ബിസിനസ് സം‌രംഭകരെ തേടി ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സംസ്ഥാനത്തെ ബിസിനസ്സ് സാധ്യതകള്‍ തുറന്നു കാണിക്കാനും സംരംഭകരെ വരവേല്‍ക്കാനുമായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇന്ത്യയിലേക്ക്. നേരത്തെ മുതല്‍ക്കേ ഇതു സംബന്ധിച്ച സൂചനകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇതാദ്യമാണ് ഒരു ഗവര്‍ണര്‍ ഇക്കാര്യത്തിനായി ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഏഴു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ മര്‍ഫി ആറു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. സെപ്തംബര്‍ 11 മുതല്‍ 22 വരെയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഡല്‍ഹി, ആഗ്ര, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് ഫില്‍ മര്‍ഫി സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ജര്‍മ്മനി-ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതലത്തിലും സ്വകാര്യ സംരംഭകതലത്തിലും വാണിജ്യ-വ്യവസായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഡെമോക്രാറ്റിക്ക് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു. വാണിജ്യബന്ധത്തിനു പുറമേ, സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ബന്ധങ്ങളും തന്റെ സന്ദര്‍ശനം കൊണ്ട് ഊട്ടിയുറപ്പിക്കാനാവുമെന്ന് മര്‍ഫി…

തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി

ടീനെക്ക്, ന്യുജഴ്‌സി: മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭാവനകള്‍ക്കുടമയായ തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി. അമേരിക്കയില്‍ 1973ല്‍ എത്തിയ തോമസ് ആണു ന്യു യോര്‍ക്ക് നഗരത്തില്‍ ആദ്യമായി ഗ്രോസറി സ്‌റ്റോറും റെസ്‌റ്റോറന്റും ആര്‍ട്ട് ഗാലറിയും തുടങ്ങുന്ന മലയാളി. ഗ്രോസറി സ്‌റ്റോറിനും റെസ്‌റ്റോറന്റിനും ഹാന്‍ഡിക്രാഫ്ട്‌സ് എമ്പോറിയത്തിനുംഅന്നപൂര്‍ണ എന്നു പേരു കൊടുത്തപ്പോള്‍ സാരി സ്‌റ്റോറിനു മാത്രം പുത്രി സപ്നയുടെ പേരിട്ടു. മന്‍ഹാട്ടനില്‍ ലെക്‌സിംഗ്ടണ്‍ അവന്യുവില്‍ 28ം സ്റ്റ്രീറ്റിലും, 14ം സ്റ്റ്രീറ്റിലും, അന്നപൂര്‍ണ റെസ്‌റ്റോറന്റുകളുണ്ടായിരുന്നു. നാട്ടില്‍ നിന്നു ഒട്ടേറെ പേരെ കൊണ്ടു വരികയും നിരവധി പേര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു. കോണ്‍സുലേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍സുലര്‍ സഹായങ്ങള്‍ക്ക് പലരും അദേഹത്തെയാണു സമീപിച്ചിരുന്നത്. 1992ല്‍ റെസ്‌റ്റോറന്റ് വിറ്റ് ന്യു ജെഴ്‌സി ടീനെക്കിലേക്കു താമസം മാറ്റി. അവിടെയും റെസ്‌റ്റോറന്റ് ബിസിനസ് തുടര്‍ന്നു. 2003ല്‍ അറ്റ്‌ലാന്റയിലേക്കു താമസം മാറ്റി. തുടര്‍ന്ന് ഗാര്‍ഡനിംഗിലേക്കായി…

ഏലിയാമ്മ വര്‍ഗീസ് (72) ന്യൂയോര്‍ക്കില്‍ നിര്യാതയായി

സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): തികഞ്ഞ മനുഷ്യസ്‌നേഹിയും ആത്മീയവും, സാമൂഹികവുമായ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്. ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ നടക്കും. അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു പരേത., 1974-ല്‍ ആണ് യു.എസില്‍ എത്തിയത്. കോണി ഐലന്റ് ഹോസ്പിറ്റല്‍ ക്ലൗവ് ലേക്ക്, ഗ്രൂപ്പ് ഹോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നഴ്‌സ് ആയി സേവനം അനുഷ്ഠിച്ചശേഷം ഇപ്പോള്‍ ഡാലസില്‍ കൊച്ചുമക്കളോടൊപ്പം വിശ്രമജിവിതം നയിച്ചു വരികയായിരുന്നു. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി ചെരിവുകാലായില്‍ വര്‍ഗീസ് വര്‍ഗീസ് (മോനിച്ചന്‍) ആണ് ഭര്‍ത്താവ്. മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ മുന്‍നിരക്കാരിയും വനിതാസമാജം, ഗായകസംഘം തുടങ്ങിയവയിലെ സജീവസാന്നിധ്യവുമായിരുന്നു. ലീനസ് വര്‍ഗീസ്, ലിന്‍സന്‍…

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം.ജി കണ്‍വന്‍ഷനു വ്യാഴാഴ്ച ന്യുയോര്‍ക്കില്‍ തുടക്കം

ന്യൂയോര്‍ക്ക്: 40 വര്‍ഷം മുന്‍പ് ന്യുയോര്‍ക്കില്‍ രൂപംകൊണ്ട ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ ആദ്യ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സിന്റെ (എ.കെ..എം.ജി) റൂബി (മാണിക്യം, പത്മരാഗം) കണ്‍വന്‍ഷനു ജൂലൈ 25നു വ്യാഴാഴ്ച തുടക്കം കുറിക്കുന്നു. ന്യുയോര്‍ക്കിനെ ചുറ്റിയുള്ള ക്രുസോടു കൂടിയാണു ത്രിദിന കണ്‍ വന്‍ഷനു ആരംഭം കുറിക്കുക. ന്യൂയോര്‍ക്ക് നഗര ഹ്രുദയത്തിലുള്ള ഷെരട്ടന്‍ ടൈംസ് സ്ക്വയറില്‍ അരങ്ങേറുന്ന സമ്മേളനത്തിനു എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ഡോ. തോമസ് മാത്യു, കണ്‍ വന്‍ഷന്‍ ചെയര്‍ ഡോ. ഉണ്ണിക്രുഷ്ണന്‍ തമ്പി തുടങ്ങിയവര്‍ അറിയിച്ചു. ഡോക്ടര്‍മാരും കുടുംബാംഗങ്ങളുമടക്കം 500ല്‍ പരം പേര്‍ പങ്കെടുക്കുന്ന സമ്മേളനം മുന്‍ കണ്‍വന്‍ഷനുകളേക്കാള്‍ പങ്കാളിത്തത്തിലും പ്രോഗ്രാമുകളിലും ചരിത്രം കുറിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി അംഗം ഡോ. നിഷ പിള്ള പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെത്തുന്നത്. ന്യു യോര്‍ക്ക് ചാപ്റ്റര്‍ നേത്രുത്വം നല്കുന്ന കണ്വന്‍ഷനില്‍ ഏറ്റവും കൂടുതല്‍…

ചിക്കാഗോയില്‍ വി. അഗസ്തീനോസിന്റെ തിരുനാള്‍ കരിങ്കുന്നം നിവാസികള്‍ ആഘോഷിക്കുന്നു

ചിക്കാഗോ: കരിങ്കുന്നം പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വി. അഗസ്തീനോസിന്റെ തിരുനാള്‍ ആഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് 10 മണിക്കുള്ള കുര്‍ബ്ബാനയോടു കൂടി ആഘോഷിക്കുന്ന വിവരം നോര്‍ത്ത് അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്ത് നിന്ന് വിവാഹം കഴിപ്പിച്ചു വിട്ട എല്ലാ സഹോദരിമാരെയും അവരുടെ കുടുംബാംഗങ്ങളെയും അതുപോലെ അമേരിക്കയിലെ എല്ലാ അഗസ്തീനോസ് വിശ്വാസികളെയും അന്നേദിവസം ചിക്കാഗോ സെന്റ് മേരീസിലേക്ക് ക്ഷണിക്കുന്നു. കരിങ്കുന്നം നിവാസികളുടെ ആലംബവും ആശ്രയവുമായ വി. അഗസ്തീനോസ് പുണ്യാളന്റെ തിരുനാള്‍ ആഘോഷിക്കാന്‍ സാധിക്കുന്നതിലുള്ള സന്തോഷത്തിലും ആവേശത്തിലുമാണ് ചിക്കാഗോയിലെ കരിങ്കുന്നം നിവാസികള്‍ എന്ന് സംഘാടകര്‍ പറഞ്ഞു വിശദവിവരങ്ങള്‍ക്ക് : പയസ് ആലപ്പാട്ട് -847 828 5082, ജോസ് ഓലിയാനിക്കല്‍- 1 773 837 8924.

സന്ധ്യയ്ക്കു മുന്‍പേ (കവിത): അബൂതി

ഇനിവരും സന്ധ്യയ്ക്കു മുന്‍പേ നീയെന്റെ മുറ്റത്ത് വിടരുമോ പൂവേ? ചെമ്പട്ടു ചുറ്റിയണയുന്ന സന്ധ്യയില്‍ മാമകമാനസപ്പൂമുഖത്തിന്നു നീ നറുദീപമായി തെളിഞ്ഞിടാമോ? രാകിനാപ്രാവുകള്‍ കുറുകിയുണരുമീ, പാല്‍ക്കടല്‍ തീരത്തിരിക്കുവാന്‍ വായോ, നക്ഷത്രപുഷ്പങ്ങളിതളിട്ടു വിടരുമീ, രാജിതരജനിതന്‍ പൂവാടി തോറും, ശലഭങ്ങളായി പറക്കുവാന്‍ വായോ. പുലരിയില്‍ പൂക്കളില്‍ തൂമഞ്ഞുതുള്ളിയായ് നിന്റെ സ്വപ്നങ്ങള്‍ വീണു മയങ്ങുന്ന നേരം, എന്‍ ഹൃദയാര്‍ദ്രവാഹിനീ തീരത്ത് പൂത്തിടും ചുംബനച്ചെമ്പകപ്പൂവുകള്‍ കോര്‍ക്കാം നിന്നുടെ മാറത്ത് മാലയായ് ചാര്‍ത്താം.

മലയാളം സര്‍വ്വകലാശാല: ഗവര്‍ണര്‍ ഇടപെടുമ്പോള്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

ഉഴവൂര്‍ കുറിച്ചിത്താനത്തെ ശ്രീധരിയില്‍ പ്രതീക്ഷിക്കാതെയാണ് രാജ് ഭവനില്‍ നിന്നാണെന്ന് അറിയിച്ച് എസ്. പി നമ്പൂതിരിയെ തേടി ആ ഫോണ്‍ സന്ദേശം വന്നത്. തിരുവനന്തപുരംവരെ യാത്ര ആകാമോ എന്ന് ചോദ്യം. ആവാം എന്ന് ആ 87 കാരന്റെ മറുപടി. പിറ്റേന്ന് കൃത്യം പതിനൊന്നരക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും എസ്.പി നമ്പൂതിരിയും തമ്മില്‍ കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ട സംഭാഷണത്തിനൊടുവില്‍ ഉന്നയിച്ച രണ്ടു വിഷയങ്ങളിലും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാറിന്റെ തലവനെന്ന നിലയിലും സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലും മലയാളം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുകയാണ്. തലേദിവസം ഇ.മെയില്‍ വഴി എസ്.പി നമ്പൂതിരി തെര്യപ്പെടുത്തിയ വിഷയമാണ് ഒന്ന്. തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സര്‍വ്വകലാശാല അതിന്റെ സ്ഥാപന ലക്ഷ്യം അനുസരിച്ചുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ടോ? അതോ, സംസ്ഥാനത്തെ മറ്റു…

മനം മടുത്തെന്ന് കുമാരസ്വാമി; ”ഇത്രയും കാലം പ്രവര്‍ത്തിച്ചത് വിശ്വസ്തതയോടെ”

ബെംഗളൂരു: നിലവിലെ സംഭവവികാസങ്ങളില്‍ മനം മടുത്തെന്ന്‌ നിയമസഭയില്‍ കുമാരസ്വാമി.  ഇത്രയും കാലം താന്‍ പ്രവര്‍ത്തിച്ചത് വിശ്വസ്തതയോടെയാണ്. സര്‍ക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ ദിനം മുതല്‍ ഇത് ‘അസ്ഥിര സര്‍ക്കാരാ’ണെന്ന പ്രചാരണം ഉണ്ട്. പക്ഷേ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണ്. എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ബെംഗളുരു റേസ് കോഴ്‌സ് റോഡില്‍, സ്വതന്ത്രരുടെ ഫ്‌ളാറ്റിനടുത്ത് വച്ച് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഫ്‌ളാറ്റിന് മുന്നില്‍ കൂട്ടം കൂടിയെത്തിയ പ്രവര്‍ത്തകര്‍ തെരുവില്‍ കൂട്ടയടി നടത്തി. എംഎല്‍എമാരെ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് സംഘര്‍ഷം. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരുവില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കര്‍’നാ’ടകത്തിന് തിരശ്ശീല വീണു; കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തി

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഒടുവില്‍ കനത്ത വീഴ്ച. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എംഎല്‍എമാര്‍ വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തി. 204 എംഎല്‍എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്. കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അറിയിച്ചു. യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് വ്യക്തമാക്കി. വൈകിട്ട് അഞ്ചരയോടെയാണ് വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിക്കൊണ്ടുള്ള മറുപടി പ്രസംഗം കുമാരസ്വാമി നടത്തിയത്. മുഖ്യമന്ത്രി സ്ഥാനം സന്തോഷത്തോടെ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ 16 എംഎല്‍എമാര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ താഴെപ്പോകാതിരിക്കാനും വിമത എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും എംഎല്‍എമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. രണ്ട് സ്വതന്ത്ര…

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ സോമര്‍സെറ്റ് ഫൊറോനാ ദേവാലയം ഒരുങ്ങി

ന്യൂജേഴ്സി: സീറോ മലബാര്‍ സഭാ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം ഒരുങ്ങി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജൂലൈ 24 ബുധനാഴ്ച വൈകീട്ട് 7.30 ന് ദേവാലയത്തില്‍ എത്തുന്ന കര്‍ദ്ദിനാളിന് ഇടവക വികാരിയും, ഇടവകാംഗങ്ങള്‍, സി.എം.എല്‍ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂരും കര്‍ദ്ദിനാളിനെ അനുഗമിക്കും. വിശുദ്ധ ദിവ്യബലി അര്‍പ്പണത്തോടൊപ്പം കര്‍ദ്ദിനാള്‍ സഭാ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. സ്വീകരണ ചടങ്ങുകള്‍ക്ക് ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്സ് കട്ടിയകാരന്‍റെ ആത്മീയ നേതൃത്വത്തില്‍ ഇടവകയിലെ ഭക്തസംഘടനകളായ ജോസഫ് ഫാതേഷ്സും, മരിയന്‍ മതേഷ്സും, യുവജനങ്ങളും ആഘോഷ…