അശ്വതി വി നായരുടെ നൃത്ത ശില്‍പ്പശാല ടൊറോന്റോയില്‍

ടൊറോന്റോ: കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായര്‍ ജൂലൈ 3-ാം തിയ്യതി വൈകീട്ട് 6:00 മണിക്ക് സ്കാര്‍ബറോ സിവിക് സെന്‍ററില്‍ മോഹിനിയാട്ട നൃത്ത ശില്‍പ്പശാല നടത്തുന്നു. ടൊറോന്റോ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഡാന്‍സിംഗ് ഡാംസെല്‍സ് സംഘടിപ്പിക്കുന്ന ഈ സൗജന്യ നൃത്ത ശില്‍പ്പശാല സ്കാര്‍ബറോ ആര്‍ട്സ് കൗണ്‍സിലും ടൊറോന്റോ ആര്‍ട്സ് കൗണ്‍സിലുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് www.ddshows.com എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഥുല്‍ 647 344 5566, മേരി 416 788 6412, മിറാ 416 720 1934. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയുടെയും പ്രമുഖ മലയാളം എഴുത്തുകാരനും സിനിമാ സംവിധായകനും തിരക്കഥകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെയും മകളായ അശ്വതി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയില്‍ ഒരുപോലെ അവതരണ മികവും അഗാധമായ പാണ്ഡിത്യവുമുള്ള പേരുകേട്ട നര്‍ത്തകിയാണ്.…

Upset Hindus seek apology from Whole Foods for not being transparent in food labels

Hindus are upset at supermarket chain Whole Foods Market (WFM), which claims to “maintain the strictest quality standards in the industry”, for not being transparent enough in ingredients listed on some of the products it sells. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that some products sold at WFM contained gelatin, but source of gelatin was not mentioned under the “Ingredients” on boxes/packages; which might be beef, pork, etc. When the source of gelatin is not listed and if it is beef, it is a…

ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടിയെ കാറിലിരുത്തി മദ്യഷാപ്പിലേക്ക് പോയ മാതാവ് അറസ്റ്റില്‍

ഒക്കലഹോമ: പതിനാല് മാസം പ്രായമുള്ള കുട്ടിയെ ഇരുപത് മിനിറ്റോളം ചുട്ടുപൊള്ളുന്ന കാറിനകത്ത് തനിച്ചാക്കി മദ്യഷാപ്പിലേക്ക് പോയ 24 വയസ്സുള്ള മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 26 ബുധനാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അതുവഴി വന്ന പോലീസ് കുട്ടിയുടെ കരച്ചില്‍ കേട്ട് കാറിനടുത്ത് എത്തിയപ്പോള്‍ മുന്‍സീറ്റില്‍ വിയര്‍ത്ത് കുളിച്ച് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആണ് കാണുന്നത്. ഇതിനിടയില്‍ മദ്യഷാപ്പില്‍ നിന്നു തിരിച്ചെത്തിയ കുട്ടിയുടെ മാതാവിനോട് കറ് തുറക്കാന്‍ ആവശ്യപ്പെട്ട്, ഉടന്‍ കുട്ടിയെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കി. കാറിനകത്തെ എയര്‍കണ്ടീഷണര്‍ ഓണായിരുന്നുവെന്നും, എന്നാല്‍ കുട്ടിക്ക് ആവശ്യമായ കാറ്റ് കിട്ടിയിരുന്നില്ലെന്നും പറയുന്നു. പുറത്തെ താപനില 88 ഡിഗ്രിയായിരുന്നു. ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ് കേസെടുത്ത് മാതാവിനെ തുള്‍സ് കൗണ്ടി ജയിലില്‍ അടച്ചു. ഒരുകാരണവശാലും കുട്ടികളെ തനിയെ കാറിലിരുത്തി പുറത്ത് പോകരുതെന്നും, ശക്തമായ ചൂടുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ഡോ. ജയിംസ് കോട്ടൂരിനെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക ആദരിക്കുന്നു

അമേരിക്കയില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെസിആര്‍എം നോര്‍ത്ത് അമേരിക്ക എന്ന ജീവകാരുണ്യ സംഘടനയുടെ പ്രഥമ ദേശീയ സമ്മേളനം ഷിക്കാഗോയില്‍വെച്ച് ഓഗസ്റ്റ് 10, 2019ല്‍ നടത്തപ്പെടുന്നതാണ്. മോണ്ട് പ്രോസ്പെക്ടിലെ 843 ഈസ്റ്റ് റാണ്ട് റോഡില്‍ സ്ഥിതിചെയ്യുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളാണ് സമ്മേളന വേദി. ആ വേദിയില്‍ വെച്ച് മികച്ച പത്രപ്രവര്‍ത്തകനും നവീകരണ ചിന്തകനും വാഗ്മിയുമായ ഡോ ജയിംസ് കോട്ടൂരിന് പൊന്നാടയും മംഗളപത്രവും നല്‍കി ആദരിക്കാന്‍ കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. റോമിലെ ഉര്‍ബന്‍ യുണിവേഴ്സിറ്റിയില്‍നിന്നും 1964 ല്‍ ദൈവ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും1964 സെപ്റ്റംബറില്‍ റോമിലെ സെന്റര്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ ഡിപ്ലോമയും അമേരിക്കയിലെ മര്‍ക്യുറ്റ് യുണിവേഴ്സിറ്റിയില്‍നിന്നും 966-ല്‍ ജേര്‍ണലിസത്തില്‍ ബാച്ചലര്‍ ഡിഗ്രിയും നേടിയ ഡോ കോട്ടൂര്‍ ഒരു വര്‍ഷത്തോളം അമേരിക്കയിലെ വിവിധ മാസികകളുടെ പ്രസിദ്ധീകരണ സ്റ്റാഫില്‍ ജോലി…

കേരള സര്‍ക്കാര്‍ പഠിക്കണം, പഠിച്ചു പ്രാവര്‍ത്തികമാക്കണം: ആഗോള പ്രവാസികള്‍

കേരളം പഠിക്കേണ്ടിയിരിക്കുന്നു, പഠിച്ചു പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു എന്നും മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു എന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള റീജിയന്‍ ഭാരവാഹികളും, ഫോമാ, ഫൊക്കാന മുതലായ അമേരിക്കയിലെ മലയാളികളുടെ ശക്തി കേന്ദ്രങ്ങളായ സംഘടന ഭാരവാഹികളും സംയുക്തമായി ആവശ്യപ്പെട്ടു. അടുത്ത കാലത്തു കേരളത്തില്‍ മുതല്‍ മുടക്കുവാന്‍ തയ്യാറായ ആഫ്രിക്കന്‍ പ്രവാസി ബിസിനെസ്സ്കാരനായ സാജന്റെ ആത്ഹത്യവാര്‍ത്ത വിദേശ മലയാളികളെ മാത്രമല്ല കേരളത്തിലെ മലയാളികളെയും കേരള സംസ്ഥാന ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും നടുക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു കോണ്‍ഫറന്‍സ് മീറ്റിംഗ് നടത്തപ്പെട്ടത്. ജൂണ്‍ ഇരുപത്തിഒന്പതിന് ലോകമെമ്പാടുമുള്ള വിദേശ മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫോമയുടെ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് , പ്രവാസി കോണ്‍ക്ലേവ് ചീഫ് കോഓര്‍ഡിനേറ്റര്‍ അലക്‌സ് കോശി വിളനിലം, ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ വി. പി. തോമസ് മൊട്ടക്കല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, മീഡിയ നേതാവ് മധു രാജന്‍ (ഇന്ത്യ പ്രെസ്…

റവ. പി.ജി വര്‍ഗീസ് ഇന്ന് ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു

ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം സ്ഥാപകനും അനുഗ്രഹീത ദൈവവചന അധ്യാപകനും ക്രൈസ്തവ ലോകത്തിനു ഈടുറ്റ അനേകം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തിട്ടുള്ളതുമായ റവ.ഡോ. പി.ജി. വര്‍ഗീസ് & സിസ്റ്റര്‍ ലില്ലി വര്‍ഗീസ് ഇന്ന് വൈകിട്ട് 6 -ന് (ജൂണ്‍ 30 ഞായര്‍) ന്യൂയോര്‍ക്കിലെ All Saints Episcopal Church, 2329 Victory BLVD, Staten Island, Newyork 10314 -ല്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ഒരു മാസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അനേകം വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ എത്തിയ പി.ജി വര്‍ഗീസിന്റെ ശുശ്രൂഷ വിവിധ രാജ്യക്കാര്‍ക്കും ഭാഷക്കാര്‍ക്കും വളരെ അനുഗ്രഹമായിരുന്നു. ന്യൂയോര്‍ക്കിലെ മീറ്റിംഗിനുശേഷം അദ്ദേഹവും ലില്ലി സിസ്റ്ററും നാട്ടിലേക്ക് മടങ്ങും. സഭാ വിഭാഗ വ്യത്യാസമില്ലാതെ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ പ്രാര്‍ത്ഥനാ യോഗമാണ് ഇമ്മാനുവേല്‍ പ്രെയര്‍ ഗ്രൂപ്പ്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 6-ന് നടക്കുന്ന പ്രാര്‍ത്ഥനായോഗത്തില്‍ കേരളത്തില്‍ നിന്നും വരുന്ന അനുഗ്രഹീത ദൈവവചന പ്രഘോഷകര്‍ ദൈവവചനം…