ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഏഴുവയസുകാരന് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സംസ്ഥാന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തീയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉടന്‍ ഹാജരാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. മൂക്കിലെ ദശമാറ്റാന്‍ ശസ്ത്രക്രിയക്ക് എത്തിയ ഏഴുവയസുകാരന് ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ്…

സുപ്രീംകോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍; രണ്ട് പേര്‍ കേന്ദ്രം എതിര്‍ത്തവര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍. ഭുഷണ്‍ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത്, അനിരുദ്ധ ബോസ്, എ എസ് ബൊപ്പണ്ണ എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്. ഇതില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ മറികടന്നാണ് ഇവരുടെ നിയമനം. മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ചാണ്  കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. എന്നാല്‍ സീനിയോറിറ്റിക്കല്ല മികവിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും  എസ് ബൊപ്പണ്ണയെയും  സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഫയല്‍ അയച്ചു. സുപ്രീം കോടതി കൊളീജിയം രണ്ടാമതും ഫയല്‍ അയക്കുന്ന സാഹചര്യങ്ങളില്‍ നിയമനങ്ങള്‍ അംഗീകരിക്കണമെന്നതാണ് നിയമം. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്  അനിരുദ്ധ ബോസിനും…

മോഹന്‍ലാലിന്‍റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു

പദ്മഭൂഷണ്‍ മോഹന്‍ലാലിന്‍റെ ജന്മദിനം ബഹ്റൈന്‍ ലാല്‍ കെയേഴ്സ് തികച്ചും സാധാരണക്കാരായ തൊഴിലാളികളോടൊപ്പം നോമ്പ് തുറയും, സ്നേഹസംഗമവും നടത്തി ആഘോഷിച്ചു. സല്‍മാബാദ് അല്‍വല്ല ഗാരേജില്‍ വച്ച് സംഘടിപ്പിച്ച നോമ്പുതുറയില്‍ വിവിധ ദേശക്കാരായ ഏകദേശം നൂറോളം സാധാരണക്കാരായ തൊഴിലാളികളും, ലാല്‍ കെയേഴ്സ് അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് ലാല്‍ കെയേഴ്സ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ് എം ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചു. ബഹ്റൈന്‍ ലാല്‍ കെയേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജി ചാക്കോ, ടിറ്റോ ഡേവിസ്, വൈശാഖ്, പ്രജില്‍, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, സുബിന്‍, രതിന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സീറ്റ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവില്‍; വ്യത്യസ്ത സമരാവിഷ്ക്കാരവുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

പാലക്കാട്: ജില്ലയിലെ പ്ലസ് വണ്‍, ഡിഗ്രി സീറ്റ് അപര്യാപ്തതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ അവകാശ സമരം ശ്രദ്ധേയമായി. ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ച് കലക്ടറേറ്റ് പടിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഗമിച്ചു. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ‘തെരുവ് ക്ലാസ്’ സംഘടിപ്പിച്ചു. സീറ്റ് ചോദിച്ചുള്ള വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യവും കെകൊട്ടി പാട്ടും കലാവിഷ്ക്കാരങ്ങളും പരിപാടിക്ക് മിഴിവേകി. ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ അവകാശ സമരം ഉദ്ഘാടനം ചെയ്തു. തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ത്ഥികളേക്കാള്‍ സീറ്റുകള്‍ ഉള്ളപ്പോള്‍ മലബാറില്‍ സീറ്റിനായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ടി വരുന്നത് ഭരണകൂട വിവേചനം മൂലമാണ്. നാളുകളായുള്ള മലബാറിന്‍റെ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.പ്രതിസന്ധി വരുമ്പോള്‍ ആനുപാതിക സീറ്റ് വര്‍ധനവ് നടത്തി തടിതപ്പുകയാണ്. എന്നാല്‍ അശാസ്ത്രീയമായുള്ള കേവല സീറ്റ് വര്‍ധന പരിഹാരമല്ലെന്നും അത് ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ മൂലം…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂണ്‍ 15ന്

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ആദ്യത്തെ സാമൂഹ്യ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക് ജൂണ്‍ 15ന് Big Bend Lake, Desplaines-ല്‍ വച്ച് നടത്തുന്നതാണ്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് പിക്‌നിക്ക്. ഓട്ട മത്സരം, കാന്‍ഡി പിക്കിംഗ്, ത്രോ ബോള്‍, ലെമണ്‍ ബൈറ്റ്, ചാക്കില്‍ കയറി ഓട്ടം, വടംവലി, എഗ് ത്രോ, സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രത്യേകം പങ്കെടുക്കത്തക്ക രീതിയില്‍ വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്. സാമൂഹ്യ സംഘടന നടത്തുന്ന ഈ പിക്‌നിക് നാട്ടുകാരും, സുഹൃത്തുക്കളുമായി സൗഹൃദപരമായി ഒരു ദിവസം ചിലവഴിക്കുന്നതിനും പുതിയ സുഹൃത്ത്ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് ഒരു നല്ല അവസരമായിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളെ ഈ പിക്‌നിക്കിലേക്ക് മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ലൂക്ക് ചിറയില്‍ പിക്‌നിക് ജനറല്‍ കോഓര്‍ഡിനേറ്ററും മനോജ് അച്ചേട്ട്,…

സഭയുടെ കെട്ടുറപ്പും വിശ്വാസ്യതയും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസജീവിതത്തെയും സഭാചൈതന്യത്തെയും വെല്ലുവിളിച്ചുകൊണ്ട് നാളുകളായി വിവിധ സഭകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ചേരിതിരിവിനും ഭിന്നതയ്ക്കും അടിയന്തര അവസാനമുണ്ടാകണമെന്നും ചില ആനുകാലിക സംഭവങ്ങള്‍ വിശ്വാസിസമൂഹത്തില്‍ വലിയ ഇടര്‍ച്ചയ്ക്കും സഭാസംവിധാനത്തോടുള്ള അകല്‍ച്ചയ്ക്കും ഇടനല്‍കിയിരിക്കുന്നത് വൈദികസമൂഹവും സഭാനേതൃത്വങ്ങളും തിരിച്ചറിഞ്ഞ് കെട്ടുറപ്പിനും ഐക്യത്തിനുമായി ഉറച്ച നിലപാടെടുക്കണമെന്നും കാത്തലിക് ബിഷപ്‌സ്് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ലോകത്താകമാനം ക്രൈസ്തവര്‍ക്കുനേരെ ഭീകരപ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ നിരന്തരമായി തുടരുമ്പോള്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത് സഭകള്‍ക്കുള്ളില്‍ തന്നെ ഭിന്നതകള്‍ രൂപപ്പെടുന്നത് ദുഃഖകരമാണ്. ക്രൈസ്തവര്‍ക്കുനേരെ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം നാം മറന്നിട്ടില്ല. ഭീകരര്‍ക്ക് കേരളവുമായുള്ള ബന്ധവും ആശങ്കയുണര്‍ത്തുന്നു. നിലനില്‍പ്പിനും വിശ്വാസ സംരക്ഷണത്തിനുമായി ക്രൈസ്തവസഭകള്‍ പരസ്പരം സഹകരിച്ചുള്ള കൂട്ടായ്മ അടിയന്തരമായിരിക്കുമ്പോള്‍ ഭിന്നിച്ചുനിന്ന് കലഹിച്ച് നശിക്കുന്നത് യാതൊരുകാരണവശാലും അനുവദിച്ചുകൊടുക്കാനാവില്ല. വിശ്വാസജീവിതത്തെയും വിശ്വാസിസമൂഹത്തെയും ക്രൈസ്തവ സേവനശുശ്രൂഷകളെയും മറന്ന് അധികാരവും സമ്പത്തും…

മാര്‍ മാത്യു മൂലക്കാട്ടിന് കാല്‍ഗറിയില്‍ വന്‍ വരവേല്‍പ് നല്‍കി

മിസിസ്സാഗാ: സീറോ മലബാര്‍ സഭയുടെ കാനഡ- മിസിസ്സാഗാ രൂപതാ ഉദ്ഘാടനവും, മാര്‍ ജോസ് കല്ലുവേലില്‍ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനോടും അനുബന്ധിച്ച് കാനഡയിലെത്തിയ സീറോ മലബാര്‍ കോട്ടയം രൂപതാധിപന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവ്, തന്റെ അജഗണങ്ങളായ ക്‌നാനായ വിശ്വാസ സമൂഹത്തിന്റെ കുടുംബ യോഗത്തില്‍ പങ്കെടുക്കാനായി കാല്‍ഗറിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കാല്‍ഗറി മദര്‍ തെരേസാ സീറോ മലബാര്‍ വിശ്വാസികള്‍ കനേഡിയന്‍ മാര്‍ട്ടിയേഴ്‌സ് ചര്‍ച്ചില്‍ അദ്ദേഹത്തിനു ഗംഭീര വരവേല്‍പ് നല്‍കി. തുടര്‍ന്നു കാല്‍ഗറിയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തിലും , ഫാ. സജോ പുതുശേരി, ഫാ. പത്രോസ് ചമ്പക്കര, ഫാ. ലിജു കുന്നക്കാട്ടുമാലിയില്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധബലിയര്‍പ്പിച്ചു. വിശുദ്ധ മദര്‍തെരേസാ ക്രിസ്തീയ വിശ്വാസ തീക്ഷണതയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുപോലെ, പ്രവാസികളായ ഓരോ വിശ്വാസികളും ക്രിസ്തീയ വിശ്വാസ പ്രഘോഷണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാല്‍ഗറിയിലെ അമ്പതില്‍പ്പരം വരുന്ന…

ഉത്സവാന്തരീക്ഷത്തില്‍ ഹൂസ്റ്റണില്‍ കെ എച്ച് എന്‍ എ ശുഭാരംഭം

ഹൂസ്റ്റണ്‍: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമത്തിന്റെ ഹുസ്റ്റണിലെ ശുഭാരംഭം ക്ഷേത്ര സന്നിധിയില്‍ ഉത്സവാന്തരീക്ഷത്തില്‍ ആവേശകരമായി നടന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവ സമയത്തു തന്നെ സംഘടിപ്പിച്ച ശുഭാരംഭത്തില്‍ കെ എച്ച് എന്‍എയുടെ ദേശീയ ഭാരവാഹികളും ഹുസ്റ്റണിലെ പ്രമുഖ ഹൈന്ദവ നേതാക്കളും പങ്കെടുത്തു. കെഎച്ച്എന്‍എയുടെ വളര്‍ച്ചയ്ക്ക് എക്കാലത്തും ഉറച്ച സംഭാവന നല്‍കിയിട്ടുള്ളവരാണ് ഹൂസ്റ്റണിലെ മലയാളി ഹിന്ദുക്കളെന്ന് മുഖ്യാതിഥിയായിരുന്ന കെ എച്ച് എന്‍എ അധ്യക്ഷ ഡോക്ടര്‍ രേഖ മേനോന്‍ പറഞ്ഞു. ദേശീയ കണ്‍വന്‍ഷനിലെ പങ്കാളിത്തത്തിലും കലാപരിപാടികളുടെ അവതരണത്തിലും ഹൂസ്റ്റണ്‍ മുന്‍ നിരയില്‍ഉണ്ടായിരുന്നു. ആ പിന്തുണ തുടര്‍ന്നും ഉണ്ടാകണം എന്ന് ഡോ. രേഖ മേനോന്‍ പറഞ്ഞു. ഉപാധ്യക്ഷന്‍ ജയ്ചന്ദ്രന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഉപാധ്യക്ഷ രതി മേനോന്‍, ദേശീയ കോര്‍ഡിനേറ്റര്‍ അജിത്ത് നായര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 2019 ആഗസ്റ്റ് 30…

കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ – ജൂണ്‍ 15ന്

കരോള്‍ട്ടണ്‍ (ഡാളസ്): അമേരിക്കന്‍ മുസ്ലീം വിമന്‍ ഫിസിഷ്യന്‍സ് അസ്സോസിയേഷനും, മദീന മസ്ജിദ് – കരോള്‍ട്ടണും സംയുക്തമായി ടെക്‌സസ് ഹെല്‍ത്ത് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂണ്‍ 15 ന് പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 15 ന് രാവിലെ 9.30 മുതല്‍ 1.30 വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് സെന്ററിലുള്ള മദീനാ മസ്ജിദ് ഓഫ് കരോള്‍ട്ടണിലാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 5 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. അഡല്‍റ്റ് സ്‌ക്രീനിംഗ് (കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്) തുടങ്ങിയ പരിശോധനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൊഹബു ഖാന്‍ 469 855 7175, നറ്റാഷ ഡുറാനി 817 760 8918.

മാര്‍ത്തോമാ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഒക്‌ലഹോമയില്‍ – ജൂണ്‍ 2 മുതല്‍

ഓക്‌ലഹോമ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌ലഹോമയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു. ബ്രോക്കന്‍ ബൊ ക്യാമ്പ് ഇസ്രായേല്‍ ഫോള്‍സത്തില്‍ ജൂണ്‍ 2 മുതല്‍ ജൂണ്‍ 7 വരെയാണ് വി ബി എസ്. ബൈബിള്‍ പഠനം, ഗാന പരിശീലനം, ക്വിസ്, സ്‌പോര്‍ട്സ്, ടാലന്റ് ഷോ തുടങ്ങിയ നിരവധി പരിപാടികള്‍ വി ബി എസ്സിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 26 ഞായറാഴ്ചയാണ് വി ബി എസ്സിന് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്. ഇടവകകളിലെ വികാരിമാരില്‍ നിന്നോ, സെക്രട്ടറിമാരില്‍ നിന്നോ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീബാ മാത്യു namokalahoma@gmail.com