പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വപ്നങ്ങളും 2024 ഇന്ത്യയും

2019ല്‍ രണ്ടാം പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്ന നരേന്ദ്ര മോദിയെ വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ക്കൂടി നാം വിലയിരുത്തേണ്ടിയിരിക്കുന്നു. 2014 മുതല്‍ അധികാരം ഏറ്റമുതലുള്ള പ്രതിജ്ഞകള്‍ എന്തെല്ലാമെന്നും ഇന്ത്യയുടെ വിഭവശേഷിയ്ക്കനുപാതമായ വളര്‍ച്ചയുടെ അളവുകോലിനെപ്പറ്റിയും സമഗ്രമായ ഒരു പഠനമാവിശ്യമാണ്. ജനസംഖ്യയിലും ആഗോള സാമ്പത്തിക പുരോഗതിയിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരിക്കേണ്ടത് ചൈനയോടാണ്. നരേന്ദ്ര മ്രോദി 2014ലെ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം ലഭിച്ച് ഭരണത്തില്‍ കയറിയ നാള്‍മുതല്‍ ഇന്ത്യ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വളര്‍ന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിരത്തുമ്പോള്‍ രാജ്യം നേടിയ പുരോഗമനം മതിയാകുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. 2018ലെ സാമ്പത്തിക മാന്ദ്യത്തിന്‍റെ മദ്ധ്യത്തിലും ഇന്ത്യ ഏഷ്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്നതും ശരിതന്നെ. എങ്കിലും പുതിയ ഭരണകൂടത്തിലും ആകാംക്ഷകളും ആശങ്കകളുമേറെയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ഭൂകണ്ഡങ്ങളിലും അറുപതില്‍പ്പരം സൗഹാര്‍ദ്ദ രാജ്യങ്ങളിലും ഔദ്യോഗിക സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ‘സഞ്ചാരപ്രിയനായ…

പ്രശസ്ത നടി ‘ഭാര്‍ഗവി നിലയം’ ഫെയിം വിജയനിര്‍മ്മല അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും രാഷ്ട്രീയ നേതാവുമായിരുന്ന കൃഷ്ണയാണ് ഭര്‍ത്താവ്. അഭിനേത്രി എന്ന നിലയിലാണ് വിജയ് നിര്‍മല സിനിമയില്‍ എത്തുന്നതെങ്കിലും സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. മലയാളത്തിലും തെലുങ്കിലുമായി 44 സിനിമകള്‍ അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതാസംവിധായികയായിരുന്ന അവര്‍ 2002ല്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത വനിത സംവിധായിക എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി. എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍. റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം…

പ്രവാസി പീഡനവും, ആത്മഹത്യയും, കേരളാ ഡിബേറ്റ്ഫോറം, യു.എസ്.എ. സംഘടിപ്പിച്ച ടെലികോണ്‍ഫറന്‍സില്‍ പ്രതിഷേധം ഇരമ്പി

ഹ്യൂസ്റ്റന്‍: കേരളത്തില്‍ പലപ്പോഴും പ്രവാസിയെ പീഡിപ്പിച്ച്, ഇടിച്ചു പിഴിഞ്ഞു ചാറെടുക്കുന്ന നയത്തിനെതിരെ രോഷാകുലരായ ഒത്തിരി അമേരിക്കന്‍ മലയാളി പ്രവാസികള്‍ അതിശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. സംഘടിപ്പിച്ച സാജന്‍ പാറയില്‍ അനുസ്മരണ പ്രതിഷേധ യോഗ ടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെ നാനാഭാഗത്തുനിന്നുമുള്ള ആളുകള്‍ പ്രവാസി പീഡനത്തിനെതിരെ അത്യന്തം വികാരപരവും രോഷാകുലരുമായ രീതിയിലാണ് പങ്കെടുത്ത് പ്രതികരിച്ചത്. പ്രവാസികളോട് കേരളത്തിലെ രാഷ്ട്രീയാധികാരികളും ബ്യൂറോക്രാറ്റ് ഉദ്യോഗസ്ഥരും നിരന്തരം പ്രകടമാക്കിക്കൊണ്ടിരിക്കുന്ന നിഷേധാത്മക പ്രവാസി വിരുദ്ധതക്കെതിരെ ഇവിടത്തെ പ്രവാസികളുടെ പ്രതിഷേധം ശക്തമായി ഇരമ്പിയെന്നുവേണം പറയാന്‍. നൈജീരിയയില്‍ ദീര്‍ഘകാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമുപയോഗിച്ച് നിര്‍മ്മിച്ച സ്ഥാപനത്തിന് ദീര്‍ഘനാളായി ശ്രമിച്ചിട്ടും പെര്‍മിറ്റും ലൈസന്‍സും നല്‍കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധ യോഗമാരംഭിച്ചത്. കേരളാ ഡിബേറ്റ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ എ.സി. ജോര്‍ജ്ജ് യോഗത്തിന്‍റെ മോഡറേറ്ററായിരുന്നു. ഇത്തരം പ്രവാസി പീഡനങ്ങളും ആത്മഹത്യകളും…

ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ: സംഘാടക സമിതി രൂപീകരിച്ചു

പാലക്കാട്: “വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക” എന്ന തലക്കെട്ടില്‍ ജൂലൈ 1 മുതല്‍ 20 വരെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ ജില്ലയിലെ പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.സി നാസര്‍ ചെയര്‍മാനും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല ജനറല്‍ കണ്‍വീനറുമാണ്. വകുപ്പ് ചുമതലകള്‍: പ്രചരണം – സലാം മേപ്പറമ്പ്, റഫീഖ് പുതുപ്പള്ളി തെരുവ് സ്വീകരണ സമ്മേളനങ്ങള്‍ – എം.സുലെമാന്‍, റഷാദ് പുതുനഗരം ജാഥ സംഘാടനം – പി. ലുഖ്മാന്‍, ഫിറോസ് എഫ് റഹ്മാന്‍ ക്രൈസിസ് മാനേജ്മെന്‍റ് ആന്‍റ് ലീഗല്‍ സെല്‍ – മൊയ്ദീന്‍ കുട്ടി വല്ലപ്പുഴ, ഫാസില്‍ ആലത്തൂര്‍ പ്രതിനിധി – പി. മോഹന്‍ദാസ്, അമീറ മുസ്തഫ സാമ്പത്തികം – എ. ഉസ്മാന്‍, സി.എം റഫീഅ പ്രോഗ്രാം –…

വിസമ്മതങ്ങള്‍ക്ക് ജയിലറ വിധിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിനൊപ്പം നില്‍ക്കുക: സോളിഡാരിറ്റി

പാലക്കാട്: സംഘ്പരിവാര്‍ കാലത്ത് ഭരണകൂട ഭീകരതക്കെതിരെ പോരാടുകയും നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തതിനന്റെ പേരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്യായമായി പടച്ചുണ്ടാക്കിയ കേസ് കുത്തിപ്പൊക്കി മുന്‍ ഐപി‌എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണകൂടത്തോട് വിയോജിക്കുന്നവരെയും ശത്രുക്കള്‍ എന്ന് അവര്‍ മുദ്രകുത്തിയവരെയും വേട്ടയാടുന്ന സമീപനമാണ് സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം തുടര്‍ന്നു വരുന്നത്. വൈകാരികത സൃഷ്ടിച്ച് രാജ്യത്ത് കലാപങ്ങള്‍ പടര്‍ത്തി ഭീകരത ഉല്‍പ്പാദിപ്പിക്കുക എന്നതാണ് സംഘപരിവാറിന്‍റെ പ്രവര്‍ത്തനരീതി. അരക്ഷിതാവസ്ഥ പടര്‍ത്തി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ മനസ്സില്‍ ഭീതി നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ ഭരണകൂടം. ഇതിനെതിരെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പോരാടണമെന്ന് സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വിസമ്മതങ്ങള്‍ക്ക് ജയിലറ വിധിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിനോപ്പം നില്‍ക്കുക’ എന്ന് ഐക്യദാര്‍ഢ്യ സദസ്സ് ആഹ്വാനം ചെയ്തു. ഫാസിസ്റ്റ് ഭരണകൂടം പൗരന്മാരെ വേട്ടയാടല്‍…

Ribbon Cutting Ceremony Introduces Public Art, ‘The Path of Us’, on Hackensack and Bogota Border

 (Bergen County, New Jersey; June 26, 2019) — The community came together to celebrate the official installation of a new art piece, The Path of Us: A Public Art Fence Weaving, bordering Hackensack and Bogota, New Jersey.  During Bogota’s 125th anniversary commemoration on June 1, the Hackensack-based Northern New Jersey Community Foundation’s (NNJCF) ArtsBergen initiative held the ribbon cutting ceremony at Oscar E. Olsen Park on West Main Street before the Lt. William C Ryan (USMC) Memorial Bridge.             Guests in attendance at the ceremony included: Christopher Kelemen, Mayor, Bogota; Mary Ellen Murphy, Councilwoman, Bogota; Consuelo…

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ഭക്തിനിര്‍ഭരമായി

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഭക്തിപൂരസ്വരം ആഘോഷിച്ചു. ഫൊറോനാ പള്ളിയിലെ ജുവജനങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍ എന്നത് വളരെ പ്രശംസനീയമായിരുന്നു. ജൂണ്‍ 14, വെള്ളി വൈകുന്നേരം 6:0 0 ന് വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ കൊടിയേറ്റി, തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് റെവ. ഫാ. രാജീവ് ഫിലിപ്പ് മുഖ്യകാര്‍മ്മികനും, മോണ്‍. തോമസ് മുളവനാല്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവരും സഹകാര്‍മ്മികരായി അര്‍പ്പിച്ച ഇഗ്ലീഷ് പാട്ടുകുര്‍ബാന വളരെ ഭക്തി നിര്ഭരമായിരുന്നു.. യുവ വൈദികനായ റെവ. ഫാ. രാജീവ് ഫിലിപ്പിന്‍റെ തിരുന്നാള്‍ സന്ദേശം ഏവരേയും പ്രത്യേകിച്ച് ജുവജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിലേക്ക്…

റവ. ഫാ. കെ.പി. പീറ്റര്‍ കൈപ്പിള്ളിക്കുഴിയില്‍ (85) ദിവംഗതനായി

ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ കെ.പി. പീറ്റര്‍ കൈപ്പള്ളിക്കുഴിയില്‍ കശ്ശീശ (85) ഇക്കഴിഞ്ഞ ശനിയാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിലെ വൈദീകനും, മുന്‍ വൈദിക സെക്രട്ടറിയുമായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ലിന്‍ബ്രൂക്ക്, മാനപ്പെക്യ എന്നീ ന്യൂയോര്‍ക്കിലെ ഇടവകളുടെ വികാരി) പിതാവാണ്. സംസ്ക്കാരം ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ മാതൃ ഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ വ്യാഴാഴ്ച നടത്തപ്പെടുന്നതാണ്. ബുധനാഴ്ച കോലഞ്ചേരി മെഡിക്കല്‍ മാഷനില്‍ നിന്നും ആരംഭിച്ചു നഗരികാണിക്കല്‍ കക്കാട്ടുപാറ സെന്റ് മേരീസ്, മോര്‍ ഗ്രിഗ്രോറിയോസ് പുളിച്ചുവടിപടി, കുടകുത്തി സെന്റ് ജോര്‍ജ്, മോപത്തുപാടി, കിങ്ങിണിമറ്റം, വള്ളിക്കാട്ടുപടി, പാലക്കാമറ്റം, തമ്മാനിമറ്റം, പെരുമ്പായിപ്പി ദേവാലയത്തിങ്ങളില്‍…

മലയാളി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യോങ്കേഴ്‌സില്‍ വമ്പിച്ച കലോത്സവം

ന്യൂയോര്‍ക്ക്: മലയാള സംസ്കാരവും, കലകളും അമേരിക്കന്‍ മണ്ണില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ദോസ്തി എന്റര്‍ടൈന്‍മെന്റിന്റെ സഹകരണത്തോടെ വമ്പിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അജിത് നായര്‍, സെക്രട്ടറി സേവ്യര്‍ മാത്യു, ട്രഷറര്‍ ജോര്‍ജ്കുട്ടി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. യോങ്കേഴ്‌സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു ജൂണ്‍ 29നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന പ്രസ്തുത കലോത്സവത്തില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ ഷെല്ലി മേയര്‍, യോങ്കേഴ്‌സ് മേയര്‍ മൈക്ക് സ്പാനോ, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ട്രൈസ്റ്റേറ്റ് ഏരിയയിലുള്ള നിരവധി കലാസാംസ്കാരിക സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ഈ…

ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടോറന്റ് എന്ന ഷോര്‍ട്ട് ഫിലിം ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്യുന്നു

നോര്‍ത്ത് അമേരിക്കയിലെ കലാ ആസ്വാദകരായ ഒരുകൂട്ടം കലാകാരന്മാരുടെ കുട്ടയിമ ആയ ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയത്തെ ആസ്!പദം ആക്കിയുള്ള ഒരു ഷോര്‍ട്ട് വീഡിയോ സോങ് ഈ വരുന്ന ജൂണ്‍ 29 ശനിയാഴ്ച്ച രാവിലെ 10 :30 മുതല്‍ 3 മണി യോങ്കേഴ്‌സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുറത്തിറങ്ങുന്നു . അജിത് നായര്‍ എഴുതി ഗിരി സൂര്യയുടെ ഈണം നല്‍കി അവര്‍ക്കൊപ്പം എന്ന മൂവിക്ക് ശേഷം ഗണേഷ് നായര്‍ സംവിധാനം ചെയ്ത ഈ ഷോര്‍ട് ഫിലിം ന്യൂ യോര്‍ക്കിലുള്ള ഒരു പറ്റം കലാകാരന്‍ മാരുടെ ശ്രമഫലമാണ്. മനോജ് നമ്പ്യാര്‍ ആണ് വീഡിയോ ഗ്രാഫി ചെയ്തത്. സംഘാടക സമിതി വളരെ ആകര്‍ഷകമായ ഒരു കൂട്ടം കലാപരിപാടികള്‍ പരിപാടികള്‍ ന്യൂ യോര്‍ക്കിലെ കല ആസ്വാദകര്‍ക്കായി…