പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആത്മീയ സമ്മേളനം 4നു ആരംഭിക്കും

മയാമി: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സമ്മേളനത്തിന് മയാമി പട്ടണം ഒരുങ്ങി. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എന്‍.എ.കെ. അമേരിക്കന്‍ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന മയാമി പട്ടണത്തില്‍ വെച്ചാണ് 37മത് കോണ്‍ഫ്രന്‍സ് നടത്തുന്നത്. ” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍” എന്നുള്ളതാണ് കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം. ശക്തമായ ആത്മപകര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദൈവവചന പ്രഭാഷകരാണു ഈവര്‍ഷത്തെ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്. പി.സി.എന്‍.എ.കെ നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി.ജോണ്‍ 4 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മഹാസമ്മേളനം ഉത്ഘാടനം ചെയ്യും.…

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ഇനി മുതല്‍ ഹോളി ഫാമിലി ചര്‍ച്ച്

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ പേര് ഔദ്യോഗികമായി ഹോളി ഫാമിലി ചര്‍ച്ച് എന്നാക്കി. അടുത്തയിടക്ക് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ വിവിധ സഭകളുടേതായി പല സെന്റ് മേരീസ് ചര്‍ച്ചും ഉള്ളതു കൊണ്ടാണു ഈ പേരുമാറ്റമെന്നു വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് അറിയിച്ചു. നമുക്കു സഭാ വിഭാങ്ങള്‍ അറിയാമെങ്കിലും മുഖ്യധാരയിലുള്ളവര്‍ക്ക് പലപ്പോഴും അശയ കുഴപ്പം വരുന്നു. ഇപ്പോള്‍ ആരാധന നടത്തുന്നവെസ്ലി ഹില്‍സിലെ സെന്റ് ബോണിഫസ് ചര്‍ച്ച് വാങ്ങുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന പശ്ചാത്തലത്തിലണു പേരു മാറ്റം. ഈ ആഴ്ച മുതല്‍ പള്ളിയില്‍ പുതുതായി രണ്ട് നൊവേന കൂടി ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട്‌സെന്റ് ആന്റണിയുടെയും വ്യാഴാഴ്ച വൈകിട്ട് സെന്റ് അല്‌ഫോന്‍സാമ്മയുടെയും. 6:30നു വി. കുര്‍ബാനയൊടെ തുടക്കം. ബുധനഴ്ച സെന്റ് ജോസഫിന്റെയും വെള്ളിയാഴ്ച…

ഭരണഘടനയിലെ 370-ാം അനുഛേദം പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് ബിജെപി ദേശീയ സെക്രട്ടറി

ഭരണഘടനയില്‍ താത്ക്കാലികമായി എഴുതിച്ചേര്‍ത്ത 370-ാം അനുഛേദം പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് ബിജെപി. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഈ അനുഛേദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി . ഇക്കാര്യത്തില്‍ എന്താണ് ഞങ്ങളുടെ നിലപാടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 370-ാം അനുഛേദം പൂര്‍ണമായും എടുത്തുകളയുമെന്ന് പാര്‍ലിമെന്റില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എയോട് പ്രതികരിച്ചു. നിലവില്‍ കശ്മീരിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ വഴിക്കാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മുന്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 370-ാം അനുഛേദം കൊണ്ടുവന്നത് താത്ക്കാലിക സംവിധാനമെന്ന നിലയ്ക്കായിരുന്നു. അദ്ദേഹത്തിന് പോലും അത് എടുത്തുമാറ്റണമെന്നുണ്ടായിരുന്നുവെന്നും റാം മാധവ് പറഞ്ഞു. ഞങ്ങളുടെ ആദ്യം മുതലേയുള്ള നിലപാടാണ് 370-ാം അനുഛേദം എടുത്തുമാറ്റുക എന്നത്. ചില നടപടിക്രമങ്ങള്‍ ഇതിനായിയുണ്ടെന്നും അതിന്റെതായ സമയം…

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ശുഭവാര്‍ത്ത; ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി ഉയര്‍ത്തി

ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ജപ്പാനില്‍ നിന്നൊരു ശുഭവാര്‍ത്ത. ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി വർദ്ധിപ്പിക്കാൻ തീരുമാനമായതായി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്വി അറിയിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, ഭീകരവാദം നേരിടൽ എന്നീ വിഷയങ്ങളിലെ സഹകരണം ഉറപ്പാക്കുന്നതിന് നടത്തിയ കൂടിക്കാഴ്ചയിൽ ഹജ്ജ് ക്വാട്ടയും ചർച്ച ചെയ്യുകയായിരുന്നു. ഇന്ത്യയിൽ നിന്ന് രണ്ടു ലക്ഷം വിശ്വാസികൾ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്നും മുഖ്‌താർ അബ്ബാസ് നഖ്വി അറിയിച്ചു. ഇതിൽ 48 ശതമാനം പേരും സ്ത്രീകളാണ്. 2,340 സ്ത്രീകളാണ് പുരുഷ അകമ്പടി ഇല്ലാതെ ഹജ്ജിന് പുറപ്പെടുന്നത്. കഴിഞ്ഞ വർഷം ഇത് 1,180 ആയിരുന്നു. ഈ വർഷം ഹജ്ജിന് സബ്സിഡി ഇല്ലാതിരുന്നിട്ടും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ആളുകൾ…

ശ്മശാനത്തിലെ കാത്തിരിപ്പ് (കവിത): അബൂതി

ശ്മാശാനത്തിലൊരു വിളക്കുമാടം വേണം. കുഴിമാടങ്ങള്‍ക്ക് മുകളില്‍ സ്വമിത്രങ്ങളെ കാത്തിരിക്കുന്ന ആത്മാക്കള്‍ക്ക് പരസ്പരം കാണാന്‍! അവരുടെ ഉപമ ആഗ്രഹമാണ്. അതായത്; മുങ്ങിച്ചാകാന്‍ പോകവേ ആരും തേടുന്ന പുല്‍നാമ്പിനുള്ള അദമ്യമായ പരിശുദ്ധമായ ആഗ്രഹം! അവരാരെയേ കാത്തിരിക്കുന്നുവോ; അവരാത്മാവുകളുപേക്ഷിച്ചു പോയ, അനന്തരത്തിലഭിരമിച്ച് കഴിയുകയാണ്; ശ്മാശാനങ്ങളിലുള്ളവരെയോര്‍മയില്ലാതെ! ആത്മാവുകളുടെ കാര്യമോ? അവരാ അനന്തരമുണ്ടാക്കാന്‍ അദ്ധ്വാനിച്ചവരത്രേ! അതിപ്പോളവരുടെ സ്വന്തമേയല്ല. അതില്‍ നിന്നവര്‍ക്കിന്നൊന്നും കിട്ടുന്നുമില്ല! മണ്ണിലാ ഹൃദയങ്ങളൊരു പക്ഷെ ഉപ്പുപാത്രമായ് ദ്രവിച്ചുപോയിരിക്കാം. ജീവനില്‍ ജീവനായ് കണ്ടവര്‍ക്കായുള്ള യാധിയില്‍ ജീവിതം തീരും വരേയ്ക്കും! ശവമഞ്ചല്‍ ചുമലിലേറ്റി വന്നവരൊക്കെയും മൂന്നു പിടി മണ്ണിനാല്‍ കടം തീര്‍ത്തുപോയ്. ഏതാനും ചിലര്‍ കണ്ണീര്‍ കുഴച്ച മണ്ണിനാല്‍ സ്നേഹത്തിന്നിരിക്കപ്പിണ്ഡവും വച്ചുപോയ്! ആണ്ടുകള്‍ ചിലതങ്ങ് മെല്ലെ കഴിഞ്ഞുപോയ് ഓര്‍മദിനങ്ങളോ നേര്‍ത്തുനേര്‍ത്തില്ലാതെയായ് ഇവിടെ ശ്മശാനത്തില്‍ ചിലരുണ്ട് നിത്യവും പ്രിയമുള്ളൊരാള്‍ വരുമെന്നോര്‍ത്തിരിക്കുന്നു! * ശുഭം *

എന്റെ പൊന്നെ, ഒന്നും പറയണ്ട ! (ചിത്രീകരണം)

പള്ളിയില്‍ പോയപ്പോഴാണ് ഞാനാ അച്ചായനേം അമ്മച്ചിയേം കണ്ടുമുട്ടിയത്. അച്ചായന്‍ മെലിഞ്ഞ് നീണ്ടുവളഞ്ഞ് ചെമ്മീന്‍ മാതിരി. അമ്മച്ചി ഉരുണ്ട് തടിച്ച് തണ്ണീര്‍ മത്തങ്ങാ പോലെ. കണ്ടാലറിയാം രണ്ടുപേര്‍ക്കും മേല, പ്രായം ഇമ്മിണി അധികം കടന്നവിധം. എണ്‍പതിനു മേലെ എന്നുതന്നെ ഉറപ്പിക്കാം. എങ്കിലും അച്ചായന്റെ നടപ്പ് സ്പുഡിനിക്ക് പോലെ, അമ്മച്ചി പൊറകെ മേലാത്ത കാലുംകൊണ്ട് ഒച്ച് ഇഴയും പോലെ. അച്ചായന്‍ സ്പുഡിനിക് പോലെ വന്ന് ഒറ്റ ചോദ്യം.. “അനിയാ, അനിയനെ കൊച്ചു മക്കളെ നോക്കാന്‍ മകനോ, മകളോ കാനഡായില്‍ വരുത്തിയതാണോ?” ആ അനിയന്‍ വിളി എനിക്കു മനസിലായി. എന്റെ പ്രായം അച്ചായന്‍ മനസില്‍ കണക്കെഴുതി കാണാം. ഒന്നെഴുപതിനു മേലെ, എഴുപത്തഞ്ചി താഴെ. ഞാന്‍ സര്‍ക്കാസ്റ്റിക്കായി മൊഴിഞ്ഞു- “ഭാര്യേ നോക്കാനാ വന്നെ, പിന്നെ കൊച്ചുങ്ങളോരൊന്നൊണ്ടായി. ഇപ്പോ കടിച്ചതുമില്ല, പിടിച്ചതുമില്ല.” “അനിയാ തമാശു പറയാതെ!” പിന്നെ, വാചാലനായ അച്ചായന്‍ എന്നെ ഒരു വധം…

പ്രളയ ദുരന്തം: കേരള പുനര്‍നിര്‍മ്മാണത്തിന് ലോക ബാങ്കിന്റെ 1725 കോടി രൂപ വായ്പ

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് 1,725 കോടി രൂപ വായ്പ അനുവദിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാരും ലോകബാങ്കും കരാര്‍ ഒപ്പുവെച്ചു. ഒന്നാംഘട്ടമായ 25 കോടി ഒരുമാസത്തിനകം കിട്ടിത്തുടങ്ങും. രണ്ടാം ഘട്ടമായി 1,750 കോടി രൂപ അടുത്ത വര്‍ഷം ലഭിക്കും. കേന്ദ്ര ധനകാര്യ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖാരെയും കേരളത്തിലെ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോകബാങ്ക് ഇന്ത്യാ കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദുമാണ് കരാര്‍ ഒപ്പുവെച്ചത്. പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഘാതം കുറയ്ക്കാന്‍ ലോകബാങ്ക് ഒരു സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്ന ആദ്യ പദ്ധതിയാണിത്. 7,800 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. നദീതട ആസൂത്രണവും ജലവിതരണ ശുചിത്വസേവനങ്ങളും മെച്ചപ്പെടുത്തുക, കാര്‍ഷിക നഷ്ടസാധ്യതാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, റോഡുകള്‍ പുനര്‍നിര്‍മിക്കുക, അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂരേഖകള്‍ തയ്യാറാക്കുക, പ്രകൃതിദുരന്ത സാധ്യത വിലയിരുത്തി നഗരങ്ങള്‍ ആസൂത്രണംചെയ്യുക എന്നീ…

കടന്നു പോയത് ഏറ്റവും വരണ്ട ജൂണ്‍ മാസം; വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയെന്ന് മുന്നറിയിപ്പ്

മഴയുടെ അളവ് കുറഞ്ഞതോടെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണ്‍ മാസത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. 1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടുള്ളൂ. 100 വര്‍ഷത്തിനിടയില്‍ 10 വരണ്ട ജൂണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ജൂണ്‍ മാസം കടന്നു പോകാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി നില്‍ക്കേ ഇത്തവണ വരള്‍ച്ച ശക്തമാകുമെന്നാണ് സൂചന. ലഭ്യമായ മഴയില്‍ 35 ശതമാനത്തിന്റെ കുറവാണ്  ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഇന്ത്യയിലെ 91 ജലസംഭരണികളില്‍ ജലനിരപ്പ് 17 ശതമാനം മുതല്‍ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ ജലസംഭരണികളില്‍ ജലനിരപ്പ് 9 ശതമാനമായി…

കണ്ടെയ്‌നര്‍ ലോറിയില്‍ വാനിടിച്ച് അഞ്ച് മരണം; ഏഴ് പേര്‍ക്ക് പരിക്ക്

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ മാരുതി വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വാളയാറിനടുത്ത് 14-ാം മൈലില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്. കൊയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന വാനില്‍ 12 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

NATIONAL LEVEL YOUTH FESTIVAL IN FULL PROGRESS IN ATLANTA

ATLANTA: The youths of Holy Family Church in Atlanta are excited to receive and entertain youths from different Parishes of Knanaya Region in USA. The three-day youth festival held from July 19-21 is going to be filled with fun and useful activities for youth by the youth said the organizers. Different activities like Camp fire, DJ, Trip to Stone Mountain, National level Basketball and Tug of War tournaments are being planned. Teams from Chicago, Tampa, New York, Houston and Dallas have confirmed their participation. The festival organizing team Jim Chemmalakuzhy,…