പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 8)

കൊച്ചപ്പന്‍റെ മൂത്തമകന്‍ എന്‍റെ പ്രായക്കാരനായ ജോര്‍ജ് ആണ് മിക്കവാറും കടയില്‍ ഇരുന്നിരുന്നത്. അത് കൊണ്ട് തന്നെ സ്വന്തം വീടുകളിലെ ഒരു അന്തരീക്ഷം സൃഷ്ഠിക്കപ്പെടുകയും, കളിച്ചും, ചിരിച്ചും ആദ്യ കാല നാളുകള്‍ സന്തോഷകരമായി പറന്നു പോവുകയും ചെയ്തു കൊണ്ടിരുന്നു (എന്‍റെ ആദ്യകാല നാടകങ്ങളില്‍ അഭിനയിക്കുകയു, ഒരുമയോടെ ഒത്തിരി കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന ജോര്‍ജ് ഇന്ന് പെന്തക്കോസ് സഭയിലെ ഒരു പ്രമുഖ പാസ്റ്ററാണ്) അക്കാലത്തെ പള്ളിപ്പെരുന്നാളുകളും ക്ഷേത്ര ഉത്സവങ്ങളും ധാരാളം കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. പള്ളികളില്‍ പ്രധാനമായും നാടകങ്ങളും, കഥാപ്രസംഗങ്ങളും നടക്കുമ്പോള്‍, അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളില്‍ ബാലെ മുതല്‍ മുടിയേറ്റ് വരെയുള്ള എല്ലാ കലാരൂപങ്ങളും അരങ്ങേറിയിരുന്നു. ഇത് കാണുവാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവന്‍ കുടുംബങ്ങളും ചൂട്ടു വെളിച്ചത്തില്‍ ഉത്സവപ്പറമ്പുകളില്‍ എത്തിയിരുന്നു. ലോക ക്ളാസിക്കുകളിലെ അനശ്വരങ്ങളായ രചനകള്‍ തങ്ങളുടെ കഥാപ്രസംഗങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത് കൊണ്ട് സാംബ ശിവനെയും, കെടാമംഗലം സദാനന്ദനെയും…

‘സാംസ’ ഇഫ്താര്‍ സംഗമം മാനവ മെത്രീ സംഗമമായി

സാംസയുടെ 4 മത് ഇഫ്താര്‍ സംഗമം വൈവിധ്യമാര്‍ന്നും നിറഞ്ഞ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സമൂഹത്തിന്‍റെ നാനാതുറകളിലും ഉള്ളവര്‍ ഒരു കൂരക്ക് കീഴില്‍ ഒത്ത് ചേര്‍ന്നപ്പോള്‍ സ്നേഹത്തിന്‍റെയും, സൗഹാര്‍ദ്ദത്തിന്‍റെയും, മാനവികതയുടെയും വറ്റാത്ത നീരുറവ ഇന്നും അവശേഷിക്കുന്നതായി ദര്‍ശിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ട സമൂഹത്തിന്‍റെ പരിഛേദം മനാമ കര്‍ണ്ണാടക സോഷ്യല്‍ ക്ലബ്ബില്‍ ഒത്ത് ചേര്‍ന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ , മാധ്യമ സുഹൃത്തുക്കള്‍ എന്നിവര്‍ പങ്ക് കൊണ്ടു. നോമ്പു് തുറന്ന ശേഷം നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ റമദാന്‍ സന്ദേശം നല്‍കിക്കൊണ്ട് ജമാല്‍ നദ്‌വി ഇരിങ്ങല്‍ സംസാരിച്ചു. കെ സി എ പ്രസിഡന്‍റ് സേവി മാത്തുണ്ണി, ഇസ്കോണ്‍ മെമ്പര്‍ ദയാനിധി ശ്യാംസുന്ദര്‍ദാസ് എന്നിവര്‍ സംസാരിച്ചു. സ്നേഹത്തിലും, ഐക്യത്തിലും അധിഷ്ഠിതമാണ് എല്ലാ മതങ്ങളും എന്നും മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒറ്റ…

കേരളം ഭാരതത്തിലല്ല എന്ന് കേരളീയര്‍ തെളിയിച്ചു, കുമ്മനവും സുരേഷ് ഗോപിയും തോറ്റപ്പോള്‍ നന്മയും വിശ്വാസവും തോറ്റു: രാജസേനന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി പരാജയപ്പെട്ടതില്‍ മനം നൊന്ത് സം‌വിധായകന്‍ രാജസേനന്‍. കേരളം ഭാരതത്തിലല്ല എന്ന് കേരളീയര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചുവെന്നും കുമ്മനവും സുരേഷ് ഗോപിയും തോറ്റപ്പോള്‍ നന്മയും വിശ്വാസവുമാണ് തോറ്റതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്നും രാജസേനന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. ‘ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടെ എടുത്തു. പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം. ശ്രീ കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത്…

“ഞാന്‍ എന്നെത്തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പുതിയ യാത്ര തുടങ്ങുന്നു”; ഭരണഘടനയില്‍ തല തൊട്ട് വന്ദിച്ച് നരേന്ദ്ര മോദി

സംഭവബഹുലമായ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടി രണ്ടാമൂഴത്തിലേക്ക് കാലെടുത്തു വെക്കുന്നതിനു മുന്‍പ് നരേന്ദ്ര മോദിയുടെ വികാരനിര്‍ഭരമായ പ്രസംഗം പാര്‍ലമെന്റിലെ സെന്‍‌ട്രല്‍ ഹാളില്‍ മുഴങ്ങി. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. “ഞാന്‍ എന്നെത്തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. ജനങ്ങള്‍ സമ്മാനിച്ച മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാര്‍ ആയിരിക്കണം.” – അദ്ദേഹം പറഞ്ഞു. പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്‍ . പുതിയ നേതാവില്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചു. ഭരണാനുകൂല ജനവിധിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത് വിശ്വാസത്തിന്റെ…

തിരുത്താനെനിക്ക് മനസ്സില്ല; തിരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി ശൈലിയില്‍ യാതൊരു മാറ്റവും ഞാന്‍ വരുത്തില്ലെന്നും രാജി വെക്കില്ലെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്നു കരുതി എന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ തത്ക്കാലം ഉദ്ദേശമൊന്നുമില്ലെന്നും, പരാജയം താല്‍ക്കാലികം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തും. ശബരിമല തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ല. ശബരിമല സ്വാധീനിച്ചിരുന്നെങ്കില്‍ അത് ബിജെപിക്ക് നേട്ടമാകുമായിരുന്നു. മോദി ഭരണം വരരുതെന്നാഗ്രഹിക്കുന്നവരായിരുന്നു നല്ലൊരു ശതമാനവും. മോദി വീണ്ടും വരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്ന ചിന്ത വന്നു. അമേഠിയിലെ പരാജയഭീതി മൂലമാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. പരാജയത്തിന്റെ എല്ലാ കാരണവും പരിശോധിക്കും. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ വിശ്വാസികള്‍ പൂര്‍ണമായി എല്‍ഡിഎഫിന് എതിരല്ലെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല വിധി…

പതിനേഴാം ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യം 14 ശതമാനം; 543 എം.പി.മാരില്‍ 78 പേര്‍ വനിതകള്‍

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യം. 543 എംപിമാരില്‍ ഇത്തവണ 78 പേരാണ് വനിതകള്‍. അതായത് മൊത്തം സഭയുടെ 14 ശതമാനം അംഗങ്ങള്‍. പക്ഷെ 33 ശതമാനം വനിതാ പ്രാതിനിധ്യം എന്നതിന് വളരെ പിന്നിലാണ് ഈ കണക്ക്. രാജ്യത്തെ ജനസംഖ്യയില്‍ 48 ശതമാനം വനിതകള്‍ ഉള്ളപ്പോഴാണ് ഇത്ര കുറഞ്ഞ പ്രാതിനിധ്യം. 16-ാം ലോക്‌സഭയില്‍ 64 വനിതകളും 15-ാമത് സഭയില്‍ 52 വനിതകളുമാണുണ്ടായിരുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ വനിതകളെ ലോക്‌സഭയിലേക്ക് അയച്ചിരിക്കുന്നത് പശ്ചിമബംഗാളും ഉത്തര്‍പ്രദേശുമാണ്. 11 പേര്‍ വീതം ഇരു സംസ്ഥാനങ്ങളില്‍ നിന്നും ലോക്‌സഭയില്‍ എത്തി. ഏറ്റവും കൂടുതല്‍ വനിതാ എംപിമാരുള്ളത് ബിജെപിക്കാണ്. ആകെ വിജയിച്ച 303 സീറ്റുകളില്‍ 41 പേരും വനിതകളാണ്. 742 വനിതകള്‍ ആണ് രാജ്യത്തുടനീളം ഇത്തവണ ജനവിധി തേടിയത്. ഇതില്‍ 54 പേരെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് ഒന്നാമതും. 53 പേരെ മത്സരിപ്പിച്ച്…

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭവന നിര്‍മാണപദ്ധതി

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കുടുംബ സംഗമം പരിപായോടനുബന്ധിച്ച് കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നു. മെയ് മാസം നടത്തിയ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മീറ്റിംഗിനും, ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബെഞ്ചമിന്‍ തോമസ്, ആദ്യ ടിക്കറ്റ് കൗണ്‍സിലിലെ സീനിയര്‍ അംഗം ജേക്കബ് ചാക്കോയ്ക്ക് നല്കി നിര്‍വഹിച്ചു. ജൂണ്‍ 22-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമം ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്ത് വചന സന്ദേശം നല്‍കും. ഡിന്നര്‍, പൊതുസമ്മേളനം, ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ എന്നിവയാണ് കുടംബ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൗണ്‍സിലിലെ 15 ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരുടേയും,, നൂറുകണക്കിന് വിശ്വാസികളുടേയും പങ്കാളിത്തംകൊണ്ട് ഈ കുടുംബ സംഗമം ഏറെ ശ്രദ്ധേയമാകും. കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു…

ബിജെപിയുടെ വിജയം 20 സിറ്റികളില്‍ ആഘോഷിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌ക്കൊ: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയം അമേരിക്കയിലെ പ്രധാന 20 സിറ്റികളില്‍ ആഘോഷിക്കുമെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി – യു എസ് എ പ്രസിഡന്റ് കൃഷ്ണ റെഡ്ഡി പത്രപ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ നാല് മാസം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരത്തിലധികം വളണ്ടിയര്‍മാര്‍ ഒരു മില്യണിലധികം ഫോണ്‍ കോളുകള്‍ ഇന്ത്യയിലെ വോട്ടര്‍മാരോട് മോഡിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ചിട്ട് നടത്തുകയുണ്ടായിയെന്നും പ്രസിഡന്റ് പറഞ്ഞു. ഇത് കൂടാതെ നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ ചൗക്കിദാര്‍ മാര്‍ച്ച്, ചായ് പിചച്ചാസ്, കാര്‍ റാലികള്‍, സ്‌നോ ബോള്‍ റാലി, ഗര്‍ ഗര്‍ മോഡി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നചത്തിയതായും കൃഷ്ണ റെഡ്ഡി പറഞ്ഞു. അമേരിക്കയിലെ പ്രധാന സിറ്റികളായ സാന്‍ഫ്രാന്‍സിസ്‌ക്കൊ, ലോസ് ആഞ്ചലസ്, സാക്രിമെന്റൊ, സിയാറ്റില്‍, ബോസ്റ്റന്‍,…

‘എജ്യുക്കേറ്റ് എ കിഡ്’ ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിംഗ്സ് ജേതാക്കള്‍

ലോസ്‌ഏഞ്ചല്‍സ്: ‘എജ്യുക്കേറ്റ് എ കിഡ്’ ട്രോഫിക്കുവേണ്ടിയുള്ള നാലാമതു ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാലിഫോര്‍ണിയ സൂപ്പര്‍ കിംഗ്സ് ജേതാക്കളായി. മെയ് 18-ന് ഡയമണ്ട് ബാര്‍ പണ്ടേര പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സെറിറ്റോസ് തണ്ടേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അവര്‍ ട്രോഫി നേടിയത്. മെയ് 11, 12, 18 തിയ്യതികളിലായി നടന്ന മത്സരങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 16 ടീമുകളാണ് ട്രോഫിക്കായി പൊരുതിയത്. പതിനെട്ടിനു വൈകിട്ടു നാലുമണിക്കു നടന്ന വാശിയേറിയ ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ് പന്ത്രണ്ട് ഓവറില്‍ അഞ്ചുവിക്കറ് നഷ്ടപ്പെടുത്തി എണ്‍പത്തിയൊന്പത് റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റുചെയ്ത സെറിറ്റോസ് തണ്ടറിനാകട്ടെ പന്ത്രണ്ട് ഓവറില്‍ എട്ടുവിക്കറ് നഷ്ട്ടപെട്ട് എഴുപത്തിയഞ്ച് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സിലെ മനോജ് സേനയും ശ്രീറാം ലക്ഷ്മി നരസിംഹനും യഥാക്രമം ബെസ്റ്റ് ബാറ്റ്‌സ് മാന്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ പുരസ്കാരങ്ങള്‍ നേടിയപ്പോള്‍ ബെസ്റ്റ് ബൗളറായി…

മാതാപിതാക്കളെ കൊലപ്പെടുത്തി പതിമൂന്നുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച പ്രതിക്ക് 2 ജിവപര്യന്തം

മിനിയാപൊളിസ്: വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പതിമൂന്ന് വയസ്സുള്ള മകളെ തട്ടികൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ച കേസ്സില്‍ പ്രതിയെ രണ്ടു ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. മെയ് 24 വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാനത്ത് വധശിക്ഷക്ക് നിയമം അനുവദിക്കാത്തതിനാലാണ് ജീവപര്യന്തം നല്‍കിയത്. 2018 ഒക്ടോബറില്‍ മിസിസിപ്പിയില്‍ നിന്നും 90 മൈല്‍ നോര്‍ത്ത് ഈസ്റ്റിലെ ബാരണിന് സമീപം ഉള്ളം വീട്ടിലാണ് പ്രതി ജെയ്ക്ക് പാറ്റേഴ്‌സണ്‍ അതിക്രമിച്ചു കയറിയത്. മകളം ബലം പ്രയോഗിച്ചു കടത്തികൊണ്ടുപോകുന്നതിനു ചെറുത്തുനിന്ന് പിതാവ് ജെയിംസിനെ ആദ്യം വെടിവെച്ചിട്ടു. ഇതിനിടയില്‍ മകളെയും കൂട്ടി ബാത്ത്‌റൂമില്‍ കയറി വാതിലടച്ച ഡെന്നിസ് കുട്ടിയെ മാറോടടക്കി പിടിച്ച് നിശ്ശബ്ദയായി നിന്നും ബാത്ത്‌റൂമിന്റെ ചില്ലു തകര്‍ത്ത് അകത്തു പ്രവേശിച്ച പ്രതിയെ മാതാവിന്റെ യാചനക്കുപോലും ചെവികൊടുക്കാതെ നിറയൊഴിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പതിമൂന്നുവയസ്സുള്ള ജെയ്മിയേയും കൂട്ടി…