ജാനകി നായരുടെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി അഗാധ ദുഃഖം രേഖപ്പെടുത്തി

ന്യൂജേഴ്‌സി :ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായരുടെ നിര്യാണത്തില്‍ മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി അഗാധ ദുഃഖം രേഖപ്പെടുത്തി. മാധവന്‍ ബി നായര്‍ മഞ്ചിന്റെ ലൈഫ് ടൈം മെംബറും ട്രസ്ട്രി ബോര്‍ഡ് മെംബെറും കൂടിയാണ്. ചുരുങ്ങിയ സമയം കൊണ്ട് വോള്‍സ്ട്രീറ്റില്‍ ജോലി ചെയ്തു ഉന്നത പദവിയില്‍ എത്തിയ ജാനകി നായര്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു .ഇപ്പോഴും ചിരിച്ചുകൊണ്ട് കാണുന്ന ജാനു നമുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് പ്രസിഡന്റ് ഡോ. സുജാ ജോസ് അഭിപ്രായപ്പെട്ടു. ജാനു നായരുടെ നിര്യാണത്തില്‍ മഞ്ചിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും, മാനേജിങ് കമ്മിറ്റിയുടെയും എല്ലാ മെമ്പേഴ്‌സിന്റെ പേരിലും അഗാതമായ അനുശോചനം രേഖപെടുത്തുന്നു. മകളുടെ നിര്യാണത്തില്‍ അതീവ ദുഖത്തിലായിരിക്കുന്ന മാധവന്‍ നായര്‍ക്കും കുടുംബത്തിനും, ഭര്‍ത്താവ് മഹേശ്വര്‍ അവുലി . മകള്‍ നിഷിക അവുലിയ എന്നിവര്‍ക്കും ഈശ്വരന്‍…

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു . ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : കാലിഫോര്‍ണിയയില്‍ ഭൂചലനം വമ്പിച്ച നാശം വിതച്ചു. വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കക്ക് കിരീടം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസ് ലെ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പ്രെസസ്‌റ്‌സ്  ഹോബ്ബ്‌സ് ആന്‍ഡ് ഷോ പ്രദര്‍ശനത്തിനെത്തുന്നു . അമേരിക്കയുടെ സ്വാതന്ത്ര്യദിന പരേഡില്‍ മലയാളികള്‍ സജീവ സാന്നിധ്യം വഹിച്ചു . ഫിലാഡല്‍ഫിയയില്‍ ഭരതം ഡാന്‍സ് അക്കാദമി യുടെ ജീവകാരുണ്യ നൃത്താര്‍ച്ചന അരങ്ങേറി . ചിക്കാഗോ…

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: റൊണാള്‍ഡ് പൂക്കുമ്പേല്‍ ചെയര്‍മാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു

ചിക്കാഗോ : 2019 സെപ്റ്റംബര്‍ രണ്ടാം (Labour day) തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 West Lyons. St. Morton Grove, IL, USA) മൈതാനിയില്‍ വച്ച് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഏഴാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിനും വേണ്ടി ശ്രീ. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. അതാത് കമ്മിറ്റി ചെയര്‍മാന്‍മാരെല്ലാം ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോടു ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ ആറു വര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരം ഇന്ന് ചിക്കാഗോ മലയാളി സമൂഹത്തിന് ഒരിയ്ക്കലും മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു മഹാസംഭവം ആയി മാറിക്കഴിഞ്ഞു എന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര പറഞ്ഞു. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് വേണ്ടി…

ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ 25-ാം വാര്‍ഷികവും പിക്‌നിക്കും ഓഗസ്റ്റ് 24 ന്

ചിക്കാഗോ: ഇടുക്കി ജില്ലിയിലെ കവാടം എന്ന് അറിയപ്പെടുന്ന കരിങ്കുന്നം എന്ന കൊച്ചു ഗ്രാമം. അവിടെ നിന്നും ചിക്കാഗോയിലേക്ക് പറിച്ചു നട്ടപ്പെട്ട കുറച്ച് ആളുകളുടെ ഒരു കൂട്ടായ്മ. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ചക്കാഗോയില്‍ തുടങ്ങിയ ആ കൂട്ടായ്മ ഇന്ന് പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു. 2019 ആഗസ്റ്റ് 24-ാം തീയതി ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലെ  Golf and Bleander Road (294) ലുള്ള ബിഗ്‌ബെന്‍ പാര്‍ക്കില്‍ വച്ച് രാവിലെ 11 മണി മുതല്‍ ആഘോഷിക്കുന്നതിന് തീരുമാനിച്ച വിവരം എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നും വിവാഹം കഴിപ്പിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും അറിയിക്കുന്നു. നേരത്തേ തന്നെ എല്ലാവരും അവധി എടുത്ത് ഈ സംഗമത്തിലേക്ക് വരണമെന്ന് വീനീതമായി അപേക്ഷിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് 1 847 828 5082, സോയി കുഴിപറമ്പില്‍  1 847 769 1805.  

ലോക കപ്പ് സെമി ഫൈനല്‍: തുടക്കത്തില്‍ അടി പതറി ഓസ്‌ട്രേലിയ

എഡ്ജ്ബാസ്റ്റൺ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗിന് മുന്നിൽ പതറിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൻസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ അക്ഷരാർത്ഥത്തിൽ വരിഞ്ഞു മുറുക്കുന്നതായിരുന്നു ഇംഗ്ലീഷ് ബൗളിംഗ്- ഫീൽഡിംഗ് പ്രകടനങ്ങൾ. ടൂർണമെന്റിൽ ഇതു വരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ 9 റൺസുമായി മടങ്ങി. എന്നാൽ സ്റ്റീവൻ സ്മിത്ത് നന്നായി ബാറ്റ് ചെയ്തു. 85 റൺസെടുത്ത സ്മിത്തിനെ മനോഹരമായ ഒരു ത്രോയിലൂടെ 48ആമത്തെ ഓവറിൽ ജോസ് ബട്ട്ലർ പുറത്താക്കിയപ്പോൾ 46 റൺസുമായി അലക്സ് കെയ്രി ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 29 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് സ്മിത്തിന് മികച്ച പിന്തുണ നൽകി. ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ 8 ഓവറിൽ കേവലം 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സാണ് ഓസ്ട്രേലിയയെ…

നക്ഷത്ര ഫലം (12 ജൂലൈ 2019)

അശ്വതി : സല്‍കർമങ്ങള്‍ക്ക് പണം ചെലവാക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആ ത്മനിര്‍വൃതിയുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. ഭരണി : ആരോഗ്യം കുറയും. മേലധികാരിയുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായി വരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. കാര്‍ത്തിക : സംസർഗഗുണത്താല്‍ സദ്ചിന്തകള്‍ വർധിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും. രോഹിണി : കീഴ്ജീവനക്കാരുടെ ജോലികൂടി ചെയ്തുതീര്‍ക്കും. യാത്രാക്ലേശത്താല്‍ ദേ ഹക്ഷീണമനുഭവപ്പെടും. പാര്‍ശ്വഫലങ്ങളുളള ഔഷധങ്ങള്‍ ഉപേക്ഷിക്കും. മകയിരം : വസ്തുവിൽപ്പനയ്ക്ക് ധാരണയാകും.പദ്ധതിക്ക് രൂപകൽപ്പന തയാറാകും. വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികവരുമാനം വർധിക്കും. തിരുവാതിര : ദേഹക്ഷീണം വർധിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും. അനാഥര്‍ക്ക് വസ്ത്രദാനത്തിനു സാധ്യതയുണ്ട്. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. പുണര്‍തം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പണം കടം കൊടുക്കരുത്. നിസ്സാരകാര്യങ്ങള്‍ക്കുപോലും തടസമനുഭവപ്പെടും. പൂയം : പുത്രപൗത്രാദികളോടൊപ്പം ആഹ്ലാദങ്ങള്‍ പങ്കിടും. മംഗളകർമങ്ങള്‍ക്ക് നേ തൃത്വം നല്‍കും.വസ്ത്രാഭരണങ്ങള്‍ ദാനം നല്‍കും. പിതൃസ്വത്ത് നിലനിര്‍ത്തുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്യും. ആയില്യം : മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ബന്ധുക്കള്‍ വിരുന്നുവ രും. വസ്ത്രാഭരണങ്ങള്‍ വാങ്ങും. വ്യവസ്ഥകള്‍…

ഇംഗ്ലണ്ട് ഫൈനലിൽ; ഓസ്ട്രേലിയയെ തകർത്തത് എട്ട് വിക്കറ്റിന്

എഡ്ജ്ബാസ്റ്റൺ: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തറപറ്റിച്ച് ഇംഗ്ലണ്ട് ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലാൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ സമസ്ത മേഖലകളിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഇംഗ്ലീഷ് ബൗളർമാർ തുടങ്ങിയത്. ടൂർണമെന്റിൽ ഇതു വരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ 9 റൺസുമായി മടങ്ങി. എന്നാൽ സ്റ്റീവൻ സ്മിത്ത് നന്നായി ബാറ്റ് ചെയ്തു. 85 റൺസെടുത്ത സ്മിത്തിനെ മനോഹരമായ ഒരു ത്രോയിലൂടെ 48ആമത്തെ ഓവറിൽ ജോസ് ബട്ട്ലർ പുറത്താക്കിയപ്പോൾ 46 റൺസുമായി അലക്സ് കെയ്രി ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 29 റൺസെടുത്ത മിച്ചൽ…

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കായി വിബിഎസ്

ഫ്‌ളോറിഡ: ജൂലൈ 25 മുതല്‍ 28 വരെ ഒര്‍ലാന്റോ ഡബിള്‍ ട്രീ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സില്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേത്യത്വത്തില്‍ കുട്ടികള്‍ക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകള്‍ നടത്തുമെന്ന് കോര്‍ഡിനേറ്റര്‍ ജിനോ സ്റ്റീഫന്‍ അറിയിച്ചു. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതല്‍ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഓരോ സെഷനിലും പങ്കെടുക്കാം. ഐപിസി ഫാമിലി കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ലഭ്യമാണ്. ശനിയാഴ്ച പകല്‍ “ഇഗ്‌നൈറ്റ് യുവര്‍ ലൈറ്റ് കിഡ്‌സ്” എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം കോര്‍ഡിനേറ്റര്‍…

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യു എസ് സന്ദര്‍ശനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ്

പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനം ജൂലൈ 22-ന് നടക്കുമെന്ന് പാക്കിസ്ഥാൻ. എന്നാൽ സന്ദർശനത്തെ സംബന്ധിച്ച് സ്ഥിതീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന വാർത്തകൾ പുറത്ത് വിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണമനുസരിച്ചാണ് അമേരിക്കൻ സന്ദർശനം. ഈ മാസം 22 ന് സന്ദർശനം നടത്തുമെന്നും മുഹമ്മദ് ഫൈസൽ അറിയിച്ചു. ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തെ കുറിച്ച് സ്ഥിതീകരണം ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ വിദേശ കാര്യ വക്താവ് മോർഗൻ ഓർട്ടഗസ് പ്രതികരിച്ചു.

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ്

മിഡ്‌ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാന്‍ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ വെല്ലുവിളികള്‍ക്കിടയിലും നമ്മുടെ പൈതൃകവും വിശ്വാസതീക്ഷ്ണതയും നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചു. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന ഭദ്രാസന അസംബ്ലിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ നടന്ന പരിപാടികള്‍ കണ്ട് ബോധ്യപ്പെട്ടാണ് ഇതു പറയുന്നത്. മുപ്പതില്‍പരം യുവജനങ്ങളാണ് അവിടെ പങ്കെടുത്തത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സഭ അനുശാസിക്കുന്ന എല്ലാ യാമപ്രാര്‍ത്ഥനകളിലും എല്ലാവരും സന്നിഹിതരായിരുന്നു. ഈ ചിട്ടക്കും ശിക്ഷണത്തിനും അടിസ്ഥാനം നമ്മുടെ വേരുകളാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വേരുകള്‍ ആരൂഢമായിരിക്കുന്നത് കൃത്യമായി…