ആസാമിനൊരു കൈത്താങ്ങ്

പെരിന്തല്‍മണ്ണ: പൂപ്പലം അല്‍ ജാമിഅ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ആസാമില്‍ പ്രളയ ദുരിതം നേരിടുന്നവര്‍ക്കായി ഫണ്ട് ശേഖരണം നടത്തി. ആദ്യദിനം തന്നെ 25000 രൂപയിലധികം സമാഹരിക്കാനായി. എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരണം നടത്തിയത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത ഫണ്ട് ശേഖരണത്തിന് പ്രിന്‍സിപ്പല്‍ എ.പി. റിയാസില്‍ നിന്ന് എന്‍.എസ്.എസ് വൊളണ്ടിഴേയ്സ് ഫണ്ട് സ്വീകരിച്ച് കൊണ്ട് തുടക്കം കുറിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.അബ്ദുല്‍ മുസാബിര്‍, മുര്‍ഷിദ്. വി, മര്‍സൂഖ് കെ.ടി, നിനാല്‍ സാദിഖ്, മുഹമ്മദ് മുന്‍ഷിദ്. പി, റഫ സന കെ.ടി എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ഫണ്ട് ശേഖരണം തുടരും.

ഫിലഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ ടീം ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടില്‍ ജൂലൈ 20, 21 ദിവസങ്ങളില്‍ നടന്ന പത്താമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ സെന്റ് തോമസ് സീറോമലബാര്‍ ചര്‍ച്ച് ടീം ചാമ്പ്യന്മാരായി. ഗ്രെയ്‌സ് പെന്റകോസ്റ്റല്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പും. ജൂലൈ 20 ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് സെ. തോമസ് സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ഉത്ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള ഗ്രെയ്‌സ് പെന്റകോസ്റ്റല്‍ ചര്‍ച്ച്, സെ. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെ. തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്, സെ. തോമസ് സീറോമലബാര്‍ ചര്‍ച്ച് എന്നിങ്ങനെ 5 ടീമുകള്‍ മല്‍സരിച്ചു. സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ജൂലൈ 21 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ നടത്തപ്പെട്ട വാശിയേറിയ ഫൈനല്‍ മല്‍സരത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.…

ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബ്ബിന്റെ പിക്‌നിക്കും വോളിബോള്‍ ടൂര്‍ണമെന്റും ഓഗസ്റ്റ് 5 ന്

ചിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ തന്നെ വോളിബോള്‍ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ സീസണിലെ പിക്‌നിക്കും, ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ ടൂര്‍ണമെന്റും നടത്തപ്പെടുന്നു. 2019 ആഗസ്റ്റ് 5-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ഡസ്‌പ്ലെയിന്‍സിലുള്ള Dee Park (9229 W Emerson St, Des Plaines, IL 60016) വച്ച് നടത്തുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ചിക്കാഗോയിലെ മുഴുവന്‍ വോളിബോള്‍ കളിക്കാരെയും, വോളിബോള്‍ പ്രേമികളെയും, അഭ്യൂദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ മഹാസംഗമത്തിന് ആഷ്‌ലി ജോര്‍ജ്ജ്, . പ്രവീണ്‍ തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ചിക്കാഗോയില്‍ വളര്‍ന്നു വരുന്ന യുവതലമുറയ്ക്കായി ചിക്കാഗോ കൈരളി ലയണ്‍സിന്റെ നേതൃത്വത്തില്‍ ഒരു മാസമായി ഒരു വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് നടക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ചിക്കാഗോയിലെ…

അന്ന മാത്യു ഓരത്തേല്‍ നിര്യാതയായി

കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.എ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി. പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ് – ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം ഹോസ്പിറ്റല്‍ മുംബൈ). മക്കള്‍: വര്‍ക്കി മാത്യു (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് മാത്യു (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), സേവ്യര്‍ മാത്യു (ന്യൂയോര്‍ക്ക്), പരേതനായ ബെന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലയിന്‍സ് മാത്യു (യു.എ.ഇ). മരുമക്കള്‍: തെരേസാ വര്‍ക്കി മുത്തനാട്ട് ചെമ്മലമറ്റം, തോമസ് കൂവള്ളൂര്‍ കടപ്ലാമറ്റം, മറിയാമ്മ ജോസഫ് മലയില്‍ കോഴഞ്ചേരി, ഡല്‍റിയോ ഫെര്‍ണാണ്ടസ് കാനഡ, ലീലാമ്മ സേവ്യര്‍ കോയിത്തറ ഉഴവൂര്‍, മേഴ്‌സി ജോസഫ് പടവില്‍ പാലാ, മത്തായി കുന്നത്തേട്ട് ഏറ്റുമാനൂര്‍, സോണിയാ ക്ലയിന്‍സ് കോയിക്കല്‍…

ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് ബോംബെ ഹൈക്കോടതി ആഗസ്റ്റ് 26ന് വീണ്ടും പരിഗണിക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ബിനോയ് കോടിയേരിയുടെ വാദം പരിഗണിച്ച് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുന്നത് ഓഷിവാര പൊലീസ് മാറ്റിവെച്ചിരുന്നു. ബിനോയിക്കെതിരെ പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതും യുവതി നല്‍കിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും മുംബൈ ദീന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ഓരോ തവണ ഹാജരായപ്പോഴും അനാരോഗ്യം പറഞ്ഞ് ബിനോയ് രക്തസാമ്പിളുകള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.

ആരെങ്കിലുമൊക്കെ കയറിയിരുന്നാല്‍ സര്‍ക്കാരാവില്ല; ജനങ്ങളാണ് സര്‍ക്കാര്‍: ജേക്കബ് തോമസ്

കൊച്ചി: സര്‍വീസില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ജേക്കബ് തോമസ് ഐ.പി.എസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയായെന്നു മാത്രമല്ല ജേക്കബ് തോമസിന്റെ മധുരമായ പ്രതികാരം വീട്ടലുമായി. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ആരെങ്കിലുമൊക്കെ കയറിയിരുന്ന് ‘ഞാനാണ് സര്‍ക്കാര്‍’ എന്നു പറഞ്ഞാല്‍ സര്‍ക്കാരാവില്ല, ജനങ്ങളാണ് സര്‍ക്കാരെന്ന് വിധിയെക്കുറിച്ച് ജേക്കബ് തോമസ് പ്രതികരിച്ചു. വിധി ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് ഉത്തരവ് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ജേക്ക്ബ് തോമസ് രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തകനാകാനാണോ തീരുമാനമെന്ന ചോദ്യത്തിന് രാഷ്ട്രീയം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍ തന്നെ പുറത്തുപറയുക…

അമ്പൂരി കൊലപാതകം: തെളിവെടുപ്പിനിടെ സംഘര്‍ഷം; അഖിലിനെ കണ്ട് കൂവിവിളിച്ച് ജനക്കൂട്ടം

തിരുവനന്തപുരം: അമ്പൂരി കൊലപാതകക്കേസിലെ മുഖ്യപ്രതി അഖിലിനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചതെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. അഖിലിനെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ കല്ലേറും ഉണ്ടായി. പൊലീസ് വാഹനം തടഞ്ഞു വെക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനുള്ളിലും പോലീസ് പ്രതിയെ എത്തിച്ചു. ഇതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് കല്ലേറുണ്ടായത്. ശനിയാഴ്ചയാണ് സൈനികനായ അഖിലും സഹോദരന്‍ രാഹുലും…

അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗീകാരമാണ് എഴുത്തുകാരന്റെ ശക്തി: പ്രൊഫ. എം.എന്‍. കാരശ്ശേരി

കെ.സി.എ.എന്‍.എ. പ്രസിഡന്റ് അജിത് ഏബ്രഹാമിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദി യോഗത്തില്‍ മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫ. എം.എന്‍. കാരശ്ശേരി, എഴുത്തുകാരുടെ ശക്തി അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗികാരമാണെന്ന് അഭിപ്രായപ്പെട്ടു. ജൂലൈ 21-ാം തിയ്യതി കെ.സി.എ.എന്‍.എ. യില്‍ വെച്ചു നടത്തിയ യോഗത്തില്‍ “സ്ത്രീ ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ട്രീയത്തിലും എന്ന വിഷയത്തിലെ ആമുഖ പ്രസംഗത്തിനു ശേഷം ചോദ്യോത്തരവേളയില്‍, അമേരിക്കന്‍ പ്രവാസികളായ മലയാളം എഴുത്തുകാരെ കേരളത്തില്‍ വേണ്ട രീതിയില്‍ അംഗികരിക്കുന്നില്ല എന്ന എഴുത്തുകാരുടെ ഇടയിലെ പൊതുവികാരം സാംസി കൊടുമണ്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബഷീറിന് കേരള-കേന്ദ്ര സാഹിത്യ അവാര്‍ഡുകള്‍ ഒന്നും കിട്ടിയിട്ടില്ല, അതുപോലെ തന്നെ ടോള്‍സ്റ്റൊയിക്കും, ഗാന്ധിജിക്കും നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ല. ഇവരെയെല്ലാം ജനങ്ങള്‍ എന്നെങ്കിലും മറക്കുമോ. എന്നാല്‍, അവാര്‍ഡു ജേതാക്കളില്‍ എത്ര പേരെ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്. അവാര്‍ഡുകളല്ല, ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുവാനുള്ള എഴുത്തിന്‍റെ പെരുമയാണെഴുത്തുകാരനുവേണ്ടത്. പ്രവാസി എഴുത്തുകാരുടെ സംഭാവനയാണ് മലയാള…

Northern NJ Community Foundation’s Frank DeLorenzo Memorial Fund Honors Creator of Leonia Elementary School’s Official Song

(Bergen County, New Jersey; July 29, 2019) — The memory of Frank DeLorenzo, a 1964 graduate of Leonia High School, carries on through a fund established in his honor.  DeLorenzo, who passed away in 2017, grew up in Leonia, New Jersey and had a passion for the arts. The Northern New Jersey Community Foundation’s The Frank DeLorenzo Memorial Fund honors a senior from Leonia High School, demonstrating talent in the arts, with an annual scholarship. “The Northern New Jersey Community Foundation is honored to establish a fund in remembrance of Frank…

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 23)

എന്റെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ യുവകലാ സാഹിതിയുടെ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഞാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ശ്രീ സി. രാധാകൃഷ്ണന്‍ സംസ്ഥാന പ്രസിഡണ്ടും, കെടാമംഗലം സദാനന്ദന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു ആ സമയത്ത്. കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സാംസ്‌കാരിക സംഘടനയായിരുന്നു അത്. കൊച്ചിയില്‍ വച്ച് നടന്ന സി.പി. ഐ. യുടെ പതിനൊന്നാം കോണ്‍ഗ്രസിനോടനുബന്ധിച്ചു നടത്തിയ അഖില ഭാരത നാടക രചനാ മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നു എന്നതിനാലാവാം, ഇതുമായി ബന്ധപ്പെട്ട ആരെയും എനിക്ക് നേരിട്ട് പരിചയമില്ലാതിരുന്നിട്ടു കൂടി ഈ സംഘടനയുടെ ശ്രദ്ധയില്‍ ഞാന്‍ പെട്ടത് എന്നാണു എന്റെ നിഗമനം. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് വിരമിച്ച ശ്രീ സി. അച്യുതമേനോന്‍ യുവകലാ സാഹിതിയുമായി സജീവ ഇടപെടലുകള്‍ നടത്തിയിരുന്ന സമയമായിരുന്നു അത് എന്നതിനാല്‍, അദ്ദേഹം പങ്കെടുത്തിരുന്ന പല സാംസ്‌കാരിക പരിപാടികളിലും ഭാഗ ഭാക്കാകുവാനും,…