കൊല്ലം: യു.പി യില്‍ ജയ് ശ്രീരാം വിളിക്കാന്‍ വിസമ്മതിച്ചിന്റെ പേരില്‍ മുഹമ്മദ് ഖാലിദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ചിന്നക്കടയില്‍ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് തന്‍സീര്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി ഡോ. തന്‍വീര്‍.ടി, കൊല്ലം ഏരിയാ പ്രസിഡന്റ് അഹ്മദ് യാസിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Day: July 31, 2019
മരണത്തിന്റെ അര്‍ത്ഥങ്ങള്‍
ഒരു ജീവിക്ക് സ്വന്തം മരണത്തിന് ഒരര്‍ത്ഥമേയുള്ളൂ. അതിന്റെ ജീവിതം അവസാനിച്ചു. മനുഷ്യന്റെ മരണവും അങ്ങനെ തന്നെ. മരിച്ചയാളുടെ കുടുംബത്തിനും ആ മരണത്തെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥമേയുള്ളൂ. മരിച്ചയാള്‍ ഇനിയില്ല. മരണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് അറിയുന്നതിനാലാണ് നമ്മള് അത് വൈകിപ്പിക്കാന്‍ നോക്കുന്നത്. എന്നെങ്കിലും മരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അതിനു മുമ്പായി നമ്മള് പലതും ചെയ്തു വയ്ക്കുന്നത്. പ്രത്യേകിച്ച് നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് വേണ്ടി. അവര്‍ക്ക് തുടര്‍ന്നും ജീവിക്കാന്‍ വേണ്ടി. സമ്പാദ്യവും പെന്‍ഷനും ഒക്കെ ഇതിന്റെ ഭാഗം തന്നെ. നല്ല വയസ്സായവര്‍ മരിക്കുമ്പോള്‍, അവര്‍ നമുക്ക് വളരെ വേണ്ടപ്പെട്ടവരല്ലെങ്കില്‍, സാധാരണഗതിയില്‍ വലിയ ദു:ഖമൊന്നും ഉണ്ടായെന്നുവരില്ല. അത് ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരം മരണങ്ങള് സംഭവിക്കുമ്പോഴാണ് അവര്‍ നരകിക്കാതെ രക്ഷപ്പെട്ടെന്നും സുഖമരണമെന്നും ഒക്കെ നമ്മള് പറയുന്നത്. ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത കടുത്ത രോഗങ്ങളോ അവശതകളോ ബാധിച്ചവരും വളരെ നാള് അബോധാവസ്ഥയില്‍ കഴിഞ്ഞവരുമൊക്കെ മരിക്കുമ്പോഴും നമ്മള് ചിലപ്പോള്‍…
പരിശുദ്ധാത്മാ അഭിഷേക ധ്യാനം ഓഗസ്റ്റ് 4,5 തീയതികളില്‍
ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സെന്റ് പീറ്റേഴ്സ് മലങ്ക കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം ബൈബിള്‍ കണ്വന്ഷന് 2019 ഓഗസ്റ്റ് 4ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയും തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 മണിവരെയും നടക്കുന്നതാണ്. റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ധ്യാനം നയിക്കുന്നു. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഹാളിലാണ് (211 Present t, Missouri city, Texas) കണ്വന്ഷന് നടക്കുന്നത്. പരിശുദ്ധാത്മാഭിഷേകം പ്രാപിപ്പാന്‍ സഭാ വ്യത്യാസമന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ജോണ്‍ എസ്.പുത്തന്‍വിള-8326543172, ജോര്‍ജ് സമുവേല്‍-281 748 9644, മാത്യു ജോര്‍ജ് -832 278 0040
മതില് ചാടിക്കടക്കുന്ന ബിഗ് ബ്രദര്‍; മോഹന്‍ലാലിന്റെ പുതിയ ഫസ്റ്റ്ലുക്ക്
മോഹന്‍ലാലിനെ നായകനാക്ക് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്സും ഷൂസും ധരിച്ച് ഒരു അരമതില് ചാടിക്കടക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 25 കോടിബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്ലാല്സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. അതേസമയം സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ പുറത്ത് വിട്ടട്ടില്ല.മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്, റജീന, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. ചിത്രം ഡിസംബറില്‍ തീയേറ്ററില്‍ എത്തും
അകക്കണ്ണില്‍ പ്രഥമ ബലിയര്‍പ്പിച്ച് തിയാഗോ വരാണ്ട; കാഴ്ചപരിമിതിയുള്ള ആദ്യ കേത്താലിക്കാ വൈദികന്
ഫാത്തിമ: കാഴ്ചപരിമിതി ദൈവവേലയ്ക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രസീല്‍ സ്വദേശിയായ തിയാഗോ വരാണ്ട. പൗരോഹിത്യത്തോടു അടങ്ങാത്ത ആഗ്രഹം സൂക്ഷിച്ചിരിന്ന കാഴ്ച പരിമിതിയുള്ള ഈ യുവാവ് കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചു. കണ്‍ജെനീറ്റല്‍ ഗ്ലോക്കോമ എന്ന അസുഖത്തെ തുടര്‍ന്നു പതിനാറാം വയസ്സിലാണ് തിയാഗോ വരാണ്ടയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടത്. ജൂലൈ 15നാണ് തിയാഗോ വരാണ്ട പോര്‍ച്ചുഗലിലെ കാഴ്ചപരിമിതിയുള്ള ആദ്യ വൈദികന് എന്ന ഖ്യാതിയോടെ വൈദിക പട്ടം സ്വീകരിച്ചത്. ബ്രാഗയിലുള്ള മാതാവിന്റെ തീര്‍ത്ഥാടന ദേവാലയത്തിലായിരുന്നു പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്. ഇതിന് പിന്നാലെ 35 വയസ്സുകാരനായ ഫാ. തിയാഗോ വരാണ്ട, ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, തന്റെ പൗരോഹിത്യം മാതാവിന് സമര്‍പ്പിക്കുകയും ചെയ്തു.
ഐ.എസ്സില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടുവെന്ന് സന്ദേശം
മലപ്പുറം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ല്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മൊഹ്സിന്‍ അഫ്ഗാനിസ്താനില്‍വച്ച് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബന്ധുക്കള്‍ക്ക് വിവരം. വാട്സാപ്പ് സന്ദേശമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. നിങ്ങളുടെ സഹോദരന് ആഗ്രഹിച്ച സ്ഥാനം പൂകി’ എന്നായിരുന്നു സന്ദേശം. ഇക്കാര്യം പോലീസിനെയോ അന്വേഷണ ഏജന്‍സികളെയോ അറിയിച്ചാല്‍ കുടുംബത്തിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതോടെ ദേശീയ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ മലപ്പുറത്തെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ എല്ലാവരില്‍നിന്നും മറച്ചുവെക്കുകയാണ് ബന്ധുക്കള്‍ ചെയ്തത്.. 2017 ഒക്ടോബറില്‍ ഐ.എസ്സില്‍ ചേര്‍ന്ന മൊഹ്സിന്‍ അഫ്ഗാനിസ്താനിലെ ഖോറോസാന്‍ പ്രവിശ്യയില്‍ ഒരു ഐ.എസ് കമാന്‍ഡര്‍ക്കൊപ്പം ഭീകരവാദ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. ഐ.എസ്സില്‍ ചേര്‍ന്ന ഇന്ത്യക്കാരായ 98 പേരില്‍ 38 പേര് കൊല്ലപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍നിന്ന് ഉള്ളവര്‍ ലവില്‍…
ഫുട്ബോള്‍ സംഘാടകന്‍ എ.കെ. മുസ്തഫ അന്തരിച്ചു.
കോഴിക്കോട്: പ്രമുഖ ഫുട്ബോള്‍ സംഘാടകനും കെ.ഡി.എഫ്.എ മുന്‍ വൈസ് പ്രസിഡന്റുമായ കോട്ടൂളി പട്ടേരി ചേരിയമ്മല്‍ എ.കെ മുസ്തഫ (78) അന്തരിച്ചു. കെ.എസ്.ആര്.ടി.സി റിട്ട. ജീവനക്കാരനാണ്. പിതാവ് സി. ഹസ്സന് മാസ്റ്റര്‍ സ്ഥാപിച്ച കോഴിക്കോട്ടെ ആദ്യകാല ഫുട്ബോള്‍ ക്ലബായ എച്ച്.എം.സി.എയിലൂടെ ഫുട്ബോള്‍ ക്ലബായ എച്ച്.എം.സി.എയിലൂടെ ഫുട്ബോള്‍ സംഘാടന രംഗത്ത് സജീവമായി. എച്ച്.എം.സി.എയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. 15 വര്‍ഷം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ ബോഡി അംഗമായും കെ.എസ് ആര്.ടി.സി റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജനാസ നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയറ ജുമാ മസ്ജിദില്‍. ഖബറടക്കം കണ്ണംപറമ്പ് ശ്മാശനത്തില്‍.
മൂന്ന് ദിവസം കൊണ്ട് മൂന്ന് ബില്ലുകള്‍; ഇതെന്താ പിസ്സ ഡെലിവറിയോ- തൃണമൂല്‍ എംപിയുടെ സംശയം
ന്യൂഡല്‍ഹി: തിടുക്കപ്പെട്ട് പാസ്സാക്കിയ ബില്ലുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലും എതിര്പ്പുകളേല്ക്കാതെ മുത്തലാഖ് ബില്‍ പാസ്സായതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡെറിക്കിന്റെ പ്രതികരണം. ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷ്മാവലോകനം ചെയ്യണമെന്നാണ് . ഈ ചാര്‍ട്ട് എങ്ങനെയാണ് കാര്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതെന്നാണ് കാണിച്ചു തരുന്നത്. നമ്മള് പിസ്സ ഡെലിവര്‍ ചെയ്യുകയാണോ ചെയ്യുന്നത് അതോ നിയമം പാസ്സാക്കുകയാണോ’, ട്വിറ്ററില്‍ ഡെറിക് ഒബ്രിയാന് കുറിച്ചു. മൂന്ന് ദിവസം മൂന്ന് ബില്ലുകള്‍. പിസ ഡെലിവറി ചെയ്യുന്നത് പോലുണ്ട് അത്’, ഡെറിക് വിമര്‍ശിച്ചു.
അലഹബാദ് ചീഫ് ജസ്റ്റീസ് എസ്.എന്‍ ശുക്ലയ്ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് അനുമതി
ന്യുഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ മെഡിക്കല്‍ കോളജിന് പ്രവേശനത്തിന് ഒത്താശ ചെയ്തതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.എന്‍ ശുക്ലയ്ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സര്‍വീസിലിരിക്കുന്ന ഒരു ചീഫ് ജസ്റ്റീസിനെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അനുമതിയില്ലാതെ ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ല. സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരു മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ജഡ്ജിമാരുടെ പാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുര്‍ന്ന് ജസ്റ്റീസ് ശുക്ലയ്ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ ചീഫ് ജസ്റ്റസിനു കത്തയച്ചിരുന്നു അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റീസ് ശുക്ലയോട് രാജിവയ്ക്കാനോ സ്വയം വിരമിക്കാനോ…
ഏഴുവയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്ത് 527 പല്ലുകള്‍; ആശ്ചര്യപ്പെട്ട് വൈദ്യശാസ്ത്രം
ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്തത് 527 പല്ലുകള്‍. തമിഴ്നാട് സ്വദേശി രവീന്ദ്രനാഥ് ആണ് ഈ പല്ലുകളുടെ ഉടമ. കുട്ടിയുടെ വലതു കവിള് അസാധാരണമായി വീര്‍ത്തിരിക്കുന്നതിന്റെ കാരണം തേടിയാണ് മാതാപിതാക്കള്‍ രവീന്ദ്രനാഥിനെ സവീത ഡെന്റല്‍ കോളജില്‍ എത്തിച്ചത്. പല്ലു കേടുവന്നതാവാം കാരണമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പല്ലുകളുടെ ശേഖരം കണ്ടെത്തിയത് താടിയെല്ലിനോട് ചേര്‍ന്നായിരുന്നു പല്ലുകളില്‍ ഏറെയും. അധികവും പുറത്തുകാണാന്‍ പറ്റാത്ത വിധത്തില്‍. ഏറെ ക്ഷമയോടെ നടത്തിയ ശസ്ത്രക്രിയയിലാണ് പല്ലുകള്‍ പുറത്തെടുത്തത്. ഈ പ്രായത്തില്‍ സാധാരണനിലയില്‍ ആവശ്യമായ 21 പല്ലുകള്‍ വായില്‍ നിലനിര്‍ത്തുകയും ചെയ്തു. ചികിത്സയുമായി കുട്ടി സഹകരിക്കാന്‍ വിസമ്മതിച്ചതാണ് പല്ലുകള്‍ നീക്കാന്‍ ഇത്രയും നാള് നീണ്ടുപോയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാപിതാക്കളെ കാര്യങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ള ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ കുട്ടിയെ പറഞ്ഞ മനസ്സിലാക്കാന്‍ ഡോക്ടര്‍മാരും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളും മണിക്കൂറുകളോളം…