ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് കാരണം

മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം. ഇതുപ്രകാരം അടുത്ത തിങ്കളാഴ്ച രക്തസാമ്പിള്‍ നല്‍കണമെന്ന് പോലീസ് നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ബിനോയ് ഹാജരാകണമെന്ന് കോടതി പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയും അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ബിനോയ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അരമണിക്കൂര്‍ സ്‌റ്റേഷനില്‍ കാത്തിരുന്ന ബിനോയിയെ അന്വേഷണ ഉദ്യാഗസ്ഥന്‍ വിളിപ്പിച്ചപ്പോള്‍ അസുഖമാണെന്നും അതിനാള്‍ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന…

പരീക്ഷാ പേപ്പര്‍ കണ്ടെത്തിയ സംഭവം: സര്‍വകലാശാല അന്വേഷണം നടത്തും; കുറ്റം സമ്മതിച്ച് പ്രതികള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷാ പേപ്പറും വ്യജാസീലും കണ്ടെടുത്ത സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വൈസ്ചാന്‍സലര്‍ ഉന്നതതല യോഗം വിളിച്ചു. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. കേസിലെ പ്രതികളായ ആറു പേരേയും  അനിശ്ചിത കാലത്തേക്ക് കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ എസ്എഫ്‌ഐയില്‍നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓരോ കോളേജിനും ആവശ്യമായ ഉത്തരക്കടലാസുകള്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് കോളേജുകള്‍ക്കാണെന്നും കേരള സര്‍വകലാശാല പറയുന്നു. ഇങ്ങനെ നല്‍കുന്ന ഉത്തരക്കടലാസുകള്‍ ബാക്കിവരുന്നുണ്ടെങ്കില്‍ അത് കോളേജുകള്‍ അടുത്ത പരീക്ഷയ്ക്കായി ഉപയോഗിക്കുക എന്നതാണ് നിലവിലെ രീതി. അതിനാല്‍ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് ബന്ധമില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസില്‍…

FIA & BAJNA organized the Super 30 publicity event at Times Square, Manhattan, New York & AMC Lowes in Edison, New Jersey

Edison (NJ): Federation of Indian Associations (FIA-NY/NJ/CT), one of the oldest and the largest nonprofit umbrella organization of the Indian diaspora organized the screening of the latest Hindi Movie inspired by Anand Kumar, a mathematician and professor from Bihar, India who was the Guest of Honor in 2017 for FIA’s Annual India Day Parade in NYC. The role of Anand Kumar in the latest movie Super 30 was played by Bollywood heartthrob Hrithik Roshan. The movie is inspired by the story of Anand Kumar was released in North America on…

Lauding Denver Airport’s free summer yoga classes, Hindus urge permanent free yoga-space

Hindus have welcomed Denver International Airport (DEN) for free yoga workouts during summer, calling it “a step in the positive direction”. Free yoga classes/workouts are being held at Denver International Airport Plaza till August 28. In December 2017, DEN held a Goat Yoga event. Commending DEN for free yoga classes, distinguished Hindu statesman Rajan Zed, in a statement in Nevada today, urged DEN to make free yoga sessions a year-round feature and create permanent yoga-space available free (like many other airports), if it was serious to become a world-class airport, enhance…

എള്ള് മണിയുടെ രാമ ജപം

ചക്കിന്‍റെ കണ നെഞ്ചോട് അമര്‍ത്തി ആഞ്ഞു തള്ളിയിട്ടും മുന്നോട്ടു നീങ്ങാന്‍ കൂട്ടാക്കുന്നില്ല. പടു കൂറ്റന്‍ കാളകള്‍ പോലും മുക്രയിട്ട് വലിക്കുന്ന ഈ ചക്ക് , ഒരു മനുഷ്യന്‍ എങ്ങനെ തള്ളിനീക്കും? രാജാവ് കല്പിച്ച ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ. സാധാരാണ ജനങ്ങള്‍ക്ക് മനസിലാക്കുവാനും ഉപയോഗിക്കുവാനുമായി മലയാള ലിപി രൂപപെടുത്തുകയും, ആ ലിപി പ്രചാരത്തിലാക്കുവാന്‍ ആദ്യാക്ഷരങ്ങളില്‍ ആരംഭിക്കുന്ന ഹരി നാമ കീര്‍ത്തനം രചിച്ചതിനും കിട്ടിയ ശിക്ഷ. വേദജ്ഞാനവും, ഭക്തി രസവും എല്ലാവര്‍ക്കും ഒരുപോലെ നേടിയെടുക്കാന്‍ സാധിക്കും എന്നെഴുതിയത്, ജ്ഞാനം കുത്തകയാക്കി വച്ചിരിക്കുന്ന ചിലരെ ചൊടിപ്പിച്ചതിന്‍റെ പരിണിത ഫലമാണ് ഈ ചക്കുന്തല്‍. എണ്ണ ആട്ടുന്നതില്‍ നിന്നും കിട്ടുന്ന വേതനം കൊണ്ട് മാത്രം ജീവിക്കുക എന്നൊരു വ്യവസ്ഥയും പാലിക്കേണ്ടതായിട്ടുണ്ട് . സര്‍വ ചരാചരങ്ങളിലും ഒളിമിന്നി വിളങ്ങുന്ന ഭഗവത് ചൈതന്യം അനുഭവിച്ചറിഞ്ഞ, ഭൂസ്വത്തുക്കളും, ക്ഷേത്ര ഉടമസ്ഥരും ആയിട്ടുള്ള ചില മഹാത്മാക്കള്‍, എണ്ണ ആട്ടുന്നതിന്റെ മുന്‍കൂര്‍…

മാര്‍ക്കിന്റെ കാരുണ്യസ്പര്‍ശം പ്രളയബാധിതരിലേക്കും

ചിക്കാഗോ: നിരവധി ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും കേരളജനതയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ ഇടയാക്കിയ 2018-ലെ മഹാപ്രളയത്തില്‍ നിന്നു അനേകായിരം മലയാളി സഹോദരങ്ങളും, ഭവനങ്ങളും ഇനിയും മുക്തിനേടേണ്ടിയിരിക്കുന്നു. “ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം’ എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലും ഇതര ദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ പ്രളയബാധിതരുടെ പുനരധിവാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും, സംഭാവനകളും നിസ്തുലമാണ്. കേരളത്തില്‍ നടക്കുന്ന വമ്പിച്ചൊരു പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഒരു ചെറുവിരല്‍ സ്പര്‍ശം ഏകുവാന്‍ കഴിഞ്ഞുവെന്നതില്‍ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി മാര്‍ക്ക് നടത്തിയ ധനസമാഹരണത്തില്‍ അംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ഏഴു ലക്ഷം രൂപ, പ്രളയത്തില്‍ സ്വഭവനങ്ങള്‍ക്കൊപ്പം ജീവിതസ്വപ്നങ്ങളും കടപുഴക്കിയ രണ്ടു ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രയോജനപ്പെട്ടു. ഗുണഭോക്താക്കളെ കണ്ടെത്താന്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച…

ചിക്കാഗോ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസില്‍ ദശവത്സരത്തിന് തിരിതെളിഞ്ഞു

ചിക്കാഗോ, മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ജൂലൈ 14ാം തീയതി ഞായറാഴ്ച 10 മണിക്ക് നിരവധി വൈദികരുടെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ച് കൊണ്ട് ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ്സ് മുളവനാലിനോടൊപ്പം ബാലസോര്‍ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ തോമസ് തിരുതാളില്‍ ദശവത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ ക്‌നാനായ റീജിയണില്‍ നിലവിലുള്ള 14 ഇടവകയില്‍ ചിക്കാഗോയില്‍ സ്ഥാപിതമായ രണ്ടാമത്തെ ഇടവകയായിണ് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയം. ഈ ഇടവകയുടെ സ്ഥാപക വികാരിയും അന്നത്തെ ക്‌നാനായ റീജിയണ്‍ വികാരിയുമായ റവ.ഫാ. അബ്രാഹം മുത്തോലത്തിനോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച സുമനസ്സുകളുടെ പ്രയത്‌നത്തിന് ദൈവം നല്‍കിയ സമ്മാനമായിരുന്നു മാതാവിന്റെ നാമദേയത്തിലുള്ള ഈ ദൈവാലയം. ഈ അനുഗ്രഹിത ഇടവക ദശവത്സര ആഘോഷിത്തിലേക്കുള്ള പ്രവേശനോത്സവത്തിനായി ഒരുങ്ങുമ്പോള്‍ മോര്‍ട്ടണ്‍ ഗോവില്‍ ക്‌നാനായ…

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സണ്‍‌ഡേ സ്കൂള്‍ മത്സരങ്ങള്‍ ഓ‌ക്‌ലഹോമയില്‍ – ആഗസ്റ്റ് 3 ന്

ഒക്‌ലഹോമ: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയന്‍ സണ്‍‌ഡേ സ്കൂള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 3 ന് ഒക്‌ലഹോമയില്‍വെച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. യൂക്കോണ്‍ ഐ പി സി ഹെബ്രോണ്‍ ചര്‍ച്ചില്‍ ഒക്‌ലഹോമ മാര്‍ത്തോമാ ചര്‍ച്ച് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 4ാം ഗ്രേഡ് വരെയുള്ളവര്‍ക്ക് ഗാന മത്സരവും, അഞ്ച് മുതല്‍ 12 വരെയുള്ളവര്‍ക്ക് ഗാനാലാപനം, പ്രസംഗ മത്സരം, ബൈബിള്‍ ക്വിസ് മത്സരങ്ങളുമാണ് ഉണ്ടായിരിക്കുക. ഡാളസ് സെന്റ് പോള്‍സ്, സെഹിയോന്‍, കരോള്‍ട്ടന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ക്രോസ്‌വേ മാര്‍ത്തോമാ ചര്‍ച്ച്, ഓസ്റ്റിന്‍, കാന്‍സസ്, ഒക്‌ലഹോമ തുടങ്ങിയ ഇടവകകളിലെ സണ്‍‌ഡേ സ്കൂള്‍ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് ഇടവക വികാരിമാരില്‍ നിന്നോ, സണ്‍‌ഡേ സ്കൂള്‍ മേലധികാരികളില്‍ നിന്നോ ലഭിക്കുമെന്ന് സംഘാടകര്‍…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം ജൂലൈ 20ന്

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം ജൂലൈ 20 ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ചേരുന്നതാണ്. വൈകീട്ട് 3 മണിക്ക് പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അര്‍ദ്ധ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, സംഘടന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. ആയിരത്തില്‍പരം അംഗങ്ങളുള്ള അസ്സോസിയേഷന്‍, സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സ്തുത്യര്‍ഹ സേവനമാണ് അനുഷ്ഠിച്ചു വരുന്നത്. അര്‍ദ്ധവാര്‍ഷീക യോഗത്തില്‍ അംഗങ്ങള്‍ കൃത്യം മൂന്നു മണിക്കു തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ അറിയിപ്പില്‍ പറയുന്നു.

ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പി

ഡാളസ് : ഇന്ത്യയില്‍ മുസ്സീം, ക്രിസത്യന്‍, ദളിത് തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും, അവിശ്വാസത്തിനു നേരെ ഉയര്‍ന്നിരിക്കുന്ന ഭീഷിണിയിലും, ആള്‍കൂട്ട കൊലപാതകങ്ങളിലും പ്രതിഷേധിക്കുന്നതിന് ജൂലായ് 14ന് ഡാളസ് സിലി പ്ലാസക്കു സമീപം പ്രതിഷേധ പ്രകടനവും, പൊതുസമ്മേളവും നടത്തി. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് കാറിലും, ബസ്സിലുമായി പ്രതിഷേധ നഗറിലെത്തിയത്. ആള്‍കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക, ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഉറപ്പാക്കുക, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പൊള്ളുന്ന വെയിലിനെ പോലും അവഗണിച്ചു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നു. തുടര്‍ന്ന് പ്രതിഷേധ യോഗം ചേര്‍ന്നു. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യദ് അഫ്‌സല്‍ അലി, ജഗദീഷ് ബംഗര്‍, ഷാരിബ് ബായ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാണെന്നും,…