ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ: എസ്.എഫ്.ഐ പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധം

പാലക്കാട്: ‘വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക’ എന്ന തലക്കെട്ടില്‍ ജൂലൈ 1-20 വരെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം നയിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ജാഥക്ക് നേരെ തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ പോലീസ് ഗുണ്ടകള്‍ അഴിച്ചുവിട്ട നരനായാട്ടില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് പി. ലുഖ്മാന്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ ജനാധിപത്യം പുലരുന്നതിനെ ഭയക്കുന്ന എസ്.എഫ്.ഐ പോലീസിനെ ഉപയോഗിച്ച് സാഹോദര്യ രാഷ്ട്രീയ ജാഥയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ബാബു തരൂര്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സമദ് പുതുപ്പള്ളി തെരുവ്, ഷഹബാസ് മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ മുന്‍സിപ്പല്‍ സ്റ്റാന്‍റ് പരിസരത്ത് നിന്ന്…

പ്രതിഷേധ പ്രകടനം നടത്തി

മലപ്പുറം : ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ തിരുവനന്തപുരത്ത് എസ്.എഫ്.ഐ പോലീസ് നേതൃത്വത്തില്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ തൃപ്പനച്ചി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.പി ശരീഫ്, അഖീല്‍ നാസിം, ഹാബീല്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസി സംരംഭകര്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം: ഫോമാ

ഡാളസ്: കേരളത്തില്‍ പുതുതായി ബിസിനസ്സുകള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി, സംസ്ഥാനതലത്തില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനെ ഫോമാ അറിയിക്കും. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുവാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും, വിവിധതരം ലൈസന്‍സുകളും ഈ സംവിധാനത്തില്‍ കൂടി വളരെ വേഗത്തില്‍ നേടിയെടുക്കുവാന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഏകജാലസംവിധാനമെന്ന ആശയമാണ് ഫോമാ മുന്നോട്ടു വെയ്ക്കുന്നത്. അടുത്ത കേരള സഭയില്‍ ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ ഇത് അമേരിക്കന്‍ പ്രവാസി മലയാളികളുടെ നൂതന ആശയമായി അവതരിപ്പിക്കും. ചെറുതും വലുതുമായ വിവിധതരം വ്യവസായങ്ങള്‍ കേരളത്തില്‍ വിജയകരമായി നടന്നുവരുന്നുണ്ട്. സമീപകാലത്ത് പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ്. ഇത്തരം സംഭവങ്ങളെ ഫോമാ അപലപിച്ചു. പ്രമുഖ അമേരിക്കന്‍ പ്രവാസി മലയാളി വ്യവസായ സംരംഭകരുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷം ‘നോര്‍ക്ക’ യുമായി സഹകരിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുമായി ഫോമാ…

Federation of Indian Association of NY NJ CT – Curtain Raiser

  Federation of Indian Association of NY NJ CT held its 26th Curtain Raiser at the Indian Consulate unveiling the 2019 theme of ‘ Support our troops – Salute our troops’.  The event was opened with national anthems of USA & India followed by a themed performance done on Bollywood medley.  The spectacular performers were from Nritya Dance Academy and the performance choreographed by Meena Basu Naag.  The emcee of the evening was up and coming model and actress Nisha Kalamdani.   Addressing the gathering, Alok Kumar, President-FIA, elaborated on the…

ദാരിദ്ര്യം (കവിത)

നാലഞ്ചു നാഴിക രാച്ചെന്നു പട്ടിണി- ക്കോലങ്ങളഞ്ചാറു ചൂഴുമപ്പാഴ്ക്കുടില്‍ പൊട്ട മണ്ണെണ്ണ വിളക്കിന്‍ പ്രഭയൊന്നു തട്ടവേ മാറുന്ന മറ്റൊരു രംഗമായ് കത്തിതിളപ്പിതടുപ്പത്ത് അതിന്‍ സ്വനം കര്‍ണ്ണ പീയൂഷം ശ്രവിക്കവെ കുട്ടികള്‍ ആഹ്ലാദ മത്തരാ”യമ്മേ’ വിളികളാല്‍ ആഹാര ഭാത്രിക്കപേക്ഷയയക്കയായ് ആളുമടുപ്പിലെത്തീയിനേക്കാള്‍ മനം കാളും മുഖഭാവമേലും ഗൃഹാധിപന്‍ കോടിയിരിപ്പൂ കുനിഞ്ഞൊരു മൂലയില്‍ താടിക്കു കയ്യുംകൊടുത്ത് നിശബ്ദനായ് തത്തിത്തിളയ്ക്കുന്നരി വേവുനോക്കിയും കത്തുന്ന ചൂട്ടിടം കയ്യിനാലുന്തിയും ചാരം കമിയുന്ന മൂലയില്‍ മണ്‍കലം ചേരുന്നടുപ്പിനുത്തിരുന്നങ്ങനെ പ്രരാബ്ധ രക്ഷസ്സു പാരംകുടിക്കയാല്‍ ചോര വറ്റിത്തീര്‍ന്നു ശോഷിച്ച മെയ്യുമായ് നാരീ സ്വരൂപമൊന്നാപ്പാലക ക്രിയാ- ഭാരവാഹിത്വം വഹിപ്പൂ സപാടവം ഒന്നിളക്കും കോരി വേവുനോക്കും പിന്നെയൊന്നു തീകൂട്ടും തുടരൂമീമട്ടിലായ് വല്ലപ്രകാരവുമൊട്ടുനേരം കൊണ്ടു തട്ടി വേവിച്ചെന്ന മട്ടില്‍ ഇറക്കിനാള്‍ കഞ്ഞിക്കു വേണ്ടുന്ന കൂട്ടാന്‍ ഒരു പുളി- ച്ചമ്മന്തി നിര്‍മ്മിച്ചു തീരുന്നതിനകം പഞ്ഞപ്പിശാചിന്റെ പല്ലിളി പോലവേ പിഞ്ഞാണമഞ്ചാറവിടെ നിരക്കയായ് ഊതിയും മാറ്റിയും സ്വാദേറുമാക്കഞ്ഞി താതനും മക്കളും…

കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയില്‍ നിന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്സിന് അഭിനന്ദന പ്രവാഹം

വെള്ളിയാഴ്ച വൈകീട്ട് കാർക്കള നിട്ടെ കോളജ് എംബിഎ വിദ്യാർഥിനിയെ സുഹൃത്തായ ഡാൻസ് കൊറിയോഗ്രഫർ സുശാന്ത് കൊലപ്പെടുത്താൻ ശ്രമിക്കവേ രക്ഷിക്കാൻ ശ്രമിച്ച മലയാളി നഴ്‌സിന് അഭിനന്ദനപ്രവാഹം. മംഗളൂരു ദർലക്കട്ട ബാഗംബിലയ്ക്കു സമീപമായിരുന്നു സംഭവം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് തുരുതുരാ കുത്തുകയും രക്ഷിക്കാൻ ശ്രമിച്ചവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത മംഗളൂരു ശക്തിനഗർ രമാശക്തി മിഷനു സമീപത്തെ സുശാന്തിനെ പിടിച്ചുമാറ്റി യുവതിക്ക് രക്ഷകയാവുകയായിരുന്നു കണ്ണൂർ പയ്യാവൂരിലെ കുളക്കാട്ട് നിമ്മി സ്റ്റീഫൻ. ദർലക്കട്ട ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സാണ് നിമ്മി. സംഭവത്തിന്റെ വീഡിയോ വൈറലായപ്പോൾ കണ്ടവരെല്ലാം ചോദിച്ചത് ഈ യുവതി ആരെന്നായിരുന്നു. വീടിനു സമീപം ബസിറങ്ങി ബസിറങ്ങി നടന്നുപോവുകയായിരുന്ന എംബിഎ വിദ്യാർഥിനിയെ 12 തവണ കുത്തിയ സുശാന്ത് സ്വന്തം കഴുത്തിലും മുറിവേൽപിച്ചു. ചോര പുരണ്ട കത്തി വീശി നാട്ടുകാരെ ഭീഷണിപ്പെടുത്തി. നാട്ടുകാർ വിളിച്ചതിനെ…

കാബൂളിൽ ബോംബ് സ്ഫോടനം: 34 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ അമേരിക്കൻ എംബസിക്ക് സമീപമുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. നൂറോളം  പേർക്ക് പരിക്കേറ്റതായും വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന്, തിങ്കളാഴ്ച കാലത്താണ് സ്‌ഫോടനം നടന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനമാണ് നടന്നതെന്നാണ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കച്ചവടത്തിനായി ആളുകള്‍ തെരുവിലേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്ത് തരത്തിലുള്ള സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടില്ല. താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ ഭീകരസംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് സ്ഫോടനം നടന്ന സ്ഥലം.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

മുംബൈ: ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിൻഡോഷി സെഷൻസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. യുവതിയുടെ അഭിഭാഷകൻ എഴുതി നൽകിയ പുതിയ വാദങ്ങൾ കോടതി പരിശോധിക്കും. യുവതിയുടെ വാദങ്ങൾക്ക്  പ്രതിഭാഗത്തിന് എതിർവാദം നൽകാമെന്ന്  കോടതി വ്യക്തമാക്കിയിട്ടുണ്ട്.  കേസ് നാളെ വീണ്ടും പരിഗണിക്കും. ബിനോയിയ്ക്ക് ജാമ്യം നിഷേധിക്കുന്നതിന് ആവശ്യമായ കൂടുതല്‍ തെളിവുകളാണ് യുവതിയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക്  ഇന്ന് അവസാനിക്കുകയാണ് . കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരിയായ യുവതിയുടെ ഇടപെടല്‍ ഹര്‍ജി പരിഗണിച്ചാണ് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റിയത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം എഴുതി തയ്യാറാക്കിയ വാദം യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുകളാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2015-ല്‍ യുവതിയ്ക്കും മകനും ദുബായിലേക്ക് സന്ദര്‍ശക വിസയും വിമാന ടിക്കറ്റും ബിനോയ്…

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാർ സർവ്വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി; ഇടുക്കി മജിസ്‌ട്രേറ്റിന്റെ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഹൈക്കോടതി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ കുറ്റക്കാരായ ആരും സര്‍വീസിൽ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “കസ്റ്റഡിമരണക്കേസ് ഗൗരവമുള്ളതാണ്. അത് ആ തരത്തിൽ തന്നെ കൈകാര്യം ചെയ്യും. ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്”- മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും നാട്ടുകാര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നു എന്നും ആരോപിച്ച് വിഡി സതീശൻ  നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നാട്ടുകാര്‍ക്കെതിരെ പരാതി നൽകിയതിന് പിന്നിൽ പൊലീസിന്‍റെ സ്വാധീനം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി  മറുപടി നൽകി. മുഖ്യമന്ത്രിയുടെ വാക്കിന് കീറചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥൻ നെടുങ്കണ്ടം കസ്റ്റഡിമരണ കേസ് അന്വേഷിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ…

ആരോഗ്യപരിപാലനത്തിന് നെല്ലിയ്ക്ക ഉത്തമം; തടിയും വയറും കുറയും

ആരോഗ്യപ്രശ്നങ്ങള്‍ നേരിടാത്തവര്‍ ഇന്ന് വിരളമാണ്. സ്ത്രീപുരുഷ ഭേദമന്യേ പലതരം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണ് ഇന്നത്തെ തലമുറ. ചെറു പ്രായത്തിലും, എന്തിന്, കുട്ടികള്‍ക്കു പോലും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. തടിയും വയറുമെല്ലാം ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്‌നം തന്നെയാണെന്നു പറയാം. തടിയും വയറും കുറയ്ക്കാന്‍ കൃത്രിമ വഴികള്‍ തേടിപ്പോകുന്നത് അപകടമാകുകയേ ഉള്ളൂ. തികച്ചും സ്വാഭാവിക വഴികള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല തരത്തിലെ ഭക്ഷണ വസ്തുക്കളുമുണ്ട്. ഇതിലൊന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി സമ്പുഷ്ടമായ നെല്ലിക്ക പ്രമേഹമുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മരുന്നാണെന്നു മാത്രമല്ല, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ആയുര്‍വേദത്തില്‍ പല അസുഖങ്ങള്‍ക്കും പറയുന്ന ഒരു മരുന്നു കൂടിയാണ് ഇത്. പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട് നെല്ലിക്ക ആരോഗ്യത്തിനു…