റവ. ഫാ. മാത്യൂസ് ജോര്‍ജിന് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി

ചിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയും, എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ റവ.ഫാ. മാത്യൂസ് ജോര്‍ജിനു എക്യൂമെനിക്കല്‍ കൗണ്‍സില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ജൂലൈ 24-നു വൈകിട്ട് 7.30-നു സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മസ്റ്റില്‍ കൂടിയ സമ്മേളനത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൂസ്റ്റണിലേക്ക് സ്ഥലംമാറിപ്പോകുന്ന മാത്യൂസ് അച്ചന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്കും ഉപകാരങ്ങള്‍ക്കും മഠത്തില്‍പറമ്പില്‍ അച്ചന്‍ നന്ദി അറിയിക്കുകയും എല്ലാ ആശംസകളും നേരുകയും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. റവ.ഡോ. മാത്യൂ പി. ഇടിക്കുള, റവ.ഫാ. രാജു ഡാനിയേല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മത്തായി വി. മത്തായി (തമ്പി), ബെഞ്ചമിന്‍ തോമസ്. സിനില്‍ ഫിലിപ്പ്, ആന്റോ കവലയ്ക്കല്‍, ജോര്‍ജ് പി. മാത്യു എന്നിവര്‍ അച്ചന്റെ നിസ്തുലമായ സേവനങ്ങളെ വിലയിരുത്തി സ്‌നേഹാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും, അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍…

ഇരട്ടക്കുട്ടികളെ ഡേ കെയറില്‍ ഏല്പിക്കാന്‍ ഇറക്കാന്‍ മറന്നു; എട്ടു മണിക്കൂര്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചൂടേറ്റ് മരിച്ചു

ബ്രോങ്ക്‌സ് (ന്യൂയോര്‍ക്ക്): കുട്ടികളെ ഡേ കെയറില്‍ കൊണ്ടുവിടുന്നതിന്റേയും തിരികെ കൊണ്ടുവരുന്നതിന്റേയും ചുമതല പിതാവിനാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികളെ വീട്ടില്‍ നിന്നും ഡേ കെയറിലേക്ക് കൊണ്ടുപോകുന്നതിനു കാറിനകത്താക്കി. ഡേ കെയറില്‍ ഇറക്കാന്‍ മറന്ന കുട്ടികളുമായി നേരേ പോയത് സമീപത്തുള്ള ജോലിസ്ഥലമായ വി.എ ഹോസ്പിറ്റലില്‍. 8 മണിക്കൂര്‍ ജോലി കഴിഞ്ഞ് തിരിച്ച് കാറില്‍ കയറിയപ്പോള്‍ ഇരുകുട്ടികളും ചൂടേറ്റ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ പിന്‍സീറ്റില്‍ കാണപ്പെട്ടു. ഉടന്‍ 911 വിളിച്ച് രക്ഷാപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോള്‍ ഇരുവരും മരിച്ചിരുന്നു. ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പിതാവ് വാന്‍ റോഡ്രിഗ്‌സ് (39) വി.എ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കറാണ്. ഇരട്ട കുട്ടികള്‍ (ഒരാണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും) ഉള്‍പ്പടെ മൂന്നു കുട്ടികളാണ് ഇവര്‍ക്കുള്ളത്. റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു ഇവരെന്ന് സമീപവാസികള്‍ പറയുന്നു കുട്ടികളുടെ മാതാവ് രാവിലെ വീട്ടിലുണ്ടായിരുന്നു.…

വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ് ഞായറാഴ്ച്ച അലബാമയില്‍

അലബാമ: അലബാമയില്‍ വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ് ട്രോയ് ഡില്ലാര്‍ഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ജൂലൈ 28 ഞായറാഴ്ച്ച വൈകീട്ടു 3 :30 നു നടക്കും. ട്രോയ് വാഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗവും . ഷാര്‍ജയില്‍ ഇംപ്രിന്‍റ് എമിറേറ്റ്‌സ് പബ്ലിഷ് കന്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്‍റെയും സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാര്‍ (30 ) ആണ് ബ്രന്‍ഡിഡ്ജില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.കോളജ് അടച്ചിരിക്കുന്ന സമയമായിരുന്നതിനാല്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്ന ഗ്യാസ് സ്റ്റേഷനില്‍ കട തുറന്നയുടന്‍ എത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. തൃശൂര്‍ ഗുരുകുലത്തില്‍നിന്നു…

കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് വോളിബോള്‍ താരങ്ങള്‍ യു.എസ്.എ.വി നേഷന്‍ ചാമ്പ്യന്‍ഷിപ്പ് നിലവാരത്തില്‍

കാലിഫോര്‍ണിയ: സാന്‍‌ഹോസെയിലെ മുന്‍നിര വോളിബോള്‍ ക്ലബുകളില്‍ ഒന്നായ ബ്ലാസ്റ്റേഴ്‌സ് ക്ലബിന് ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങള്‍. ഇക്കഴിഞ്ഞ ജൂണ്‍ 30-നു ടെക്‌സസിലെ ഡാലസ് കേയ് ബെയ്‌ലി ഹണ്ടിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന 2019-ലെ യു.എസ്.എ.വി ബോയ്‌സ് ജൂണിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൈവരിച്ച കാലിഫോര്‍ണിയയിലെ മൗണ്ടന്‍വ്യൂ വോളിബോള്‍ ക്ലബിനുവേണ്ടി മാസ്മരിക പ്രകടനം കാഴ്ചവെച്ച കെവിന്‍ മാത്യു ബ്ലാസ്റ്റേഴ്‌സ് ക്ലബിലെ മുന്‍നിര താരമാണ്. വര്‍ഷംതോറും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വച്ചു നടത്തപ്പെടുന്ന ഈ അണ്ടര്‍ -18 നാഷണല്‍ ടൂര്‍ണമെന്റില്‍ തന്റെ കഴിവ് പ്രകടമാക്കാന്‍ അവസരം കിട്ടുക എന്നത് ഏതൊരു കായിക യുവതാരങ്ങളെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്. ഇക്കുറി ചാമ്പ്യന്‍ഷിപ്പ് നാഷണല്‍ കപ്പില്‍ മുത്തമിടാന്‍ സാധിച്ചതില്‍ കെവിന്‍ മാത്യുവിന്റെ വര്‍ഷങ്ങള്‍നീണ്ട തീവ്ര പരിശീലനത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതിഫലനമാണ്. 17, 18 വയസ്സിന്റെ പ്രകടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ രണ്ട് യുവതാരങ്ങളാണ് യു.എസ്.എ…