സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകരണം

ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭാ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവകസമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂരും കര്‍ദിനാളിനെ അനുഗമിച്ചിരുന്നു. ശ്രേഷ്ഠ മെത്രാപ്പോലീത്താ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണ്‍ ആതിഥേയത്വം വഹിക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയതിനോടനുബന്ധിച്ചായിരുന്നു സോമര്‍സെറ്റ് ദേവാലയത്തിലെ അജപാലക സന്ദര്‍ശനം. ജൂലൈ 24നു ബുധനാഴ്ച വൈകീട്ട് 7.30 ന് ആരംഭിച്ച സ്വീകരണ ചടങ്ങുകള്‍ക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളില്‍ നിന്നായി എത്തിയവര്‍ ഉള്‍പ്പടെ അഞ്ഞൂറില്‍പ്പരം വിശ്വാസികള്‍ പങ്കെടുത്തു . ഇടവക സമൂഹത്തോടും, അഭിവന്ദ്യ വൈദീകരോടുമൊപ്പം ദേവാലയത്തിലെ സി.എം.എല്‍ കുട്ടികള്‍ പിതാവിനെ ദേവാലയത്തിലേക്ക് സ്‌നേഹപുരസ്സരം ആനയിച്ചു. വിശുദ്ധ ദിവ്യബലിക്ക് മുമ്പായി ഇടവക വികാരി ബഹു.…

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. അനീഷ് പള്ളിയിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. അനീഷ് പള്ളിയിലിനു മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഫാ. അനീഷ് പള്ളിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ സഹകാര്‍മികനായി ഫാ. ടോം രാജേഷ് പങ്കെടുത്തു. റെജീന പണിക്കത്തറ, ജോമോന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ ബൊക്കെ നല്‍കി വേദിയിലേക്ക് ആനയിച്ചു. ജോസഫ് ആന്റണി ആലപിച്ച ഭക്തിഗാനത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. അനീഷ് നല്‍കിയ സേവനങ്ങളെ അധ്യക്ഷന്‍ സ്മരിക്കുകയും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു. ഫാ. ടോം രാജേഷ്, ജോസ് ആന്റണി പുത്തന്‍വീട്ടില്‍…

സ്ത്രീകള്‍ പേറ്റുയന്ത്രങ്ങളോ?: പ്രൊഫ. എം.എന്‍. കാരശ്ശേരി

2019 ജൂലൈ 21-നു കെ.സി.എ.എന്‍. എയില്‍ വെച്ചുകൂടിയ കെ.സി.എ.എന്‍.എ – വിചരവേദിയില്‍, ചൂടിനെ അവഗണിച്ചെത്തിയ നിറഞ്ഞ സദസ്സിനോടായി, സ്ത്രിയെ ഒരു പേറ്റുയന്ത്രമായിട്ടാണോ പുരുഷസമൂഹം കണുന്നതെന്ന് പ്രൊഫ. എം. എന്‍. കാരശ്ശേരി ചോദിച്ചു. സ്ത്രിയെ ഒരു പേറ്റുയന്ത്രമായി കാണുന്ന മത- രാഷ്ട്രിയക്കാരുടെ ദുഷ്ടലാക്കാണ് സ്ത്രീ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന മുഖ്യഘടകമെന്ന് അദ്ദേഹം, “സ്ത്രി – ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ട്രിയത്തിലും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തില്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. ചില മതസംഘടനകളുടേയും നേതാക്കളുടേയും പ്രസ്താവനകള്‍ എടുത്തു പറയുകയുണ്ടായി. ”ഇന്ത്യയില്‍ എവിടെയും ഏതര്‍ദ്ധരാത്രിയിലും ഒരു സ്ത്രിക്ക് തനിയെ യാത്ര ചെയ്യന്‍ കഴിയുമ്പോള്‍ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു ഞാന്‍ പറയുകയുള്ളു’’ എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന പുരുഷസങ്കല്പം സ്ത്രീയെ രണ്ടാം തരക്കാരാക്കുകയും, അവരെ അങ്ങനെ തന്നെ…

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍ – വോളിബോള്‍ മത്സരങ്ങള്‍ക്ക് കളമൊരുങ്ങി

ചിക്കാഗോ: മലയാളിയുടെ ആവേശമായ സോക്കര്‍- വോളിബോള്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 28-നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലയാളികളും വടക്കേ ഇന്ത്യക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഡെസ്‌പ്ലെയിന്‍സിലുള്ള ഡീ പാര്‍ക്കില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. വിവിധ ടീമുകള്‍ അവരുടെ കഴിവുകളും അടവുകളും പയറ്റുന്ന അതിഗംഭീര മത്സരവേദിയാകും ഡി പാര്‍ക്കിലെ മത്സരങ്ങള്‍. മത്സരങ്ങള്‍ കാണുന്നതിനൊപ്പം വിവിധതരം ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നതിനാല്‍ കാണികള്‍ക്ക് തങ്ങളുടെ ഇഷ്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള വേദികൂടി ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. പ്രവീണ്‍ തോമസ് കണ്‍വീനറായി മറിയാമ്മ പിള്ള, ജോര്‍ജ് മാത്യു, സാം ജോര്‍ജ്, ജോയി ഇണ്ടിക്കുഴി, റോയി മുളകുന്നം, ഏബ്രഹാം ചാക്കോ, ജോസി കുരിശിങ്കല്‍, ജെയ്ബു കുളങ്ങര, ചന്ദ്രന്‍പിള്ള, സിറിയക് കൂവക്കാട്ടില്‍, സുനേന ചാക്കോ, അനില്‍കുമാര്‍ പിള്ള, പോള്‍ പറമ്പി, ഷിനോജ് ജോര്‍ജ് എന്നിവര്‍ വിവിധ…

ചര്‍മ്മ സൗന്ദര്യത്തിനും കണ്ണാടിക്കവിളിനും ക്യാരറ്റ് ജ്യൂസ് അത്യുത്തമം

ചര്‍മ്മ സൗന്ദര്യം ഒരു അനുഗ്രഹമാണ്. അതുപോലെ തന്നെയാണ് മുഖകാന്തിയും. ഇവ രണ്ടും പ്രകൃതിദത്തമാണെങ്കിലും എല്ലാവര്‍ക്കും ഒരുപൊളെ അവ ലഭിക്കണമെന്നില്ല. നല്ല നിറവും നല്ല മുഖവും കുട്ടികളുടേതു പോലുള്ള ചര്‍മ്മവുമെല്ലാം ഫ്ലോലസ് സ്കിന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു മുഖമെന്നത് വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. പല ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഇത്തരമൊരു മുഖം ലഭിയ്ക്കൂ. ഇതില്‍ പാരമ്പര്യവും ചര്‍മ സംരക്ഷണവും നാം കഴിക്കുന്ന ഭക്ഷണവുമെല്ലാം പെടുന്നു. നല്ല ചര്‍മം, നല്ല കണ്ണാടി പോലെയുള്ള മുഖം ലഭിക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളുണ്ട്. ഇതില്‍ ചില പ്രത്യേക ജ്യൂസുകളും പെടും. തികച്ചും പ്രകൃതിദത്തമായ ജ്യൂസ്. ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന, കണ്ണാടിത്തിളക്കമുള്ള മുഖം നല്‍കുന്ന ജ്യൂസ്. ക്യാരറ്റാണ് ഈ പ്രത്യേക ജ്യൂസിലെ ചേരുവ. ക്യാരറ്റിനൊപ്പം ഇഞ്ചിയും ഇതില്‍ ചേര്‍ക്കും. ഇവ രണ്ടും ആരോഗ്യത്തിനും…

പഞ്ഞക്കര്‍ക്കിടകത്തില്‍ പര്‍പ്പടകപ്പുല്ല് സിദ്ധൗഷധം

ആരോഗ്യമുണ്ടെങ്കില്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് പര്‍പ്പടകപ്പുല്ലിലടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങള്‍. ഇല്ലായ്മകളൗടേയും രോഗങ്ങളുടേയും മാസമായ കര്‍ക്കിടകത്തെ ‘പഞ്ഞക്കര്‍ക്കിടകം’ എന്ന് പറയുന്നതിലും സത്യങ്ങളുണ്ട്. കര്‍ക്കിടകമാസത്തിലാണ് പല വിധത്തിലുള്ള ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ അതും ആയുര്‍വ്വേദത്തില്‍ തന്നെ പരിഹരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കര്‍ക്കിടകമാസത്തില്‍ നമ്മള്‍ ചെയ്യേണ്ട പല വിധത്തിലുള്ള ആയുര്‍വ്വേദ ചികിത്സകള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആയുര്‍വ്വേദത്തിന് നമുക്കിടയില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് ഉള്ളത്. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ ഏത് കോണിലും ആയുര്‍വ്വേദം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചികിത്സാ മാര്‍ഗ്ഗം തന്നെയാണ്. അതുകൊണ്ട് തന്നെ കര്‍ക്കിടകമാസത്തിലെ ആയുര്‍വ്വേദ ചികിത്സ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കര്‍ക്കിടക മാസത്തില്‍ ആയുര്‍വ്വേദ ചികിത്സ നടത്തുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍…

പൊലീസ് മര്‍ദ്ദനവും കാനം രാജേന്ദ്രന്റെ പ്രതികരണവും സിപിഐക്ക് കടുത്ത തലവേദനയായി

എറണാകുളത്ത്  നിയമസഭാംഗം എല്‍ദോ അബ്രഹാം ഉള്‍പ്പെടെ സിപിഐ നേതാക്കളെ പോലീസ് തല്ലിച്ചതച്ച സംഭവം പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കി. എല്‍ദൊയെ തല്ലിയത് അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയല്ലല്ലൊ എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഏറ്റവുമൊടുവിലത്തെ പ്രതികരണം പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധമുര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. പൊലീസ് നടപടി ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് ചേരുന്ന സിപിഐ എറണാകുളം ജില്ലാ കമ്മറ്റി യോഗത്തിൽ  എത്രമാത്രം രൂക്ഷമായ വിമര്‍ശനമാണ് കാനത്തിനും ആഭ്യന്തര വകുപ്പിനും നേരെ ഉയര്‍ന്നു വരികയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നുണ്ട്. ഈ യോഗത്തില്‍ കാനം പങ്കെടുക്കുമെന്നാണ് നേരത്തെ പറഞ്ഞു കേട്ടതെങ്കിലും ഒടുവില്‍ അദ്ദേഹം എത്തില്ല എന്നാണ് സൂചന. കാനം കണ്ണൂരിലേക്ക്  പോവുകയും ചെയ്തുവത്രെ. ഇതേ അവസരത്തില്‍ പാര്‍ട്ടിയുടെ ആലപ്പുഴ ഓഫീസിന്റെ ചുവരില്‍ വ്യാഴാഴ്ച രാത്രി ‘കാനത്തിനെ ഒഴിവാക്കൂ. പാര്‍ട്ടിയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതും പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അത് ചെയ്തത്…

കുരുമുളക് പൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു; വിഷബാധയേറ്റ് ദമ്പതികള്‍ ആശുപത്രിയില്‍

കുരുമുളക് പൊടിക്കു പകരം എലിവിഷം ചേര്‍ത്ത മീന്‍ വറുത്തത് കഴിച്ച് ദമ്പതികള്‍ ആശുപത്രിയിലായി. മീനച്ചില്‍ സ്വദേശികളായ ദമ്പതികളാണ് വിഷബാധയേറ്റ് ആശുപത്രിയിലായത്. കഴിഞ്ഞ രാത്രിയില്‍ മീന്‍ വറുക്കുന്നതിനിടെ കറണ്ട് പോയതോടെയാണ് സംഭവത്തിന്റെ തുടക്കം. അടുക്കളയില്‍ മീന്‍ വറുത്തു കൊണ്ടിരിക്കെ കറന്റ് പോയി എന്നും ആ സമയത്ത് കുരുമുളകു പൊടിയ്ക്കു പകരം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം ചേര്‍ത്തു എന്നുമാണ് യുവതി പറയുന്നത്. മീന്‍ കഴിച്ച ഇരുവര്‍ക്കും ശാരീരികാസ്വാസ്ത്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍, ഭാര്യ ശാലിനി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇവരുവരും ഉള്ളത്. വൈദ്യുതി മുടങ്ങിയെന്നും ആ സമയത്ത് കുരുമുളക് പൊടിയാണെന്നു കരുതി എലിവിഷം ചേര്‍ത്തു പോയതാണെന്നും ദമ്പതികള്‍ പറയുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ച സമയത്ത് ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. സംശയം തോന്നി അടുക്കളയില്‍ പരിശോധിച്ചപ്പോഴാണ് എലിവിഷമാണ് മീനില്‍ ചേര്‍ത്തതെന്ന് ഇരുവര്‍ക്കും മനസിലായത്. ഉടന്‍…

മാരകമായ മിലിയോഡോസിസ് ബാധിച്ചാണ് സഹോദരങ്ങള്‍ മരിച്ചതെന്ന് ആരോഗ്യ വകുപ്പ്

കാസർഗോഡ് ബദിയടുക്കയില്‍ മരണപ്പെട്ട സഹോദരങ്ങളുടെ രോഗം മിലിയോഡോസിസ് എന്ന നിഗമനത്തില്‍ ജില്ലാ ആരോഗ്യവകുപ്പ്. മംഗളൂരുവിലെ ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച റിസള്‍ട്ട് പ്രകാരം ആണ് ഈ നിഗമനം. അതേസമയം മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ രോഗസ്ഥിരീകരണം സാധ്യമാകുകയുള്ളൂ. മംഗളൂരുവിലെ പരിശോധനാ ഫലം പുറത്ത് വന്നതു പ്രകാരം ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കിയതിനാലും വൈറസ് സാന്നിധ്യം ഇല്ലാത്തതിനാലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തുടക്കത്തിലെ ചികിത്സ നേടുകയാണെങ്കില്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണെന്നും ജില്ലാ ആരോഗ്യഓഫീസ് അറിയിച്ചു. സാധാരണക്കാരില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിച്ച്‌ രോഗത്തെ ഇല്ലാതാക്കാനാകും.എന്നാൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവരില്‍ ഈ രോഗം മാരകമായേക്കാം.പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട…

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് തകര്‍ന്നു; 150 ലിബിയന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു; നൂറോളം പേരെ രക്ഷപ്പെടുത്തി

അമേരിക്കയിലേക്കും യൂറോപ്പിലേക്കും അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കേ ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട അഭയാര്‍ത്ഥികളുടെ ബോട്ട് തകര്‍ന്ന് 150 പേര്‍ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ‌പെട്ട ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. 137 പേരെ മത്സ്യത്തൊഴിലാളികളും തീരരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിച്ചതായി ലിബിയൻ നാവികസേന അറിയിച്ചു. മെഡിറ്ററേനിയൻ കടലിൽ ഈ വർഷമുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് ബോട്ട് തകർന്നത്. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് നിഗമനം ലിബിയയിൽ നിന്നും ഈവർഷം ഇതുവരെ 37,555 പേർ കടൽ മാർഗവും 8,007 പേർ കരമാർഗവും യൂറോപ്പിലെത്തിയതായാണ് കണക്ക്. അതേസമയം, 2019ൽ മാത്രം ഇതുവരെ മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച അഭയാർഥികളുടെ എണ്ണം 600ന് മുകളിലെത്തിയിട്ടുണ്ടെന്ന് യു.എൻ ഏജൻസി പറയുന്നു