ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ദ്വിവത്സര ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു. ബൈബിള്‍ സഭാ ചരിത്രം, ആരാധനക്രമം, സഭാവിജ്ഞാനീയം, ക്രിസ്റ്റോളജി തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളിച്ചാണ് നാലു സെമസ്റ്ററുകളായി നടത്തുന്ന ദൈവശാസ്ത്ര കോഴ്‌സ് നടത്തുന്നത്. ജൂണ്‍ 23-ന് കോഴ്‌സ് ഔദ്യോഗികമായി ആരംഭിക്കും. കോഴ്‌സിനെക്കുറിച്ചുള്ള ആമുഖാവതരണം ഷിക്കാഗോ രൂപതയുടെ മതബോധന ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍ ഏതാനും ആഴ്ചയ്ക്കുമുമ്പ് നടത്തുകയുണ്ടായി. എല്ലാ ഞായറാഴ്ചയും 11 മണിക്കായിരിക്കും ക്ലാസുകള്‍ നടക്കുക. രണ്ടു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പൊന്തിഫിക്കല്‍ പദവിയുള്ള വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താത്പര്യമുള്ള ആര്‍ക്കും കോഴ്‌സില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. തോമസ് കടുകപ്പള്ളിയേയോ കോര്‍ഡിനേറ്റേഴ്‌സായ ജോര്‍ജ് അമ്പാട്ട്, പാപ്പച്ചന്‍ മൂലയില്‍ എന്നിവരേയോ ബന്ധപ്പെടാവുന്നതാണ്.

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദൈവശാസ്ത്ര സെമിനാര്‍

ഷിക്കാഗോ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഫ്രാന്‍സീസ് പാപ്പായുടെ വിഖ്യാത ചാക്രിക ലേഖനമായ ‘ലൗഡാറ്റെ സി’- യെ അടിസ്ഥാനമാക്കി ദൈവശാസ്ത്ര സെമിനാര്‍ നടത്തുകയുണ്ടായി. വത്തിക്കാന്‍ പരിസ്ഥിതി കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ ഫാ. ജോഷ്‌ത്രോം കുരീത്തടം എസ്.ഡി.ബി സെമിനാര്‍ പ്രസന്റേഷന്‍ നടത്തി. കത്തോലിക്കാ സഭയുടെ സുവിശേഷാധിഷ്ഠിതമായ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള പ്രബോധനങ്ങളും കാഴ്ചപ്പാടുകളും ചാക്രിക ലേഖനത്തിലെ 10 പ്രമാണങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കുകയുണ്ടായി. പ്രകൃതി- അന്തരീക്ഷ സംരക്ഷണം ക്രിസ്തു ദൗത്യവും സുവിശേഷവത്കരണവും എന്നു മാത്രമല്ല, പ്രകൃതിയെ നശിപ്പിക്കുന്നത് കുമ്പസാരിക്കേണ്ട പാപം തന്നെയാണെന്നു വ്യക്തമാക്കി. മാര്‍പാപ്പയും സഭയും പ്രകൃതി സംരക്ഷണത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് അച്ചന്‍ ഊന്നിപ്പറയുകയുണ്ടായി. ലോക മത ഫോറത്തിന്റെ ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളും, പ്രകൃതി സംരക്ഷകരും ഇടവകക്കാരുമായി ഏകദേശം നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. വികാരി ഫാ തോമസ് കടുകപ്പള്ളി സ്വാഗതവും, ലോക മതഫോറം…

കലയത്താങ്കല്‍ കെ.എ മാത്യു (81) നിര്യാതനായി

തിരുവനന്തപുരം: അമ്പൂരി, തേക്കുപാറ, കലയത്താങ്കല്‍ കെ.എ. മാത്യു (81) ജൂണ്‍ മൂന്നാം തീയതി നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (പുതിയിടം കുടംബാംഗം). മക്കള്‍: മേരിക്കുട്ടി വര്‍ഗീസ്, ലില്ലിക്കുട്ടി ജോമി, ബേബി മാത്യു, ലിസ ജോര്‍ജ് (ന്യൂജേഴ്‌സി), ഷീല മാത്യു,, ബിജു മാത്യു (ന്യൂജേഴ്‌സി), ബിനോ മാത്യു (ന്യൂജേഴ്‌സി). മരുമക്കള്‍: കെ.എം. വര്‍ഗീസ്, ജോമി തോമസ്, റേച്ചല്‍, ജോമോന്‍ (ന്യൂജേഴ്‌സി), രവി, പ്രീന (ന്യൂജേഴ്‌സി), ഷൈനി (ന്യൂജേഴ്‌സി). സംസ്കാര ശുശ്രൂഷ ജൂണ്‍ എട്ടാംതീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിച്ച് തേക്കുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 10)

ആശാന്റെ കൂടെയുള്ള തയ്യല്‍ ക്രമേണ മടുത്തു. തരാമെന്ന് പറഞ്ഞിരുന്ന ഒരു രൂപ തരാന്‍ ഭയങ്കര മടി. വന്നുവന്ന് അവസാനം ഒന്നും കിട്ടാതെയായി. മാത്രമല്ലാ, വിത്സണ്‍ എന്ന മറ്റൊരു തയ്യല്‍ക്കാരനെ ആശാന്‍ ഹയര്‍ ചെയ്തുവെന്നും, ഞാന്‍ പോന്നു കഴിഞ്ഞിട്ട് എന്റെ മിഷ്യനിലാണ് അയാളുടെ തയ്യല്‍ എന്നും, തീരെ ശ്രദ്ധയില്ലാതെ മിഷ്യന്‍ ഉപയോഗിക്കുന്നത് കൊണ്ട് ‘ പട, പട, പട ശബ്ദത്തോടെയാണു മിഷ്യന്‍ പ്രവര്‍ത്തിക്കുന്നത് എന്നും ഞാനറിഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ അപ്പന് ദേഷ്യം വന്നു. ” അവിടുത്തെ തയ്യല്‍ മതി ” എന്നും പറഞ്ഞു കൊണ്ട് പരീക്കണ്ണിയിലുള്ള ഒരു ചുമട്ടുകാരനെക്കൊണ്ട് മിഷ്യന്‍ വീട്ടില്‍ തിരിച്ചെത്തിച്ചു. വീണ്ടും വീട്ടില്‍ കുത്തിയിരിപ്പ്. ‘ സോവിയറ്റു ലാന്‍ഡ് ‘ വരുന്നുണ്ട്. അത് വായിക്കും. പറ്റുന്നത് പോലെ മറ്റു പുസ്തകങ്ങള്‍ വായിക്കുകയും, എഴുതുകയും ഒക്കെ ചെയ്തു കൊണ്ട് അങ്ങിനെ കഴിഞ്ഞു. ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടു…

എസ്.ബി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസുമായി സൗഹൃദ സംഗമം നടത്തി

ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജ് റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസുമായി സൗഹൃദസംഗമം നടത്തി. ജൂണ്‍ രണ്ടാം തീയതി വൈകിട്ട് 7.30-നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളിലാണ് യോഗം നടന്നത്. അമേരിക്കന്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയ അദ്ദേഹത്തെ എസ്.ബി അലുംമ്‌നി അംഗങ്ങള്‍ എല്ലാവരും കുടുംബസമേതം സ്‌നേഹാദരവുകളോടെ ഹൃദ്യമായി വരവേല്‍ക്കുകയും വിവിധ വിഷയങ്ങളെ അധികരിച്ച് സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജയിംസ് ഓലിക്കര, റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസിനേയും സഹധര്‍മ്മിണി സൂസന്‍ ജോര്‍ജ് വര്‍ഗീസിനേയും സദസിനു പരിചയപ്പെടുത്തി. ശാസ്ത്രജ്ഞന്‍, അധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തി എന്ന ഖ്യാതിയും അദ്ദേഹം നേടിയിട്ടുണ്ട്. അറിവിന്റെ അക്ഷയഖനിയായ അദ്ദേഹം രാഷ്ട്രീയവും സാമൂഹികവും മതപരവുമായ വിവിധ വിഷയങ്ങളെ അധികരിച്ച് സദസ്യരെ അറിവിന്റെ ഒരു പുതിയ തലത്തിലേക്കും മാനത്തിലേക്കും…

എക്യുമെനിക്കല്‍ ഫെലോഷിപ്പ് പെന്‍സില്‍വേനിയയുടെ 2019- 20 ഭരണസമിതി നിലവില്‍ വന്നു

പെന്‍സില്‍വേനിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയായിലുള്ള ഇരുപത്തിരണ്ടു ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യുമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ പുതിയ ഭാരവാഹികളെ ഏപ്രില്‍ 7ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുക്കുകയുണ്ടായി. ഫിലഡല്‍ഫിയ പട്ടണത്തിലെ ക്രൈസ്തവസഭകള്‍ തമ്മില്‍ സഹകരിച്ച് ആത്മീയ- സാമൂഹ്യ മേഖലകളില്‍ പുരോഗമനപരമായ പദ്ധതികള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 1986- ല്‍ പ്രാരംഭം കുറിച്ച എക്യുമിനിക്കല്‍ ഫെലൊഷിപ്പിന് കഴിഞ്ഞ കാലങ്ങളില്‍ പുരോഗമനപരമായ വിവിധ സംരംഭങ്ങള്‍ അവിഷ്ക്കരിക്കുവാന്‍ കഴിഞ്ഞു എന്നത് സംഘടനയ്ക്ക് അഭിമാനകരമാണ്. പുതിയ ഭരണസമിതിയുടെ ചെയര്‍മാനായി റവ.സാജു ചാക്കോ (ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്) നിയമിതനായി. കോ. ചെയര്‍മാനായി റവ. റനി ഫിലിഫ് ( ഫിലഡല്‍ഫിയ ക്രൈസ്റ്റ് ചര്‍ച്ച്) തെരഞ്ഞെടുക്കപ്പെട്ടു. റവ. റനി ഏബ്രഹാം റിലിജസ് കോര്‍ഡിനേററായും, ജനറല്‍ സെക്രട്ടറിയായി ബിനു ജോസഫ്, ജോ. സെക്രട്ടറിയായി…

ഇഫ്താര്‍ വിരുന്നിനെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ വര്‍ഗീയ പരാമര്‍ശം; മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി: ഇഫ്താര്‍ വിരുന്നൊരുക്കിയതില്‍ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെയാണ് ഗിരിരാജ് സിങ് വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്തുകൊണ്ട് ഇത്തരം ആഘോഷ പരിപാടികള്‍ ഹിന്ദു ഉത്സവമായ നവരാത്രിക്ക് നടത്തുന്നില്ല എന്ന് ഗിരിരാജ് സിങ് ചോദിച്ചു. നമ്മുടെ മതത്തിന്റെ ഉത്സവങ്ങള്‍ നടത്തുന്നതില്‍ എന്തുകൊണ്ട് നമ്മള്‍ കുറവ് വരുത്തുന്നു എന്നും ഗിരിരാജ് സിങ് ചോദിച്ചു. തിങ്കളാഴ്ചയാണ് രാം വിലാസ് പസ്വാന്‍ ഇഫ്താര്‍ വിരുന്ന് നല്‍കിയത്. ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് പുറമേ മറ്റ് ജെഡിയു നേതാക്കളും വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്‍ഡിഎ സഖ്യത്തിലുള്ള ജെഡിയു ബിജെപിയുമായി അസ്വാരസ്യത്തിലാണ്. ഇതിനിടയിലാണ് ബിജെപി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഇത്തരം പരാമര്‍ശവുമായി…

തെലങ്കാനയില്‍ ലൗ ജിഹാദ് ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍; മകളെ പ്രണയിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയെന്ന്

ഹൈദരാബാദ് : തെലങ്കാനയില്‍ ലൗ ജിഹാദ് ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. മകളെ പ്രണയിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചത്. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നും, മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ലൗ ജിഹാദ് നടത്തിയെന്ന പരാതിയുമായി ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ ഹൈദരാബാദ് പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. മകളെ സിറിയയിലേക്കോ ദുബായിലേക്കോ കടത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഹൈദരാബാദ് പോലിസിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തലങ്കാന അദിലാബാദ് സ്വദേശിയായ ഇന്ദിര എന്ന യുവതി 2018 ജൂലൈയിലാണ് മുഹമ്മദ് റിസ്‌വാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് മതപരിവര്‍ത്തനം നടത്തി സുനൈറ നര്‍മിന്‍ എന്ന് പേര് സ്വീകരിച്ചിരുന്നു. പരാതിയുമായി രക്ഷിതാക്കള്‍ പോലിസിനെ സമീപിച്ചതോടെ രക്ഷിതാക്കളുടെ ആരോപണത്തെ തള്ളി യുവതി രംഗത്തെത്തിയിട്ടുണ്ട്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ് ലാം…

കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് വിതരണം കൊച്ചിയില്‍

ലോസ് ആഞ്ചലസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജൂണ്‍ 9ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ , സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ.ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ് സ്‌കോര്‍ഷിപ്പ്. ഇത്തവണ 40 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം നോര്‍ത്തിലുള്ള പരമാര ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തില്‍ ജൂണ്‍ 9 രാവിലെ 11 മണിക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ അധ്യക്ഷം വഹിക്കും. മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഇലക്ടോണി്ക്‌സ് കോര്‍പ്പറേഷന്‍സ് ഒ്ാഫ് ഇന്ത്യ ഡയറക്ടര്‍ രഞ്ജിത് കാര്‍ത്തികേയന്‍ മുഖ്യാതിഥിയാകും. ജനം ടി വി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു,…

എം എ യൂസഫലി യു‌എ‌ഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡ് കാര്‍ഡ് ലഭിച്ച ആദ്യത്തെ വിദേശി

വിദേശികള്‍ക്ക് യുണെറ്റഡ് അറബ് എമിറേറ്റ്സില്‍ സ്ഥിരമായി താമസിക്കാനുള്ള ‘ഗോള്‍ഡ് കാര്‍ഡ്’ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ലഭിച്ചു. യുഎയില്‍ ആജീവനാന്തം താമസിക്കാനുള്ള ഔദ്യോഗിക രേഖയാണ് ഗോള്‍ഡ് കാര്‍ഡ്. ആദ്യ ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന പ്രവാസി എന്ന ബഹുമതിയും യൂസഫലിക്ക് ലഭിച്ചു. വന്‍കിട നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍ തുടങ്ങിയവരില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്ക് മാത്രം രാജ്യം നല്‍കുന്ന സ്ഥിരതാമസാനുമതിയാണ് ഗോള്‍ഡന്‍ കാര്‍ഡ്. വിനയത്തോടെയും വലിയ അഭിമാനത്തോടെയുമാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ നേട്ടം സ്വീകരിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് ആദ്യ ഗോള്‍ഡ് കാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന് നല്‍കിയ കാര്യം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയീദ് സാലിം അല്‍…