ദി ക്ലോസ് സിന്നര്‍ (The Close Sinner ) – ഷോര്‍ട്ട് ഫിലിം റിവ്യൂ: ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്

ചൈത്രം മീഡിയയുടെ ബാനറില്‍ പി എം ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി ക്‌ളോസ് സിന്നര്‍’ (‘The Close Sinner) എന്ന മലയാളം ഷോര്‍ട് ഫിലിം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുന്നു. യൂട്യൂബ്, ഫേസ്ബുക് , വാട്‌സാപ് തുടങ്ങിയ നവ മാധ്യമ സങ്കേതങ്ങള്‍ മുഖേന പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തില്‍ മികവുറ്റ അഭിനയം കാട്ടുന്ന ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയരാകുന്നു. കേരളത്തിലെ നാടക സിനിമ വേദിയില്‍ നിന്നുമുള്ള പ്രേം കബീര്‍ , കെ പി ഏ സി ലതിക, സുമേഷ് ചുങ്കപ്പാറ, രാജമ്മ, മനു മാധവ്, ബാലനടി വാണി തുടങ്ങിയ നല്ല അഭിനേതാക്കള്‍ക്കൊപ്പം, ഇന്ത്യയിലും, അമേരിക്കയിലും കലാസാഹിത്യ രംഗങ്ങളില്‍ തന്റെ അഭിനയ മികവ് നാടകവേദിയിലൂടെ അവതരിപ്പിച്ചിട്ടുള്ള റോയ് തിയോടിക്കലും (ഹൂസ്റ്റണ്‍) സാമൂഹിക നന്മയുള്‍ക്കൊള്ളുന്ന മുകുന്ദന്‍ മാഷ് എന്ന കഥാപാത്രത്തിലൂടെ അരങ്ങു കുറിക്കുന്നു. പലരും ചിലപ്പോഴൊക്കെ…

സി.എം.എയുടെ ഫൊക്കാന പ്രതിനിധികളെ അനുമോദിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2018- 20 കാലയളവിലേക്കുള്ള ഫൊക്കാന പ്രതിനിധികളെ 2019 മെയ് 31-നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ വച്ചു തെരഞ്ഞെടുക്കുകയുണ്ടായി. ഏഴുപേര്‍ മാത്രമാണ് വേണ്ടിയിരുന്നതെങ്കിലും പത്തിലധികം ആളുകളുടെ പേരുകളാണ് നിര്‍ദേശിച്ചത്. സീനിയര്‍ അംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് മറ്റുള്ളവര്‍ പിന്മാറുകയും ലെജി പട്ടരുമഠം, മത്യാസ് പുല്ലാപ്പള്ളി, ലീല ജോസഫ്, അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, റ്റോമി അംബേനാട്ട്, ജോയിമോന്‍ പുത്തന്‍പുരയ്ക്കല്‍, അഗസ്റ്റിന്‍ കരിങ്കുറ്റി എന്നിവര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. 2018- 20 ഫൊക്കാന നാഷണല്‍ കമ്മിറ്റി അതിനൂതനമായ പല പദ്ധതികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുകയും, അഭിനന്ദിക്കുന്നതായും ചിക്കാഗോയില്‍ നിന്നുള്ള ഫൊക്കാന ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസും, ആര്‍.വി.പി ഫ്രാന്‍സീസ് കിഴക്കേക്കുറ്റും അറിയിച്ചു. അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്യക്ഷമമായ വിവിധ പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.…

ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

ചിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ 2019 ജൂണ്‍ 28 മുതല്‍ ജൂലൈ 14 വരെ ഭക്ത്യാഢംബരമായി ആഘോഷിക്കുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ ഏഴാം തീയതി വരെ തോമാശ്ശീഹായോടുള്ള പ്രത്യേക നൊവേനയും, ഓരോ ദിവസവും ഇടവകയിലെ വിവിധങ്ങളായ വിശ്വാസി സമൂഹത്തെ അനുസ്മരിച്ച് സമര്‍പ്പിച്ചുള്ള ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ഇന്‍ഫന്റ് ജീസസ്, കുട്ടികള്‍, യുവജനങ്ങള്‍, രോഗികള്‍, ഗ്രാന്റ് പേരന്റ്‌സ് തുടങ്ങിയവരേയും ഓരോദിവസവും അനുസ്മരിക്കുന്നതാണ്. ജൂണ്‍ 30-ന് രാവിലെ 10.30-നുള്ള ദിവ്യബലിക്കുശേഷം തിരുനാള്‍ കൊടിയേറ്റം നടത്തും. അന്നേദിവസം ഇടവകയിലെ യുവജനങ്ങള്‍ സേവനദിനമായി ആഘോഷിച്ചുകൊണ്ട് ‘സീറോ ഇംപാക്ട് റൈസ് എഗനിസ്റ്റ് ഹങ്കര്‍- ഫീഡ് ദി ഹങ്കര്‍’ എന്ന ഏജന്‍സിയുമായി സഹകരിച്ച് ഭക്ഷണപ്പൊതികള്‍ പായ്ക്ക് ചെയ്യുന്നതാണ്. ജൂലൈ ഒന്നാം തീയതി രൂപതയുടെ സ്ഥാപനത്തിന്റെ ഓര്‍മ്മയും, രൂപാതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക അനുസ്മരണവും ഉണ്ടായിരിക്കുന്നതാണ്.…

ഫാ. തോമസ് തൈച്ചേരില്‍ എഡ്മന്റന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരി

എഡ്മന്റന്‍ (കാനഡ): എഡ്മന്റനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി ഇടുക്കി രൂപതാംഗം ഫാ. തോമസ് തൈച്ചേരില്‍ 2019 ജൂണ്‍ രണ്ടിനു ഉത്തരവാദിത്വം ഏറ്റെടുത്തു. റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ അഞ്ചു വര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം 2018 ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങിപ്പോയതിനെ തുടര്‍ന്നു ഫാ. ജോജോ ചങ്ങനംതുണ്ടിയില്‍ ആക്ടിംഗ് വികാരിയായി പ്രവര്‍ത്തിച്ചിരുന്നിടത്താണ് ഇടവക പട്ടക്കാരനായ റവ.ഫാ. തോമസ് തൈച്ചേരില്‍ പുതിയ വികാരിയായി ചാര്‍ജ് ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ ഏഴാമത്തെ പുത്രനായാണ് ജനനം. സഹോദരങ്ങളായ ജോണ്‍, ചെറിയാന്‍ എന്നിവര്‍ മുംബൈയില്‍ സ്ഥിരതാമസമാണ്. മറ്റു സഹോദരങ്ങളായ മേരിക്കുട്ടി, കുഞ്ഞമ്മ, ജോസ്, അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ എന്നിവര്‍. 1991 ജനുവരി ഒന്നാം തീയതി കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്നും…

പ്രമേഹ രോഗികള്‍ക്ക് കരിഞ്ചീരകം അത്യുത്തമം

അടുക്കളയില്‍ വലിയ ഉപയോഗമില്ലെങ്കിലും പലരുടേയും വീട്ടില്‍ കരിഞ്ചീരകം കാണും. ഇതിട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുന്നവരുമുണ്ട്. കലോഞ്ചി, ബ്ലാക് സീഡ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. നൈജെല്ല സറ്റൈവ എന്നറിയപ്പെടുന്ന കരിഞ്ചീരകത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് വാസ്തവം. ഇത് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ജീവിത ശൈലീ രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് കരിഞ്ചീരകം. കരിഞ്ചീരകം ഏതെല്ലാം വിധത്തിലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്, അസുഖങ്ങള്‍ക്കു മരുന്നാകുന്നത് എന്നറിയാം…. പ്രമേഹം പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ലേശം കട്ടന്‍ ചായയില്‍ ഇട്ടു കുടിയ്ക്കാം. 2,5 മില്ലി കരിഞ്ചീരക തൈലംതൈലം ചേര്‍ത്തു കഴിച്ചാലും മതി. ഇതല്ലെങ്കില്‍ ഇത് ദിവസവും രണ്ടു ഗ്രാം വീതം കഴിയ്ക്കാം. കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c) കുറയ്ക്കാനും ഫലപ്രദമാണ്. പല്ലു സംബന്ധമായ…

People could be eating a credit card’s worth of microplastics per week; Study

A global analysis on the ingestion of microplastics by people found that each person could be ingesting about a credit card worth of plastic in a week. The findings from the new study commissioned by the World Wildlife Foundation and carried out by the University of Newcastle, Australia, confirmed the urgent need to address plastic pollution in the ecosystem. The study, named ‘No Plastic in Nature: Assessing Plastic Ingestion from Nature to People’, says that the single largest source of plastic ingestion is through water, both bottled and tap, all…

Three Indian-origin women among Forbes’ top-80 richest self-made women

Three Indian-origin women have found themselves on Forbes’ annual list of America’s 80 richest self-made women. Jayshree Ullal, Neerja Sethi and Neha Narkhede have been named in the list which also includes the likes of Oprah Winfrey, reality star and the youngest self-made billionaire Kendall Jenner, singers Rihanna and Beyonce, and talk show host Ellen DeGeneres. Ullal, who ranks 18th on the list is the President and CEO of computer networking firm Arista Networks. The 58-year old has a net worth of USD 1.4 billion and owns about 5 percent…

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് സര്‍‌വീസ് നടത്തിയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സ് റദ്ദ് ചെയ്തു

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് സര്‍‌വീസ് നടത്തിയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ റദ്ദാക്കി. ബസ്സുകളുടെ വാതിലടക്കാതെ യാത്രക്കാരെ കയറ്റി ഓടിച്ചതിനാണ് സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തത്. വാതിലുണ്ടായിട്ടും തുറന്നിട്ട്‌ ഓടിയ 25 ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് ഇപ്രകാരം റദ്ദു ചെയ്തത്. 2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 11 വരെ കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക വേഷത്തില്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വാതിലുകള്‍ അടച്ചാണ് സര്‍വീസ് നടത്തുക . ഇത് മറികടക്കുന്നതിനായി സിവില്‍ ഡ്രസ്സിലാണ് പരിശോധന നടത്തിയത്. റോഡിന്റെ പലഭാഗങ്ങളില്‍ നിന്നും ബസുകളെ മഫ്തി ഡ്രസ്സില്‍ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ കയര്‍ കെട്ടിവെച്ചും , വാതില്‍ തുറന്നിട്ടും സര്‍വീസ്…

കൈരളി ടിവി യുഎസ്എ കവിതാ പുരസ്കാരം ഡോണ മയൂരക്ക്

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കവിതയ്ക്കുള്ള കൈരളി ടിവി യു എസ് എ യുടെ രണ്ടാമത് പുരസ്കാരം പ്രമുഖ എഴുത്തുകാരി ഡോണ മയൂരയുടെ ‘ഉയിരുപ്പ്’ എന്ന കവിത സ്വന്തമാക്കി. മികച്ച ധാരാളം കവിതകള്‍ വിവിധ അമേരിക്കന്‍ മലയാള മാധ്യമങ്ങളില്‍ എഴുതിയിട്ടുള്ള ഡോണ, എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ കണക്റ്റിക്കട്ടില്‍ താമസിക്കുന്നെ ഐ ടി കണ്‍സള്‍ട്ടന്റ് കൂടിയാണ്. അസാധാരണമായ ബിംബ സാനിധ്യം കൊണ്ടും ചിത്രങ്ങള്‍ മനസില്‍ പതിയുന്നപോലെ വര്‍ണങ്ങള്‍ വിരിയിക്കുന്ന കവിത വിധികര്‍ത്താക്കള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ‘സങ്കടല്‍ പക്ഷി’, ‘ആരൊരാളത്’, ‘പൂച്ച’ എന്നിങ്ങനെ മികച്ച ധാരാളം കവിതകളുടെ രചയിതാവ് കൂടിയാണ് ഈ തിരുവനതപുരം സ്വദേശി. പ്രവാസി മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇമലയാളി സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ വെച്ച് കൈരളി ടി വി യു എസ് എ യുടെ ക്യാഷ് അവാര്‍ഡും ഉപഹാരവും ജൂണ്‍…

യമന്‍ ഹൂതികളുടെ ആക്രമണം വീണ്ടും; സൗദിയിലെ അബ്‌ഹ വിമാത്താവളത്തില്‍ മിസൈല്‍ ആക്രമണം

റിയാദ്: യമനിലെ ഹൂതികള്‍ സൗദി അറേബ്യയിലെ വിമാനത്താവളത്തിനു നേര്‍ക്ക് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്ക് . പരിക്കേറ്റവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പടിഞ്ഞാറന്‍ സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്. വിമാനത്താവളത്തിന്റെ പ്രവേശന ഹാളിലാണ് മിസൈല്‍ വന്ന് പതിച്ചത് . ഗുരുതരമായി പരിക്കേറ്റ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . നിസ്സാരമായി പരിക്കെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.