പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 20)

ഇതിനൊക്കെ മുന്‍പ് തന്നെ ഞാന്‍ രക്ഷാധികാരിയായി നാട്ടിലെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് ” ജൂനിയര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ” എന്ന ‘ ജ്വാല ‘ രൂപീകരിച്ചിരുന്നു. കലാ സാഹിത്യ പ്രേമികളായ ശ്രീ.പോള്‍ കോട്ടില്‍, ശ്രീ. പി. സി. ജോര്‍ജ് എന്നീ സുഹൃത്തുക്കള്‍ എന്നോടൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ സ്കൂളിന്റെ ചോര്‍ന്നൊലിച്ചു കൊണ്ടിരുന്ന പ്രധാന കെട്ടിടം ഞങ്ങള്‍ അന്‍പതോളം യുവാക്കള്‍ ചേര്‍ന്ന് സൗജന്യമായി കേടുപാടുകള്‍ തീര്‍ത്ത് ഓട് മേഞ്ഞു കൊടുത്തു. ഞങ്ങള്‍ക്കിടയില്‍ മരപ്പണിക്കാരും, ഇരിന്പ് പണിക്കാരും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടും, തടി, ഓട് മുതലായ സാധനങ്ങള്‍ നാട്ടുകാരില്‍ നിന്ന് സൗജന്യമായി ലഭിച്ചത് കൊണ്ടും ആണ് ഇത് സാധിച്ചത്. ഇതില്‍ സന്തുഷ്ടനായ ഹെഡ് മാസ്റ്റര്‍ ശ്രീ തുളസീധരന്‍ സാര്‍ അവര്‍കള്‍ ഞങ്ങള്‍ക്ക് നൂറു രൂപ തരികയും, ഞങ്ങള്‍ അത് കൊണ്ട് സമൃദ്ധമായി കാപ്പി കുടിക്കുകയും ചെയ്തു.…

ചിന്നമ്മ സാമുവല്‍ (86) നിര്യാതയായി

മാവേലിക്കര: പുളിമൂട് പുതിയവീട്ടില്‍ മേക്കതില്‍ പരേതനായ പി.കെ. സാമുവലിന്റെ ഭാര്യ മാവേലിക്കര ഗവ. ആയുര്‍വേദ ആശുപത്രി റിട്ട. ഹെഡ് നേഴ്‌സ് ചിന്നമ്മ സാമുവല്‍ (86) നിര്യാതയായി. സംസ്‌ക്കാരം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്നു. വഴുവാടി വേലംപറമ്പില്‍ (മാമൂട്ടില്‍ വലിയവീട്) കുടുംബാംഗമാണ്. മക്കള്‍: മോളമ്മ, മോനച്ചന്‍, മോനി, മോന്‍സി. മരുമക്കള്‍: ദത്തോസ്, കുഞ്ഞുമോന്‍, അനിയന്‍കുഞ്ഞ്, ജെസി.

ചാക്കോ എം ചാക്കോ (ബേബിച്ചന്‍ – 59) നിര്യാതനായി

ഫിലഡല്‍‌ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം കരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോ (ബേബിച്ചന്‍ – 59) നിര്യാതനായി. ഭാര്യ: എലിസബത്ത് ചാക്കോ. മക്കള്‍: നിമ്മി, നിധിന്‍. പൊതുദര്‍ശനം: ജൂലൈ 20 ശനിയാഴ്ച രാവിലെ 9 മുതല്‍ ഫിലഡല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (4400 State Road, Drexel Hill, PA 19026). തുടര്‍ന്ന് സംസ്‌ക്കാരം ജൂലൈ 20 ശനിയാഴ്ച എസ് എസ് പീറ്റര്‍ ആന്റ് പോള്‍ സെമിത്തേരിയില്‍ (SS Peter and Paul Cemetery, 1600 Sproul Road, Springfield, PA 19064).

ചില്ല വിരിയ്ക്കുന്നതിനൊപ്പം: മാര്‍ ജോയ് ആലപ്പാട്ട്

ചോരപുരണ്ടൊരു ചൂണ്ടുവിരലുയര്‍ത്തി അയാള്‍ ആവേശത്തോടെ സംസാരിച്ചതൊക്കെയും യേശു എന്ന തന്റെ ഗുരുവി നെക്കുറിച്ചായിരുന്നു, അവന്റെ മൊഴികളുടെ മാധുര്യത്തെക്കുറിച്ചായിരുന്നു, അവന്‍ പകര്‍ന്ന പ്രത്യാശയെക്കുറിച്ചായിരുന്നു. മരണമുഖത്തു പോലും അവന്‍ പുലര്‍ത്തിയ ധീരതയെക്കുറിച്ചും, അമാനുഷികവും ദൈവികവുമായ മൗനത്തെക്കുറിച്ചുമായിരുന്നു. അവന്റെ കാരുണ്യത്തെയും ആര്‍ദ്രതയെയും കുറിച്ചായിരുന്നു. സമൂഹത്തിന്റെ ഓരം ചേര്‍ന്ന് സ്വര്‍ഗ്ഗത്തിലേക്ക് അവന്‍ നടന്നു പോയ വഴികളെക്കുറിച്ചായിരുന്നു, അവന്റെ ഉത്ഥാനത്തെക്കുറിച്ചായിരുന്നു, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന ചങ്കുകീറിയ തന്റെ നിലവിളിയെക്കുറിച്ചായിരുന്നു. അവയെല്ലാം സാകൂതം കേട്ടുകൊണ്ടിരുന്ന ആ ചെറിയ ആള്‍ക്കൂട്ടത്തിന്റെ കണ്ണുകളിലെ തിളക്കവും മുഖത്തിന്റെ പ്രസന്നതയും ഹൃദയത്തിലെ ആരാധനയും അയാള്‍ കണ്ടു. ക്രിസ്തു അവരുടെ മനസുകളില്‍ സന്നിവേശിക്കുന്നത് അയാളറിഞ്ഞു. താന്‍ രൂപപ്പെടുത്തുന്നത് പുളിമാവാണെന്നും ഇവരുടെ കാതുകളില്‍ താന്‍ മന്ത്രിക്കുന്നത് നാളെ മലമുകളില്‍ നിന്ന് പ്രഘോഷിക്കപ്പെടുമെന്നും അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു. ക്രിസ്തുവില്‍ കോര്‍ക്കപ്പെട്ട ഒരു കൊച്ചു സമൂഹത്തിന് അയാള്‍ കൈമാറിയ വിശ്വാസ പൈതൃകം ആ ചെറിയ ചുറ്റുവട്ടങ്ങളില്‍…

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഷിക്കാഗോയില്‍ അത്യുജ്വല സ്വീകരണം

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികവും മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുമായി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്നു. ഷിക്കാഗോയിലെ നാല് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടേയും ആഭിമുഖ്യത്തില്‍ പരിശുദ്ധ ബാവയെ ഷിക്കാഗോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചു സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം, കണ്ടനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നീ തിരുമേനിമാരും വൈദീകരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. ഷിക്കാഗോ നഗരത്തിന്റെ ബഹുമാനാര്‍ത്ഥം കാതോലിക്കേറ്റ് ഡേ ആയി മേയര്‍ പ്രഖ്യാപിക്കുകയും പോലീസ് സേനയുടെ അകമ്പടിയോടുകൂടി ഷിക്കാഗോ സെന്റ് തോമസ് ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയ…

മലങ്കര കാത്തലിക് വെസ്റ്റേണ്‍ കാനഡ കുടുംബ സംഗമവും, കാനഡാ ദിനവും ആഘോഷിച്ചു

എഡ്മന്റണ്‍: നാലാമത് വെസ്റ്റേണ്‍ കാനഡ മലങ്കര കാത്തലിക് ഫാമിലി കോണ്‍ഫറന്‍സ്, എഡ്മന്റണ്‍ കോര്‍പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ചില്‍ വച്ചു നടന്നു. മലങ്കര കാത്തലിക് നോര്‍ത്ത് അമേരിക്കന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ എഡ്മന്റണ്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ റിച്ചാര്‍ഡ് സ്മിത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഉക്രെയിന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യഡേവിഡ് മോട്ടിക്, നാച്വറല്‍ റിസോഴ്‌സ് മിനിസ്റ്റര്‍ അമര്‍ജിത്ത് സോഹി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. തദവസരത്തില്‍ സിജു ജോണ്‍ എഡിറ്ററായുള്ള ഫാമിലി കോണ്‍ഫറന്‍സ് സുവനീറും, ജോണ്‍സണ്‍ കുരുവിള എഡിറ്ററായുള്ള ‘കനേഡിയന്‍ മിറര്‍’ എന്ന ന്യൂസ് ലെറ്ററിന്റെ ആദ്യകോപ്പിയും പ്രകാശനം ചെയ്തു. കൃപനിറഞ്ഞ കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, ഫാ. ബേബി മഠത്തിക്കുന്നില്‍, എലിസബത്ത് എന്നിവര്‍ ക്ലാസ് എടുത്തു. കോണ്‍ഫന്‍സിനോടനുബന്ധിച്ച് നടന്ന വിവിധ സെഷനുകള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ…

പ്ലയിനോ സെന്റ് പോള്‍സ് പള്ളി ഒ.വി.ബി.എസിന് റവ.ഡി. ജിത്തിന്‍ സഖറിയ നേതൃത്വം നല്‍കും

പ്ലയിനോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഒ.വി.ബി.എസ് ഈമാസം 25-വ്യാഴാഴ്ച മുതല്‍ 28 ഞായറാഴ്ച വരെ വിവിധ പരിപാടികളോടെ നടത്തുന്നു. ‘നല്ല ആകാശം തെരഞ്ഞെടുക്കുക’ (ലൂക്കോസ് 10: 42) ആണ് ഈവര്‍ഷത്തെ മുഖ്യ ചിന്താവിഷയം. റവ. ഡി. ജിത്തിന്‍ സഖറിയ ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കും. ബൈബിള്‍ ക്ലാസുകള്‍, ഗാനപരിശീലനം, ചിത്രരചന, വിവിധ കലാപരിപാടികള്‍ തുടങ്ങിയ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈവര്‍ഷത്തെ ഒ.വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 8.30-നു വികാരി ഫാ. തോമസ് മാത്യു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളോടുകൂടി സമാപിക്കുന്നതുമാണ്. ഏവരേയും പരിപാടികളുടെ വിജയത്തിനായി സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. തോമസ് മാത്യു, ട്രസ്റ്റി അരുണ്‍ ചാണ്ടപ്പിള്ള, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും റവ.ഫാ.…

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: പ്രസ് കോണ്‍ഫറന്‍സ് മാര്‍ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ നടന്നു

ഹൂസ്റ്റണ്‍ : ചിക്കാഗോ സെന്റ് തോമസ് ഈറോ മലബാര്‍ രൂപതയിലെ വിശാസികള്‍ സംഗമിക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനൊരുക്കമായി പ്രസ് കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ നടന്നു. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ ആഗസ്‌റ് ഒന്ന് മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ പുരോഗതികള്‍ കണ്‍വന്‍ഷന്‍ എക്‌സികുട്ടീവ് ടീമംഗങ്ങള്‍ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു. രൂപതാ സഹായമെത്രാനും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷത വഹിച്ചു. പാരമ്പര്യത്തിലും സംസ്കാത്തിലും അധിഷ്ഠിതമായി കൂട്ടായ്മയുടെ ഒത്തുചേരല്‍, ദൈവ വചനത്തിന്റെ നിര്‍വൃതിയില്‍ ആഘോഷിക്കപ്പെടുന്ന ആരാധനയും , ക്രിസ്തീയ സ്‌നേഹം പങ്കുവെയ്ക്കലും അനുഭവിക്കലുമാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നു മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. വൈദീകരുടേയും പിതാക്കന്മാരുടേയും നിര്‍ദേശങ്ങളും സാന്നിധ്യവുമുണ്ടെങ്കിലും അത്മായരുടെ നേതൃത്വത്തിലാണ് ഈ കണ്‍വന്‍ഷന്‍ അരങ്ങേറുന്നതെന്ന് കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ പറഞ്ഞു. ‘ഉണര്‍ന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം…

പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി തന്നെ…!!

വന്ന വഴി മറക്കുന്നവരും വന്ന വഴിയേ തന്നെ നടക്കുന്നവരുമുണ്ട്. ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചില സമയത്ത് പെരുമാറുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴുമെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭരണകക്ഷികള്‍ക്ക് എന്നും തലവേദന സൃഷ്ടിക്കാനും, തരം കിട്ടുമ്പോഴൊക്കെ അവരെ പ്രകോപിപ്പിക്കാനും ശുഷ്ക്കാന്തി കാണിച്ചിട്ടുള്ള അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും ഇടക്കിടെ പഴയ പാര്‍ട്ടി സെക്രട്ടറിയായോ പ്രതിപക്ഷ നേതാവായോ ഒക്കെ ഭാവമാറ്റം വരുന്നത് ‘വന്ന വഴിയേ നടക്കുന്നവരെപ്പോലെ’യാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ഇക്കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പോലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെന്ന സ്ഥാനം മാത്രമല്ല, കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന വസ്തുത പോലും മറന്ന് പഴയ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്താണെന്ന മട്ടിലാണ് സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇതിനുമുമ്പുണ്ടായിരുന്ന ഒരു ആഭ്യന്തര മന്ത്രിയും ക്രമസമാധാനപാലന ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി അവരുടെ ആത്മാഭിമാനത്തെ…

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നവന് മൂന്ന് ജീവപര്യന്തവും 26 വർഷം പ്രത്യേക തടവും 3,20,000 രൂപ പിഴയും

കൊല്ലം: അഞ്ചലിൽ ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ കൊല്ലം പോക്സോ കോടതി വിധിച്ചു. ഓരോ ജീവപര്യന്തവും പ്രത്യേകം അനുഭവിക്കണം. ഇതിന് പുറമേ, 26 വർഷം പ്രത്യേക തടവുശിക്ഷയും അനുഭവിക്കണമെന്നും 3,20,000 രൂപ പിഴ അടക്കണമെന്നും പോക്സോ കോടതി വിധിച്ചു. ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് നിരീക്ഷിച്ച കോടതി, പ്രതിയുടെ പ്രായം കണക്കിലെടുത്തുകൊണ്ടു മാത്രമാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷാണ് കേസിലെ പ്രതി. 2017 ആഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടിയെ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി കുളത്തൂപ്പുഴയിലെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍ പി എല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കുട്ടിയെ തിരഞ്ഞ് നാട്ടുകാരും പൊലീസും…