വംശീയ ശുദ്ധീകരണം (ലേഖനം)

പുരാതന കാലം മുതല്‍ക്കു തന്നെ ഇന്ത്യ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള കുടിയേറ്റങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ കുടിയേറ്റക്കാരായ ദ്രാവിഡരില്‍ നിന്നാണു മുവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള സിന്ധു നദീതട സംസ്കാരം ഉണ്ടായത്. പിന്നീട് കന്നുകാലികള്‍ക്കു വേണ്ടി പുല്‍മേടുകള്‍ അന്വേഷിച്ചു കൊണ്ടു മധ്യ ഏഷ്യയില്‍ നിന്നു ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിചേര്‍ന്നു. അവര്‍ സമുഹത്തില്‍ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ ഇന്ത്യയില്‍ മഹത്തായ വേദകാല സംസ്കാരം ആരംഭിച്ചു. വേദ സാഹിത്യത്തില്‍ നിന്നാണു ഹിന്ദു മത ചിന്തകളുടെ ഉത്ഭവം. വേദകാലത്തിനു ശേഷം ഇന്ത്യയില്‍ പതിനാറു ജനപദങ്ങള്‍ രൂപം കൊണ്ടു. ജനപദങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ മഗധ വിജയിക്കുകയും പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായി തീരുകയും ചെയ്തു. അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണം ക്ഷേമ രാഷ്ട്രമായ മൗര്യ സാമ്രാജ്യത്തിന്‍റെ ഉദയത്തിനു കാരണമായി. മൗര്യന്മാരുടെ അധ:പതനത്തിനു ശേഷം നിരവധി ചെറിയ രാജവംശങ്ങള്‍ നിലവില്‍ വന്നു. അതില്‍ ജാതിവ്യവസ്ഥയെ അംഗീകരിക്കാത്ത ഇന്‍ഡോ…

കേരളത്തിലെ കടുവാ പോലീസിനെ കൂട്ടിലടക്കാന്‍ കാലമായി

മലയാളികള്‍ക്കിടയില്‍ ആളിപടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്‌റ്റേഷനുകളില്‍ നടക്കുന്ന ഭീകര മരണങ്ങള്‍. പീരുമേട് പോലീസ് സ്‌റ്റേഷനില്‍ രാജ്‌കുമാര്‍ എന്ന മനുഷന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകള്‍ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ നമ്മുടെ മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെ നാല്പത്തിനാലാം വാര്‍ഷിക ദിനത്തിലാണ് പോലീസ് സ്‌റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരു മനുഷ്യന്‍ നടന്നുപോയിട്ട് ജീവച്ഛവമായി ധാരാളം മുറിവുകളോടെ പുറത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയുടെ മാറാലകള്‍ ഇന്നും കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലുണ്ടെന്നുള്ളതിന്റെ തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാന്‍ ഭരണകൂടത്തിനാകുന്നില്ല. പോലീസ്കാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തൊഴി, ഉരുട്ടിക്കൊല, ലാത്തി, തോക്ക് മുതലായവ. മദ്ദളം പോലെ മാനുഷ്യന്റെ ശരീരവും മര്‍ദ്ദനോപകരണമാകുന്നു. ഇത് അധികാര ചൂഷക വര്‍ഗ്ഗത്തിന്റ രക്ഷാകവചങ്ങളാണ്. പോലീസിന്റെ ബോധമണ്ഡലത്തെ മരവിപ്പിക്കുന്നത് ചൂഷകവര്‍ഗ്ഗം തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹിത്യകാരന്‍ ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞത് “ജീവിതത്തില്‍ രണ്ട് ദുരന്തങ്ങളെ ഉണ്ടാകാനുള്ളൂ. ഒന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക”.…

ഇവിടെ ഭരണപരിഷ്‌ക്കാരം പോകുന്നപോക്ക്

പിണറായി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തിനു പിറകെ അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികംകൂടി കടന്നുപോയപ്പോള്‍ സംസ്ഥാന ഭരണത്തിന്റെ അവിശ്വസനീയവും അസാധാരണവുമായ മുഖമാണ് വെളിപ്പെടുന്നത്. തടവുശിക്ഷ അനുഭവിക്കുന്ന വാടകക്കൊലയാളി ജയിലില്‍നിന്ന് വിദേശത്തുപോലും ‘ക്വട്ടേഷനെ’ടുക്കുന്നു. തടവുപുള്ളികളും മയക്കുമരുന്നു മാഫിയകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ജയില്‍ഭരണം നടത്തുന്നു. അടിയന്തരാവസ്ഥയില്‍ നടത്തിയ കുപ്രസിദ്ധമായ ഉരുട്ടിക്കൊല പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്നു. അധികാരം ജനങ്ങളിലേക്കെത്തിക്കാന്‍ നിയമ-ഭരണ നടപടികളെടുത്ത സംസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവിത്വം അരങ്ങു തകര്‍ക്കുന്നു. ഇതില്‍ രണ്ടുകാര്യങ്ങള്‍ മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ സമ്മതിച്ചു: അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് മറുപടി പറയേണ്ടിവന്നത് വിധി വൈപരീത്യമെന്ന്. ഉദ്യോഗസ്ഥ മേധാവിത്വം നഗരസഭകളില്‍ നടമാടുന്നുവെന്ന് ആന്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ സെക്രട്ടറിമാരുടെ അധികാരം കുറയ്ക്കുന്ന നിയമനടപടി കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പരിഹാരമായി പറഞ്ഞത്. ഖത്തറില്‍ സ്വര്‍ണ്ണ വ്യാപാരികൂടിയായ കൊടുവള്ളിയിലെ നഗരസഭാ കൗണ്‍സിലര്‍ കോയിശ്ശേരി മജീദിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മറ്റുരണ്ടു വാടകക്കൊലയാളികള്‍ക്കൊപ്പം…

ഓര്‍ക്കുക: സഖീ, നീയെന്നെ! (കവിത)

സുന്ദരസുസ്മിത പുഷ്പങ്ങളുമായെത്തി നിന്നോര്‍മ്മകളെന്നെ വിളിച്ചുണര്‍ത്തി! നിന്നോര്‍മ്മ തന്‍ പാദസര കിലുക്കമെ- ന്നകതാരില്‍ മോഹത്തിരികള്‍ നീട്ടി! ഇന്നീ കടല്‍ കടന്നെത്തുന്ന കാറ്റിനു നിന്നുടെ ഗന്ധമാണോമലാളേ! ഇന്നു ഞാന്‍ കാണുമീ പൂക്കള്‍ക്കെല്ലാം നിന്‍ മുഖകാന്തിയാണോമലാളേ! താവക പൂവാടി പൂ ചൂടും നേരം ശലഭമാമെന്നെ നീയോര്‍ത്തീടേണേ! വിഷുപ്പക്ഷി പാടുന്ന പാട്ടു കേള്‍ക്കേ നീയെന്റെ ഗാനവുമോര്‍ത്തീടേണേ! വര്‍ഷം മഴവില്ല് വിരിയിക്കുന്നേരം പ്രിയസഖീ നീയെന്നെയോര്‍ത്തീടേണേ! രജനി തന്‍ രാജിത പൂ വിടരും, നിന്‍ മിഴികളെന്നെയെന്നും തേടീടേണേ!

It’s all about Cardinal Alanchery!; Vatican intervention fails to resolve Ernakulam problems: Dr. James Kottoor

In Matters India, June 29, 2019 Matters India About 200 own priests of diocese, instantly and spontaneously protesting against the reinstatement of an accused Cardinal, by the Vatican, is something out of the ordinary! In such a situation, we are left wondering, what kind of a moral character could that person be, who still wants to impose himself as their ruler, a Cardinal of the Catholic Church to boost? Priests, bishops and cardinals are expected to call themselves servants doing ”foot-washing ministry” to the poor and not rulers who lord…

‘അമ്മ’യില്‍ നിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി; തിരിച്ചുവരാന്‍ അപേക്ഷ നല്‍കാമെന്ന് മോഹന്‍ലാല്‍

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി. അപേക്ഷ ഫീസ് പോലും വാങ്ങാതെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുമ്പോട്ട് പോകണം. അപാകത ഉണ്ടാകാത്തവിധം ‘അമ്മ’യുടെ ഭരണഘടന ഭേദഗതി നടപ്പാക്കണമെന്നും ജനറല്‍ ബോഡി യോഗത്തില്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. അതേസമയം ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തല്‍ക്കാലത്തേയ്ക്ക് മാറ്റി വെച്ചു. ഭേദഗതിയില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സാധിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ഇതുവരെ ആരും എതിര്‍പ്പുകള്‍ പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പാര്‍വ്വതി തെരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവെച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്നും മോഹന്‍ലാല്‍ അറിയിച്ചു. ‘അമ്മ’യുടെ ഭരണഘടനാ ഭേദഗതിയില്‍ ഡബ്ല്യുസിസി…

നക്ഷത്ര ഫലം (01 ജൂലൈ 2019)

അശ്വതി: കാര്യക്ഷമത വര്‍ധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആര്‍ജ്ജിക്കും. ഭരണി: സമന്വയസമീപനം സര്‍വകാര്യവിജയത്തിനു വഴിയൊരുക്കും. വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. കാര്‍ത്തിക: മനസാന്നിധ്യത്താല്‍ പ്രവര്‍ത്തന വിജയമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വയംഭരണാധികാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. രോഹിണി: സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അധിക്ഷേപങ്ങളില്‍ നിന്നും വിമുക്തനാകും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കും. വിജ്ഞാനികളുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുവാനവസരമുണ്ടാകും. മകയിരം: വിദ്യാര്‍ഥികള്‍ക്ക് അനുകൂല സാഹചര്യവും ഉന്മേഷവും ഉത്സാഹവും ഉണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ മാര്‍ഗതടസം നീങ്ങും. തിരുവാതിര: ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ക്കാനാകും. പുണര്‍തം: നിന്ദാശീലം ഉപേക്ഷിക്കണം. ഉത്സാഹവും ഉന്മേഷവും കുറയും. പരദ്രവ്യാസക്തി ഉപേക്ഷിക്കണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പൂയ്യം: സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തും. ആസൂത്രിത പദ്ധതികളില്‍ ലക്ഷ്യ പ്രാപ്തിനേടും. സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ആയില്യം: പ്രതിസന്ധികള്‍ തരണം ചെയ്യും. ആത്മവിശ്വാസം വര്‍ധിക്കും. പുതിയ ഉദ്യോഗാവസരം വന്നുചേരും. വരവ് വര്‍ധിക്കും.…

GOPIO-NEW YORK SEMINAR CALLS FOR MORE AUTONOMY FOR INDIAN MUSEUMS

  Global Organization of People of Indian Origin – New York Chapter (GOPIO-New York) organized a highly successful seminar on Rejuvenating Indian Museums by GOPIO Life Member and GOPIO Cultural Council Co-chair Vinod Daniel from Sydney, Australia. The seminar was held on June 21st at the Indian American Kerala Center in Elmont, New York, where Daniel called upon Govt. of India and state government to provide more autonomy to Indian museums. The program started with welcome greetings and messages from Kerala Center President Thambi Thalappillil and GOPIO-New York President Beena Kothari.…

Indian Overseas Congress, USA Opens New Chapter representing Michigan State

In its continuing efforts to expand IOC, USA offices throughout USA, IOC, USA opened a New Chapter in Michigan onSat. June 22, 2019 and installed Mr. RajwinderSingh Grewal as the Chapter President.  The installation ceremony took place in the Grand Plaza Hotel, Grand Rapids, where over two hundredmember participants gathered to witness the installation ceremony of the President.  Mr. Mohinder Singh Gilzian, President of IOC, USA   in New York came down to Michigan to install the Chapter president. Mr. George Abraham, Vice Chairman and Mr. Harbachan Singh, Secretary-General of IOC,…