ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 7 & 8)

ഒറ്റവാക്കിലേക്ക് ഒതുക്കിപ്പറയാവുന്നതൊന്നും എന്‍റെ ജീവിതത്തില്‍ സംഭവിച്ചില്ല. അന്നും അതങ്ങിനെയായിരുന്നു. ഒരു സുഖപ്രസവത്തിനുള്ള ആരോഗ്യമൊന്നും എന്‍റെ ഉടലില്‍ ബാക്കിയില്ലായിരുന്നു. എന്നെയും ചുമന്നു കൊണ്ട് അച്ഛനും അമ്മയും ഏതാനും അയല്‍വാസികളും കൂടി പട്ടണത്തിലെ ആശുപത്രിയിലെത്തി. വഴിനീളെ ഞാന്‍ രക്തം കൊണ്ട് അടയാളം കുറിച്ചിരുന്നു. ഒരു സിസേറിയന്‍ ആയിരുന്നു ആശുപത്രിക്കാരുടെ മുന്നിലെ പോംവഴി. അങ്ങിനെ പതിനാറാമത്തെ വയസ്സില്‍ അവര്‍ എന്‍റെ ഉദരം കീറി എന്‍റെ കുഞ്ഞിനെ എന്നില്‍ നിന്നും മുറിച്ചെടുത്തു. ബോധം വീണപ്പോള്‍ എന്‍റെ ചുറ്റിലും വിഷാദ മുഖവുമായി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു. അമ്മയുടെ നിഴല്‍ പറ്റി ശാരദക്കുട്ടിയും. അവളുടെ കയ്യില്‍ പാതി തൊലിച്ച ഒരു ഓറഞ്ചും. എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ അമ്മയുടെ കയ്യിലെ വെളുത്ത തുണിപ്പൊതിയിലേക്ക് ആര്‍ത്തിയോടെ നോക്കി. എന്ത് രാസപ്രവര്‍ത്തനം എന്‍റെ തലച്ചോറില്‍ നടക്കുന്നത് കൊണ്ടാണ് ആ കുഞ്ഞിന്‍റെ മുഖമൊന്നു കാണാന്‍ ഞാനേറെ കൊതിച്ചത് എന്നറിയില്ല.…

ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ സോദരി സമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്തു ദൈവസഭ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ സഹോദരി സാമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ 22 ശനി, 23 ഞായര്‍ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് ഹിക്ക്‌സ് വില്ലിലുള്ള ഐ.പി.എ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. സിസ്റ്റര്‍ ഷൈനി തോമസ് (യു.കെ) മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്‍റ് സിസ്റ്റര്‍ സോഫി വര്‍ഗീസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും. കണ്‍വന്‍ഷന്റെ വിവിധ മീറ്റിങ്ങുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുമെന്ന് സെക്രട്ടറി ഡോ. ഷൈനി റോജന്‍ സാം അറിയിച്ചു.

ഉണര്‍വ്വ് മഹോത്സവം ഡാളസില്‍

ഫ്രിസ്കോ (ഡാളസ്): ജൂണ്‍ 15 ശനിയാഴ്ച മുതല്‍ 25 ചൊവ്വാഴ്ച വരെ ഫ്രിസ്കോയില്‍ നടക്കുന്ന ഉണര്‍വ്വ് മഹോത്സവത്തില്‍ ലോക പ്രശസ്ത സുവിശേഷകര്‍ പ്രസംഗിക്കുന്നു. ഫ്രണ്ട്ഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ അനീഷ്‌ മനോ സ്റ്റീഫന്‍ (ബാംഗ്ലൂര്‍), പാസ്റ്റര്‍ ചാണ്ടി വര്‍ഗ്ഗീസ് (ന്യൂഡല്‍ഹി), പാസ്റ്റര്‍ ജെസ്സി റെയ്മഴ്സ് (അമേരിക്ക), പാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. പ്രമുഖ ക്രിസ്തീയ ഗായകന്‍ ഷെഡന്‍ ബഞ്ചാരയുടെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ് ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ബൃഹത്തായ ഡാളസ് മെട്രോപ്ലെക്സില്‍ ഒരു വലിയ ആത്മീയ മുന്നേറ്റം ലക്ഷ്യമിട്ട് നടക്കുന്ന പ്രസ്തുത യോഗങ്ങളിലേക്ക് മതഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: Vivek Samuel 847 878 4578/ Sam Simon 469 407 7961.

വാണാക്യൂ സെന്റ് ജയിംസ് പള്ളി പെരുന്നാള്‍ ജൂണ്‍ 15,16 തീയതികളില്‍

ന്യൂജഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 15,16 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നതാണ്. യെരുശലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായിരുന്ന മോര്‍ യാക്കോബിന്റെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഏക ഇടവകയാണ് വാണാക്യു സെന്റ് ജയിംസ് പള്ളി. ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ജൂണ്‍ പതിനഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു കൊടി ഉയര്‍ത്തലും തുടര്‍ന്ന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും നടക്കും. പെരുന്നാള്‍ ദിനമായ ജൂണ്‍ 16-നു ഞായറാഴ്ച രാവിലെ 9.30-നു പ്രഭാത പ്രാര്‍ത്ഥനയും, 10-നു വിശുദ്ധ കുര്‍ബാനയും നടക്കും. 11.30-നു നടത്തപ്പെടുന്ന പ്രദക്ഷിണത്തിന് സെന്റ് ജയിംസ് പള്ളി കലാകാരന്മാരുടെ ചെണ്ടമേളം അകമ്പടി സേവിക്കും. 12-നു ആശീര്‍വാദവും, തുടര്‍ന്നു നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും. പെരുന്നാളിനുവേണ്ട…

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 12)

കച്ചവടത്തിലും, തൊഴിലിലും ശ്രദ്ധ വച്ച് ഒരു ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുമായിരുന്ന ഞാന്‍ അതിലൊന്നും മനസ്സ് ഉടക്കി നിര്‍ത്താന്‍ കഴിയാതെ അലയുകയായിരുന്നു എന്ന് പറഞ്ഞുവല്ലോ? ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ അംഗീകരിച്ചിരുന്ന കുറച്ചു മനുഷ്യര്‍ ഗ്രാമത്തിലും, പുറത്തുമായി ഉണ്ടായിരുന്നു. എന്റെ ഇളം പ്രായവും, പ്രവര്‍ത്തന രീതികളിലെ സത്യ സന്ധതയും മൂലമാകാം, എന്നില്‍ ഒരു ജന നായകനെ സ്വപ്നം കണ്ട കുറെ പാവങ്ങള്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ഏതു ജന നായകനും സ്വന്തം വിശപ്പ് മാറ്റിയിട്ടു വേണമല്ലോ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍? ഇതിനുള്ള അവസരമായിരുന്നു ഒരു കച്ചവടക്കാരന്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയ സാധ്യതകള്‍. ഈ സാധ്യതകളെയാണ് മുന്‍പിന്‍ നോക്കാതെ ഉഴപ്പി ഞാന്‍ സാഹിത്യത്തിന്റെ പിറകെ പോയതും, അതിനായി എന്റെ വിലപ്പെട്ട സമയങ്ങള്‍ വെറുതേ ചെലവഴിച്ചു കളഞ്ഞതും. ഏഴു കഥകള്‍ ഉള്‍പ്പെടുത്തി ‘ഓണക്കോടി ‘ എന്നപേരില്‍ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചുവെങ്കിലും,…

തോക്കിന് മുന്നില്‍ വില്ലും വാളുമായി കലാകാരന്മാര്‍

സ്കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍, ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്‍റ് സണ്ണി പത്തനംതിട്ട സാഹിത്യകാരന്‍ കാരൂര്‍ സോമനുമായി നടത്തിയ വിവാദ കാര്‍ട്ടൂണ്‍ അഭിമുഖം. ? പ്രവാസി എഴുത്തുകാരില്‍ പ്രമുഖനായ താങ്കള്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ വിഷയങ്ങളില്‍ പലപ്പോഴും പ്രതികരിച്ചു കാണാറുണ്ട്. ഇപ്പോള്‍ നടക്കുന്ന ലളിത കലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്കാരത്തില്‍ മൗനിയാകുന്നത് എന്താണ്? ക്രിസ്ത്യാനിയുടെ വിശുദ്ധ അംശവടിയുടെ മുകളില്‍ യുവതിയുടെ അടിവസ്ത്രം വരച്ചത് തെറ്റുതന്നെയല്ലേ? • ഒരു കാര്‍ട്ടൂണ്‍  കണ്ടാല്‍ അതിന്റെ അര്‍ത്ഥബോധം ഒരേ താളത്തില്‍ എല്ലാവരും ഉള്‍ക്കൊള്ളണമെന്നില്ല. കാര്‍ട്ടൂണിലെ അംശ വടി മതചിഹ്നമല്ല അധികാരചിഹ്നമെന്നാണ് ലളിതകലാ അക്കാദമി അറിയിച്ചിട്ടുള്ളത്. 1962 ല്‍ സര്‍ക്കാര്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യ അധ്യക്ഷന്‍ എം. രാമവര്‍മ്മരാജയാണ്. പിന്നീട് രവിവര്‍മ്മയായി. ഇതില്‍ രവിവര്‍മ്മയുടെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ചിത്രമാണ് ശകുന്തള. ആ ശകുന്തള കാളിദാസന്റെ കഥാനായികയില്‍ നിന്നും വ്യത്യസ്തമാണ്. ഇതുപോലെ ഓരോ സൃഷ്ഠിയിലും വിത്യസ്ത…

എം.എന്‍. കാരശ്ശേരി ഡിട്രോയിറ്റില്‍

ഡിട്രോയിറ്റ്: പ്രയുക്ത നിരൂപണത്തിന്റെ വക്താവും ആനുകാലിക മലയാള സാഹിത്യ സംവാദങ്ങളിലെ നിത്യ സാന്നിധ്യവുമായ പ്രൊ. എം.എന്‍. കാരശ്ശേരി മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) സംഘടിപ്പിക്കുന്ന സാഹിത്യ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. ജൂണ്‍ 23 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഡിട്രോയിറ്റിലെ മാഡിസണ്‍ ഹൈറ്റ്‌സ് സെയ്ന്റ് എഫ്രേയിം ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍, മിലന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാഹിത്യ സംവാദത്തില്‍, മലയാള സാഹിത്യത്തിലെ ആധുനിക പ്രവണതകള്‍ എന്ന വിഷയത്തെ അധികരിച്ചാണ് കാരശ്ശേരി സംസാരിക്കുന്നത്. മലയാളസാഹിത്യ തറവാട്ടിലെ അനേകം മഹാരഥന്മാര്‍ക്കു ആതിഥ്യം അരുളിയിട്ടുള്ള മിലന്റെ വേദിയില്‍ ഡോ. കാരശ്ശേരി എത്തുന്നത് ഇത് രണ്ടാം തവണയാണ്. ഊഷരമാകുന്ന സമൂഹ മനസ്സില്‍ ഉത്സാഹത്തിന്റെ ഊര്‍ജം നിറക്കുന്ന സര്‍ഗാത്മക സാഹിത്യത്തിന്റെ സാധ്യതകളും, സാക്ഷ്യങ്ങളും അനേകം ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഹൃദ ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുള്ള ഇദ്ദേഹം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ…

നാസിക്കില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചു

മാവേലിക്കര സ്വദേശി മഹാരാഷ്ട്രയിലെ നാസിക്കില്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു. തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തില്‍ സാജു ശാമുവല്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോര്‍ജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം. മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സാജു ഇന്‍സ്‌പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കില്‍ എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അപായമണി മുഴക്കാന്‍ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവര്‍ച്ചക്കാര്‍ പിന്നില്‍ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടര വര്‍ഷം മുമ്പ് അഹമ്മദാബാദില്‍ ജോലിക്ക് കയറിയ സാജു ഒരു വര്‍ഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ ഇന്‍സ്‌പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക്…

വര്‍ഷമേഘങ്ങള്‍ (കവിത)

ഒരു വരി കൂടിയെഴുതാന്‍ എന്നുള്ളില്‍ നീരുറവയായി നീ നിറയുന്നു നിന്നിലലിയാന്‍ ഞാനൊരു വെളിച്ചമാവുന്നു ഇരുട്ടിന്‍ കിരാതമെഴുത്തില്‍ പുകയുന്ന ഹൃദയത്തിന്‍ ഏഴു താളങ്ങളില്‍ നീ നിറയുന്നു, നീരുറവയായി എന്റെ ഹൃദയതന്ത്രികളില്‍ ഞാനൊരു പഴമ്പാട്ടിനുറവ തിരയുമ്പോള്‍ നിന്റെ ഹൃദയതന്ത്രികളില്‍ ഞാനൊരു പഴുതാരപ്പടം നിറയ്ക്കുന്നു രാവെഴുന്നു, പൂനിലാവില്‍ നീ നിറയുന്നു ഞാനെഴുതുന്നു വരികളില്‍ നിന്റെ കദനവും ചെമ്പടപ്പുറപ്പാടിന്‍ ചതുരവേഗങ്ങളും കലിയെഴും കഥ പോലെ നിന്റെ നാവിന്‍ ചുവട്ടില്‍ ഞാന്‍ നിറയുന്നു, നിന്നരുവിയായി ഒരിക്കലെന്‍ ചേദനകള്‍ മറുത്തെറിഞ്ഞില്ലേ മലര്‍പ്പൊടിയില്‍ വേദനകള്‍ പൂമുഖപ്പടിയില്‍ ഭൂപടമെഴുതിയില്ലേ നിറനിലാവില്‍ കതിരൊളി മറച്ചതറിഞ്ഞില്ലേ മലര്‍ക്കിനാവില്‍ മറപിടിച്ചലറിയില്ലേ നിന്റെ നിലാവുമെന്‍ കറുപ്പും കറുപ്പിലഴകായിയെന്‍ കദനവും നിന്‍ മൊഴിയില്‍ ഞാനെന്റെ കഥയൊഴുക്കുന്നു കവിതയില്‍ നിനക്കൊരു വൃത്തമൊരുക്കുന്നു പാട്ടെഴുത്തില്‍ പുലരി പൂമ്പാറ്റയാവുന്നു പലരെഴുത്തില്‍ നീയൊരു പനയോലയാവുന്നു നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു ഇനി- ഒരു ചോദ്യമിവിടെയവശേഷിക്കുന്നു ഇനി- ഒരു മറുചോദ്യമിവിടെ…