നക്ഷത്ര ഫലം (25 ജൂലൈ 2019)

അശ്വതി: മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിസമര്‍പ്പിക്കാൻ തയാറാകും. ആരാധനാലയ ദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. ഭരണി: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. യാത്രാക്ലേശം വര്‍ധിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. കാര്‍ത്തിക: അറിയാത്ത കാര്യങ്ങളില്‍ ഹിതം പറയരുത്. സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിക്കരുത്. ഉദാസീനമനോഭാവവും അലസതയും വര്‍ധിക്കും. രോഹിണി: വിദഗ്ധനിര്‍ദേശം സ്വീകരിക്കും. ഭിന്നാഭിപ്രായങ്ങള്‍ക്ക് ഏകീകരണ രൂപം ഉണ്ടാക്കും. പുതിയ കര്‍മമേഖലകള്‍ക്ക് പണം മുടക്കും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. മകയിരം: ചര്‍ച്ചകളില്‍ വിജയിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. തിരുവാതിര: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രവര്‍ത്തനരംഗം വിപുലപ്പെടുത്തും. നിക്ഷേപസമാഹാരണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. പുണര്‍തം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആത്മവിശ്വാസത്തോടുകൂടി പ്രയത്നിക്കാൻ സന്നദ്ധനാകും. പൂയം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സമന്വയസമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ വിജയിക്കും. ആയില്യം: മംഗളകര്‍മങ്ങള്‍ക്ക് സജീവസാന്നിദ്ധ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും. കാര്യനിര്‍വഹണശക്തിയും കുടുംബത്തില്‍ സ്വസ്ഥതയും ദാമ്പത്യസൗഖ്യവും ഉണ്ടാകും. മകം: ഏകദിന വിനോദയാത്രക്ക് അവസരമുണ്ടാകും. സര്‍വകാര്യവിജയത്താല്‍ ആഹ്ലാദമുണ്ടാകും. പാരമ്പര്യപ്രവൃത്തികളില്‍ സജീവ ശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കും. പൂരം: മദ്ധ്യസ്ഥതക്കു…

സ്നേഹപ്പക്ഷികള്‍ (ചെറുകഥ) മിനി പി.സി.

പാടത്തും, പറമ്പുകളിലും നിര്‍ജീവമായി കിടക്കുന്ന വളര്‍ത്തു പക്ഷികളെ നോക്കി കര്‍ഷകര്‍ ദീനം ദീനം കരഞ്ഞു…. ഇന്ന് രാവിലെ വരെ അരിമണിയും , ഗോതമ്പുമൊക്കെ സ്നേഹപൂര്‍വ്വം വാരിവിതറിക്കൊടുത്ത് മേയാന്‍ ഇറക്കിവിട്ടതാണ്….മധ്യാഹ്നമായപ്പോഴെയ്ക്കും ! കുറെ നേരം ആ കാഴ്ച്ച കണ്ട് മനസ്സ് പെരുത്ത അപ്പുണ്ണിയേട്ടന്‍ തന്‍റെ കൈലിയ്ക്ക് മുകളില്‍ ചുട്ടിത്തോര്‍ത്തു ചുറ്റി പാടവരമ്പില്‍ വെച്ചിരുന്ന മണ്‍വെട്ടി എടുത്തു തോളില്‍ വെച്ച് പറമ്പിലേയ്ക്ക് നടന്നു, “അപ്പുണ്ണിയേ …..നീ വല്യൊരു കുഴിയെടുക്ക് ഞങ്ങള്‍ ഇതൊക്കെ പെറുക്കിക്കൂട്ടി അവിടെയ്ക്ക് കൊണ്ടുവരാം .അല്ല കൂട്ടരേ …ഇനീപ്പോ കരഞ്ഞു പിഴിഞ്ഞു നില്‍ക്കാണ്ട് എല്ലാരുംകൂടി ഇതൊക്കെ അങ്ങട് എത്തിക്കാന്‍ നോക്ക് .അല്ലാണ്ടെയിപ്പോ എന്താ ചെയ്ക ?വല്ല പോക്കാനോ, കീരിയോ, കുറുക്കനോ ആയിരുന്നെങ്കി നമുക്ക് പരിഹരിക്കായിരുന്നു.. ഇതിപ്പോ ടപ്പേന്നല്ലേ പക്ഷിപ്പനിടെ രൂപത്തില്‍ കാലന്‍ അവതരിച്ചത് ! ഇത്രവല്യൊരു ചതി ദൈവം ചെയ്യൂന്നു കരുതീതാണോ… ?എന്തായാലും വന്നത് വന്നു.പെട്ടാ പെടയ്ക്കാണ്ട് എന്താ…

പെണ്‍‌പട്ടിക്ക് അയല്‍ക്കാരന്‍ ആണ്‍പട്ടിയുമായി അവിഹിത ബന്ധം !; പെണ്‍‌പട്ടിയെ ഉടമസ്ഥന്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: അവിഹിത ബന്ധം ആരോപിച്ച് ഭാര്യാഭര്‍തൃ ബന്ധം ഉപേക്ഷിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, നായകളെ അവിഹിത ബന്ധം ആരോപിച്ച് തെരുവില്‍ ഉപേക്ഷിക്കുന്നത് അപൂര്‍‌വ്വമായേ കേട്ടിട്ടുള്ളൂ. സംഭവം നടന്നത് ആനയറയിലാണ്. വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ പോമറേനിയന്‍ പെണ്‍ പട്ടിയെയാണ് അടുത്ത വീട്ടിലെ നായയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഉടമ ഉപേക്ഷിച്ചത്. വെറുതെ ഉപേക്ഷിക്കുകയല്ല ഉടമ ചെയ്തത്. ഒരു കത്തും എഴുതി വെച്ചിരുന്നു. അയല്‍വീട്ടിലെ നായയുമായി അവിഹിത ബന്ധമുണ്ടെന്നാണ് കത്തിലുള്ളത്. പിഎഫ്എ അംഗം ഷമീമിനാണ് പട്ടിക്കുട്ടിയെ ലഭിച്ചത്. ഞായറാഴ്ച രാത്രിയാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പോമറേനിയന്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഷമീം ഫാറൂഖിന് ഫോണ്‍ കാള്‍ വന്നത്. കഴുത്തില്‍ കോളര്‍ ഘടിപ്പിച്ച് അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ട് പരിഭ്രാന്തിയിലായിരുന്നു പോമറേനിയന്‍. സഹതാപം തോന്നിയവര്‍ ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഷമീം പട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. പട്ടിയെ പരിശോധിച്ചപ്പോഴാണ് കഴുത്തില്‍…

മെട്രോമാനായി ജയസൂര്യ; ‘രാമസേതു’ അണിയറയില്‍ ഒരുങ്ങുന്നു

മെട്രോമാന്‍ ഇ. ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ശ്രീധരനായി വേഷമിടുന്നത്. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വി.കെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. 1964 ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനിലൂടെയാണ് കഥ തുടങ്ങുന്നത്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്. പ്രശസ്ത ഫുട്‌ബോളര്‍ വി.പി. സത്യന്റെ ജീവചരിത്രം  അടിസ്ഥാനമാക്കിയ ക്യാപ്റ്റനില്‍ സത്യനായെത്തി ജയസൂര്യ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മഹാനായ നടന്‍ സത്യന്റെ ബയോപിക് സിനിമയാകുന്നതില്‍ സത്യന്‍ മാഷായെത്തുന്നതും ജയസൂര്യ തന്നെയാണ്.

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്: നസീമിനും ശിവരഞ്ജിത്തിനും ജാമ്യമില്ല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി എസ് എഫ് ഐ കോളേജ് യൂണിറ്റ് മുന്‍ പ്രസിഡന്റ് ശിവരഞ്ജിത്തിനും രണ്ടാം പ്രതി യൂണിറ്റ് മുന്‍ സെക്രട്ടറി നസീമിനും ജാമ്യമില്ല. ഇരുവരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഇനി പിടികൂടാനുള്ള മറ്റു പ്രതികളോടൊപ്പം ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതായും സാക്ഷികളെ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ അന്വേഷണം അട്ടിമറിക്കുമെന്ന അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. അന്വേഷണം പ്രാരംഭ ദിശയിലാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. മറ്റ് പ്രതികളായ ആദില്‍, അദ്വൈത് എന്നിവരുടെ പരീക്ഷാ ഹാള്‍ ടിക്കറ്റ് വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി വരുവാനും കോടതി…

ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു

ചിക്കാഗോ: ഭക്തി സാന്ദ്രവും, രാമനാമ മന്ത്ര മുഖരിതവുമായ ദിവ്യ മുഹൂര്‍ത്തത്തില്‍, നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളുടെ മാതാവായ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍, ഈ വര്‍ഷത്തെ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള കര്‍ക്കിടക രാവുകളില്‍ ചിക്കാഗോയില്‍ എങ്ങും മുഴങ്ങുക ശ്രീരാമ ശീലുകള്‍ ആയിരിക്കും. ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ന്ന പഞ്ചമവേദമായ രാമായണം, ഭക്തിയോടെ പാരായണം ചെയുന്നതിലൂടെയും കേള്‍ക്കുന്നതിലൂടെയും മനസും ശരീരവും പാപമുക്തി കൈവരിച്ച്, ശാന്തിയും സമാധാനവും നിറയും. സര്‍വ്വ വിഘ്‌നനിവാരകനായ മഹാഗണപതി പൂജകള്‍ക്കും, വിശേഷാല്‍ ശ്രീ രാമചന്ദ്ര പൂജകള്‍ക്കും അഭിഷേകത്തിനും ശേഷമാണ് ഈ വര്‍ഷത്തെ രാമായണ പാരായണം ആരംഭിച്ചത്. ഈ വര്‍ഷത്തെ മഹാപൂജകള്‍ക്ക് പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ ജി നേതൃത്വം നല്‍കി. അതുപോലെ ഈ വര്‍ഷത്തെ രാമായണ പാരായണം ഉത്ഘാടനം ചെയ്തത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാമായണം പാരായണത്തിന് നേതൃത്വം നല്‍കുന്ന ശ്രീമതി…

സ്ഥിരം ആസ്പിരിന്‍ ഉപയോഗിക്കുന്നതു നിര്‍ത്തൂ; ഹാര്‍വാര്‍ഡ് സ്റ്റഡി

ന്യൂയോർക്ക്: ദശലക്ഷക്കണക്കിനാളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം പോലുമില്ലാതെ ദിവസവും ആസ്പിരിന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഉടനെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹാര്‍വാര്‍ഡ് റിസേര്‍ച്ചേഴ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹൃദ്രോഗം പോലും ഇല്ലാത്തവര്‍ ആസ്പിരിന്‍ കഴിക്കുന്നത് ശരിയല്ലെന്നും സ്റ്റഡി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഹൃദ്രോഗികളും പക്ഷാഘാതം സംഭവിച്ചവരും ഹൃദയസംബന്ധമായ മറ്റു രോഗങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയവരും മാത്രം കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നതിനു റിപ്പോര്‍ട്ട് എതിര്‍ക്കുന്നില്ല. 40 വയസ്സിനു മുകളിലുള്ള 29 മില്യണ്‍ പേരാണ് ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണവുമില്ലാതെ ആസ്പിരിന്‍ കഴിക്കുന്നതെന്നും ഡോക്ടര്‍മാരുടെ യാതൊരു നിര്‍ദേശവും ഇവർക്കില്ലെന്നും പറയുന്നു. ആസ്പിരിന്‍ കഴിക്കുന്നതിനെ കുറിച്ചു ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളും ഉണ്ടെന്നും റിസേര്‍ച്ച് നടത്തിയ ബെത്ത് ഇസ്രായേല്‍ സീനിയര്‍ ഇന്റേണല്‍ മെഡിസിന്‍ റസിഡന്റ് ഡോ. കോളിന്‍ ഒബ്രയാന്‍ പറ‍ഞ്ഞു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഇതു സംബന്ധിച്ചു വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും കോളിന്‍…

ഇമ്മിഗ്രേഷന്‍ അധികൃതരില്‍ നിന്നും രക്ഷിക്കുന്നതിന് മനുഷ്യ ചങ്ങല

നാഷ്‌വില്‍ (ടെന്നസ്സി) ∙ യുഎസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ടെന്നസിയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമം സമീപവാസികളും സുഹൃത്തുക്കളും മനുഷ്യ ചങ്ങല തീർത്ത് പരാജയപ്പെടുത്തി. വാനില്‍ സഞ്ചരിച്ചിരുന്ന ഇയാളെ പിന്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാന്‍ നിര്‍ത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ നടത്തികൊണ്ടിരിക്കെ, കാറിലിരുന്നുകൊണ്ട് സമീപവാസികളേയും സുഹൃത്തുക്കളേയും ഫോണിലൂടെ വിവരം അറിയിച്ചു. തുടര്‍ന്ന് എത്തിച്ചേര്‍ന്നവര്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത് തടയുന്നതിന് വാനിനും ചുറ്റും കൂടി നിന്ന് മനുഷ്യചങ്ങല തീര്‍ത്തു. ഇതിനിടയില്‍ വാനില്‍ ഇരുന്നിരുന്ന യുവാവിനും മകനും ആവശ്യമായ ഭക്ഷണവും വാന്‍ സ്റ്റോപ് ചെയ്യാതെ റണ്‍ ചെയ്യുന്നതിനാവശ്യമായ ഗ്യാസും വാങ്ങി നല്‍കി. ജനങ്ങളുടെ പ്രതിരോധം ശക്തമായപ്പോള്‍ മണിക്കൂറുകള്‍ നീണ്ട നാടകം അവസാനിപ്പിച്ചു ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു. കഴിഞ്ഞ 14 വര്‍ഷമായി എനിക്ക് ഇവരെ അറിയാം. പിതാവിനേയും മകനേയും വേര്‍പിരിക്കുന്നതു…

സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും: കെസിആര്‍എം ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

കെസിആര്‍എം നോര്‍ത്ത് അമേരിക്ക ജൂലൈ 10, 2019 ബുധനാഴ്ച നടത്തിയ പത്തൊമ്പതാമത് ടെലികോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന കോണ്‍ഫറന്‍സ് എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. മുപ്പതിലധികം ആള്‍ക്കാര്‍ അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ ഹ്യുസ്റ്റണില്‍ നിന്നുള്ള റവ ഡോ തോമസ് അമ്പലവേലില്‍ ആയിരുന്നു. വിഷയം: “വേദപുസ്തകാടിസ്ഥാനത്തില്‍ സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും.” മൗനപ്രാര്‍ത്ഥനയോടെയാണ് കോണ്‍ഫറന്‍സ് ആരംഭിച്ചത്. തോമസച്ചന്‍ പ്രഭാഷണത്തിന്റെ ആരംഭത്തില്‍ത്തന്നെ സഭയിലെ നേതാക്കള്‍ മെത്രാന്മാര്‍, പുരോഹിതര്‍, കന്യാസ്ത്രികള്‍, സ്ഥിര ഡീക്കന്മാര്‍, അല്‍മായ പ്രമുഖര്‍ തുടങ്ങിയവര്‍ ആണെന്ന് വ്യക്തമാക്കി. പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള പൗരോഹിത്യ അവസ്ഥയെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു. പഴയ നിയമത്തിലെ പുരോഹിതര്‍ എങ്ങനെ ഉള്ളവരായിരുന്നുയെന്നും പുതിയ നിയമത്തില്‍ യേശുവില്‍ ജ്ഞാന സ്‌നാനം സ്വീകരിച്ച എല്ലാവരും രാജകീയ പുരോഹിത ഗണത്തില്‍ പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശുശ്രൂഷാ പൗരോഹിത്യം ദൈവവും…

പുല്‍വാമ ആക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; ഉത്തരവാദിത്തം പാകിസ്താന്‍ ഏറ്റെടുക്കില്ല

വാഷിംഗ്ടണ്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പാക്കിസ്ഥാന് ഒരു തരത്തിലും പങ്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന് മേല്‍ കെട്ടിവെക്കരുതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് കശ്മീരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുല്‍വാമ ആക്രമണം പ്രാദേശിക വിഷയമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മൂലം തീവ്രവാദത്തിലേയ്ക്കു തിരിഞ്ഞ കശ്മീരി യുവാവാണ് ആക്രമണം നടത്തിയത്. എന്നാല്‍ പാകിസ്താനുനേരെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്ത് സായുധ-തീവ്രവാദ ഗ്രൂപ്പുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ഭീകരവാദികള്‍ക്കെതിരായ താക്കീതാണെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. ഫെബ്രുവരി 14 നായിരുന്നു സി.ആര്‍.പി.എഫ്…