ന്യൂഡല്‍ഹി: പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും, ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നാം പോരാടേണ്ടതെന്നും കോണ്‍ഗ്രസ് എംപിമാരോട് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരാന്‍ കോണ്‍ഗ്രസ്സിന്റെ 52 എം പിമാര്‍ ധാരാളമാണെന്നും, ആ 52 പേരും ഓരോ ഇഞ്ചും ബിജെപിക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് ഉത്സാഹത്തോടെ മുന്നോട്ട് പോകണമെന്നും എംപിമാരോടെ രാഹുല്‍ പറഞ്ഞു. പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള് പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടം. രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.
Day: June 1, 2019
ബാലഭാസ്ക്കറിന്റേത് അപകടമരണമോ?; പുതിയ വെളിപ്പെടുത്തലുകളില്‍ ദുരൂഹതകളേറെ
2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹത. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിക്കുകയായിരുന്നു. പിന്നീട് ബാലഭാസ്കറും ആശുപത്രിയില്‍ മരിച്ചു. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അപകട സ്ഥലത്ത് അസ്വാഭാവികമായ ചില കാര്യങ്ങള്‍ കണ്ടുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. അപകടം നടന്ന സ്ഥലത്ത്, അപകടം നടന്ന് പത്തുമിനുട്ടിനകം അതുവഴി എത്തിയ കലാഭവന്‍ സോജി എന്നയാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ബാലഭാസ്കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും കലാഭവന്‍ സോജി വെളിപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് റോഡിന് ഇടതുവശത്തുകൂടി 25 വയസ്സിനടുത്തുള്ള ഒരാള്‍ ഓടിപ്പോകുന്നതും, മറ്റൊരാള്‍ സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് കാലുകൊണ്ട് തുഴഞ്ഞുപോകുന്നതുമാണ് കണ്ടത്. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത…
ഇന്ത്യയുടെ മുന്‍ഗണനാ രാഷ്ട്ര പദവി നീക്കം ചെയ്യാനുള്ള ട്രംപിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് വാണിജ്യ മന്ത്രാലയം
ന്യൂഡല്‍ഹി: വ്യാപാര സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണനാ രാഷ്ട്ര പദവി അമേരിക്ക നീക്കം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം. അമേരിക്കയുടെ ഈ തീരുമാനം പുനഃപ്പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യകാര്യങ്ങളില്‍ എപ്പോഴും ദേശീയ താത്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ജീവിത നിലവാരം ഉയര്‍ത്തണമെന്ന് ഇവിടത്തെ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു ധാരണയിലെത്തിച്ചേരാന്‍, അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം ഇന്ത്യ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് അമേരിക്കയ്ക്ക് സ്വീകാര്യമായില്ല. ജൂണ്‍ അഞ്ചോടെ ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസിനിപ്പിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എഴുപതുകള്‍ മുതല്‍ യുഎസില്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാപ്പട്ടിക നിലവിലുള്ളതാണ്. അമേരിക്ക വികസ്വര രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുമ്പോള് പകരമായി ഈ…
മലമ്പുഴയിലെ കോളനികളില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണവും അനുമോദനവും – ജൂണ്‍ 2 ഞായറാഴ്ച
പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ ദലിത്, മുസ്ലിം, ആദിവാസി ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആനക്കല്ല്, എസ്.പി ലെയ്ന്‍ കോളനികളില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ഞായറാഴ്ച പഠനോപകരണ വിതരണം നടത്തും. ആനക്കല്ലില്‍ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മുജീബുറഹ്മാനും എസ്.പി ലെയ്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസറും ഉദ്ഘാടനം നിര്‍വഹിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളായ കോളനികളിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്യുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാന് അറിയിച്ചു.
സേവന പാതയില്‍ ഒരു വ്യാഴവട്ടം; തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും പുലാപ്പറ്റയില്‍ ജമാഅത്തെ ഇസ്ലാമി പഠനോപകരണ വിതരണം നടത്തി
പുലാപ്പറ്റ: പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും നല്‍കിവരുന്ന പഠനോപകരണ വിതരണം തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും നടന്നു. 2007ല്‍ തുടങ്ങിയ സംരംഭത്തിന്റെ ഇത്തവണത്തെ പരിപാടി ഉമ്മനഴി മുറവഞ്ചേരി ഹാളില്‍ ജമാഅത്തെ ഇസ്ലാമി മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്റ് എ. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. പീപ്പിള്‍ ഫൗണ്ടേഷന് , പ്രദേശത്തെ സുമനുസുകള്‍ എന്നിവരുമായി ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമി, എസ് ഐ ഒ പ്രാദേശിക ഘടകങ്ങളാണ് ഇത്തവണ പഠനോപകരണ വിതരണം നടത്തിയത്. ജമാഅത്തെ ഇസ്ലാമി പുലാപ്പറ്റ ഘടകം ജനസേവന വിഭാഗം കണ്‍വീനര്‍ വി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഉമ്മനഴി മസ്ജിദുല്‍ ഹുദ ഖത്വീബ് ഹംസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഇബ്രാഹീം മാസ്റ്റര്‍, അബ്ദുല്‍ ഖനി, കെ.എം സാബിര്‍ അഹ്സന്, ഷാക്കിര്‍ അഹമ്മദ്, ഫസ്ലു റഹ്മാന്, ഫര്ഹാന് എന്നിവര്‍ സംസാരിച്ചു. റഷീദ് മാസ്റ്റര്‍, ബിയ്യുമ്മ ടീച്ചര്‍, അശോകന്,…
നോമ്പുതുറക്കായി പള്ളിയിലേക്ക് കുടിവെള്ളം സംഭാവന ചെയ്ത് സന്തോഷ്
പുലാപ്പറ്റ: പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിച്ച തന്റെ മുസ്ലിം സഹോദരങ്ങള്‍ക്ക് കുടിവെള്ളം സംഭാവന ചെയ്ത് പുലാപ്പറ്റ ചെറായ സ്വദേശി സന്തോഷ് മാതൃകയായി. ഉമ്മനഴി മസ്ജിദുല്‍ ഹുദയിലേക്കാണ് നോമ്പുതുറക്കുള്ള കുടിവെള്ളം സന്തോഷ് നല്‍കിയത്. രാജ്യത്തെ സമകാലീന സാമൂഹിക സാഹചര്യത്തില്‍ മത സൗഹാര്‍ദ്ദം വളര്‍ത്തുന്ന ഇത്തരം സേവനങ്ങള്‍ മാതൃകാപരമാണെന്ന് കുടിവെള്ളം സ്വീകരിച്ച് മസ്ജിദുല്‍ ഹുദ മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. മഹല്ല് വൈസ് പ്രസിഡന്റ് വി. ഖാലിദ് കുടിവെള്ളം ഏറ്റുവാങ്ങി. ഖമറുദ്ദീന്, മുജീബു റഹ്മാന്, കെ.ഹമീദ്, കെ. സിറാജ്, ഇഖ്ബാല്‍, സാദിഖ് എം എന്നിവര്‍ സംബന്ധിച്ചു.
ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും സാക്ഷരതയില്‍ ഒന്നാം സ്ഥാനവും ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക്
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ കുടിയേറ്റ ഏഷ്യന്‍ വംശജരില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനവും ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് PEW റിസേര്‍ച്ച് സെന്റര്‍ മെയ് 22 ന് പുറത്തുവിട്ട സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍സ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സംഖ്യ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. ഏഷ്യന്‍ പോപ്പുലേഷനില്‍ 19 ശതമാനമാണ് ഇന്ത്യന്‍ വംശജര്‍. 20 മില്യണ്‍ ഏഷ്യന്‍ അമേരിക്കക്കാരാണ് നിലവിലുള്ള സ്ഥിതിവിവര കണക്കുകളനുസരിച്ച് ഇവിടേക്ക് കുടിയേറിയിട്ടുള്ളത്. ഏഷ്യന്‍ അമേരിക്കന്‍ വംശജരില്‍ 23 ശതമാനമാണ് ചൈനീസ് അമേരിക്കന്‍സ് ഇവര്‍ക്കാണ് ഒന്നാം സ്ഥാനം. ശ്രീലങ്കന്‍, നേപ്പാള്‍, ബംഗ്ലാദേശ് വംശജരുടെ സംഖ്യ ഒരു ശതമാനത്തില്‍ താഴെയില്‍. ഇന്ത്യന്‍ വംശജര്‍ വരുമാനത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് 73000 ഡോളറാണ് പ്രതിവര്‍ഷ വരുമാനമായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വംശജരിലെ രണം തലമുറക്ക് 85000 ഡോളര്‍ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നു.…
സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യമേറുന്നു: പി. എന്‍. ബാബുരാജന്
ദോഹ: ഉപഭോഗ സംസ്കാരവും സാമ്പത്തിക ഭദ്രതയും മനുഷ്യരെ പലപ്പോഴും സ്വാര്‍ഥതയുടെ ഇടുങ്ങിയ ഇടനാഴികളിലേക്കാണ് നയിക്കുന്നതെന്നും ഇത് മാനവരാശിക്ക് അനാശാസ്യമായ സമ്മര്‍ദ്ധങ്ങളെ സമ്മാനിക്കുകയുള്ളൂവെന്നും ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എന്‍. ബാബുരാജന് അഭിപ്രായപ്പെട്ടു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ സാമൂഹ്യ സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനാവണം ഓരോ ആഘോഷങ്ങളും പ്രയോജനപ്പെടുത്തേണ്ടതെന്നും ഈ അര്‍ഥത്തില്‍ പെരുന്നാള്‍ നിലാവ് എന്ന പ്രസിദ്ധീകരണത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസീം ടെക്നോളജീസ് സ്ഥാപകനും സി. ഇ. ഒയുമായ ഷഫീഖ് കബീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. അധ്യാപകനും കൗണ്‍സിലറുമായ ശംസുദ്ധീന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാസത്തിന്റൈ വിഹ്വലതകള്ക്കിടയിലും സ്നേഹവും സഹകരണവും ശക്തിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളായി ഓരോ ആഘോഷങ്ങളേയും പ്രയോജനപ്പെടുത്തമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ. എം. പി. ഹസന്…
ഡാളസ് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഡാളസ്: പ്രതിഷ്ഠാ ദിന ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഉദയാസ്തമന പൂജകള്‍ മെയ് 27 മുതല്‍ 31 വരെ ഗുരുവായൂര്‍ മേല്‍ശാന്തി ആയിരുന്ന തന്ത്രി കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി നിര്‍വ്വഹിച്ചു. ജൂണ്‍ 4ന് നടക്കുന്ന കലശ പൂജകള്‍ക്ക് ശേഷം ഉത്സവ മൂര്‍ത്തിയെ ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ചുറ്റും താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പിക്കും. ആഘോഷങ്ങള്‍ക്ക് വാദ്യമേളത്താല് മാറ്റുകൂട്ടാന്‍ പല്ലാവൂര്‍ ശ്രീധരനും, പല്ലാവൂര്‍ ശ്രീകുമാറും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്. ശിവ സുന്ദര്‍ എന്ന കൊമ്പനാനയുടെ മുകളിലുള്ള എഴുന്നള്ളത്തും, കുടമാറ്റവും ഉള്‍പ്പടെയുള്ള വിപുലമായ ആഘോഷമാണ് ജൂണ്‍ 8 ന് സന്ധ്യയില്‍ ക്ഷേത്രത്തില്‍ അരങ്ങേറുക. ഗുരുവായൂരപ്പ ഭക്തന് ക്ഷേത്രത്തിന് സംഭാവന നല്കിയ കല്ലുവിളക്കുകള് സമര്‍പ്പിക്കുന്ന ചടങ്ങും ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമാകും. പൂജാദികര്‍മ്മങ്ങള്‍ തന്ത്രിയുടെ മേല്‍നോട്ടത്തില്‍ വിനയന് നീലമനയും, പത്മനാഭന് ഇരിഞ്ഞാടപ്പള്ളിയും നിര്‍വഹിക്കുമ്പോള്‍, കലാപരിപാടികള്‍ക്ക് സന്തോഷ് പിള്ളയും, രാജേന്ദ്ര വാരിയരും ഉള്‍പ്പെടുന്ന ക്ഷേത്ര…
ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പുതിയ വൈദിക മന്ദിരം വെഞ്ചിരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങളേവരും. പള്ളിക്കടുത്ത് ഏകദേശം ഒരു മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതിചെയ്യുന്ന പുതിയതായി വാങ്ങിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം മെയ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. വെഞ്ചിരിപ്പ് കര്‍മ്മങ്ങളില്‍ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്, ഫാ. ബാബു മഠത്തിപ്പറമ്പില്‍. ,ഫാ. ജിജോ നെല്ലിക്കകണ്ടത്തില്‍, ഫാ. ജോനസ് ചെറുനിലത്, ബ്രദര്‍.അംങ്കിത് എന്നിവര്‍ സന്നിഹിതരായിരുന്നു. നാലുലക്ഷം ഡോളര്‍ മുതല്‍മുടക്കുള്ള ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ പിന്നില്‍ പ്രാര്ത്ഥനപരമായും ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങള്‍ നല്കി വിജയിപ്പിച്ച ഏവരെയും ഇടവകയ്ക്ക് വേണ്ടി അഭിവന്ദ്യ പിതാവ് പ്രശംസാ ഫലകം നല്കി ആദരിച്ചു. ഇടവകയുടെ ഈ ഭവന സംരംഭത്തിന്റെ പൂര്‍ത്തികരണത്തിന് വേണ്ട നേതൃത്വം നല്കിയ കൈക്കാരന്മാരെയും ഫൈനാന്‍സ് കമ്മറ്റി ,…