Space Olympiad winners visit NASA

The winners of International Space Olympiad (ISO) conducted by EduMithra Intellectual Service got chance to visit NASA. The winners Sai. S. Kalyan (Thiruvananthapuram) and Yash Milind Lokare (Mumbai) who are currently spending their quality time in NASA are expected to return by July 1. The ISO competition was held for students from across the world and the exams were conducted in 3 online levels. Of the 1500 participants, three students who achieved top scores in all the three levels were chosen as the winners. The registration for the next season…

നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യുമിത്ര ഇന്റലക്ച്വല്‍ സര്‍വീസസ് നടത്തിയ ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് (ISO) പരീക്ഷയില്‍ വിജയികളായ സായ് എസ് കല്യാണ്‍ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ വിദ്യാര്‍ഥികള്‍ നാസ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി ബഹിരാകാശ ശാസ്ത്രത്തില്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് എഡ്യുമിത്ര ISO പരീക്ഷ നടത്തുന്നത്. 1500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ നിന്നും മൂന്നു ഘട്ടങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചാണ് ഈ വിദ്യാര്‍ഥികള്‍ നാസ സന്ദര്‍ശനത്തിന് അര്‍ഹത നേടിയത്. നാസയില്‍ സന്ദര്‍ശനം നടത്തുന്ന ഇവര്‍ ജൂലൈ 1 ന് തിരിച്ചെത്തും. ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന്റെ അടുത്ത സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് : www.internationalspaceolympiad.com Parent’s contact for mode info: 9947069523 ( Dr. Radhika, Mother of Sai S…

Shah moves to extend President rule in J-K for 6 months

New Delhi: Home Minister Amit Shah on Friday moved a constitutional resolution in the Lok Sabha to extend President’s Rule in Jammu and Kashmir for a period of six months. Moving the resolution, he said since the state assembly has been dissolved and the Election Commission has chosen to hold fresh polls in Jammu and Kashmir later this year, it is vital that the President’s Rule be extended for another six months with effect from July 3, 2019. The state has seen bloodshed in previous elections, but things have changed, he…

ഇന്നത്തെ നക്ഷത്ര ഫലം (29 ജൂണ്‍ 2019)

അശ്വതി: സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കും. താരതമ്യേന പണം കുറച്ചു കൊണ്ടു കരാറു ജോലികള്‍ ഏറ്റെടുക്കും. ഭരണി: ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക വരുമാനം വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വ്യവസ്ഥകള്‍ പാലിക്കും. കാര്‍ത്തിക: ധര്‍മപ്രവര്‍ത്തികള്‍ക്കും പുണ്യപ്രവര്‍ത്തികള്‍ക്കും സഹകരിക്കും. പുതിയ വ്യാപാര വ്യവസായ മേഖലകള്‍ക്ക് തുടക്കം കുറിക്കും. രോഹിണി: തൊഴില്‍മേഖലകളിലെ അപര്യാപ്തതകള്‍ പരിഹരിക്കും. സല്‍ക്കര്‍മങ്ങള്‍ക്കു സര്‍വാത്മന സഹകരിക്കും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. മകയിരം: പൂര്‍വികസ്വത്ത് വില്പന ചെയ്ത് പട്ടണത്തില്‍ ഗൃഹം വാങ്ങാന്‍ ധാരണയാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വ്യവസ്ഥകള്‍ പാലിക്കും. തിരുവാതിര: അപൂര്‍ണമായ ചര്‍ച്ചകള്‍ മാറ്റിവെക്കും. ആഗ്രഹങ്ങള്‍ക്ക് തടസമുണ്ടാകും. ഔദ്യോഗിക യാത്രകള്‍ മാറ്റിവെക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. പുണര്‍തം: യാതൊരു കാരണവുമില്ലാതെ സ്വജനങ്ങള്‍ക്കു വിരോധം തോന്നും. ആത്മവിശ്വാസം വര്‍ധിക്കും. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിച്ചു തുടങ്ങും. പൂയ്യം: പ്രവര്‍ത്തനരംഗം മെച്ചപ്പെടും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും. സന്താനസൗഖ്യമുണ്ടാകും. ആയില്യം: ലഭിച്ചു എന്നു…

ഝഷ സമ്രാട്ട് ക്ലിപ്തം

ഹിന്ദു തത്വ ശസ്ത്രം, നിരീശ്വര വാദം, രാഷ്ട്രീയം ഇവ ചര്‍ച്ച ചെയ്യുന്ന ചില പ്രത്യേക സങ്കേതങ്ങള്‍. ഈഴവര്‍, നായന്മാര്‍, ക്രിസ്ത്യാനികള്‍, മത്സ്യബന്ധനം തൊഴിലാക്കിയ വാലന്മാര്‍ ഇങ്ങനെ സാധാരണക്കാര്‍ അവരുടെ ദൈനം‌ദിന വിഷയങ്ങള്‍ ചര്‍ച്ച് ചെയ്യുന്ന വേറെ ചില സങ്കേതങ്ങള്‍. ഇതിനെല്ലാറ്റിനുമുപരി പ്രപഞ്ചം, ദൈവം, ആത്മാവ്, മനഃശ്ശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നു വേണ്ട എന്തിനെപറ്റിയും ചര്‍ച്ച ചെയ്യുന്ന കുറെ ചെറുപ്പക്കാരുടെ ഒരു സങ്കേതം. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞും ചര്‍ച്ച നീണ്ടുപോകാവുന്ന ഒരു സങ്കേതം അതാണ്. ഈ വക ചര്‍ച്ചകള്‍ ശ്രവിച്ചും, അതില്‍ പങ്കെടുത്തും, മനനം ചെയ്തും കഴിഞ്ഞിരുന്ന കാലത്ത് വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്തിരുന്ന സങ്കേതത്തിലേക്ക് സജീവന്‍ ഒരു സ്ത്രീയെ കൊണ്ടു വന്നു. ഒരു സ്ത്രീയെന്നു പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു തരുണീമണിയെന്നോ യൗവനയുക്തയെന്നോ പറയുന്നതാണുചിതം. അവള്‍ അമേരിക്കയില്‍ പി എച്ച് ഡിയ്ക്ക് കടലാസു സമര്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്.…

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 15)

വിവാഹ ശേഷമാണ് ” ഇനിയെന്ത് ” എന്ന ചോദ്യം ശരിക്കും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങിയത്. മേരിക്കുട്ടി സ്വന്തമായി സൂക്ഷിച്ചിരുന്ന കുറച്ചു രൂപ കൊണ്ടാണ് ബന്ധു വീടുകളിലേക്കുള്ള യാത്രയും, മറ്റു വലിയ ചിലവുകളും നടക്കുന്നത്. എന്റെ ജോലി കൊണ്ട് ഒരു ബാലന്‍സ് നീക്കി വയ്ക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. നിലവില്‍ വലിയൊരു കടത്തിന് ഉത്തരവാദിയുമാണ് ഞാന്‍. വിവാഹം കഴിഞ്ഞതോടെ ചിലരൊക്കെ പണം തിരിച്ചു ചോദിച്ചു തുടങ്ങിയിരിക്കുന്നു. “സ്ത്രീധനം വാങ്ങാതെ കെട്ടിയ ഇവനെ ഞങ്ങളെന്തിന് സഹായിക്കണം?” എന്ന ഒരു ചോദ്യം പണം കിട്ടാനുള്ളവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതായും തോന്നിയിരുന്നു. വണ്ണപ്പുറത്തെ മേരിക്കുട്ടിയുടെ ജോലിസ്ഥലത്ത് നല്ല വരുമാനമുണ്ട്. അതുപേക്ഷിച്ചു ചാത്തമറ്റത്ത് നിന്നാല്‍ കെട്ടിക്കൊണ്ടു വന്ന പെണ്ണിനും കൂടി അപ്പന്‍ ചെലവിന് കൊടുക്കേണ്ടി വരും. അപ്പനെ അനുസരിക്കാതെ സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയും, അത് നടപ്പാക്കാനായി അപ്പന്റെ പോക്കറ്റില്‍ തന്നെ കൈയിടുകയും ചെയ്‌യുന്ന ഒരു…

മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സ്കൂള്‍തല ഉദ്ഘാടനം

മങ്കട: ‘അലകളായ് ഉയരട്ടെ സാഹോദര്യം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്‍റെ മങ്കട മണ്ഡലം ഉദ്ഘാടനം മങ്കട ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പരിസരത്ത് വെച്ച് മണ്ഡലം കണ്‍വീനര്‍ ഷാഫി കൂട്ടിലങ്ങാടി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ഷാമിലിന് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. പരിപാടിയില്‍ മണ്ഡലം കമ്മറ്റിയംഗം നജ്മുദ്ദീന്‍ രാമപുരം, അങ്ങാടിപ്പുറം പഞ്ചായത്ത് കണ്‍വീനര്‍ അമീന്‍ തിരൂര്‍ക്കാട്, വിദ്യര്‍ത്ഥികളായ ആഷിക്ക്, അഫ്‌ലഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

Upset Hindus urge Malta firm to withdraw Lord Ganesha online slot gambling game & apologize

Upset Hindus are urging Pocket Games Soft (PG Soft), a mobile game development company based in Valletta (Malta), to immediately withdraw its 3D video slot game “Ganesha Gold”, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that inappropriate usage of Hindu deities or concepts or symbols for commercial or other agenda was not okay as it hurt the devotees, Zed, who is President of Universal Society of Hinduism, urged PG Soft and its CEO to publicly apologize and immediately recall this slot game showing image of…

“വിശ്വസിച്ചാലും ഇല്ലെങ്കിലും”; കാട്ടില്‍ കടുവാക്കൂട്ടില്‍ നിന്ന് അസ്ഥിപഞ്ജരമായ മനുഷ്യനെ കണ്ടെത്തി

ചില വാര്‍ത്തകളുടെ നിജസ്ഥിതി തേടിപ്പോയാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും നമുക്കു ലഭിക്കുക. അവിശ്വസനീയമായ വിവരങ്ങളോടൊപ്പം കാഴ്ചകളും നമ്മെ അത്ഭുതപ്പെടുത്തും. അത്തരമൊരു വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് വാട്സാപ്പിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കുന്നത്. ശവക്കല്ലറയിൽ നിന്ന് രണ്ടാഴ്ചക്ക് ശേഷം ജീവനോടെ കണ്ടെത്തിയെന്ന വാർത്തയോടെയാണ് എല്ലും തോലുമായ ഈ മനുഷ്യന്റെ വാർത്ത ഏറ്റവും കൂടുതൽ പ്രചരിച്ചത്. ശരീരത്തിൽ നിറയെ മുറിവുകൾ ഉള്ള ഈ മനുഷ്യന്റെ പേര് അലക്സാണ്ടര്‍ എന്നാണ്. ഈ മനുഷ്യൻ ഇപ്പോൾ ആശുപത്രിയിലുണ്ട്. റഷ്യ യിലെ ടുവാ പ്രദേശത്ത് നിന്ന് ശരീരം മുഴുവൻ പരിക്കേറ്റ നിലയിലാണ് ഈ മനുഷ്യനെ കണ്ടെത്തുന്നത്. വേട്ടപ്പട്ടികളെ പിന്തുടര്‍ന്നെത്തിയ നായാട്ടുകാരാണ് ഇയാളെ കരടിയുടെ കൂട്ടില്‍ കണ്ടെത്തിയത്. ഭാവിയിലേക്കുള്ള ഭക്ഷണമായി ഇയാളെ കരടി കരുതി വച്ചിരുന്നതാണെന്നാണ് കരുതുന്നത്.സ്വന്തം മൂത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അലക്സാണ്ടര്‍ വിശദമാക്കിയതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ മമ്മിയാണെന്ന് കരുതിയാണ് വേട്ടക്കാര്‍…

ഇന്ത്യയെ വിഭജിച്ചതും കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും നെഹ്റു; ഗുരുതര ആരോപണവുമായി അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും ജവഹര്‍ലാല്‍ നെഹ്രുവിനേയും അടച്ചാക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ വിഭജിക്കാന്‍ കാരണക്കാരന്‍ നെഹ്രുവാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയും ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും, കശ്മീരിന്റെ മൂന്നിലൊന്നു ഭാഗം നെഹ്‌റു കാരണം നഷ്ടമായെന്നും അമിത്ഷാ ആരോപിക്കുന്നു. ഇന്ത്യാവിഭജനം നെഹ്‌റു ഏകപക്ഷീയമായി എടുത്ത തീരുമാനമായിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലുമായി നെഹ്‌റു ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും അമിത്ഷാ പറയുന്നു. ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും അമിത്ഷാ ലോക്‌സഭയില്‍ പറഞ്ഞു. റംസാന്‍, അമര്‍നാഥ് യാത്ര, സുരക്ഷ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തേക്ക് ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിഭജിച്ചത് കോൺഗ്രസ് പാർട്ടിയാണെന്നും അമിത്ഷാ ലോക്സഭയിൽ പറഞ്ഞു. ജമ്മു കാശ്മീരിലെ തീവ്രവാദങ്ങൾക്ക് കാരണം കോൺഗ്രസാണ്. രാജ്യത്തെ ഒരു ജനാധിപത്യ സംവിധാനങ്ങളും ബിജെപി ഇല്ലാതാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ സർക്കാർ ഇടപെടാറില്ലെന്നും അമിത്ഷാ വ്യക്തമാക്കി. അതേസമയം,…