തങ്കു ബ്രദര്‍ ടൊറന്റോയില്‍ ശുശ്രൂഷിക്കുന്നു

ടൊറന്റോ: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ ഹെവന്‍ലി ഫീസ്റ്റിന്റെ (സ്വര്‍ഗ്ഗീയ വിരുന്ന്) സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) മെയ് 25, 26 (ശനി, ഞായര്‍) തീയതികളില്‍ കാനഡയിലെ ടൊറന്റോ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 5-ന് യോഗം ആരംഭിക്കും. Toronto Unitarian Congregation Hall, 84 South Service Road, Mississauga Ontario L5G 2R9-ല്‍ നടക്കുന്ന ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു ബ്രദര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും, അമേരിക്കയിലെ അറിയപ്പെടുന്നതുമായ ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ഡെലിവറന്‍സ് ചര്‍ച്ചിലെ ഈയാഴ്ച നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്കുശേഷമാണ് തങ്കു ബ്രദര്‍ കാനഡയില്‍ എത്തിയത്. രണ്ടു ദിവസം നടന്ന ബ്രൂക്ക്‌ലിന്‍ ചര്‍ച്ച് ഗ്രാജ്വേഷന്‍ സെറിമണിയില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു.വിവിധ…

രാജ്യം ബിജെപിയ്‌ക്കൊപ്പം-യുപിയിലും, കര്‍ണാടകയിലും രാജസ്ഥാനിലും ലീഡ് നില എന്‍ഡിഎയ്ക്ക് അനുകൂലം

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലമാണ്. കര്‍ണാടകയിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും തുടക്കത്തില്‍ ബിജെപി മുന്നിലാണ്. എന്‍ഡിഎ 124, യുപിഎ –  49 എന്നാണ് ആദ്യ സൂചനകള്‍. യുപിയില്‍ ബിജെപി തരംഗമാണെന്നാണ് സൂചന. 17 സീറ്റഉകളില്‍ ബിജെപി മുന്നിലാണ്. ബംഗാളില്‍ ആദ്യം പുറത്ത് വന്ന ഒരു സീറ്റില്‍ ബിജെപി മുന്നിലാണ്. ബംഗാളില്‍ ആദ്യം പുറത്ത് വന്ന ഒരു സീറ്റില്‍ ബിജെപി മുന്നിലാണ്. രാജസ്ഥാന്‍ ബിജെപി തൂത്തുവാരുമെന്ന നിലയിലാണ്. ഏഴിടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. രാവിലെ പത്ത് മണിയോടെ കൃത്യമായ ട്രെന്‍ഡുകള്‍ വ്യക്തമാകും.വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തര്‍ക്കമുണ്ടെങ്കില്‍ വിവിപാറ്റും ഇവിഎമ്മും…

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ മാതൃദിനം (പൊതുചര്‍ച്ച)

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- മെയ്മാസ സമ്മേളനം 12-ാം തീയതി ഞായര്‍ വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ഡിലീഷ്യസ് കേരളാ കിച്ചന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സ്വാഗത പ്രസംഗത്തില്‍ മണ്ണിക്കരോട്ട് മാതൃസ്‌നേഹത്തിന്റെ അമൂല്യതയെക്കുറിച്ച് ഹൃസ്വമായി സംസാരിച്ചു. മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ പൊന്നു പിള്ളയ്ക്ക് സൊസൈറ്റിയ്ക്കുവേണ്ടി സെക്രട്ടറി ജി. പുത്തന്‍കുരിശ് പൂച്ചെണ്ടു നല്‍കി ആദരിച്ചു. തുടര്‍ന്ന് പുത്തന്‍കുരിശ് അമ്മമാര്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മാതൃദിനാശംസ എന്ന കവിത ആലപിച്ചു. “അമ്മമാരേ നിങ്ങള്‍ക്കു വന്ദനം വന്ദനം നന്മയിന്‍ പൂര്‍ണ്ണമാം ഭാവമേ വന്ദനം നിങ്ങള്‍തന്‍ സ്‌നേഹവും ത്യാഗവുമീദിനം ഞങ്ങളോര്‍ക്കുന്നു സമമല്ലതൊന്നിനും“ തുടര്‍ന്ന് കുരിയന്‍ മ്യാലില്‍ മോഡറേറ്ററായി മാതൃദിനത്തെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചു. എ.സി. ജോര്‍ജ് അവതരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ മാതൃദിനത്തിന്റെ മഹത്വത്തെ പല വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചു. മാതൃസ്‌നേഹം വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പൂവൊ പൂങ്കുലയൊ നല്‍കി…

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍‌ഗ്രസ്സിന്റെ ആക്ഷന്‍ പ്ലാന്‍ ‘ബി’

എന്‍ ഡി എ യെക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പ്ലാന്‍ ബി തയ്യാര്‍ ആക്കി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ പ്ലാന്‍ ബിയേ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സും ടൈംസ് ഓഫ് ഇന്ത്യയും ആണ് റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് പോലെ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ സ്വീകരിക്കേണ്ട പദ്ധതിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ മുന്നണി രൂപികരിക്കാനാണ് നീക്കം. ഇതിന്റഎ ഭാഗമായി മുന്നണിയിലെ ഘടക കക്ഷികള്‍ ഇന്ന് തന്നെ രാഷ്ട്രപതിക്ക് കത്ത് നല്‍കും. കത്ത് അഭിഷേക് മനു സിംഗ്‌വി തയ്യാര്‍ ആക്കിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകത്തില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം ഡല്‍ഹിയില്‍ സൃഷ്ടിക്കാന്‍ ആണ് ശ്രമം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ രാഷ്ട്രപതി ഭവനും സുപ്രീം കോടതിയും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. എന്നാല്‍ വലിയ ഭൂരിപക്ഷത്തോടെ…

സംസ്ഥാനത്ത് മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി

സംസ്ഥാനത്ത് അഞ്ച് ലോകസഭ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജയിച്ചു കയറാമെന്നും, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ വലിയ മൂന്ന് ലക്ഷത്തിലധികം വോട്ട് നേടാമെന്നുമാണ് ബിജെപിയുടെ കണക്ക്. തൃശ്ശൂരില്‍ ജയസാധ്യത തള്ളികളയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിന്റെ വലിയ പിന്തുണ എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന സൂചന ബി.ജെ.പി നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. എന്‍.എസ്.എസ് പതിവുപോലെ സമദൂര നയം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചുവെങ്കിലും എന്‍.എസ്.എസില്‍ നിന്നും കലവറയില്ലാത്ത പിന്തുണ ലഭിച്ചുവെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറയുന്നു. കേരളത്തില്‍ പതിനേഴ് ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുപത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടിയാലും അത്ഭുതപ്പെടാനില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇക്കുറി…

മെഷീനുകള്‍ തുറന്നു; ഇനി ആകാംക്ഷയുടെ നിമിഷങ്ങള്‍

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. രാവിലെ പത്ത് മണിയോടെ കൃത്യമായ ട്രെന്‍ഡുകള്‍ വ്യക്തമാകും.വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തര്‍ക്കമുണ്ടെങ്കില്‍ വിവിപാറ്റും ഇവിഎമ്മും വീണ്ടും എണ്ണും. ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ പ്രവചിച്ചത്. ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്‌സിറ്റ്‌പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.വോട്ടിങ്ങ് യന്ത്രങ്ങള്‍ നാല് മണിക്കൂര്‍ കൊണ്ട് എണ്ണി…

വിമാനം പറത്തുന്നതിനിടെ 15കാരിയുമായി ലൈംഗികബന്ധം; അമേരിക്കന്‍ കോടീശ്വരന് അഞ്ച് വര്‍ഷം തടവ്

ന്യൂജെഴ്സി: പ്രൈവറ്റ് വിമാനം പറത്തുന്നതിനിടെ പതിനഞ്ചു വയസ്സുകാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കോടീശ്വരന് അഞ്ച് വര്‍ഷം തടവു ശിക്ഷ. അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും കോടിപതിയുമായ സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ (53) നെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ന്യൂജെഴ്സിയിലെ സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്സിലെ ബാര്‍ണ്‍സ്റ്റബിളിലേക്ക് പറക്കുന്നതിനെടയായായിരുന്നു ആദ്യം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും മാത്രമായിരുന്നു ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിക്ക്…

മാധ്യമങ്ങള്‍ തനിക്കെതിരെയെന്ന് ദിലീപ് കോടതിയില്‍; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ഹര്‍ജി ജൂലൈ 3ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി തിരിച്ചു ചോദിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതാണ് ഡിവിഷന്‍ ബഞ്ച് മാറ്റിയത്. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ജൂലൈ 3 ന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയാണ് ദിലീപ്. വിചാരണയില്‍ താന്‍ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടി നേരിടേണ്ടി…

ആക്രമണം നടത്തിയത് സിപിഎം പ്രാദേശിക നേതാക്കള്‍; സിഒടി നസീര്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ വച്ച് അജ്ഞാത സംഘം തന്നെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് സിഒടി നസീര്‍. വടകരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്‍ സിപിഎം പ്രവര്‍ത്തകനായ നസീര്‍. നേരത്തെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താന്‍ ആക്രമിക്കപ്പെട്ടതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് സിഒടി നസീര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് എം.വി ജയരാജന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ വെറും പാര്‍ട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പൊലീസ് ശരിയായ ദിശയില്‍ അന്വേഷണം നടത്തണമെന്നും സിഒടി നസീര്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം തലശേരി ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ്…

വി.വി പാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് കമ്മീഷന്‍; പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: വി.വി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആദ്യം വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. അതിനു ശേഷമേ ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും 5 പോളിങ് സ്‌റ്റേഷനുകളില്‍ നിന്നുള്ള രസീതുകള്‍ എണ്ണുകയുള്ളൂവെന്നും കമ്മീഷന്‍ തീരുമാനിച്ചു. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി…