പി എന്‍ ദാസ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനും പ്രകൃതിചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. തലച്ചോറിലെ അണുബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എന്‍ ദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജില്‍ കെ ജി ശങ്കരപ്പിള്ളയുടെ ശിഷ്യനായിരുന്നു.  അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. ജയിൽജീവിതം ഉണ്ടാക്കിയ മാനസിക പരിവർത്തനത്തെത്തുടർന്ന് പ്രകൃതി ചികിത്സയിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞു. ‘വൈദ്യശസ്ത്രം’ എന്ന പേരിൽ കോഴിക്കോട് നിന്ന് മാസിക പ്രസിദ്ധീകരിച്ചിരുന്നു. ‘ദീപാങ്കുരൻ’ എന്ന തൂലികനാമത്തിലും നിരവധി ലേഖനങ്ങൾ എഴുതി. 2014-ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ ‘കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം’ നേടിയിട്ടുണ്ട്. ‘ഒരു തുളളിവെളിച്ചം’ എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ ‘സംസ്‌കാരത്തിന്റെ ആരോഗ്യവും…

ഇന്നത്തെ നക്ഷത്ര ഫലം (29 ജൂലൈ 2019)

അശ്വതി: സഹോദര-സുഹൃത് സഹായഗുണത്താല്‍ ഉദ്യോഗം ലഭിക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ഊഹക്കച്ചവടത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഭരണി: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിയ്ക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. ഔദ്യോഗികമായ ദൂരയാത്ര മാറ്റിവെക്കും. കാര്‍ത്തിക: സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ തയാറാകും. വിലപ്ന ഉദ്ദേശിച്ച് ഭൂമിവാങ്ങുവാന്‍ പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും. രോഹിണി: പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം വന്നുചേരും. സാമ്പത്തികസ്ഥിതി പ്രതീക്ഷിച്ചതിലുപരി മെച്ചപ്പെടും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരി പഠനത്തിന് ചേരുവാന്‍ സാധിക്കും. മകയിരം: വസ്തുനിഷ്ഠമായി പഠിച്ചു പ്രവര്‍ത്തിക്കുന്ന വിഷയങ്ങളെല്ലാം ലക്ഷ്യപ്രാപ്തിനേടും. പുനഃപരീക്ഷയില്‍ വിജയം കൈവരിക്കും. തിരുവാതിര: പണം കടം കൊടുക്കുക, കടം വാങ്ങുക തുടങ്ങിയവ ഉപേക്ഷിയ്ക്കണം. ഔദ്യോഗികമായി മാനസികസംഘര്‍ഷം വർധിക്കും. ഉപകാരങ്ങള്‍ ചെയ്തുകൊടുത്തവരില്‍ നിന്ന് വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. പുണര്‍തം: പ്രവര്‍ത്തനമേഖലകളില്‍നിന്ന് സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചില വിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷമതയും വേണം. അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനിടവരും. പൂയം: ശാസ്ത്രസാങ്കേതിക…

ഡോക്ടര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹൃദ്യമായി

ന്യൂയോര്‍ക്ക്: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ ഡോക്ടര്‍മാരിലെ എഴുത്തുകാര്‍ക്ക് വേദിയൊരുക്കിയ സാഹിത്യ സമ്മേളനം ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്കിടയില്‍ കുളിര്‍കാറ്റ് വീശിയ അനുഭവമായി. സഹോദരിയുടെ കിഡ്‌നി സ്വീകരിച്ച് 25 വര്‍ഷം പിന്നിടുന്ന ഡോ. രവീന്ദ്രനാഥനും 93 പേറ്റന്റുകള്‍ നേടിയ ചാര്‍ലി കണ്ണങ്കേരിയും തങ്ങളുടെ പുസ്തകങ്ങള്‍ അവതരിപ്പിച്ചത് ഹ്രുദ്യമായി ഫ്‌ളോറിഡയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. രവീന്ദ്രനാഥന്റെ രണ്ടാമത്തെ പുസ്തകം ‘സെക്കന്‍ഡ് ചാന്‍സ് : എ സിസ്‌റ്റേഴ്‌സ് ആക്ട് ഓഫ് ലവ്’ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളാണ്. സ്‌റ്റെതസ്‌കോപ്പിന്റെ അപ്പുറത്തും ഇപ്പുറത്തും നില്‍ക്കേണ്ടിവന്നയാളെന്നാണു അദ്ധേഹത്തെ വിശേഷിപ്പിച്ചത്. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത വെജിറ്റേറിയനായ തനിക്ക് നാല്‍പ്പത്തിയേഴാം വയസില്‍ കിഡ്‌നി മാറ്റിവെയ്‌ക്കേണ്ടി വന്ന അവസ്ഥ അദ്ദേഹം വിവരിച്ചു. മൂത്ത സഹോദരി നാട്ടില്‍ നിന്നു വന്ന് കിഡ്‌നി നല്‍കി. വിസയ്ക്ക് ചെന്നൈ കോണ്‍സുലേറ്റില്‍ ചെന്നപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. കിഡ്‌നി കൊടുക്കുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തി. എന്നാല്‍ തന്റെ ഹൃദയം കൊടുക്കേണ്ടിവന്നാല്‍ അതിനും മടിക്കില്ലെന്നായിരുന്നു…

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍വന്‍ഷന്‍

ന്യൂയോര്‍ക്ക്: നാലു പതിറ്റാണ്ടിന്റെ ചരിത്രം പകര്‍ന്നു നല്‍കിയ പ്രൗഢിയും ആഡ്യത്വവും വര്‍ധിച്ചുവരുന്ന അംഗസംഖ്യ നല്‍കുന്ന ആത്മവിശ്വാസവും നിറഞ്ഞു നിന്ന അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിന്റെ (എ.കെ.എം.ജി) റൂബി കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി. വ്യാഴാഴ്ച മന്‍ഹാട്ടനെ ചുറ്റിയുള്ള കപ്പല്‍ യാത്ര അപൂര്‍വ കാഴ്ചകളും മറക്കാനാവാത്ത ഓര്‍മ്മകളും നല്‍കിയപ്പോള്‍ ഇന്നലെ അതിരാവിലെ മുതല്‍ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകളും, നിരവധി വിദഗ്ധര്‍ നയിച്ച കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസുകളും വിനോദ പരിപാടികളും ഒരു പ്രൊഫഷന്റെ സമ്മേളനം എങ്ങനെ ആയിരിക്കണമെന്നതിന്റെ തെളിവായി. മന്‍ഹാട്ടനിലെ ഷെറട്ടന്‍ ടൈംസ് സ്ക്വയറിലെ വിശാലമായ ബാങ്ക്വറ്റ് ഹാള്‍ നിറഞ്ഞുനിന്ന ഓഡിയന്‍സ് സംഘാടകര്‍ക്ക് അഭിമാനകരവുമായി. ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് നിര്‍വഹിച്ചു. ഇത്രയും മികച്ച സമ്മേളനത്തീനു നേത്രുത്വം നല്‍കുന്നസംഘാടകരെയും പ്രത്യേകിച്ച് പ്രസിഡന്റ് തോമസ് മാത്യുവിനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ്…

സുരേഷ് കുമാറിന് ലാല്‍ കെയെര്‍സ് സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി

ബഹ്റൈന്‍: ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ സഹായം കെമാറി. കാല്‍മുട്ടിന് ടൂമര്‍ ബാധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി സുരേഷ് കുമാറിനു ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാ ധനസഹായം എക്സിക്യൂട്ടീവ് മെമ്പര്‍ രഞ്ജിത് ലാല്‍ നേരിട്ട് കൈമാറി. സുരേഷിന് വേണ്ടി ചികിത്സാ ഫണ്ട് സമാഹരണം തുടരുന്ന തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക +91-9020861494.

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ (എച്ച്.വി.എം.എ) പിക്‌നിക് വന്‍ വിജയം

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക പിക്‌നിക് ജൂലൈ 27-ാം തീയതി ശനിയാഴ്ച റോക്ക്‌ലാന്റ് സ്‌റ്റേറ്റ് പാര്‍ക്ക് ലോട്ട് #5ല്‍ വച്ച് നടന്നു. വളരെയധികം കുടുംബങ്ങള്‍ പങ്കെടുത്ത പിക്നിക്ക് വലിയ വിജയമായിരുന്നു. പ്രത്യേകിച്ചും സംഘടനയിലെ ആദ്യകാല പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ആഗസ്റ്റ് 17ന് ഐ.സി.എസ്.ആര്‍. റോക്ക്‌‌ലാന്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ എച്ച്.വി.എം.എ സജീവമായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജിജി ടോം അറിയിച്ചു. കൂടാതെ, സെപ്റ്റംബര്‍ 13ന് ഓണം വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറ്റൂരിന് സാംസ്ക്കാരിക കേരളത്തിന്റെ യാത്രാമൊഴി

തൃശൂര്‍: കവി ആറ്റൂര്‍ രവി വര്‍മയ്ക്ക് സാസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. രാവിലെ 9 മുതല്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ്, എഴുത്തുകാരായ സാറ ജോസഫ്, ടിഡി രാമകൃഷ്ണന്‍, പ്രഭ വര്‍മ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. .. ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റൂര്‍ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അന്തരിച്ചത്. അടുത്ത മാസം അഞ്ചിന് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ആറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും.

രാജ്കുമാറിന്റെ മരണകാരണം തേടി ജുഡീഷ്യല്‍ കമ്മീഷന്‍; നാളെ രണ്ടാം പോസ്റ്റുമോര്‍ട്ടം

ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസുകാര്‍ ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ മൃതദേഹം നാളെ രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്തും. കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫൊറന്‍സിക് സംഘത്തെയും നിയോഗിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണ പരാജയമായിരുന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്തുകയോ, ആന്തരാവയവങ്ങള്‍ പരിശോധനയ്ക്ക് എടുക്കുകയോ ചെയ്യാത്തത് ഗുരുതര വീഴ്ചയായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മീഷന്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. രാജ്കുമാറിനെ സംസ്‌കരിച്ചിട്ട് നാളേയ്ക്ക് 37-ാം ദിനമാകും. വാരിയെല്ലുകളില്‍ ഏറ്റ പരുക്കാണ് പ്രധാനമായും പരിശോധിക്കുന്നത്. വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിന്‍രെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പൊലീസ് മര്‍ദ്ദനത്തില്‍ പറ്റിയതാണോയെന്നാണ് പരിശോധിക്കുന്നത്. അതേമയം എല്ലുകള്‍ ഒഴിച്ച് മറ്റ് ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക് എടുക്കാന്‍ കഴിയാത്തവിധം ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം. മുതിര്‍ന്ന പൊലീസ്…

കര്‍ണാടകം: വിമത എംഎല്‍എമാരെ മുഴുവന്‍ അയോഗ്യരാക്കി സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകത്തില്‍ രാജിവെച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയതായി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കിയത്. നേരത്തെ 3 എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി. ബൈരതി ബസവരാജ് (കോണ്‍ഗ്രസ്), മുനീരത്‌ന (കോണ്‍ഗ്രസ്), എസ്ടി സോമശേഖര്‍ (കോണ്‍ഗ്രസ്), റോഷന്‍ ബെയ്ഗ് (കോണ്‍ഗ്രസ്), ആനന്ദ് സിംഗ് (കോണ്‍ഗ്രസ്), കെ ഗോപാലയ്യ (ജെഡിഎസ്), നാരായണ ഗൗഡ (ജെഡിഎസ്), എംടിബി നാഗരാജ് (കോണ്‍ഗ്രസ്), ബിസി പാട്ടീല്‍ (കോണ്‍ഗ്രസ്), എ എച്ച് വിശ്വനാഥ് (ജെഡിഎസ്), പ്രതാപ് ഗൗഡ പാട്ടീല്‍ (കോണ്‍ഗ്രസ്), ഡോ. സുധാകര്‍ (കോണ്‍ഗ്രസ്), ശിവറാം ഹെബ്ബര്‍ (കോണ്‍ഗ്രസ്), ശ്രീമന്ത്…

നിരണം തോമസ് വിട പറഞ്ഞു (അനുസ്മരണം)

എന്റെ ബാല്യ-കൗമാര കാലങ്ങളില്‍ നിറഞ്ഞ നിന്ന ഒരു വ്യക്തത്വമായിരുന്നു ‘കൊച്ചുനുണ്ണി’ എന്നു ഞാന്‍ വിളിച്ചിരുന്ന നിരണം തോമസ്. അറുപതുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രിയം, വിമോചന സമരം മുതലാരംഭിക്കുന്നതാണ് നിരണം തോമസിന്റെ രാഷ്ട്രീയം. അയല്‍ക്കാരായ ഞങ്ങള്‍ ചെറുപ്പത്തിലെ ചങ്ങാതികളായിരുന്നു. കടപ്ര മാന്നാറിലെ മോഴശേരി പ്രൈമറി സ്ക്കൂള്‍ മുതല്‍ അത് ആരംഭിക്കുന്നു. അവിടെ അന്നുണ്ടായിരുന്ന ഒറ്റത്തടി തെങ്ങുംപാലത്തില്‍ എന്റെ കൈയ്യില്‍ പിടിച്ചു കൊണ്ടുപോകുന്ന ചങ്ങാത്തം എഴുപതുകളില്‍ ഞാന്‍ ജര്‍മ്മനിയിലേക്ക് കുടിയേറുംവരെ ഏറെക്കുറെ നിലനിന്നിരുന്നു. കോളേജു കാലങ്ങളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഞങ്ങളെ ഏറെ ബന്ധിക്കുന്നത്. പാലായില്‍ നിന്ന് ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ലയിലേക്കും, തിരുവല്ലയില്‍ നിന്ന് കടപ്ര മാന്നാറിലേക്കും ആ രാഷ്ട്രീയം ചേക്കേറി. ഡാല്‍ജിറ്റ് അഡല്‍ പ്രസിഡന്‍റും, മണ്‍മറഞ്ഞ ഏബ്രഹാം കോക്കാട് സെക്രട്ടറിയുമായിരുന്ന കാലത്ത്. അതൊക്കെ കഴിഞ്ഞ് ഞാന്‍ രാഷ്ട്രീയം വിട്ടുപോരുമ്പോഴുമൊക്ക നിരണം തോമസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉറച്ച്, കറയില്ലാത്ത രാഷ്ട്രീയ…