പാസ്റ്ററെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

അലബാമ : കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച രാത്രി 8.30 അലബാമ ഹോള്‍മാന്‍ ജയിലില്‍ നടപ്പാക്കി. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ഒരു മാസം മുമ്പ് വധശിക്ഷക്കുള്ള തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് ശിക്ഷ നടപ്പാക്കണമെന്ന പ്രതിയുടെ ആവശ്യത്തിന്മേല്‍ കോടതി തീരുമാനം വൈകിയതാണ് മേയ് 30 ലേക്ക് മാറ്റിയത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം വൈകി പോയതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. 1991 ഡിസംബര്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പാസ്റ്ററും ഭാര്യയും പേരക്കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ തയ്യാറാക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം നിലച്ചു. കാരണം കണ്ടെത്തുന്നതിന് പാസ്റ്റര്‍ പുറത്തിറങ്ങി. പുറത്തു പാസ്റ്ററുടെ നിലവിളി കേട്ട് ഭാര്യ നോക്കിയപ്പോള്‍…

സാമ്പത്തിക വിദഗ്ധന്‍ ആര്‍തര്‍ ലാഫറിന് പരമോന്നത സിവിലിയന്‍ ബഹുമതി

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ സിവിലിയന്‍ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് സുപ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ ലാഫറിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. ജൂണ്‍ 19ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍തറിന് അവാര്‍ഡ് സമ്മാനിക്കും. അമേരിക്കന്‍ ചരിത്രത്തില്‍ സാമ്പത്തിക രംഗത്ത് ലാഫറെന്ന് ട്രംമ്പ് അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. പ്രസിഡന്റ് റീഗന്റെ ഉപദേഷ്ടാവായിരുന്ന ആര്‍തര്‍ ടാക്‌സ് വര്‍ദ്ധനവും, ഗവണ്മെണ്ടിന്‍രെ വരുമാനവും എന്ന വിഷയത്തില്‍ ‘ലാഫര്‍ കര്‍വ്’ സ്ഥാപിക്കുവാന്‍ ആര്‍തറിന് കഴിഞ്ഞിട്ടുണ്ട്. ട്രംബോണൊമിക്‌സ് എന്ന പുസ്തകത്തിന്റെ സഹ രചയിതാവുകൂടിയാണ് ആര്‍തര്‍. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്ന രാജ്യത്തിന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്നതാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം മെഡല്‍! ഗോള്‍ഫര്‍ ടൈഗര്‍ വുഡ്‌സിന് കായിക രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഈ മാസമാദ്യം…

കാവി ഉടുക്കാനൊരുങ്ങുന്ന ബംഗാള്‍

മെയ് 19 ഞായറാഴ്ച. പശ്ചിമ ബംഗാളില്‍ പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന ദിവസം, കൊല്‍ക്കത്തയിലെയും ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെയും ബൂത്തുകളിലൂടെ ഒരു മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ഈ ലേഖകന് അവസരമുണ്ടായി. പലരോടും ആശയവിനിമയം നടത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഗുണ്ടായിസത്തോടുള്ള അമര്‍ഷം പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞു. ആ അമര്‍ഷം വോട്ടായത് ബിജെപി ക്ക് മാത്രം ഗുണം ചെയ്തു. കാരണം കോണ്‍ഗ്രസിന്റെയും സിപിഎം ന്‍റെയും രാജകീയകാല ത്ത് പാര്‍ലമെന്ററി മോഹത്തിന്റെ ചക്കരഭരണിയില്‍ അള്ളിപ്പിടിച് അവര്‍ സ്വയം ശവക്കുഴി തോണ്ടുകയായിരുന്നല്ലോ. ഒരു കാലത്ത് തെരഞ്ഞെടുപ്പ് വേളകള്‍ സിപിഎം ന് ഉത്സവകാലമായിരുന്നു. ഇന്ന് അവരുടെ തെരഞ്ഞെടുപ്പ് സഹായകേന്ദ്രങ്ങളില്‍ ആളനക്കമില്ല. ഇല്ലിമുളകളില്‍ കെട്ടിയുയര്‍ത്തിയ അരിവാള്‍ചുറ്റിക ചെങ്കൊടികള്‍ മമത ബാനര്‍ജിയുടെ ഗുണ്ടായിസത്തിന്റെ അശാന്തിയില്‍, ബിജെപി യുടെ വര്‍ഗ്ഗീയതയുടെ ഉഷ്ണക്കാറ്റില്‍ പാറാന്‍ മടിക്കുന്നു. ആ കൊടികള്‍ക്കു താഴെ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന തല നരച്ച കവിളൊട്ടിയ ചില…

ഫസ്റ്റ് പെന്തക്കോസ്തല്‍ ദൈവ സഭയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് യോഗങ്ങള്‍

ഫസ്റ്റ് പെന്തെക്കോസ്തല്‍ ദൈവ സഭയുടെ ആഭിമുഖ്യത്തില്‍ ഗാര്‍ലന്‍റ് കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ദൈവസഭാ ആഡിറ്റോറിയത്തില്‍ ജൂണ്‍ 7 മുതല്‍ 9 വരെ ഉണര്‍‌വ്വ് യോഗങ്ങള്‍ നടക്കുന്നു. ഇന്ത്യയില്‍ നിന്ന് കടന്നുവരുന്ന പാസ്റ്റര്‍ പി.ആര്‍. ബേബിയാണ് ഈ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നത്. വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗം 9.00 മണിക്കും ഞായറാഴ്ച 6.30 ന് ആരംഭിക്കുന്ന യോഗം 8.30 നും സമാപിക്കും. കണ്‍വന്‍ഷന്‍റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നത് പാസ്റ്റര്‍ അലാബാമ ജോര്‍ജ്കുട്ടിയാണ്. അനില്‍ ജോണും സംഘവുമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ്കുട്ടി 256 479 1584, അനില്‍ ജോണ്‍ 972 322 1732.

അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിനായി മയാമി പട്ടണം ഒരുങ്ങി

ഫ്ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ മയാമി പട്ടണത്തിലുള്ള എയര്‍പോര്‍ട്ട് കണ്‍‌വന്‍ഷന്‍ സെന്‍ററില്‍ ജൂലെ 4 മുതല്‍ 7 വരെ നടക്കുന്ന 37 മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്‍റെ അവസാനഘട്ട രജിസ്‌ട്രേഷനുകള്‍ പുരോഗമിക്കുന്നു. ശക്തമായ ആത്മപകര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദെവവചന പ്രഭാഷകരാണു ഈ വര്‍ഷത്തെ കോണ്‍‌ഫറന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്. പി.സി.എന്‍.എ.കെ നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി.ജോണ്‍ 4 ന് വ്യാഴാഴ്ച വെകിട്ട് 6 മണിക്ക് മഹാസമ്മേളനം ഉത്ഘാടനം ചെയ്യും. ചര്‍ച്ച് ഓഫ് ഗോഡ് അന്തര്‍ദേശീയ ഓവര്‍സീയര്‍ റവ.ഡോ. ടിം ഹില്‍, പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, പ്രിന്‍സ് തോമസ് റാന്നി, റവ. പി.എസ് ഫിലിപ്പ്, ഡോ. വല്‍സന്‍ ഏബ്രഹാം, പാസ്റ്റര്‍ റെജി ശാസ്താംകോട്ട തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും മറ്റ് പ്രഗത്ഭരായ പ്രാസംഗികരും ദൈവ വചന…

സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെ: മാര്‍ ജേക്കബ് അങ്ങാടിയത്ത്

ഹൂസ്റ്റണ്‍ : ഏഴു വര്‍ഷത്തിനുശേഷം ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ യുവജങ്ങള്‍ക്കു വളരെ പ്രാധാന്യം നല്‍കിയുള്ളതാവുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്. ഏഴ് എന്ന സംഖ്യ ദൈവത്താല്‍ നിര്‍ണയിക്കപ്പെട്ട പൂര്‍ണതയെ കുറിക്കുന്നു. സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെയാണ്. പതിനെട്ടു വയസിലേക്കു പ്രവേശിക്കുന്ന അമേരിക്കയിലെ സീറോ മലബാര്‍ രൂപതയും വളര്‍ച്ചയുടെ പടവിലാണ്. ഹൈസ്കൂള്‍, കോളേജ്, കോളേജ് കഴിഞ്ഞവര്‍ ഉള്‍പ്പെടെ 1200 യുവജനങ്ങള്‍ ഇതുവരെ കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തു. യൂത്ത് അപോസ്റ്റലേറ്റ് ഉള്‍പ്പെടെ നിരവധി യുവജന കൂട്ടായ്മകള്‍ മുന്നോട്ടു വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു. ഹൂസ്റ്റണില്‍ ആഗസ്ത് ഒന്നു മുതല്‍ നാല് വരെ നടക്കുന്ന ദേശീയ കണ്‍വന്‍ഷന്‍റെ മുന്നോടിയായി ഹൂസ്റ്റണ്‍ ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാര്‍ അങ്ങാടിയത്ത്. യോഗത്തില്‍ സഹായമെത്രാനും ജനറല്‍ കണ്‍വീനറുമായ…

വ്യാജ ഡോക്ടറേറ്റ് നല്‍കുന്ന ‘കടലാസ്’ യൂണിവേഴ്സിറ്റികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവേഷണ കൂട്ടായ്മ

തിരുവനന്തപുരം: യഥാര്‍ത്ഥ ഗവേഷണം നടത്തുന്നവരെ കബളിപ്പിച്ച് വ്യാജ ഡോക്ടറേറ്റും പി‌എച്ച്‌ഡിയും മറ്റു ബിരുദങ്ങളും നല്‍കുന്ന വ്യാജ ‘കടലാസ്’ യൂണിവേഴ്സിറ്റികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐയും ഗവേഷണ കൂട്ടായ്മ പ്രവര്‍ത്തകരും രംഗത്ത്. യാതൊരു വിദ്യാഭ്യാസമില്ലാത്തവര്‍ക്കു പോലും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഇത്തരം സര്‍‌വ്വകലാശാലകള്‍ വളര്‍ന്നു വരുന്നത് രാജ്യത്തിനു തന്നെ ആപത്താണ്. 25000 രൂപ നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കുന്ന ഓണ്‍ലൈന്‍ ഏജന്‍സികള്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ മുതല്‍ മനോരോഗ ചികിത്സയും കൗണ്‍സിലിങ്ങും മോട്ടിവേഷണല്‍ തെറാപ്പിയും നടത്തുന്നവര്‍ വരെ വ്യാജ ഡോക്ടറേറ്റുകള്‍ സമ്പാദിക്കുന്നതായാണ് ആരോപണം ഉയരുന്നത്. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ വ്യാജ ബിരുദക്കാര്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണം. ഇത്തരത്തില്‍ വ്യാജ ഡോക്ടറല്‍, ഡി -ലിറ്റ് ബിരുദം നല്‍കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി കെ എം…

വനിതാ പോലീസിന് ബാങ്ക് വായ്പ നിഷേധിച്ച വൈരാഗ്യത്തിന് ബാങ്ക് മാനേജരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച നിശാന്തിനി ഐപി‌എസ്സിനെതിരെ പുതിയ അന്വേഷണം

വനിതാ പോലീസിന് ബാങ്ക് വായ്പ നിഷേധിച്ച വൈരാഗ്യം തീര്‍ക്കാന്‍ ബാങ്ക് മാനേജരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍.നിശാന്തിനിക്കെതിരെ സര്‍ക്കാര്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചു. നിശാന്തിനിയെ കുറ്റവിമുക്തയാക്കിയ റിപ്പോര്‍ട്ട് റദ്ദു ചെയ്തതായും പുതിയ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കോടതിയെ അറിയിക്കുമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപോലീസുകാര്‍ക്കെതിരെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും ഉടന്‍ തന്നെ ഐജി വിജയ്‌ സാഖറെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. 2011 ജൂലൈയില്‍ നിശാന്തിനി തൊടുപുഴ അസിസ്റ്റന്റ് കമ്മിഷ്ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ യുണിയൻ ബാങ്ക് മാനേജറായിരുന്ന പേഴ്സി ജോസഫിനെ നിശാന്തിനി കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്നാണ് കേസ്. വനിതാ പോലീസ് ഉദ്യോഗസ്ഥ ബാങ്കില്‍ ലോണിനായി സമീപിച്ചെങ്കിലും മാനേജര്‍ അനുവദിച്ചില്ല . തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയോടു അപമര്യാദയായി പെരുമാറിയെന്ന കള്ളപരാതിയില്‍ മാനേജരെ…

യു.എസില്‍ വെടിവെയ്പ്പ്; അക്രമിയടക്കം പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു

വിര്‍ജീനിയ: വിര്‍ജീനിയ ബീച്ചിലെ മുന്‍സിപ്പല്‍ കോംപ്ലക്‌സിനുള്ളിലുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. വെര്‍ജീനിയയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചു കയറി ഇയാള്‍ തുരുതുര വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നേര്‍ക്കും ഇയാള്‍ നിറയൊഴിച്ചു. ഇതില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. വെര്‍ജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്തടുത്ത് സര്‍ക്കാര്‍ മന്ദിരങ്ങളുള്ള മേഖലയാണിത്. വെടിവയ്പ്പുണ്ടായതിന് പിന്നാലെ തൊട്ടടുത്ത കെട്ടിടങ്ങളിലുള്ള ജീവനക്കാരെ ഒഴിപ്പിച്ചു. ഈ വര്‍ഷം…

ഫോമാ കേരള കണ്‍വന്‍ഷന് ഇന്ന് തിരി തെളിയും; കടപ്രയ്ക്കു കരുത്തായി വില്ലേജ് പദ്ധതി സമര്‍പ്പണം

തിരുവല്ല: ഫോമായുടെ കേരള കണ്‍വന്‍ഷന്, തിരുവല്ലയില്‍ ഇന്ന് തിരി തെളിയുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ വന്‍ ജനാവലിയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, സെക്രെട്ടറി ജോസ് ഏബ്രാഹാമും, ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാമും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രളയദുരിതത്തില്‍ നിന്നും കരകയറുവാന്‍ ഒരു കൈ സഹായവുമായി എത്തിയ ഫോമായുടെ ഈ പദ്ധതിയുടെ ആസൂത്രണ ശില്പികൂടിയായ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. ഇന്ന് വൈകിട്ട് തിരിതെളിയുന്ന കേരള കണ്‍വന്‍ഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിക്കും, തുടര്‍ന്ന് പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ വസന്തകുമാറിന്റെ കുടുംബത്തിനുള്ള ഫോമായുടെ സഹായധനം കൈമാറും. വിപുലമായ പരിപാടികളോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ചടങ്ങുകള്‍ക്ക് ഉത്സവത്തിമര്‍പ്പേകുവാന്‍ തിരുവല്ല കടപ്ര നിവാസികള്‍…