം (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

പശ്ചിമബംഗാളില്‍ ഒമ്പത് ലോകസഭാ മണ്ഡലങ്ങളിലെ അവസാനഘട്ട പ്രചാരണം 19 മണിക്കൂര്‍മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയത് ജനാധിപത്യവും ഭരണഘടനയും ഇപ്പോള്‍ നേരിടുന്ന അപകടത്തിന്റെ മറ്റൊരു കാഹളമാണ്. അതേസമയം പ്രധാനമന്ത്രി മോദിക്ക് ബംഗാളില്‍ പ്രചാരണം നടത്താനുള്ള സമയം അനുവദിച്ചുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പുകമ്മീഷന്‍ തന്റെ ഉത്തരവ് നടപ്പാക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഈ നടപടി ഒരിക്കല്‍ക്കൂടി തകര്‍ത്തു. ഭരണഘടനയിലെ 324-ാം വകുപ്പ് ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചരിത്രത്തിലാദ്യമായി പ്രചാരണത്തിന്റെ സമയപരിധി വെട്ടിക്കുറച്ചത്. 324-ാം വകുപ്പ് അതിനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കുന്നില്ല. ഭയവും വെറുപ്പും പരത്തിയും ക്രമസമാധാനം തകര്‍ത്തുമാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത ഭാഷയില്‍ പരാതി അയച്ചതിനു പിറകെയാണ് നടപടിയുണ്ടായത്. പതിനാറ് ലോകസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന ചരിത്രത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍…

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു: ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 13നായിരുന്നു ബൈജു താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് വിധേയനായത്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ബൈജുവിന്റെ അവസ്ഥ ഗുരുതരമാകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനം തകരാലായതോടെ ബൈജുവിനെ ഡയാലിസിസിന് അടക്കം വിധേയമാക്കിയിരുന്നു. കഴിഞ്ഞ 39 ദിവസവും മെഡിക്കല്‍ കോളേജിലെ ഐ.സി.യു.വില്‍ ആയിരുന്നു. ആരോഗ്യ നില വഷളായതോടെ വാല്‍വ് സ്ഥാപിക്കാന്‍ വീണ്ടും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ അസൗകര്യ…

ഫോമാ വില്ലേജ് പ്രോജക്ടിന് കേരളാ സമാജം ഓഫ് ന്യൂജഴ്സിയുടെ വക ഭവനം

ന്യൂജേഴ്സി: കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ച ‘റീ ബില്‍ഡ് കേരള’ പദ്ധതിയുടെ ഫണ്ടിലേക്ക് കേരളാ സമാജം ഓഫ് ന്യൂ ജേഴ്സി (കെ എസ് എന്‍ ജെ) എണ്ണായിരം ഡോളറിന്റെ തുകയ്ക്കുള്ള ചെക്ക് സമാജം പ്രസിഡന്റ് സിറിയക്ക് കുര്യന്‍ ഫോമാ നാഷണല്‍ ട്രഷറാര്‍ ഷിനു ജോസഫ്, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവര്‍ക്ക് കൈമാറി. ന്യൂജേഴ്സിയിലെ ഡ്യൂമൗണ്ടില്‍ ഉള്ള ഔര്‍ റെഡീമര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് കൂടിയ യോഗത്തില്‍ കെ എസ് എന്‍ ജെ പ്രസിഡന്റ് സിറിയക് കുര്യന്‍ വന്നുചേര്‍ന്ന എല്ലാ വിശിഷ്ടാഥിതികളെയും സ്വാഗതം ചെയ്തു. ഫോമാ ചെയ്യുന്ന ഇത്തരം മഹത്തായ പ്രവര്‍ത്തനത്തില്‍ സഹായഹസ്തവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ താനുള്‍പ്പെടുന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് സിറിയക് കുര്യന്‍ പ്രസ്താവിച്ചു. വില്ലേജ് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്ജ്…

The Life and Legacy of Dr. Daniel Babu Paul: Fr. Paulose T. Peter

The Life and Legacy of Dr. D. Babu Paul will be observed on May 19, 2019 at the St. Mary’s Church, Kuruppampady, where his remains are interred, remembering the 40th day of his demise. He was One of a kind who rose through the ranks to enviable positions. As I stroll down the memory lane, fond memories, reminiscing the good old days, take shape. I loved the man for a galaxy of reasons. I will be the last person to be a cheer leader for those who do nothing but…

ഡോ. ഡാനിയേല്‍ ബാബു പോള്‍: ഒരു അനുസ്മരണം: റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍

2019 മെയ് 19ാം തീയതി ഡോ. ഡാനിയേല്‍ ബാബു പോള്‍ അന്ത്യവിശ്രമം കൊള്ളുന്ന കുറുപ്പംപടി സെന്‍റ് മേരീസ് പള്ളിയില്‍ വെച്ച് അദ്ദേഹത്തിന്‍റെ ധന്യമായ ജീവിതവും പൈതൃകവും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്‍റെ നാല്പതാം ചരമദിനം അന്ന് ആചരിക്കപ്പെടുകയാണ്. ഒരു കുടുംബാംഗം എന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുപാട് മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നിമറയുകയാണ്. എണ്ണിയാലൊടുങ്ങാത്ത കാരണങ്ങളാല്‍ ബാബു പോളിനെ എനിക്ക് ഇഷ്ടമാണ്. ലഭിച്ച താലന്തുകള്‍കൊണ്ട് യാതൊന്നും ചെയ്യാതെ കുഴിച്ചുമൂടിയ ഒരാളുടെ അപദാനങ്ങള്‍ വര്‍ണ്ണിക്കുവാന്‍ എനിക്കാവില്ല. എന്നാല്‍ ഇവിടെ താലന്തുകളെ തക്കരീതിയില്‍ വികസിപ്പിക്കുകയും വിന്യസിപ്പിക്കുകയും ചെയ്ത ഒരു അപൂര്‍വ വ്യക്തിത്വമാണ് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത്. കുടുംബാംഗങ്ങളായ ഞങ്ങള്‍ക്കെല്ലാം ഉത്തമ മാതൃകാ പുരുഷനായിരുന്നു ബാബു പോള്‍. ശൈശവത്തില്‍ത്തന്നെ ജീവിതത്തോടു വിടപറയേണ്ടി വരിക, അകാല വൈധവ്യത്തിനു വിധേയരാവുക, മാതാവിന്‍റെയോ പിതാവിന്‍റെയോ പരിലാളനമേല്‍ക്കാതെ കുട്ടികള്‍ വളരേണ്ടി വരിക, മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരിക തുടങ്ങി…

റീപോളിംഗിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി: ടീക്കാറാം മീണ

തിരുവനന്തപുരം: ഞായറാഴ്ച കണ്ണൂരിലും കാസര്‍കോട്ടും നടക്കുന്ന റീപോളിംഗിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന റീപോളിങിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കും. പര്‍ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. ഇതിനായി പോളിങ് നടക്കുന്ന ബൂത്തുകളില്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 23-ന് വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൗണ്ടിംഗ് ടേബിളുകള്‍ അനുവദിക്കും. 23-ന് രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. കൂടാതെ വിവിപാറ്റ് രസീതുകള്‍ എണ്ണിത്തീര്‍ന്ന ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കുകയുള്ളൂ. ഏത് മെഷീനുകളിലെ വിവിപാറ്റ് എണ്ണണമെന്ന് നറുക്കെടുപ്പിലൂടെ…

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി മദേഴ്‌സ് ഡേ ആഘോഷങ്ങളും ഡിന്നര്‍നെറ്റും മെയ് 19 ന്

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) മദേഴ്‌സ് ഡേ ആഘോഷങ്ങളും ഡിന്നര്‍ നെറ്റും 2019 മെയ് 19 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി മദേഴ്‌സ് ഡേ സെലിബ്രേഷന്‍സ്, ഗ്രാന്‍ഡ് മദേഴ്‌സ് റെക്കഗ്‌നിഷന്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകുന്നു, പ്രമുഖ നര്‍ത്തകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ന്യൂ ജേഴ്‌സിയിലെ പ്രമുഖ സ്കൂള്‍ ഓഫ് ആര്‍ട്‌സുകളുടെ സംഗമ വേദിയാകും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍, നൃത്യ നൃത്യങ്ങള്‍, മ്യൂസിക്കല്‍ നൈറ്റ് കൂടാതെ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും വേണ്ടി കലാമത്സരങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളും ആഘോഷങ്ങള്‍ക്ക് നിറമേകും. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സരങ്ങള്‍, ടോക്ക് ഷോകള്‍ തുടങ്ങി ഒരു ഫുള്‍ പാക്ക് എന്റര്‍ടൈന്‍മെന്റ് ആണ് തങ്ങള്‍ അതിഥികള്‍ക്ക് വേണ്ടി ഒരുക്കുന്നതെന്ന് പ്രസിഡന്റ് ജയന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്,…

ഗാന്ധി നിന്ദ അനുവദിച്ചുകൊടുക്കരുത് (എഡിറ്റോറിയല്‍)

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങള്‍ക്കായി ദുര്‍‌വ്യാഖ്യാനം ചെയ്യുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. മഹാത്മാ ഗാന്ധി വെറുമൊരു സാധാരണ പുരുഷനല്ല. ആധുനിക ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രണേതാവിന്‍റെ നാമധേയമാണത്. സ്വാതന്ത്ര്യ സമരകാലത്ത് ജീവിച്ചിരുന്ന മുപ്പതു കോടിയില്‍പ്പരം ഇന്ത്യക്കാര്‍ർ മനസറിഞ്ഞു പ്രതിഷ്ഠിച്ച മഹാത്മാവാണ് ഗാന്ധിജി. സ്വതന്ത്ര ഭാരതത്തിന്‍റെ പിതാവാണദ്ദേഹം. ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെയോ ഏതെങ്കിലും ജനവിഭാഗത്തിന്‍റെയോ നേതാവല്ല, മുഴുവന്‍ ഇന്ത്യക്കാരുടെയും ലോകാരാധ്യനായ പ്രതീക പ്രതിപുരുഷനാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, തെരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളില്‍ മഹാത്മാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളുമായി ചില നേതാക്കള്‍ രംഗത്തു വന്നത് വേദനാജനകവും ദുഃഖകരവുമാണ്. പ്രസ്താവനകള്‍ നടത്തിയതെല്ലാം ബിജെപി നേതാക്കളാണെന്നതും ബിജെപി അവരെ തള്ളിപ്പറഞ്ഞു എന്നതും നേരുതന്നെ. വിവാദ പ്രസ്താവന നടത്തിയ പ്രഗ്യ സിംഗ് ഠാക്കൂറിനോട് പൊറുക്കാനാവില്ല എന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു വിവാദമുയര്‍ത്തിയവര്‍ക്കെതിരേ പാര്‍ട്ടി നടപടികള്‍ അമിത് ഷാ സ്വീകരിക്കുന്നുമുണ്ട്. പക്ഷേ, അതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല,…

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 8 ശനിയാഴ്ച

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ എട്ടാം തീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ചു നടത്തും. രാവിലെ പത്തിനു ആരംഭിക്കുന്ന പിക്‌നിക്ക് സായാഹ്നം ഏഴുവരെ തുടരുന്നതാണ്. പിക്‌നിക്ക് കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യവുമാക്കാന്‍ വിവിധ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍- ജൂണിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന സൈക്കിള്‍ സ്ലോ ആന്‍ഡ് സ്പീഡ് റെയ്‌സ് ആയിരിക്കും ഈവര്‍ഷത്തെ പിക്‌നിക്കിലെ പുതിയ മത്സരം. കൂടാതെ കാന്‍ഡി പിക്കിംഗ്, ഓട്ടം, വോളിബോള്‍, ത്രോബോള്‍, വടംവലി എന്നിങ്ങനെ നിരവധി മത്സങ്ങള്‍ക്കൊപ്പം കുസൃതി മത്സരങ്ങളും നടത്തപ്പെടും. നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സമൃദ്ധമായ ഭക്ഷണവും ഏര്‍പ്പെടത്തിയിട്ടുണ്ട് പിക്‌നിക്ക് ആസ്വാദ്യരമാക്കുവാന്‍. മാര്‍ക്ക് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി, ടോം കാലായില്‍, വിജയന്‍ വിന്‍സെന്റ്, ഷൈനി ഹരിദാസ് എന്നിവര്‍ അടങ്ങുന്ന മികവുറ്റ…