ഐ.പി.സി നേതൃത്വ സമ്മേളനം ജൂലൈ 25 ന് ഒര്‍ലാന്റോയില്‍

ഫ്‌ളോറിഡ: ജൂലൈ 25 മുതല്‍ 28 വരെ ഒര്‍ലാന്റോ ഡബിള്‍ ട്രീ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് ഐ.പി.സി ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സ് 25 ന് വ്യാഴാഴ്ച രാവിലെ 9 മുതല്‍ 5 വരെ നടക്കും. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ ആതിഥ്യം വഹിക്കുന്ന കോണ്‍ഫ്രന്‍സില്‍ നോര്‍ത്ത് അമേരിക്കയിലുള്ള വിവിധ റീജിയനുകളിലെ ഭാരവാഹികളും ശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും സംബദ്ധിക്കും. സേവനത്തിനായി രക്ഷിക്കപ്പെട്ട നേത്യത്വം, സുവിശേഷത്തിനായ് ഒരുമിച്ച്, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സഭകളുടെ ഐക്യത, സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക്, ആധുനിക സാങ്കേതിക വിദ്യകളും സഭാ പ്രവര്‍ത്തനങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സ്റ്റഡി വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പ്രഗത്ഭരയ ദൈവദാസന്മാര്‍ ക്ലാസുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോയി ഏബ്രഹാം , പ്രസിഡന്റ് 407 580 6164, പാസ്റ്റര്‍ ബെന്‍ ജോണ്‍, സെക്രട്ടറി 803 348 3738

ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി

പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ.കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകന്‍ ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍ 77) ജൂലൈ 7 ന് ഒക്കലഹോമയില്‍ വച്ച് നിര്യാതനായി . റാന്നി മഠത്തില്‍ വീട്ടില്‍ രാജമ്മയാണ് ഭാര്യ. സുജിത് , സജിനി, സന്ധ്യ എന്നിവര്‍ മക്കളും ജെയ്‌സണ്‍ മരുമകനും, ഒലിവിയ, മിഖായേല്‍ എന്നിവര്‍ കൊച്ചുമക്കളുമാണ് . പരേതനന്റെ വ്യൂയിങ്ങും ശവസംസ്കാര ശുശ്രൂഷകളും ജൂലൈ 13ന് രാവിലെ 9 മണിക്ക് ഒക്കലഹോമ സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍വച്ച് ആരഭിക്കുന്നതും , അതിനെത്തുടര്‍ന്ന് യുകോണ്‍ സെമിത്തേരിയില്‍ (660 Garth Brooks Blvd, Yukon, OK 73099) ശരീരം അടക്കം ചെയ്യുന്നതുമാണ്.

37-ാമത് പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന് മയാമിയില്‍ അനുഗ്രഹ സമാപ്തി

മയാമി: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എന്‍.എ.കെ യുടെ 37മത് ആത്മീയ സമ്മേളനം ജൂലൈ 4 മുതല്‍ 7 വരെ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന അമേരിക്കയിലെ കൊച്ചുകരളം എന്നറിയപ്പെടുന്ന മയാമിയില്‍ വെച്ച് നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സമ്മേളനം ദേശീയ കണ്‍വീനര്‍ റവ.കെ.സി. ജോണ്‍ ഉത്ഘാടനം ചെയ്തു. റവ. സാം തോമസ് അദ്ധ്യക്ഷത വഹിച്ചു. ” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍” എന്നുള്ളതായിരുന്നു കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം. പ്രമുഖ വര്‍ഷിപ്പ് ലീഡേഴ്‌സായ സിസ്റ്റര്‍ ഷാരന്‍ കിങ്ങ്‌സ്, ഡോ. റ്റോം ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ മ്യൂസിക് ക്വയര്‍ ടീം ആരംഭ ദിനത്തില്‍ ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കി. നാഷണല്‍ ക്വയര്‍ ടീം സാബി കോശി,…

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായരുടെ പൊതുദര്‍ശനം ജൂലൈ 12 , വെള്ളിയാഴ്ച്ച

ന്യൂ യോര്‍ക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂ ജേഴ്‌സിയിലെ പ്രമുഖ വ്യവസായിയും എം .ബി . എന്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും തിരുവനന്തപുരം , തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവന്‍ നായര്‍ ഗീത ദമ്പതികളുടെ മകളും രാജശ്രീ ഭാസ്കര പിള്ളയുടെ കൊച്ചുമകളുമായ ജാനകി അവുലിയ (ജാനു നായര്‍) (37) ന്യൂ ജേഴ്‌സിയില്‍ അന്തരിച്ചു. ഭര്‍ത്താവ് മഹേശ്വര്‍ അവുലിയ .മകള്‍ നിഷിക അവുലിയ.സഹോദരന്‍ ഭാസ്കര്‍ നായര്‍, സഹോദര ഭാര്യ അനാമിക നായര്‍. പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനികളായ ആയ, ജെ , പി മോര്‍ഗന്‍ , ഗോള്‍ഡ്മാന്‍ സാക്‌സിലും പ്രവര്‍ത്തിച്ചിരുന്ന ജാനു സി.എല്‍ . എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ,കൃത്യതയോടെ നടപ്പില്‍ വരുത്തുവാനുള്ള അര്‍പ്പണ ബോധം സി.എല്‍ . എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ പദവിയില്‍ വരെ എത്തിച്ചു.അമേരിക്കന്‍ സമൂഹത്തിന് തന്നെ…

രാഷ്ട്രീയരംഗത്ത് മലയാളി ശക്തിപ്രകടനം: സെനറ്റര്‍ കെവിന്‍ തോമസിനു വേണ്ടി 20000 ഡോളര്‍ സമാഹരിച്ചു

ന്യൂയോര്‍ക്ക്: സ്‌റ്റേറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഇന്ത്യാക്കാരനായസെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസിന്റെ റീഇലക്ഷനു വേണ്ടിഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ കരുത്തു തെളിയിച്ച ഐക്യ പ്രകടനമായി. ലോംഗ് ഐലന്‍ഡിലെ ജെറിക്കോയിലുള്ള കൊട്ടീലിയന്‍ റേസ്‌റ്റോറന്റില്‍ ജൂലൈ 2നു നടന്ന അത്താഴ സമ്മേളനത്തില്‍ 250 പേരോളം പങ്കെടുക്കുകയും 20000ല്‍ പരം ഡോളര്‍ സമാഹരിക്കുകയും ചെയ്തു. ഇത് സംഘാടകര്‍ക്കും മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി. രാഷ്ട്രീയ രംഗത്ത് മലയാളി സമൂഹംസംഘടിതരായി എത്തുന്ന അപൂര്‍വ കാഴ്ചയാണ് ചടങ്ങില്‍ ഉണ്ടായത്. മുന്‍പ് ഇതു പോലൊരു കൂട്ടായ്മമലയാളി സമൂഹത്തില്‍ ഉണ്ടയിട്ടുണ്ടോ എന്നു സംശയം. അടുത്ത വര്‍ഷം നവംബറിലാണു സെനറ്റര്‍ കെവിന്‍ തോമസ് (33)വീണ്ടും ജനവിധി തേടുക. ആദ്യ റീഇലക്ഷന്‍ ആയതിനാല്‍ മല്‍സരവും ശക്തമായിരിക്കും. അതിനാല്‍ മലയാളിഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. അതറിഞ്ഞാണു സംഘാടകരും സമൂഹവും ഒന്നായി രംഗത്തിറങ്ങിയത്. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളായ ക്യുന്‍സ്, ലോങ്ങ് ഐലന്‍ഡ്, സ്റ്റാറ്റന്‍…

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 28-ന്

ചിക്കാഗോ: ചിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനങ്ങള്‍ക്കായി ജൂലൈ 28-നു ഞായറാഴ്ച സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടത്താന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ 11 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ഡീ പാര്‍ക്കില്‍ വച്ചാണ് ഈ ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. ചിക്കാഗോയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എട്ടിലധികം ടീമുകള്‍ അന്നേ ദിവസം ഡീ പാര്‍ക്കില്‍ ഒത്തുചേരും. കൃത്യം 11 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ കാണികളുടെ ആവേശമായി മാറുമെന്നു സംഘാടകര്‍ അറിയിച്ചു. ഈ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ടീമുകളെ സ്‌പോണ്‍സര്‍ ചെയ്ത് പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രവീണ്‍ തോമസ് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. മറിയാമ്മ പിള്ള, ജോര്‍ജ് മാത്യു, ജോസി കുരിശിങ്കല്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സാം ജോര്‍ജ് എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. 9229 W Emerson…

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സൗത്ത് ഫ്‌ളോറിഡ: ഓര്‍ത്തഡോക്സ് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ലോറിഡ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ നല്‍കുന്ന പൗരസ്വീകരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി മാത്യു വര്‍ഗീസ് , ട്രസ്റ്റി എം.വി ചാക്കോ എന്നിവര്‍ അറിയിച്ചു. ജൂലൈ 15 ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും.ഏഴു മണിക്ക് പൊതുസമ്മേളനം നടക്കും.തുടര്‍ന്ന് 8 .30 ന് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും. സ്വീകരണസമ്മേളനം വന്‍വിജയമാക്കാന്‍ ഇടവക വികാരി ഫാ: ഡോ. ജോയ് പൈങ്ങോലില്‍ , അസി: വികാരി ഫാ: ഡോ.ജേക്കബ് മാത്യു, ഫാ: ഫിലിപ്പോസ് സ്കറിയ കമ്മിറ്റി അംഗങ്ങളായ ഏലിയാസ് പി.എ , വിജയന്‍ തോമസ്, തോമസ് ചെറിയാന്‍ , വിന്‍റ്റു മാമന്‍, ജെസ്സിക്ക അലക്‌സാണ്ടര്‍, സി.ഡി ജോസഫ് എന്നിവരും ഉള്‍പ്പെടുന്ന കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍…

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം 33-ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്‍റെ 2019 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 33-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി കുടുംബ മേളയുടെ വിവിധ ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ കുടുംബമേള ‘ വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകള്‍ സുന്ദരമായ കിടപ്പുമുറികളും ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡി‌എഫ്‌ഡബ്ല്യു ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 25-ന് വൈകിട്ട് 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി മുപ്പത്തിമൂന്നാമതു കുടുംബമേളക്കുള്ള തുടക്കം കുറിക്കും. ‘സമൃദ്ധമായ ജീവന്‍റെ ആഘോഷം ഓര്‍ത്തഡോക്സ് കാഴ്ചപ്പാടില്‍’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം…

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീത നായരുടെയും മകള്‍ ജാനകി നായര്‍ (37) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: മഹേശ്വര്‍. മകള്‍: നിഷിക. സഹോദരന്‍: ഭാസ്കര്‍ നായര്‍. പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സക്‌സിലെ (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായര്‍. ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അമേരിക്കയില്‍ ന്യൂജേഴ്‌സി യില്‍ ആണ് സ്ഥിരതാമസം. ഫൊക്കാന കുടുംബത്തില്‍ ഉണ്ടായ ഈ ദുഃഖത്തില്‍ ഫൊക്കാന നേതൃത്വം ഒന്നടങ്കം അനുശോചനം അറിയിക്കുന്നു.

സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് ജൂലൈ 13ന്

കാലിഫോര്‍ണിയ: ജൂലൈ 13ന് ലോകത്തിലെ വിവിധ നഗരങ്ങളില്‍ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ഒത്തുചേര്‍ന്ന് ഓടുകയോ നടക്കുകയോ ചെയ്യും. കേരളത്തില്‍ സൊളസിന്റെ സെന്റെറുകള്‍ തന്നെയാണ് പ്രധാന നഗരങ്ങളില്‍ കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ സണ്ണിവേലില്‍ ആണ് ഈ പരിപാടിയുടെ പരിസമാപ്തി. സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ എല്ലാവരും ചേര്‍ന്ന് 5000 കിലോമീറ്റര്‍ സഞ്ചരിക്കുകയാണ് ലക്ഷ്യം, കുട്ടികള്‍ക്കുവേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൊലസിന്റെ പ്രവര്‍ത്തകരാണ് ഈ അവബോധന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജൂലൈ 13ന് ഗ്രൂപ്പായോ വ്യക്തിപരമായോ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഓടിയ ദൂരം ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്താം https://tinyurl.com/solacerun2019 . ഈ പരിപാടിയുടെ വിശദാംശങ്ങള്‍ https://tinyurl.com /solacerun-status എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാലിഫോര്‍ണിയ സമയം ഉച്ചയ്ക്ക് മുമ്പ് ഓടിയ ദൂരം രേഖപ്പെടുത്തിയിക്കണം. സംഘാടകരെ ബന്ധപ്പെടുന്നതിന് ഫോണ്‍: 4084808227,…