Anti -Triple Talaq’ Bill presented in Lok Sabha

New Delhi: A fresh bill to outlaw the practice of instant triple talaq will be presented in the Lok Sabha today. The Muslim Women (Protection of Rights on Marriage) Bill, 2019, which has been listed in the Lok Sabha’s schedule for Friday, will replace an ordinance issued in February by the previous Bharatiya Janata Party-led National Democratic Alliance government. With the dissolution of the 16th Lok Sabha last month, the earlier bill had lapsed as it was pending in the Rajya Sabha. The bill, which aims to make the practice of…

Encephalitis Deaths Rise To 136 In Bihar, Over 600 Children Affected

Patna: Encephalitis has affected over 600 children across 16 districts of Bihar, of which 136 have lost their lives since the beginning of this month, according to the state health department. The statistics released by the department revealed the total number of Acute Encephalitis Syndrome cases recorded across the state since June 1 was 626, and the total number of deaths caused by the same has climbed to 136. The Health Department said that among the various complications that are covered under the umbrella term AES, hypoglycemia or very low blood…

ഉന്നത വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതക്കെതിരെ ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന കെടുകാര്യസ്ഥതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. രാവിലെ 10:30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ യജ്ഞം ആഘോഷമാക്കിയ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ ഉന്നത വിദ്യഭ്യാസ രംഗം കുത്തഴിഞ്ഞ് കിടക്കുകയാണ്. വകുപ്പ് വിഭജനത്തിനു ശേഷവും ഇതില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടാത്ത സിലബസും ന്യൂ ജനറേഷന്‍ കോഴ്‌സുകളുടെ അപര്യാപ്തതയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടേതിനെക്കാള്‍ പിന്നിലാക്കുകയാണ്. ഹയര്‍ സെക്കന്‍ഡറിക്കു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് മതിയായ സൗകര്യം സംസ്ഥാനത്തില്ല. മലബാര്‍ മേഖലയില്‍ മാത്രം അര ലക്ഷം വിദ്യാര്‍ത്ഥികള്‍ സീറ്റില്ലാതെ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയില്‍ പുതിയ കോളേജുകളും കോഴ്‌സുകളും ആരംഭിക്കണം. അമിത ജോലിഭാരം…

യോഗ ദിനാചരണം സംഘടിപ്പിച്ചു

കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂള്‍ എസ് പി സി യൂണിറ്റ്, സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്‍റെ ഭാഗമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് യോഗ അധ്യാപകനായ ശ്രീ രമേഷ് സര്‍ സഹപ്രവര്‍ത്തകനായ അനുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു. അരവിന്ദന്‍ മാഷ് ഗീത ടീച്ചര്‍, തുളസി ടീച്ചര്‍, ലീല ടീച്ചര്‍, രേഖ ടീച്ചര്‍, കൃഷ്ണന്‍കുട്ടി മാഷ്, രവി മാഷ് എന്നിവര്‍ പങ്കെടുത്തു.

വനിതാ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്കരന്റെ കൊലപാതകം: ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ കേസ് അട്ടിമറിക്കാനെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍

മുന്‍ സഹപ്രവര്‍ത്തകനായ പോലീസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തിയ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്കരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമിക്കുകയോ അനാസ്ഥ കാട്ടുകയോ ചെയ്യുന്നതായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഒരു സഹപ്രവര്‍ത്തകയെ ക്രൂരമായി കൊല ചെയ്തത് മറ്റൊരു പോലീസുകാരനാണ്. ആ സംഭവത്തില്‍ പോലീസ് സേനയ്ക്കുണ്ടായ അപമാനം മറച്ചു വെയ്ക്കാന്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിനുശേഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സൗമ്യയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തയ്യാറായിട്ടില്ല. സൗമ്യയുടെ കുടുംബ ത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റടുക്കണം. സംഭവം നടക്കുമ്പോള്‍ കുറ്റവാളിയായ അജാസിനെ കൂടാതെ മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പരാതിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍…

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു; നഗര സഭയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍

കൊച്ചി: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്. സാജന്‍ പണി കഴിപ്പിച്ച ‘പാര്‍ത്ഥാ കണ്‍‌വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതിക്കുവേണ്ടി പാര്‍ത്ഥ ബില്‍ഡേഴ്‌സ് നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതു മുതലുള്ള നടപടികളായിരിക്കും കോടതി പരിശോധിക്കുക. ഏത് സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടത്, അതിനെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് കോടതി പരിശോധിക്കും. കൂടാതെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണോ അനുമതി നിഷേധിച്ചതെന്നും പരിശോധിക്കും. കെട്ടിട പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി തീരുമാനം അറിയിക്കണമെന്നതാണ് നിലവിലെ നിയമം. ഇക്കാര്യത്തില്‍ നഗരസഭയുടെ ഭാഗത്ത് നിന്നോ ജീവനക്കാരുടെ ഭാഗത്ത് നിന്നോ എന്തെങ്കിലും വിട്ടുവീഴ്ച വരുത്തിയിട്ടുണ്ടോയെന്നതും കോടതി പരിശോധിക്കും. ജൂണ്‍ 18നാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ…

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; എല്ലാ വിഭാഗം ജനങ്ങളും യോഗ പരിശീലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും യോഗ എത്തിക്കണമെന്ന് പ്രധാനമന്ത്രി

അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 (ഇന്ന്) ലോകവ്യാപകമായി ജനങ്ങള്‍ യോഗ പരിശീലിക്കുന്നുണ്ടെന്നും, യോഗ ഏതെങ്കിലുമൊരു പ്രത്യേക മതത്തിനു മാത്രമായുള്ള ചടങ്ങല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതഭേദമന്യേ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പരിശീലന രീതികള്‍ക്കൊന്നും മതവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും ജീവിതശൈലീ രോഗങ്ങളെ തടയാന്‍ യോഗയ്ക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗ അഭ്യാസം…

ശാന്തിക്കാരന്‍ മോഷ്ടാവായി; ക്ഷേത്രത്തില്‍ നിന്ന് ഇരുപത് പവന്‍ കവര്‍ന്നു, പോലീസ് പിടിയിലുമായി

ആലപ്പാട്: ശാന്തിക്കാരന്‍ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച വാര്‍ത്ത വിശ്വസിക്കാനാവാതെ ഭക്തജനങ്ങള്‍. ആലപ്പാട് വെള്ളനാതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്നാണ് ഇരുപത് പവനോളം വരുന്ന ആഭരണങ്ങള്‍ മോഷണം പോയത്. പോലീസ് അന്വേഷണത്തില്‍ പിടിയിലായത് ഇതേ ക്ഷേത്രത്തില്‍ കീഴ്ശാന്തിക്കാരനായിരുന്ന യുവാവും. കരുനാഗപ്പള്ളി തഴവ മoത്തിൽ ജംഗ്ഷനിൽ, മഠത്തിൽ വീട്ടിൽ മണികണ്ഠൻ (ദിലീപ് 31) ആണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തില്‍ മോഷണം നടന്ന വാര്‍ത്തയറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ തെളിവെടുപ്പിനായി മണികണ്ഠനെ പോലീസ് കൊണ്ടുവന്നപ്പോഴാണ് തങ്ങള്‍ക്ക് പ്രസാദം നല്‍കിയിരുന്ന ആള്‍ തന്നെയാണ് മോഷ്ടാവ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. വിശ്വാസികള്‍ക്ക് അത് ഉള്‍ക്കൊള്ളാനും കഴിഞ്ഞില്ല. 15 പവനോളം വരുന്ന ആറടി പൊക്കമുള്ള സ്വർണ്ണവേൽ, രണ്ടു മാല, ഒരു പൊട്ട് എന്നിവയാണ് മണികണ്ഠന്‍ മോഷ്ടിച്ചത്. മണികണ്ഠൻ പതിനഞ്ച് ദിവസത്തോളം ഈ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ആയി ജോലി ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനാൽ ക്ഷേത്രത്തിന്റെ മുക്കും മൂലയും ഇയാള്‍ക്ക്…

സ്ത്രീ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് മുംബൈ പോലീസ്

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും അവസാനം കൈയ്യൊഴിയുകയും ചെയ്ത ബിനോയ് കോടിയേരിക്കെതിരെ കുരുക്കു മുറുകുന്നു. ഒളിവില്‍ പോയ ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. കോടിയേരിക്കെതിരായുളള തെളിവുകള്‍ ശക്തമാണെന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ബിനോയ്ക്കായി കേരളത്തിലും മുംബൈയിലും തിരച്ചില്‍ തുടരുകയാണ്. ബിനോയ് കോടിയേരി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ കോള്‍ റിക്കോര്‍ഡുകള്‍, ഒന്നിച്ചുള്ള ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാന്‍ ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയില്‍ ഒന്നിച്ചു താമസിച്ചതിന് അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. യുവതിയുടെ പരാതിയില്‍ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബൈ പൊലീസ്…

ശബരിമല യുവതീ പ്രവേശനം തടയാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിന്റെ നടപടി ക്രമം മാത്രമാണ് ഇന്ന് നടന്നത്. ഇന്ന് ഒമ്പത് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇതില്‍നിന്ന് നറുക്കെടുത്ത് മൂന്നു ബില്ലുകളിലാണ് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുക. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചെങ്കിലും ഇത് ചർച്ചയ്ക്ക് എടുക്കൽ എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പിൽ വിജയിച്ചാൽ ബില്ല് ചർച്ചയ്ക്ക് വരും. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. സാധാരണഗതിയില്‍ സ്വകാര്യ ബില്ലുകള്‍ തള്ളി പോവുകയാണ് പതിവ്. അതേസമയം,  പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ ബിജെപി പിന്തുണയ്ക്കില്ലെന്നാണ് സൂചന. സ്വകാര്യബില്ലില്‍ പോരായ്മകളുണ്ടെന്ന് ബിജെപി…