പിന്നോക്ക മേഖലകളില്‍ കെഎച്ച്എന്‍എ കൂടുതല്‍ സേവന പദ്ധതികള്‍ നടപ്പിലാക്കും: ഡോ. രേഖാ മേനോന്‍

പാലക്കാട്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ പിന്നോക്ക മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് പ്രസിഡന്റ് ഡോ. രേഖാ മേനോന്‍. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. അതു തുടരുന്നതിനൊപ്പം മറ്റു മേഖലകളില്‍ കൂടി വിപുലീകരിക്കും. സംഘടനയുടെ പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. രേഖ മേനോന്‍. ആലത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തളിങ്ങകല്ലില്‍ അംഗന്‍വാടി കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. പ്രളയത്തില്‍ അംഗന്‍വാടിയുടെ കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. തകര്‍ന്ന പ്രധാന കെട്ടിടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കും. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാള്‍ ആണ് കെ എച്ച് എന്‍ എ നിര്‍മ്മിച്ചു നല്‍കുക. അഞ്ചു ലക്ഷം രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഗംഗോത്രി ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം…

വയര്‍ ചാടുന്നുവോ? എങ്കില്‍ അര മുറി നാരങ്ങ കൊണ്ട് ആലില വയറാക്കൂ…

ചാടുന്ന വയര്‍ ആരോഗ്യ പ്രശ്‌നവും ഒപ്പം പലര്‍ക്കും സൗന്ദര്യ പ്രശ്‌നവുമാണ്. പലരും ആരോഗ്യ പ്രശ്‌നത്തേക്കാള്‍ ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ വരുത്തും. കൊളസ്‌ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കുമുള്ള മൂല കാരണമാണിത്. വന്നു പോയാല്‍ വയര്‍ പോകുകയെന്നത് അത്ര എളുപ്പമല്ല, മാത്രമല്ല, വയറ്റില്‍ ഈ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഏറെ എളുപ്പവുമാണ്. വയറ്റിലെ കൊഴുപ്പിന് പ്രധാന കാരണം ശരീരത്തിലെ ആകെയുള്ള തടി തന്നെയാണ്. ഇതെല്ലാതെ വ്യായാമക്കുറവ്, ചില മരുന്നുകള്‍, രോഗങ്ങള്‍, പ്രസവ ശേഷം തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്. വയര്‍ കുറയ്ക്കാന്‍ വ്യായാമം പോലെയുള്ളവ ഏറെ ഗുണം നല്‍കും. എന്നാല്‍ പരസ്യങ്ങളില്‍ കാണുന്ന കൃത്രിമ വഴികള്‍ ദോഷമേ വരുത്തൂ. വയറ്റിലെ അടിഞ്ഞു കൂടിയ കൊഴുപ്പ് ഒഴിവാക്കാന്‍ തികച്ചും പ്രകൃതിദത്തമായ…

നക്ഷത്ര ഫലം (21 ജൂണ്‍ 2019)

അശ്വതി: അര്‍ഹമായ പൂര്‍വികസ്വത്ത് രേഖാപരമായി ലഭിക്കും. അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉള്‍പ്രേരണ ഉണ്ടാകും. വിദൂരപഠനത്തിന് പ്രവേശനം ലഭിച്ചതിനാല്‍ ഉദ്യോഗം ഉപേക്ഷിക്കാന്‍ രാജിക്കത്ത് നല്‍കും. ഭരണി: ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കാര്‍ത്തിക: പുതിയ കരാറുജോലിയില്‍ ഒപ്പുവെക്കുവാനിടവരും. വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വില്പനോദേശത്തോടുകൂടി ഭൂമിവാങ്ങാന്‍ തയ്യാറാകും. രോഹിണി: പഠിച്ച വിഷയത്തിനോടുബന്ധിച്ച് ഉപരിപഠനത്തിന് ചേരാന്‍ പ്രവേശനം ലഭിക്കും. നിര്‍ബന്ധനിയന്ത്രണത്താല്‍ സാമ്പത്തിക മിച്ചമുണ്ടാകും. ഗുരുസ്ഥാനീയരെ ആദരിക്കുവാനുള്ള സാഹചര്യം വന്നുചേരും. മകയിരം: സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും വേണം. ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെക്കും. അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പുത്രന്‍റെ സമീപനത്തില്‍ ആശങ്ക വര്‍ധിക്കും. തിരുവാതിര: ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബന്ധുവിന് കടം കൊടുത്തസംഖ്യ തിരിച്ചു ലഭിക്കും. അശ്രാന്തപരിശ്രമത്താല്‍ പ്രതിസന്ധികള്‍ തരണം ചെയ്യും പുണര്‍തം: ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പലപ്രകാരത്തിലും ദേഹക്ഷീണം വര്‍ധിക്കുന്നതിനാല്‍ വിദഗ്ധപരിശോധനക്ക് വിധേയനാകും. പൂയ്യം: പ്രവര്‍ത്തനക്ഷമത…

നഗരസഭയുടെ അനാസ്ഥയില്‍ മനം നൊന്ത് പ്രവാസിയുടെ ആത്മഹത്യ; മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മരിച്ച വ്യവസായി സാജന്റെ വീട്ടിലെത്തിയ എം.വി ജയരാജനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പി.കെ ശ്രീമതിയും പി. ജയരാജനും എംവി ജയരാജനും സാജന്റെ വീട്ടിലെത്തിയത്. നേതാക്കള്‍ സാജന്റെ ഭാര്യയുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മന്ത്രി എ.സി. മൊയ്തീന്‍ ശകാരിച്ചിരുന്നു. വ്യവസായിക്ക് കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനാവശ്യ കുറിപ്പുകള്‍ ഫയലില്‍ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു തദ്ദേശ സ്വയംഭരണ…

കണ്ണൂരില്‍ പ്രവാസിയുടെ ആത്മഹത്യ: കേരള ഡിബേറ്റ് ഫോറത്തിന്റെ ടെലികോണ്‍ഫറന്‍സ് ജൂണ്‍ 21 വെള്ളിയാഴ്ച (നാളെ)

ഹ്യൂസ്റ്റണ്‍: വിദേശത്തു ജോലി ചെയ്ത് നാടിനുകൂടി ഒരു സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ പലതരത്തില്‍ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. ഇതാ ഏറ്റവും പുതിയ ഒരു ഉദാഹരണം. കണ്ണൂരിലെ അന്തുര്‍ നഗരസഭയിലെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ, പ്രവാസിയായ സാജന്‍ പാറയില്‍ നിര്‍മ്മിച്ച ആ കണ്‍വെന്‍ഷന്‍ സെന്റരിനു അനധികൃതമായി അനുമതി കൊടുക്കാതെ നഗരസഭ അധികാരികള്‍ പീഡിപ്പിച്ചു. തുടര്‍ന്നുണ്ടായ ഭാരിച്ച സാമ്പത്തിക നഷ്ടത്തില്‍ മനംനൊന്തു സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തു. ഇത്തരം സമാന സംഭവങ്ങള്‍ നാട്ടില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ഗവണ്മെന്റ് അധികാരികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പ്രവാസികള്‍ക്ക് നീതിയും ന്യായവും ലഭ്യമാകണം. അമേരിക്കയില്‍ കേരളാ ഡിബേറ്റ് ഫോറത്തിന്റെ ടെലികോണ്‍ഫറന്‍സ് പ്രതിഷേധം, ജൂണ്‍21വെള്ളിയാഴ്ച രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സംഘടിപ്പിക്കുന്നു. ഈ ടെലികോണ്‍ഫറന്‍സ് പ്രതിഷേധ യോഗത്തില്‍ പങ്കടുക്കാന്‍ വിളിക്കേണ്ട നമ്പര്‍ – 1-605-472-5785, ആക്സസ് കോഡ് 959248# കൂടുതല്‍…

യുവതിയോട് ഫോണിലൂടെ അസഭ്യം; വിനായകന് ജാമ്യം

കല്‍പ്പറ്റ: യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ച നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്‌റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്‌റ്റേഷനിലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്‍കി. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പൊലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18ന് വയനാട്ടില്‍ ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് കോട്ടയം പാമ്പാടി സ്വദേശിയായ ദലിത് ആക്ടിവിസ്റ്റിന്റെ പരാതി.…

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നിരവധി പുതിയ പദ്ധതികള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ നയപ്രഖ്യാപനത്തില്‍ നിരവധി പുതിയ പദ്ധതികള്‍ വിളംബരം ചെയ്ത് രാഷ്ട്രപതി രാം‌നാഥ് കോവിന്ദ്. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രവീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്ന ശ്ലോകം രാഷ്ട്രപതി ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിര്‍ത്തലാക്കേണ്ടത് സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്നതിന് അനിവാര്യമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തിനകം രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. എന്നാല്‍, വരള്‍ച്ച ഏറ്റവും വലിയ വെല്ലുവിളിയാണ്. വികസന പ്രവര്‍ത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധി. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തും. ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തും. ആദിവാസി ക്ഷേമവും സ്ത്രീ സുരക്ഷയും മുഖ്യ…

വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരന് പങ്കുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡി.സി: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന സൗദി വംശജന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം വെളിപ്പെടുത്തി. യുഎൻ അന്വേഷണ സംഘത്തിന്റെ നൂറു പേജുള്ള റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്. ‘വാഷിംഗ്ടൺ പോസ്റ്റ്’ കോളമിസ്റ്റായ ഖഷോഗിയെ 2018 ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലാണ് അവസാനമായി കണ്ടത്. നേരത്തെ , ജമാല്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യുടെ കണ്ടെത്തൽ അമേരിക്കയും സൗദിയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. 2018 ഒക്ടോബർ രണ്ടാം തീയതിയാണ് ജമാല്‍ ഖഷോഗിയെ തുർക്കി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്. അന്ന് മുതല്‍ സംശയമുന സൗദിക്ക് നേരെയായിരുന്നു. തുര്‍ക്കി ഇക്കാര്യത്തില്‍…

അവസാനം ചെന്നൈയില്‍ മഴ പെയ്തു; ആറു മാസങ്ങള്‍ വരള്‍ച്ചയുടെ കാഠിന്യത്തില്‍ ജീവിച്ച ജനങ്ങള്‍ക്ക് ആശ്വാസം

ചെന്നൈ: ജനങ്ങള്‍ക്ക് ആശ്വാസമായി ചെന്നൈയില്‍ മഴ പെയ്തു. ആറു മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മഴ പെയ്തത്. മീനമ്പാക്കം, ചിറ്റിലപ്പാക്കം, ക്രോംപേട്ട് തുടങ്ങിയ തെക്കന്‍ ചെന്നൈ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചത്. എന്നാല്‍ മധ്യ-വടക്കന്‍ ചെന്നൈയില്‍ ഇതുവരെ മഴ ലഭിച്ചിട്ടില്ല. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് കഴിഞ്ഞ 195 ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് അതിരൂക്ഷമായ ശുദ്ധ ജലപ്രശ്‌നവും ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവുമുണ്ടായിട്ടുണ്ട്. ഒറ്റ മഴ കൊണ്ട് ജലക്ഷാമം പരിഹരിക്കപ്പെടുകയില്ലങ്കിലും ആറു മാസത്തിന് ശേഷം മഴ പെയ്ത ആശ്വാസത്തിലാണ് ജനങ്ങള്‍. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതല്‍. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ള ശുദ്ധീകരണകേന്ദ്രങ്ങളില്‍നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും…

അരുണാചലിൽ തകർന്ന വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ ലിപോ മലഞ്ചെരിവിൽ തകര്‍ന്നു വീണ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരുടേയും മൃതശരീരങ്ങൾ വീണ്ടെടുത്തു. മൂന്ന് മലയാളികളുൾപ്പെടെ 13 പേരാണ് അപകടത്തിൽപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചില്‍ കനത്ത മഴയും മൂടല്‍ മഞ്ഞും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വ്യോമ, കരസേനകളുടെ സംയുക്ത സംഘമാണ് പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. അപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ പറഞ്ഞു. കോക്പിറ്റില്‍ നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ‘ബ്ലാക്ക് ബോക്‌സ്’ കണ്ടെത്തിയതായി വ്യോമസേന അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരാണ് എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍, അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍…