ആഴ്ച നക്ഷത്ര ഫലം – മെയ് 20 മുതൽ 26 വരെ

അശ്വതി: ഔദ്യോഗികരംഗത്ത് അംഗീകാരം, വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും, കര്‍മ്മരംഗം പുഷ്ടിപ്പെടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ഇരുചക്രവാഹനം വാങ്ങുന്നതിന് യോഗം, ആഗ്രഹങ്ങള്‍ സഫലമാകും. ഭരണി: വസ്ത്രാഭരണങ്ങള്‍ക്കായി പണം ചെലവിടും, യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും, സന്താനഗുണം വര്‍ദ്ധിക്കും, പരീക്ഷകളില്‍ വിജയം, മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കാര്‍ത്തിക: രോഗശമനമുണ്ടാകും, കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹിക സേവനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രശസ്തി, സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം. രോഹിണി: ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം, വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും, സുഹൃദ് സമാഗമം ഉണ്ടാകും, ബിസിനസില്‍നിന്ന് നേട്ടം, മനസുഖം വര്‍ദ്ധിക്കും, അലങ്കാര വസ്തുക്കളുടെ വില്‍പ്പനയില്‍ നിന്നു ധനലാഭം. മകയിരം: ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും, വാഹനസംബന്ധമായി പണച്ചെലവ്, ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും, പിതാവില്‍ നിന്ന് ആനുകൂല്യങ്ങള്‍. തിരുവാതിര: സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും, ഭൂമി വിലപ്പനയിലൂടെ വിജയം, വിദ്യാര്‍ത്ഥികള്‍ക്ക്…

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് സാന്‍ ഹോസയില്‍ നടത്തപ്പെടുന്നു

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ മാസം 28, 29, 30 തീയതികളില്‍ കാലിഫോര്‍ണിയയിലെ സാന്‍ ഹോസയിലുള്ള സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെടുന്നു. വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്‍ഭരായ വ്യക്തികള്‍ ഈ ത്ര്വിദിന കോഴ്‌സിനു നേതുത്വം നല്‍കുന്നു. അമേരിക്കയിലും, ഇന്ത്യയിലും വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഓര്‍മ്മിപ്പിക്കുന്നു. കുടുംബബന്ധങ്ങള്‍ക്ക് ഏറെ മൂല്യശോഷണം നേരിടുന്ന ഈ അവസരത്തില്‍, യുവജനങ്ങള്‍ വിവാഹത്തിനു മുന്‍പായി ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് തികച്ചും ഉചിതമാണെന്ന് ഫൊറോനാ വികാരി ഫാ. സജി പിണര്‍ക്കയില്‍ അഭിപ്രായപ്പെട്ടു. പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫാ. സജി പിണര്‍ക്കയില്‍ 224…

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു; സെനറ്റില്‍ ആദ്യമായി മലയാളം പ്രാര്‍ത്ഥന

ലോക മലയാളികള്‍ക്ക് ഇത് ധന്യ മുഹൂര്‍ത്തം. ന്യൂയോര്‍ക്ക് സെനറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട് ആദ്യമായി മലയാളി സമൂഹം ആദരിക്കപ്പെടുന്നു. നാളെ ബുധനാഴ്ച മെയ് 22 നു സ്റ്റേറ്റ് ക്യാപിറ്റല്‍ ആയ ആല്‍ബനിയില്‍ രാവിലെ 11 നു കൂടുന്ന സെനറ്റില്‍ വെച്ച് ന്യൂയോര്‍ക്ക് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മലയാളി സെനറ്ററുമായ ബഹു. കെവിന്‍ തോമസ് ആണ് ഈ ചടങ്ങ് അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ച വയ്ക്കുന്നത്. നാളെ ന്യൂയോര്‍ക്ക് സെനറ്റ് ആരംഭിക്കുന്നത് മാര്‍ത്തോമാ സഭയിലെ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ((Diocese of North America & Europe) തിരുമേനിയുടെ പ്രാര്‍ത്ഥനയോടെയാണെന്നത് ന്യൂയോര്‍ക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. തുടര്‍ന്ന് ബഹു. സെനറ്റര്‍ കെവിന്‍ തോമസ് അമേരിക്കയ്ക്കും വിശിഷ്യാ ന്യൂയോര്‍ക്ക് സംസ്ഥാനത്തിനു വേണ്ടിയും മലയാളി സമൂഹം നല്‍കിയ വിലപ്പെട്ട സേവനങ്ങളെക്കുറിച്ചും, സംഭാവനകളെക്കുറിച്ചും സാമൂഹിക-സാംസ്ക്കാരിക…

ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 25 ന് ആഘോഷകരമായ ആദ്യ കുര്‍ബാന സ്വീകരണം

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 25 ശനിയാഴ്ച 4 മണിക്കും നടത്തപ്പെടുന്നു. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെമ്മാച്ചേല്‍ ലൂക്സണിന്റേയും ഫെലിക്സിന്റെയും പുത്രി മില, ഇല്ലിമൂട്ടില്‍ മനീഷിന്‍റെയും ജോയ്സിന്‍റെയും പുത്രന്‍ അലക്സ്, കളപ്പുരയ്ക്കല്‍ കരോട്ട് ബിനുവിന്‍റെയും ജിന്‍സിയുടേയും പുത്രി അലീന, കാരിക്കാപറമ്പില്‍ സന്തോഷിന്റേയും സില്‍ബിയുടെയും പുത്രന്‍ ഷാന്‍, കല്ലടാന്തിയില്‍ ബോബിയുടെയും ഷെല്ലിയുടേയും പുത്രന്‍ നഥന്‍, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രന്‍ ഈത്തന്‍, കന്നാരത്തില്‍ സുനിലിന്റേയും റ്റിനുവിന്‍റെയും പുത്രന്‍ സ്റ്റീവ്, കാരപ്പള്ളില്‍ അജീഷിന്‍റെയും സല്‍വിയയുടേയും പുത്രന്‍ കെവിന്‍, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രന്‍ ഡാനിയേല്‍, കോഴംപ്ലാക്കില്‍ സ്റ്റാനിമോന്‍റെയും ആശയുടെയും പുത്രന്‍ ജെറമി, മണപ്പള്ളില്‍ ജിമ്മിയുടേയും ബിനിയുടേയും പുത്രി എയ്മി, മണപ്പള്ളില്‍ മാത്യുവിന്റേയും ആന്നിന്‍റെയും പുത്രി റെയ്ന, മങ്ങേട്ടെ പുളിക്കിയില്‍ ജോര്‍ജ്ജിന്‍റെയും…

സീറോ മലബാര്‍ മിസ്സിസ്സാഗ രൂപത കനേഡിയന്‍ സംസ്കാരത്തില്‍: മാര്‍ ജോസ് കല്ലുവേലില്‍

1977 മുതല്‍ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണില്‍ കിളിര്‍ത്ത സീറോമലബാര്‍ സഭയെ ദൈവിക പരിപാലനയില്‍ 2015 ആഗസ്റ്റ് 6 ന് സീറോ മലബാര്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റായി പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തി. 2015 സെപ്റ്റമ്പര്‍ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ദൈവജനത്തിന്റെയും വൈദികരുടെയും സമര്‍പ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ പ്രവര്‍ത്തനത്തെ അനുഗ്രഹിച്ച ദൈവപരിപാലനക്ക് എളിമയോടെ നന്ദി! എല്ലാം ദൈവമഹത്വത്തിന്! 2018 ഡിസംബര്‍ 22 ന് ഫ്രാന്‍സിസ് പാപ്പാ മിസ്സിസ്സാഗയെ ഒരു രൂപതയായി ഉയര്‍ത്തിയപ്പോള്‍ 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയായിരുന്നു. ഈ അവര്‍ണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി! 2019 മെയ് 25 ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്‍ സ്ഥാനാരോഹണവും നടക്കുമ്പോള്‍ നമ്മുടെ പ്രധാന വെല്ലുവിളി കേരളത്തില്‍ ആരംഭിച്ച സീറോ മലബാര്‍ സഭയെ കനേഡിയന്‍ സംസ്കാരത്തില്‍ വേരുറപ്പിക്കുകയാണ്. കേരളത്തില്‍ ജനിച്ച് ആ സംസ്കാരത്തില്‍…

മാപ്പിന്റെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും വര്‍ണ്ണാഭമായി

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍‌ഫിയയുടെ (എം.എ.പി) 2019 ലെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും മെയ് 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടെ നടത്തി. അത്യാധുനിക രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തി അതിമനോഹരമാക്കിയ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ഫ്രാങ്കോ സൈമണ്‍ നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു. തദവസരത്തില്‍ വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ഫ്രാങ്കോ ആലപിച്ച ഗാനങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആവേശത്തിരകളുണര്‍ത്തി. പ്രസിഡന്‍റ് ചെറിയാന്‍ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ഫോമാ ട്രഷറാര്‍ ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.…

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 5: പാപത്തിന്‍റെ മുള)

ആ രാത്രി ഭീകരമായിരുന്നു. മഴയും മരവും പെയ്തു കൊണ്ടേയിരുന്നു. കിണറ്റുകരയിലെ മറപ്പുരയില്‍ ശരീരത്തിലേക്ക് എത്ര വെള്ളം കോരി ഒഴിച്ചിട്ടും, ശരീരത്തില്‍ നിന്നും നീങ്ങിപ്പോകാത്ത ഒരു അഴുക്ക് തങ്ങി നില്‍ക്കുന്നത് പോലെ തോന്നി. എന്‍റെ ശരീരമാസകലം വേദനയുടെ മുള്ളുകള്‍ കുത്തിക്കയറുകയായിരുന്നു. മാറിടത്തിലെ മാര്‍ദവം നോവിന്‍റെ കച്ച കെട്ടി മുറുകിയ പോലെ വിങ്ങുന്നു. അരക്കെട്ടിലെ നീറ്റലും വേദനയും മനസ്സില്‍ പുഴുക്കുത്തുകള്‍ തീര്‍ക്കുന്നു. കൂമന്‍ മൂളിപ്പറക്കുന്ന ആ ഇരുള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. പകരം മനുഷ്യരുടെ നിഴലുകള്‍ പോലും ഇപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നു. ഒരു കറുത്ത ഗുഹയില്‍ പെട്ട പോലെ. കണാരേട്ടനാണ് എന്നെ വീട്ടില്‍ കൊണ്ടു വിട്ടത്. എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ കുറ്റബോധത്തിന്‍റെ വെളുത്ത പുതപ്പെടുത്ത് സ്വയം പുതച്ചു. അരുതായിരുന്നതെ. പ്രറ്റിപ്പോയതാണതെ. വ്രീടിന്‍റെ ഉള്ളിലേക്ക് കയറാതെ മുറ്റത്തു വച്ച് തന്നെ അയാള്‍ യാത്ര പറഞ്ഞു വേഗം പിരിഞ്ഞു പോയി. ആരോടും പറയരുതെന്ന് കെഞ്ചിപ്പറഞ്ഞു…

‘ഹോപ്പ്’ നാച്വറല്‍ ക്ലബ് പരിസ്ഥിതി അവാര്‍ഡ് സംവിധായകന്‍ സക്കരിയ മുഹമ്മദിന്

പാലക്കാട്: ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശം സുഡാനി ഫ്രം നൈജീരിയയിലെ ഒരു സീനിലൂടെ ആവിഷ്കരിച്ച സംവിധായകന്‍ സക്കരിയ മുഹമ്മദിന് ‘ഹോപ്പ്’ നാച്വറല്‍ ക്ലബ് ഉപഹാരം നല്‍കി. സിനിമകള്‍ ജനങ്ങള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുക എന്ന ദൗത്യമാണ് ഏറ്റവും അടിസ്ഥാനപരമായി നിര്‍വഹിക്കുന്നത്. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശമാണ് ഈ കാലഘട്ടത്തില്‍ ഒരു കലാകാരന് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള ഏറ്റവും വലിയ പാഠം. ആ ദൗത്യമാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ സക്കരിയ മുഹമ്മദ് നിര്‍വഹിച്ചിരിക്കുന്നത്. മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന പ്രകൃതിയേയും വെള്ളത്തെയും സംബന്ധിച്ച് ഗൗരവത്തില്‍ ചിന്തിക്കുന്ന പച്ചയായ ഒരു മനുഷ്യനു മാത്രമേ വലിയ അര്‍ത്ഥതലങ്ങളുള്ള ഇതുപോലെയുള്ള സീന്‍ ആവിഷ്കരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഉപഹാരം സമര്‍പ്പിച്ചു കൊണ്ട് ഹോപ് നാച്വറല്‍ ക്ലബ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ക്ലബ്ബ് പ്രസിഡന്‍റ് നൗഷാദ് ആലവി സക്കരിയ മുഹമ്മദിന് ഉപഹാരം…

പ്ലസ് വണ്‍, ഡിഗ്രി സീറ്റ് അപര്യാപ്തത: വിദ്യാര്‍ത്ഥികള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി

പാലക്കാട്: പ്ലസ് വണ്‍, ഡിഗ്രി മേഖലകളില്‍ ജില്ല നേരിടുന്ന രൂക്ഷമായ സീറ്റ് ക്ഷാമത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ഷംസുദ്ദീന് നിവേദനം നല്‍കി. കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തു നില്‍ക്കേണ്ടി വരുന്നത് മെയ് 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളത്തില്‍ ഉന്നയിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിര്‍ അഹ്സന്‍, വസീം സ്വാലിഹ്, ഷാഹിദ് എന്നിവര്‍ നിവേദക സംഘത്തിന് നേതൃത്വം നല്‍കി. സീറ്റ് ചോദിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് വിദ്യാര്‍ത്ഥികള്‍ കലക്ടറേറ്റിലേക്ക് അവകാശ സമരം നടത്തുന്നുണ്ട്.

പ്ലസ് വണ്‍, ഡിഗ്രി: ജില്ലയില്‍ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ത്ഥികളുടെ അവകാശ സമരം മെയ് 22, ബുധനാഴ്ച പാലക്കാട്ട്

പാലക്കാട്: ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളായ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ലെന്നും സീറ്റ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍ 2019 മെയ് 22 ബുധനാഴ്ച രാവിലെ 11 മണിക്ക് പാലക്കാട്ട് അവകാശ സമരം നടത്തുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ ജാഥ സംഘടിപ്പിച്ച് കലക്ടറേറ്റ് പടിക്കല്‍ ‘തെരുവ് ക്ലാസ്’ സംഘടിപ്പിക്കും. ജില്ലയിലെ +1 അപേക്ഷകരായ 44,927 പേര്‍ക്കു വേണ്ടി ഇപ്പോഴുള്ളത് 28,206 സീറ്റുകള്‍ മാത്രമാണ്. ഇതില്‍ തന്നെ 8134 സീറ്റുകള്‍ ഏകജാലക സംവിധാനത്തിന് പുറത്ത് പ്രവേശനം നല്‍കുന്ന എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി/സ്പോര്‍ട്സ് ക്വാട്ട സീറ്റുകളും അണ്‍ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്.16,721 പേര്‍ക്ക് +1 ന് സീറ്റില്ലെന്നിരിക്കെ എസ്.എസ്.എല്‍.സി സേ പരീക്ഷ വിജയികള്‍ കൂടി അപേക്ഷകരായി വരുന്നതോടെ സീറ്റ് ക്ഷാമം വര്‍ധിക്കും.മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്, ഐ‌ഐടി എന്നിവയിലായി 3000ത്തോളം…