യു.എ ബീരാന്‍ സാഹിബ് – പ്രതിഭാധനനായ രാഷ്ട്രീയക്കാരന്‍

കേരള രാഷ്ട്രീയത്തിലെ പ്രതിഭാധരനായിരുന്ന ആ നേതാവ് പത്ത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ് പോയെങ്കിലും അദ്ദേഹം ബാക്കിവെച്ച അടയാളപ്പെടുത്തലുകള്‍ ഇന്നും ധന്യമായ ഓര്‍മ്മകളായി തിളങ്ങി നില്‍ക്കുകയാണ്. സംഭവബഹുലമായ വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു യു.എ ബീരാന്‍ സാഹിബ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് മിലിട്ടറിയില്‍ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ചത് തൊട്ട് ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയില്‍ പത്രപ്രവര്‍ത്തകനായും, ബോംബൈ മുസ്ലിം ജമാഅത്തിന്‍റെ ഭാരവാഹിയായുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം ആ വ്യക്തിത്വത്തിന്‍റെ ഉജ്ജ്വലമായ പ്രതിഭാവിലാസമായിരുന്നു. അദ്ദേഹം പട്ടാളക്കാരനായിരുന്ന കാലത്ത് അസുഖബാധിതനായി മിലിട്ടറി ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് അഡ്മിറ്റാവുകയും ചെയ്ത സമയത്ത് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന അക്കാലഘട്ടത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ യുവത്വം പ്രസരിക്കുന്ന ഈ പട്ടാള ഉദ്വോഗസ്ഥന്‍റെ അപാരമായ വിജ്ഞാനവും അനിതര സാധാരണമായ ബുദ്ധിവൈഭവവും കണ്ട് അവര്‍ അദ്ദേഹത്തോട് ഏറെ സ്നേഹാദരവുകള്‍ പ്രകടമാക്കുകയും മിലിട്ടറി ഹോസ്പിറ്റലിലെ മാനേജിംഗ് സൂപ്രണ്ടായി ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയുമുണ്ടായി. മറ്റൊരിക്കല്‍ മലയാള മനോരമയുടെ…

Senator Thomas Holds NY Privacy Act Hearing

Bill Holds Social Media Platforms Accountable to Protect Individuals (Garden City, NY) – Senator Kevin Thomas (D-Garden City) is conducting a public hearing about his recently sponsored NY Privacy Act (S-5642). The legislation aims to protect the privacy of New Yorkers on social media and online sites. The NY Privacy Act calls for companies to seek consent from consumers for personal information gathering. In keeping information of users private, the online companies would have a duty and responsibility to maintain their confidential agreement. “The core of this bill is putting users above…

ആളൊരുങ്ങി അരങ്ങൊരുങ്ങി, ഫോമയുടെ വില്ലേജ് പദ്ധതി സമര്‍പ്പണം ജൂണ്‍ രണ്ടിന്

തിരുവല്ല: പ്രളയദുരിതമനുഭവിച്ച നാല്പത് കുടുംബങ്ങള്‍ക്ക്, ഫോമായുടെ വില്ലേജ് പദ്ധതിയിലെ ഭവനങ്ങള്‍ കെമാറുവാന്‍ ഇനി രണ്ടു നാള്‍ കൂടി ബാക്കി. ഓര്‍മ്മകളില്‍ നൊമ്പരമുണര്‍ത്തുന്ന കഷ്ടപ്പാടുകളുടെ ആഴക്കയത്തില്‍ നിന്നും നീന്തിക്കയറുവാന്‍ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനായായ ഫോമാ അവര്‍ക്കു അത്താണിയാവുന്നു. കിടപ്പാടം നഷ്ടപെട്ട കുടുംബങ്ങള്‍, ദുരിതാശ്വാസത്തിനായി സര്‍ക്കാരിനു കൊടുത്ത അപേക്ഷകളില്‍ നിന്നും നേരിട്ട് തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങളുടെ താക്കോല്‍ദാന സമര്‍പ്പണം ജൂണ്‍ രണ്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തിരുവല്ലയിന്‍ വെച്ചു നടക്കുന്ന ഫോമായുടെ കേരളം കണ്‍വന്‍ഷനില്‍ നിര്‍വഹിക്കുന്നതായിരിക്കും. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല പ്രസ്തുത ചടങ്ങില്‍ സന്നിഹതനായിരിക്കും. ആളൊരുങ്ങി അരങ്ങൊരുങ്ങി ഞങ്ങള്‍ക്കായി നാല്പതു വീടൊരുങ്ങി, കാണുവാനിതു വഴി വാ മാളോരേ എന്നാണവരുടെ പക്ഷം. തിരുവല്ലയിലെ കടപ്ര നിവാസികള്‍ക്കു സ്വപ്നം കാണാവുന്നതിനുമപ്പുറമായിരുന്നു ഫോമായുടെ വില്ലേജ് പദ്ധതികള്‍. അതുകൊണ്ടു തന്നെ അവരതു ഉത്സവ മാമാങ്കമാക്കുവാന്‍ തീരുമാനിച്ചുകഴിഞ്ഞു. ആറുമാസങ്ങള്‍…

ഫാ. ഫിലിപ്പ് വടക്കേക്കര പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍

യു.എസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ അജപാലനശുശ്രൂഷയില്‍ നിസ്തുല സേവനം കാഴ്ചവെച്ച ഫാ. ഫിലിപ്പ് വടക്കേക്കരയ്ക്ക് പൗരോഹിത്യ സുവര്‍ണ ജൂബിലി. “ദിവ്യബലി അര്‍പ്പിക്കുക, കുമ്പസാരം കേള്‍ക്കുക, മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുക, ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുക… ഇത്രമാത്രം ചെയ്യുന്ന ഒരു സാധാരണ വൈദികനാണ് ഞാന്‍.” പൗരോഹിത്യ സുവര്‍ണജൂബിലിയെ കുറിച്ച് ചോദിക്കുമ്പോള്‍, അതിലെന്തിരിക്കുന്നു പ്രത്യേകത എന്ന ഭാവത്തില്‍ ഫാ. ഫിലിപ്പ് വടക്കേക്കര വിനയാന്വിതനാകും. പക്ഷേ, അദ്ദേഹം പറഞ്ഞുനിറുത്തിയേടത്തുനിന്ന് അദ്ദേഹത്തിന്റെ അജഗണം തുടങ്ങും. കാരണം, അവരുടെ എല്ലാമെല്ലാമാണ് വടക്കേക്കര അച്ചന്‍ എന്ന് അവരെല്ലാം വിളിക്കുന്ന ഫാ. ഫിലിപ്പ് വടക്കേക്കര. അദ്ദേഹം ചെയ്ത സവിശേഷ ശുശ്രൂഷകളെക്കുറിച്ച് അറിയണമെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരോട് വിശിഷ്യാ, ന്യൂജേഴ്‌സിയില്‍ അന്വേഷിച്ചാല്‍ മതിയെന്നാണ് അവരുടെ മറുപടി. അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ആരംഭിച്ച 1970കള്‍മുതല്‍ അദ്ദേഹം നിറവേറ്റിയ അജപാലനശുശ്രൂഷയുടെ സത്ഫലമാണ് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും പരിസരപ്രദേശങ്ങളിലുമുള്ള…

ഹോളി ഫാമിലി ക്‌നാനായ കാതോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഒരുക്കം പുരോഗമിക്കുന്നു

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റായിലെ ഹോളി ഫാമിലി ക്‌നാനായ കാതോലിക്ക പള്ളിയുടെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയാവുന്നു. ജൂലൈ മാസത്തിലെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയായി എന്ന് ദശാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഏഴാം തീയതി ഞായറാഴ്ച്ച ഇടവകദിനം ആഘോഷിക്കുന്നു. അന്നേദിവസം കൂടാരയോഗ തലത്തില്‍ ധാരാളം ആക്ടിവിറ്റീ സ് ചെയ്യുന്നുണ്ട്. രാവിലെ 10.30 ന് വി.കുര്‍ബാനയോടെ ആരംഭിക്കുന്ന ഇടവക ദിനത്തില്‍ കൂടാരയോഗ തലത്തില്‍ നിരവധി കലാ കായിക മത്സരങ്ങളും വിവിധ പരിപാടികളും സംഘടിപ്പിക്കും. ജൂലൈ പതിമൂന്നാം തീയതി അറ്റ്‌ലാന്‍റ്റാ എക്ക്യൂമെനിക്കല്‍ ഫെലോഷിപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്കയായി ബാസ്കറ്റ്ബാള്‍, വടംവലി, ബിബ്ലിക്കല്‍ ടാബ്ലോ, ദേവാലയഗീതം എന്നീ മത്സരങ്ങള്‍ നടത്തപ്പെടും. ജൂലൈ 19, 20, 21 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ ദശാബ്ദി ആഘോഷങ്ങളുടെ സമാപനം നടത്തപ്പെടും. 19, 20 തീയതികളില്‍ നോര്‍ത്ത് അമേരിക്കയിലെ ക്‌നായായ…

വായനയില്‍ അഭിരമിക്കുന്ന മലയാളി നെഞ്ചോട് ചേര്‍ത്ത് വച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതമെന്ന് ശ്രീകുമാരന്‍ തമ്പി

പന്തളം:വായനയില്‍ അഭിരമിക്കുന്ന മലയാളി നെഞ്ചോട് ചേര്‍ത്ത് വച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതമെന്നു പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി .ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ബെന്ന്യാമിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം .പന്തളം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ 28 മത്തെ അവാര്‍ഡാണ് ബെന്യാമിന് സമ്മാനിച്ചത്. മുട്ടത്തു വര്‍ക്കിയുമായുള്ള ആത്മബന്ധം വിശദീകരിച്ചാണ് ശ്രീകുമാരന്‍ തമ്പി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്.”കുട്ടികളുടെ ദീപികയില്‍ കവിത എഴുതുന്ന സമയത്താണ് മുട്ടത്തു വര്‍ക്കി സാറിനെ പരിചയപ്പെട്ടത്.ജീവിതത്തിലെ അസുലഭമായ സന്ദര്‍ഭമായിരുന്നു അത്. ആദ്യമായി പരിചയെപ്പെട്ട സമയത്ത് തന്നെ മിടുക്കനായി എഴുതണം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.ബെന്യാമിന്‍ മലയാള സാഹിത്യ ലോകത്തേക്ക് വന്നു, കണ്ടു, കീഴടക്കുകയായിരുന്നു. ബെന്യാമിന് എന്തുകൊണ്ട് അതിന് സാധിച്ചു എന്ന് പറഞ്ഞാല്‍ പ്രവാസി അനുഭവിക്കുന്ന യഥാര്‍ത്ഥ ജീവിതം എന്താണെന്ന് മനസിലാക്കുവാന്‍ സാധിച്ചതു കൊണ്ടാണത്. പ്രവാസിയുടെ…

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സില്‍ ജോസി ജോസഫ് പങ്കെടുക്കും

ന്യുജേഴ്സി: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് 2019 ഒക്ടോബര്‍ 10,11,12 തീയതികളില്‍ ന്യുജേഴ്സിഎഡിസണ്‍ ഹോട്ടല്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ (E Hotel Banquet & Conference) നടക്കും .ഇന്ത്യ പ്രസ് ക്ലബ് മാധ്യമരംഗത്തെ സമഗ്രസംഭാവനകൾക്ക് നൽകുന്ന “മാധ്യമശ്രീ” പുരസ്‌കാരത്തിന് അർഹനായ ജോസി ജോസഫ് ദേശീയ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. കോണ്‍ഫ്രന്‍സിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ ചാപ്റ്ററുകളുടെ മീറ്റിങ്ങുകള്‍ പൂര്‍ത്തിയായി.ആദര്‍ശ് ഭവന കുഭകോണം, കോമണ്‍‌വെല്‍ത്ത് അഴിമതി, 2ജി സ്പെക്ട്രം കേസിലെ അനില്‍ അംമ്പാനി പോലെയുള്ളവരുടെ പങ്ക്, പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി എന്നിവ പുറം ലോകം അറിയുന്നത് ജോസിയുടെ റിപ്പോര്‍ട്ടിങ്ങുകളിലൂടെയാണ്‌.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് കമ്മാന്‍ഡര്‍ ആബ്ദുല്‍ മജീദുമായുള്ള അഭിമുഖം ശ്രദ്ധേയമായിരുന്നു. ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി…

മമതയ്ക്ക് പിറകെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റം. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി ശ്രമിക്കുന്നതുമെന്നാണ് മമതയുടെ ആരോപണം. സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ഇരുവരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളിലെ നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്,…

ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല ബിജെപി എന്ന് പശ്ചിമ ബംഗാള്‍ തെളിയിച്ചു

ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ബിജെപി എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ബംഗാളില്‍ ബിജെപി. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ന്യൂനപക്ഷ ജില്ലകളിലെ പകുതിയിലേറെ സീറ്റുകള്‍ കരസ്ഥമാക്കി ബിജെപി കരുത്ത് കാട്ടി. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ കേന്ദ്രീകൃതമെന്ന് കണ്ടെത്തിയ 90 ജില്ലകളിലാണ് ബിജെപി ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയത്. ഈ ജില്ലകളിലെ 79 ലോകസഭാ മണ്ഡലങ്ങളില്‍ 41 ലും ബിജെപി വിജയിച്ചു. 2014 ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 7 സീറ്റുകള്‍ അധികമാണ് ബിജെപി ഇത്തവണ നേടിയത് . ഇതേ സമയം കോണ്‍ഗ്രസിന്‌ 6 സീറ്റുകള്‍ നഷ്ടമായി . കോണ്‍ഗ്രസ്‌ എം.എല്‍.എ മാരുടെ എണ്ണം 12 ല്‍ നിന്നും 6 ആയി കുറയുകയും ചെയ്തു . ബിജെപി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പശ്ചിമബംഗാളില്‍ നിന്നാണ്. ബംഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നിന്ന് 18 സീറ്റുകളാണ് ബിജെപി നേടിയത്.

ചികിത്സയ്ക്കായി വിദേശത്ത് പോകാന്‍ അനുമതി തേടി റോബര്‍ട്ട് വാദ്ര കോടതിയില്‍

കള്ളപ്പണം വെളുപ്പിക്കലും ലണ്ടനില്‍ അനധികൃത ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്ര വിദേശത്ത് ചികിത്സയ്ക്ക് പോകാനുള്ള യാത്രാനുമതി തേടി കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വിദേശയാത്രയ്ക്ക് അനുമതി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. വന്‍ കുടലില്‍ മുഴയുണ്ടെന്നും അത് നീക്കം ചെയ്യാനും തുടര്‍ചികിത്സയ്ക്കുമായി ലണ്ടനിലേക്ക് പോകണമെന്നുമുള്ള അപേക്ഷയുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് . മുന്‍പും വിദേശത്തേക്ക് പോകാനുള്ള അനുവാദം തേടി വദ്ര എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്ക് വേണ്ടിയും ലണ്ടനിലേക്ക് പോകാനായി പാസ്‌പോര്‍ട്ട്‌ വിട്ടുതരണം എന്നാണ് വദ്രയുടെ ആവശ്യപ്പെട്ടത് എന്നാല്‍ വദ്രയുടെ ഹര്‍ജി തീര്‍പ്പാക്കുന്നത് ഡല്‍ഹി ഹൈക്കോടതി ജൂണ്‍ മൂന്നിലേക്ക് മാറ്റി. യാത്രാനുമതിയ്ക്കായി സമര്‍പ്പിച്ച ഹര്‍ജിയ്ക്കൊപ്പം തന്‍റെ വൻകുടലിൽ മുഴയുണ്ടെന്ന് കാണിച്ച് ഡൽഹി ഗംഗാറാം ആശുപത്രിയിൽ…